Monday, January 31, 2011

പ്രിയല്‍-ലാല്‍ ചിത്രത്തിന് ഏഴരക്കോടി



മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ കോമ്പിനേഷനായ ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രത്തിന്‍ വമ്പന്‍ ബജറ്റ്. പൂര്‍ണമായും അബുദാബിയില്‍ ചിത്രീകരിയ്ക്കുന്ന ഈ കോമഡി ചിത്രത്തിന്് ഏഴരക്കോടി രൂപയുടെ ബജറ്റ് തീരുമാനിച്ചിരിയ്ക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഹാസ്യചിത്രമായി അറബിയും ഒട്ടകവും മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയന്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്നത്.

ഗള്‍ഫ് മലയാളികളുടെ കഥ പറയുന്ന ചിത്രം പൂര്‍ണമായും യുഎഇയിലാണ് ചിത്രീകരിയ്ക്കുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിനും കാസനോവയ്ക്കും പിന്നാലെ ലക്ഷ്മി റായി ഒരിയ്ക്കല്‍ കൂടി ലാലിന്റെ നായികയാവുമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടാവും. നെടുമുടി വേണു, ഇന്നസെന്റ്, മുകേഷ്, ഭാവന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.

യുഎഇയിലെ ജാന്‍കോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നവീന്‍ ശശിധരന്‍, അശോക്കുമാര്‍, ജമാല്‍ അല്‍ നൊയേമി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യമായി ഒരു അറബി (ജമാല്‍ അല്‍ നൊയേമി) ഒരു മലയാളസിനിമയുടെ നിര്‍മാണത്തില്‍ സഹകരിക്കുന്നതും പുത്തന്‍ കാഴ്ചയാണ്. സെവന്‍ ആര്‍ട്‌സാണ് ചിത്രം വിതരണം ചെയ്യുക

Dileep's Upcoming Movies

Film Lists Director
_______________________________

Real Hero - Naadirsha

C.I.D Moossa From Scotland - Jhony Antony

Vaalayar Paramasivam - Joshiy

Spiderman - Raj Babu

Nale - Manu

Harry Potter - Shafi

Nadodi Mannan - Thampi

My Name is Avarachan - Jose Thomas

Untitled - Lal Jose

Untitled - Saji Surendran

China Town - Rafi-Mecartin

Untitled - Jhony Antony

Untitled - Jithu Josheph

The Metro - Bipin Prabhakar

Mr.Marumakan - Sandhya Mohan


Read more about Upcoming films | Dileeponline.com by www.dileeponline.com

ജയറാമും ഓണ്‍ലൈനിലെ താരം



ലേശം വൈകിയാണെങ്കിലും മലയാളത്തിലെ ജനപ്രിയ താരം ജയറാമും ഓണ്‍ലൈനില്‍. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ദിലീപിനും പിന്നാലെയാണ് പത്മശ്രീ ജയറാമും ഓണ്‍ലൈനില്‍ സാന്നിധ്യം അറിയിച്ചിരിയ്ക്കുന്നത്.

കൊച്ചിയിലെ ഡി വാലോര്‍ ഗ്രൂപ്പ് എന്ന സ്ഥാപനമാണ് ജയറാമിന്റെ വെബ്‌സൈറ്റ് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനാ ടൗണിന്റെ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാലാണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ദിലീപും പങ്കെടുത്തു.

ജയറാമിന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും സൈറ്റില്‍ ലഭ്യമാണ്.

ജയറാം അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന സിനിമകളെക്കുറിച്ചുള്ള വിവരങ്ങളും സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ആരാധകര്‍ക്ക് വാള്‍പേപ്പറുകളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സേവനങ്ങള്‍ അധികം വൈകാതെ ഉള്‍പ്പെടുത്തുമെന്നാണ് സൈറ്റ് അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്.

ദക്ഷിണേന്ത്യന്‍ നടന്മാരില്‍ ആദ്യമായി വെബ്‌സൈറ്റ് ആരംഭിച്ചത് മമ്മൂട്ടിയായിരുന്നു. പിന്നീട് കംപ്ലീറ്റ്ആക്ടര്‍ എന്ന പേരില്‍ മോഹന്‍ലാലും ദിലീപ് ഓണ്‍ലൈന്‍ എന്ന സൈറ്റിലൂടെ ദിലീപും ഓണ്‍ലൈന്‍ ലോകത്തെ താരങ്ങളായി.

Sunday, January 30, 2011

കഥയിലെ നായിക ഉര്‍വശി



വിന്റര്‍ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ദിലീപ് സംവിധാനം ചെയ്യുന്ന 'കഥയിലെ നായിക' എന്ന ചിത്രത്തില്‍ ഉര്‍വശി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മി ആന്‍ഡ് മി, സകുടുംബം ശ്യാമള, മഹാരാജാസ് ടാക്കീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉര്‍വശി വീണ്ടും ശ്രദ്ധേയവും ശക്തവുമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.എറണാകുളം സരോവരം ഹോട്ടലില്‍ നടന്ന പൂജാചടങ്ങില്‍ ഉര്‍വശി തന്നെ നിലവിളക്കിലെ ആദ്യ തിരി തെളിച്ചു. ജനവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സിനോജ് നെടുമങ്ങലം എഴുതുന്നു.

റോമയാണ് മറ്റൊരു നായിക. സുരാജ് വെഞ്ഞാറമൂട്, പ്രജോദ്, സായ്കുമാര്‍, കോട്ടയം നസീര്‍, കെ.പി.എ.സി.ലളിത, സുകുമാരി, അംബിക, മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

മുനിസിപ്പാലിറ്റിയിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സീയറാണ് നന്ദിനി . മാസത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന കൃത്യമായ ശമ്പളം കൊണ്ട് കുടുംബത്തെ മുന്നോട്ടുനയിക്കാന്‍ വെപ്രാളപ്പെടുകയാണ് നന്ദിനി. നാടകനടനായിരുന്ന അച്ഛന്‍ എല്ലാം തുലച്ചിട്ടാണ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. അന്ന് ഏറ്റെടുത്തതാണ് കുടുംബഭാരം നന്ദിനി. പല പല ജോലികള്‍ ചെയ്ത് കഷ്ടപ്പെട്ടപ്പോഴാണ് ഒടുവില്‍ സര്‍ക്കാര്‍ ജോലി കിട്ടിയത്. എന്നിട്ടും ദുരിതങ്ങള്‍ ഒഴിഞ്ഞ നേരമില്ല.

അനിയന്‍ ശിവശങ്കരനാണെങ്കില്‍ നന്ദിനിയുടെ നേര്‍ എതിര്‍ദിശയിലേക്കാണ് സഞ്ചാരം. ടി.വി.യിലെ ആങ്കറായ ശിവ, നടനാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കലയെന്ന് കേട്ടാല്‍ കലിതുള്ളുന്ന നന്ദിനിയുടെ അനിയന്‍ കലയില്‍ താത്പര്യം കാണിക്കുമ്പോള്‍ കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഇവരുടെ ഇടയിലേക്ക് അര്‍ച്ചന എന്ന പെണ്‍കുട്ടി കൂടി കടന്നുവരുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് കഥയിലെ നായികയില്‍ ദിലീപ് ദൃശ്യവത്കരിക്കുന്നത്.

നന്ദിനിയായി ഉര്‍വശിയും അര്‍ച്ചനയായി റോമയും ശിവശങ്കരനായി പ്രജോദും വേഷമിടുന്നു. ഷാദത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഈണം പകരുന്നത് തേജ് മെര്‍വിനാണ്.
കല- സജിത്ത് മുണ്ടനാട്, മേക്കപ്പ് - ജയചന്ദ്രന്‍, വസ്ത്രാലങ്കാരം - വേലായുധന്‍ കീഴില്ലം, സ്റ്റില്‍സ് - ജയപ്രകാശ് പയ്യന്നൂര്‍, പരസ്യകല - കൊളിന്‍സ് ലിയോഫില്‍, എഡിറ്റിങ് - പി.ടി. ശ്രീജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍ - എ.ആര്‍. ബിനുരാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - നോബി-ശ്യാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിജയ് ജി.എസ്, പി.ആര്‍.ഒ. - എ.എസ്. ദിനേശ്.

മധു കൈതപ്രത്തിന്റെ ഓര്‍മ മാത്രം



മധു കൈതപ്രവും ദിലീപും ഒത്തുചേരുന്ന ചിത്രമായ ഓര്‍മമാത്രം കൊച്ചിയില്‍ ആരംഭിച്ചു. നൂറു ശതമാനവും ഒരു കുടുംബചിത്രമാണ് മധു കൈതപ്രം ഇതിലൂടെ അവതരിപ്പിക്കുന്നത്. കഥയുടെ ഉള്ളടക്കവും കെട്ടുറപ്പ് തന്നെയാണ് ഈ ചിത്രത്തിലഭിനയിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ദിലീപ് ഫോര്‍ട്ട് കൊച്ചിയിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ പറയുകയുണ്ടായി. സി.വി. ബാലകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അതിനെപറ്റി ദിലീപ് പറഞ്ഞതിങ്ങനെ. സത്യേട്ടന്റെ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ ഇന്നും എന്നെ ആകര്‍ഷിച്ച ഒരു ചിത്രമായിരുന്നു. സി.വി. ബാലകൃഷ്ണന്റെ ഒരു തിരക്കഥയില്‍ അഭിനയിക്കാന്‍ അന്നുമുതല്‍ ഏറെ ആഗ്രഹിച്ചു. (ഇരട്ടക്കുട്ടികളുടെ അച്ഛന്റെ തിരക്കഥാകൃത്തും സി.വി. ബാലകൃഷ്ണനാണ്.) ഇപ്പോള്‍ അതു സാധിച്ചിരിക്കുന്നു.

ഭാര്യയും ഭര്‍ത്താവും ഒരു കുട്ടിയുമടങ്ങുന്ന ഒരുകുടുംബമാണ് ഈ ചിത്രത്തിലെ കേന്ദ്രബിന്ദു. ഈ കുടുംബത്തിലൂടെ കഥാവികസനവും. അജയന്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ രാധാകൃഷ്ണവാര്യരുടെ ഗുമസ്തനാണ്. പാരമ്പര്യമായി കിട്ടിയതാണ് അജയന് ഈ വക്കീല്‍ഗുമസ്തപ്പണി. അജയന്റെ അച്ഛനായിരുന്നു ഗുമസ്തന്‍ വാര്യര്‍. വക്കീല്‍ പിന്നെ അത് മകനെ ഏല്‍പിച്ചു. വാര്യര്‍ എ.പി.പി.യായപ്പോഴും അജയന്‍തന്നെ ഗുമസ്തന്‍. മട്ടാഞ്ചേരിയിലെ ഒരു തെരുവിലാണ് അജയന്റെ താമസം. അതും വാര്യര്‍ ഏര്‍പ്പാടാക്കി കൊടുത്തതാണ്. അജയന്‍ ഇപ്പോള്‍ ഒരു കുടുംബനാഥനാണ്. അജയന്റെ ജീവിതത്തിലേക്കു കടന്നുവന്നതും അന്യമതക്കാരിയായ ഒരു പെണ്‍കുട്ടിയായിരുന്നു.

സഫിയ. അങ്ങനെയൊരു വിവാഹവും കൂടിയായപ്പോള്‍ ഏറെ സഹായിച്ചതും വാര്യര്‍തന്നെ. അവര്‍ക്കൊരു കുട്ടി- ദീപു. ജീവനുതുല്യം അവര്‍ മകനെ സ്‌നേഹിച്ചു. രണ്ടാമതൊരാള്‍ തങ്ങളുടെ സ്‌നേഹം പങ്കിടാതിരിക്കാനായി മറ്റൊരു കുട്ടിക്കുള്ള വാതില്‍പോലും കൊട്ടിയടച്ചു. ദീപുവിനെ ഒരു ഹൈക്കോടതി ജഡ്ജിയാക്കണം, അതായിരുന്നു അജയന്റെ ആഗ്രഹം.

ഈ പദവികൊണ്ട് ലഭിക്കുന്ന പല കാര്യങ്ങള്‍കൂടി അജയന്‍ സ്വപ്‌നം കണ്ടു. എന്നാല്‍ അപ്രതീക്ഷിതമായ ഒരു ദുരന്തമാണ് അവരുടെ ജീവിതത്തിലേക്കു കടന്നുവന്നത്- ദീപുവിന്റെ തിരോധാനം. മകനെത്തേടിയുള്ള മാതാപിതാക്കളുടെ അന്വേഷണത്തിന്റെ സംഘര്‍ഷമാണ് പിന്നീടങ്ങോട്ട്. അതേറെ ഹൃദയസ്​പര്‍ശിയായി അവതരിപ്പിക്കപ്പെടുന്നു ഇവിടെ.

ദിലീപ് അജയനെയും പ്രിയങ്ക സഫിയയെയും അവതരിപ്പിക്കുന്നു. മാസ്റ്റര്‍ സിദ്ധാര്‍ഥനാണ് ദീപുവിനെ അവതരിപ്പിക്കുന്നത്. ധന്യാമേരി വര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ലാലു അലക്‌സ്, ജഗതി, സലിംകുമാര്‍, ടിനിടോം, ജയരാജ് വാര്യര്‍, കലാഭവന്‍ ഷാജോണ്‍, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥ് ഈണം പകരുന്നു. എം.ജെ. രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം-രാജീവ് കിത്തോ, മേക്കപ്പ്-പട്ടണം ഷാ. പി.ആര്‍.ഒ. വാഴൂര്‍ ജോസ്. ഹൊറൈസണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം. രാജന്‍ (ദോഹ) നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

ഉപ്പുകണ്ടം ബ്രദേഴ്‌സിന്റെ പിന്‍മുറക്കാര്‍



ഉപ്പുകണ്ടം ചട്ടമ്പിമാരിലെ പുതിയ പരമ്പര വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഉപ്പുകണ്ടം ബ്രദേഴ്‌സിലെ മൂത്തവനായ കോര (സുകുമാരന്‍) യുടെ മൂത്ത മകള്‍ കുഞ്ഞന്നാമ്മയുടെ മകന്‍ ബോബിയാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് പേടിസ്വപ്‌നമായി മാറിയിരിക്കുന്നത്. തമിഴ് നായകനടനായ ശ്രീകാന്താണ് ബോബിയായി വേഷമിടുന്നത്. ശ്രീകാന്ത് ആദ്യമായാണ് മലയാളത്തിലെത്തുന്നത്.

മാസ് റീല്‍സിനുവേണ്ടി ടി.എസ്. സുരേഷ്ബാബു സംവിധാനം ചെയ്യുന്ന 'ഉപ്പുകണ്ടം ബ്രദേഴ്‌സ് കകാം ഭാഗം തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. ഉപ്പുകണ്ടം ചട്ടമ്പികളായ കോരച്ചന്‍, കറിയാച്ചന്‍, പോളച്ചന്‍, സേവിച്ചന്‍, ജോയിച്ചന്‍, ബെന്നിച്ചന്‍ എന്നിവരെ വെല്ലുന്ന ചട്ടമ്പിയാണ് ബോബി. പിതാവിനെപ്പോലെ മകന്‍ ബോബി ഒരു ചട്ടമ്പിയായി വളരുന്നതില്‍ അമ്മ കുഞ്ഞാന്നമ്മ(സീമ)യ്ക്ക് തീരെ താത്പര്യമില്ലായിരുന്നു. പക്ഷേ, മൂത്ത മകള്‍ കൊച്ചമ്മിണി ബോബിക്ക് പൂര്‍ണ പിന്തുണ നല്‍കിയതോടെ, ബോബി ഉപ്പുകണ്ടം ചട്ടമ്പിമാരെ വെല്ലുന്ന ചട്ടമ്പിയായി വളര്‍ന്നു.

ബോബിയുടെ അടുത്ത സുഹൃത്താണ് ആക്രി ഷാജി (സൂരാജ് വെഞ്ഞാറമ്മൂട്). മുഴുവന്‍ സമയവും വടിവാളുമായി നടക്കുന്ന ഗുണ്ടയാണ് ഷാജി. ബോബിയുടെ പേരു പറഞ്ഞാണ് ഷാജി ജീവിക്കുന്നത്. ബോബി സ്വന്തമായി നടത്തുന്ന പാറമട, തിയേറ്റര്‍ എന്നിവിടങ്ങളിലെല്ലാം ഷാജിയെ കാണാം. മദ്യപാനവും പെണ്ണുപിടുത്തവുമായിരുന്നു ഇവരുടെ പ്രധാന തൊഴില്‍. എന്തു കാര്യത്തിനിറങ്ങിയാലും നൂറില്‍ നൂറായിരുന്നു ബോബി. ഉപ്പുകണ്ടംകാരുടെ പ്രധാന ശത്രുവായ സത്യനേശന്‍ പോലും ഈ കാര്യം സമ്മതിക്കും. ആരുടെ മുന്‍പിലും തോല്‍ക്കാത്ത ബോബി ഒരാളുടെ മുന്‍പില്‍ മാത്രമാണ് തോറ്റത്. ഉപ്പുകണ്ടംകാരുടെ ആശ്രിതനായിരുന്ന മാരാരുടെ മകള്‍ ശ്രീലക്ഷ്മിയുടെ (ഹണി റോസ്) മുന്‍പില്‍.

എട്ടുവീട്ടില്‍ അനന്തന്‍പിള്ളയുടെ മകന്‍ എട്ടുവീട്ടില്‍ ഗണേശനെ അവതരിപ്പിച്ചുകൊണ്ട് തെലുങ്ക്-തമിഴ് നടന്‍ റിച്ചാര്‍ഡ് മലയാളത്തിലെത്തുന്നു. ബോബിയുടെ അനുജന്‍ ലണ്ടനില്‍നിന്നു വരുന്ന സെബാനായി പ്രേംനസീറിന്റെ കൊച്ചുമകന്‍ ഷമീര്‍ഖാന്‍ വേഷമിടുന്നു. രചന-ജെറി മാത്യു, ക്യാമറ-ശെന്തില്‍കുമാര്‍. ശ്രീകാന്ത്, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍, ജഗദീഷ്, റിച്ചാര്‍ഡ്, ബാബു ആന്റണി, ബൈജു, ഷമീര്‍ഖാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജോണ്‍ ജോസഫ്, സ്ഫടികം സണ്ണി, കൊല്ലം ഷാ, കോട്ടയം പുരുഷന്‍, സീമ, വാണിവിശ്വനാഥ്, ഹണിറോസ്, വിനില എന്നിവര്‍ അഭിനയിക്കുന്നു.

മാപ്പുപറഞ്ഞ് ഇനി സിനിമയിലേക്കില്ല-തിലകന്‍



കോട്ടയം: ഓസ്‌കാര്‍ കിട്ടുന്ന റോളായാലും മാപ്പുപറഞ്ഞ് സിനിമാഭിനയത്തിലേക്ക് മടങ്ങിവരാന്‍ ഇനി ഒരുക്കമല്ലെന്ന് നടന്‍ തിലകന്‍. തിരുനക്കര മൈതാനത്ത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.'അമ്മ'യോട് മാപ്പ് പറഞ്ഞേ സിനിമയിലേക്ക് തിരിച്ചുവരാന്‍ കഴിയൂ എന്നാണെങ്കില്‍ ആ ആഗ്രഹമില്ല. കുറ്റം ചെയ്താലല്ലേ മാപ്പു പറയേണ്ട ആവശ്യമുള്ളൂ- അദ്ദേഹം പറഞ്ഞു.നാടകത്തില്‍ സജീവമാകുമ്പോള്‍ മനസ്സിന്‌സന്തോഷം തിരിച്ചുകിട്ടുന്നു. സാഹിത്യത്തിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം നാടകം തന്നെയാണ്. അന്നും ഇന്നും സിനിമയോട് വലിയ ആഭിമുഖ്യമില്ല.-തിലകന്‍ പറഞ്ഞു.ദര്‍ശന ഡയറക്ടര്‍ ഫാ.തോമസ് പുതുശ്ശേരി തിലകനെ പൊന്നാടയണിയിച്ചു. ദര്‍ശന നാടകോത്സവത്തിലെ മികച്ച നാടകങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ആട്ടിസ്റ്റ് സുജാതനെ തിലകന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

റാണയില്‍ രജനി മൂന്നു റോളില്‍



യന്തിരന് ശേഷം രജനീകാന്ത് ഏത് ചിത്രത്തിലായിരിക്കും അഭിനയിക്കുകയെന്നകാര്യം വലിയ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും വന്നിരുന്നുവെങ്കിലും ഒന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ രജനിയുടെ അടുത്ത പടം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന റാണ എന്ന ചിത്രത്തിലാണ് രജനി ഇനി അഭിനയിക്കുന്നത്. ഇതിലാവട്ടെ അദ്ദേഹം മൂന്ന് റോളുകളാണ് ചെയ്യുക.

തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെല്ലാം ചിത്രം പുറത്തിറങ്ങുമെന്നുമറിയുന്നു. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ ഉടമസ്ഥതയിലുള്ള ഹരാസ് പിക്‌ചേഴ്‌സും ഈറോസും സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുക. ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാനാണ് ഈ ചിത്രത്തിനും സംഗീതസംവിധാനം നിര്‍വ്വഹിക്കുക.

ചിത്രത്തിലെ നായിക ആരാണെന്നകാര്യം ഇതേവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡിലെ പ്രശസ്ത സ്റ്റുഡിയോ ആയ ഐക്യൂബ് ആയിരിക്കും ചിത്രത്തിന്റെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നാണ് അറിയുന്നത്.

ആനിമേഷന് പ്രാധാന്യം നല്‍കുന്നതായിരിക്കും ചിത്രം. നല്ലൊരു സ്‌ക്രീന്‍ അനുഭവമായിരിക്കും റാണയെന്ന് രജനിതന്നെ ഗ്യാരണ്ടി നല്‍കുന്നുണ്ട്. മാര്‍ച്ച് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.

മുത്തു, പടയപ്പ തുടങ്ങി എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ചിത്രങ്ങള്‍ രജനി-കെഎസ് രവികുമാര്‍ കൂട്ടുകെട്ടില്‍ പിറന്നവയയാണ്. ഇപ്പോള്‍ മൂന്നാം തവണയും ഇവര്‍ ഒന്നിക്കുമ്പോള്‍ ഒരു തകര്‍പ്പന്‍ ചിത്രം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

രജനിയുടെ ത്രിബിള്‍ റോള്‍ ചിത്രത്തിന്റെ വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ജോണ്‍ ജോണി ജനാര്‍ദ്ദനന്‍, മൂന്നുമുഖം തുടങ്ങിയ ചിത്രങ്ങളില്‍ ഇതിന് മുമ്പ് രജനി ത്രിബിള്‍ റോള്‍ ചെയ്തിട്ടുണ്ട്.

മുകേഷിന്റെ നായികയായി മംമ്ത



മംമ്ത മോഹന്‍ദാസ് എന്ന യുവനടി മലയാളചലച്ചിത്രത്തിന് ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഘടകമാണ്. ആദ്യചില ചിത്രങ്ങളിലൂടെ തരംഗമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, മംമ്ത ഇപ്പോള്‍ സ്വന്തം കഴിവ് തെളിയിച്ചുകഴിഞ്ഞു.

മാത്രമല്ല ഇമേജ് ഭയന്ന് ചില റോളുകള്‍ ചെയ്യാതിരിക്കുകയെന്ന മണ്ടത്തരവും ഈ നടിക്കില്ല. അതുകൊണ്ടുതന്നെ പ്രമുഖ സംവിധായകരുടെയെല്ലാം ചിത്രങ്ങളില്‍ മംമ്തയ്ക്ക് കാര്യമായ റോളുണ്ട്.

മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ഗൃഹനാഥന്‍ എന്ന ചിത്രത്തിലും മംമ്തയാണ് നായിക. ചിത്രത്തില്‍ മുകേഷാണ് മംമ്തയുടെ നായകന്‍. ഗുരുപൂര്‍ണിമയുടെ ബാനറില്‍ നെയ്ത്തലത്ത് സുചിത്രയാണ് ചിത്രം നിര്‍്മ്മിക്കുന്നത്. മണി ഷൊര്‍ണ്ണൂര്‍ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടനാണ്.

സിദ്ദിഖ്, ജഗതി, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഇന്ദ്രന്‍സ്, കല്‍പ്പന, ബിന്ദുപണിക്കര്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്.കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സംഗീതം പകരുന്നത്..

ത്രി ഇഡിയറ്റ്‌സ് റീമേക്കില്‍ വിജയ് തന്നെ



ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച അമീര്‍ ഖാന്‍ ചിത്രം ത്രി ഇഡിയറ്റ്‌സ് തമിഴില്‍ എടുക്കാന്‍ സംവിധായകന്‍ ശങ്കര്‍ തയ്യാറെടുത്തപ്പോള്‍ മുതല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഒഴുകുകയായിരുന്നു. ചിത്രത്തിലെ താരനിര്‍ണയം തന്നെയായിരുന്നു വാര്‍ത്തകളിലെ താരം.

ജീവ, ശ്രീകാന്ത് എന്നിവര്‍ക്കൊപ്പം നായകസ്ഥാനത്ത് ഇളയദളപതി വിജയ് അഭിനയിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് വിജയ് ചിത്രത്തില്‍ നിന്നും പുറത്തായെന്നതായിരുന്നു വലിയ വാര്‍ത്ത.

പകരം ശങ്കര്‍ നായകനായി സൂര്യയെ തിരഞ്ഞെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണ് ചിത്രത്തില്‍ നായകനായി വിജയ് തന്നെ മതിയെന്നാണ് ശങ്കര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

വിജയ്‌യ്ക്ക് പകരം സൂര്യയെ നായകനാക്കിയതുമായി ബന്ധപ്പെട്ട് കോടമ്പാക്കത്ത് ഏറെ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. തമിഴ് സിനിമയില്‍ ഏകാധിപതികളായി തുടരുന്ന ഡിഎംകെ കുടുംബവുമായി വിജയ് ഇടഞ്ഞതോടെയാണ് ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനായി ഡിഎംകെയുമായി ബന്ധപ്പെട്ടചിലര്‍ ശങ്കറിനെ നിര്‍ബ്ബന്ധിച്ചുവെന്നും കേട്ടിരുന്നു.

അതല്ല അഴകിയ തമിഴ് മകന്‍, കുരുവി, വില്ല്, വേട്ടക്കാരന്‍, സുറ എന്നീ സിനിമകള്‍ വരിവരിയായി പൊട്ടിയതോടെ തമിഴകത്ത് ഇളയ ദളപതിയുടെ താരമൂല്യം കുറഞ്ഞതാണ് ശങ്കറിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാ ഊഹാപോഹങ്ങളെയും അസ്ഥാനത്താക്കിക്കൊണ്ട് നായകന്‍ വിജയ് തന്നെയാണെന്ന് ശങ്കര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന് പുതിയ ചിത്രമായ കാവലന്റെ വിജയം വിജയയ്ക്ക് സഹായകമായെന്നാണ് പുതിയ വിലയിരുത്തല്‍. പൊങ്കല്‍ റിലീസായ കാവലന്‍ തമിഴകത്ത് തേരോട്ടം തുടരുകയാണ്.

നന്‍പനില്‍ നായകനാകണമെങ്കില്‍ ചില നീക്കുപോക്കുകള്‍ക്ക് ശങ്കര്‍ തയ്യാറാവണം എന്ന് സൂര്യ ശഠിച്ചുവെന്നും തുടര്‍ന്നാണ് സൂര്യ വേണ്ടെന്ന് ശങ്കര്‍ തീരുമാനിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇരുപത് കോടിയാണ് സൂര്യ ആവശ്യപ്പെട്ടത് എന്നും പറയപ്പെടുന്നു.

ജനുവരി 26ന് നന്‍പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ഹീറോ ഉള്‍പ്പെടാത്ത രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ ഇല്യാനയാണ് നായികയാവുന്നത്. നടന്‍ സത്യരാജ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Friday, January 28, 2011

വേനല്‍ വിരുന്നുമായി ബാല




ഇരുണ്ട വിഷയങ്ങളുടെ ചലച്ചിത്രകാരന്‍ എന്ന പ്രതിച്ഛായയില്‍നിന്നു മാറിക്കൊണ്ട് സംവിധായകന്‍ ബാല ഒരുക്കുന്ന 'അവന്‍ ഇവന്‍' ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. ഒടുവില്‍ പുറത്തിറങ്ങിയ 'നാന്‍ കടവുള്‍' എന്ന ചിത്രത്തില്‍ കടുപ്പമേറിയ കാഴ്ചകളാല്‍ പ്രേക്ഷകരെ ഞെട്ടിച്ച ബാല സിനിമാവൃത്തങ്ങളില്‍ കടുത്ത വിമര്‍ശം നേരിട്ടിരുന്നു. ആ ചിത്രത്തിന് ദേശീയതലത്തില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചെങ്കിലും സാധാരണകാണികള്‍ അതിനോട് അത്രനന്നായി പ്രതികരിച്ചിരുന്നില്ല. അഭിശപ്തമായ കാഴ്ചകളാല്‍ ദയാരഹിതമായി പ്രേക്ഷകരെ വേട്ടയാടുന്ന ചിത്രമായതിനാലാണ് എതിരഭിപ്രായങ്ങളുയര്‍ന്നത്.

'സേതു','നന്ദ','പിതാമഹന്‍' എന്നീ ചിത്രങ്ങളിലെല്ലാം ഇരുണ്ട കാഴ്ചകളാണ് ബാല കാട്ടിത്തന്നതെങ്കിലും 'നാന്‍കടവുളി'ല്‍ അതിന്റെ അളവ് അസഹനീയമായെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. രസിപ്പിക്കുന്ന സിനിമകളുടെ വെള്ളപ്പൊക്കത്തിനിടയില്‍ ഞെട്ടലനുഭവിക്കാന്‍ അധികമാരും ഒരുക്കമായിരുന്നില്ലെന്നതിനാല്‍ 'നാന്‍ കടവുള്‍' തിയേറ്ററുകളില്‍ തിരിച്ചടി നേരിട്ടു. എങ്കിലും ചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍ ആര്യ, പൂജ എന്നിവര്‍ ഏറെ പ്രശംസിക്കപ്പെട്ടു.

'നാന്‍ കടവുള്‍' ഇറങ്ങിയപ്പോഴുണ്ടായ കുറ്റപ്പെടുത്തലുകള്‍ അംഗീകരിച്ചുകൊണ്ട്, അടുത്ത ചിത്രം വ്യത്യസ്തമായിരിക്കുമെന്ന് ബാല വ്യക്തമാക്കിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യമുള്ളതാണ് 'അവന്‍ ഇവന്‍' എന്ന പുതിയ സിനിമയെന്നാണ് അണിയറയില്‍നിന്നുള്ള വിവരങ്ങള്‍. 'നാന്‍ കടവുളി'ലെ നായകനായ ആര്യയെത്തന്നെയാണ് ഈ ചിത്രത്തിനു വേണ്ടിയും ബാല തിരഞ്ഞെടുത്തത്. ഒപ്പം വിശാലുമുണ്ട്. ജനനി അയ്യരാണ് നായിക.

ചിത്രീകരണം മിക്കവാറും പൂര്‍ത്തിയായെന്നും പോസ്റ്റ്‌പ്രൊഡക് ഷന്‍ ജോലികള്‍ കൂടി പൂര്‍ത്തിയായാക്കി ഏപ്രിലില്‍ തിയേറ്ററിലെത്തുമെന്നുമാണ് വിവരം. എല്ലാവിഭാഗം പ്രേക്ഷകരെയും രസിപ്പിക്കുന്ന മധ്യവേനലവധിക്കാലവിരുന്നായിരിക്കും ഈ ചിത്രമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു.

മുന്‍ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായിരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'അവന്‍ ഇവനെ' ബാലയുടെ ആരാധകര്‍ എപ്രകാരം സ്വീകരിക്കുമെന്നറിയാനാണ് തമിഴ് സിനിമാലോകം കാത്തിരിക്കുന്നത്.

ലാല്‍ വിളിച്ചു; പത്മശ്രീ ജയറാം



മലയാളികളുടെ പത്മശ്രീ മോഹന്‍ലാല്‍ മറ്റൊരു പ്രിയതാരമായ ജയറാമിന്റെ ചെവിയില്‍ പത്മശ്രീ എന്നാദ്യം വിളിച്ചപ്പോള്‍ മലയാളസിനിമ അത് കൊണ്ടാടി. ഹൈദരാബാദില്‍ റാഫി മെക്കാര്‍ട്ടിന്‍ സംവിധാനംചെയ്യുന്ന 'ചൈനാ ടൗണ്‍' എന്ന സിനിമയുടെ സെറ്റാണ് ഈ മനോഹരമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത്.

റിപ്പബ്ലിക്ദിന തലേന്നു തന്നെ ലാലേട്ടന്‍ എന്നോട് പറഞ്ഞിരുന്നു ഒരു പത്മശ്രീ ശ്രുതിയുണ്ടല്ലോ എന്ന്. ''ഞാനും കേട്ടു. പക്ഷെ പ്രഖ്യാപിച്ചിട്ട് പറയാം'' എന്നു പറഞ്ഞപ്പോള്‍ അറിഞ്ഞാല്‍ ഞാനാദ്യം പ്രഖ്യാപിക്കുമെന്ന് ലാലേട്ടനും. പിറ്റേന്ന് ഷോട്ടിനിടയിലാണ് അശ്വതി(പാര്‍വതി) വിളിക്കുന്നത്. ടി.വി യില്‍ സ്‌ക്രോളിങ് കണ്ട് ഫോണ്‍ ചെയ്തതാണെങ്കിലും അശ്വതിയുടെ ആഹ്ലാദംമാത്രമാണ് കേള്‍ക്കുന്നത്. അപ്പോഴേക്കും ലാലേട്ടന്‍ അരികിലെത്തി ഒരു കുഞ്ഞിന് പേരിടുന്നതുപോലെ ചെവിയില്‍ മന്ത്രിച്ചു. പത്മശ്രീ ജയറാം. പിന്നെ മമ്മൂക്കയും കമലഹാസനും വിളിച്ചു.

സന്തോഷം സെറ്റില്‍ പടരുന്നതിനിടയില്‍ ലൈറ്റ് പോകും ഷോട്ടെടുക്കാമെന്ന് റാഫി പറഞ്ഞു. അതൊരു ആഹ്ലാദനൃത്തരംഗമായിരുന്നു. പേപ്പര്‍ബോംബ് പൊട്ടിച്ചും വര്‍ണങ്ങള്‍ വാരിവിതറിയുമുള്ള നൃത്തം സത്യത്തില്‍ എന്റെ ആഹ്ലാദച്ചുവടുകള്‍ തന്നെയായിരുന്നു. ലാലേട്ടനും ദിലീപും സുരാജും കാവ്യയുമെല്ലാമടങ്ങുന്ന താരനിരകൂടി ചേര്‍ന്നതോടെ അത് ജീവിതത്തിലെ അവിസ്മരണീയതകളിലൊന്നായി.'' ജയറാം പറഞ്ഞു.

ലാലേട്ടന്‍ അത് കൊണ്ടാടുകയായിരുന്നു. ഒരു വലിയ ബോര്‍ഡില്‍ കണ്‍ഗ്രാജുലേഷന്‍സ് പത്മശ്രീ ജയറാം എന്നെഴുതി എന്നെയൊരു കസേരയില്‍ പിടിച്ചിരുത്തി പടക്കം പൊട്ടിച്ചും കൈയടിച്ചും സന്തോഷം വിതറി. ആഹ്ലാദം കൊണ്ടെന്റെ കണ്ണുകള്‍ നിറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് കാക്കക്കുയിലിന്റെ ഷൂട്ടിങ് വേളയില്‍ ഈ രാമോജി ഫിലിംസിറ്റിയില്‍വെച്ചാണ് ലാലേട്ടനും പത്മശ്രീ വാര്‍ത്ത കേട്ടത്.
''എന്റെ പെരുമ്പാവൂരിലേക്ക് ആദ്യമായെത്തുന്ന പത്മശ്രീയാണിത്. രാജ്യം തന്ന നാടിനുള്ള സമ്മാനം!.

മറ്റു പുരസ്‌കാരങ്ങള്‍ പോലെയല്ലിത്. പേരിനൊപ്പം കൊണ്ടുനടക്കാവുന്ന രാഷ്ട്രത്തിന്റെ ആദരവ്. പത്മരാജന്റെ 20-ാം ഓര്‍മദിനമാണ് കടന്നുപോയത്. മറ്റൊരു ലോകത്തിലാണെങ്കിലും അവിടെയിരുന്നു കൊണ്ടാണെങ്കിലും ഈ നേട്ടത്തില്‍ ഏറ്റവും ആഹ്ലാദിക്കുന്നത് അദ്ദേഹമായിരിക്കും.'' ജയറാം കൂട്ടിച്ചേര്‍ത്തു.

പത്മരാജന്‍ സംവിധാനം ചെയ്ത അപരനിലൂടെ സിനിമയിലെത്തിയ ജയറാം മലയാളത്തിലും തമിഴിലുമായി 200 ഓളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 23 വര്‍ഷമായി നായകനിരയില്‍ തുടരുന്ന ഈ താരം ആയിരത്തോളം വേദികളിലായി മിമിക്രി അവതരിപ്പിച്ച് മിമിക്രിയെ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
ചെണ്ടമേളം എന്ന കലാരൂപത്തെ യുവാക്കളില്‍ എത്തിക്കുന്നതിലും ജയറാമിന്റെ പങ്കുണ്ട്. തെന്നാലിയിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പുരസ്‌കാരവും ശേഷത്തിലെ അഭിനയത്തിന് വി.ശാന്താറാം പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഉറുമിയില്‍ വിക്രമിന് പകരം ആര്യ



സന്തോഷ് ശിവന്‍-പൃഥ്വിരാജ് ടീമിന്റെ മെഗാ മൂവി ഉറുമിയില്‍ കോളിവുഡ് സ്റ്റാര്‍ ആര്യയും. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ആര്യ ഗസ്റ്റ് റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ആര്യയുടെ ആദ്യ മലയാള ചിത്രം കൂടിയായി ഉറുമി മാറുകയാണ്.

തമിഴിലെ സൂപ്പര്‍താരമായ വിക്രമിന് തീരുമാനിച്ചിരുന്ന റോളിലാണ് ആര്യ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. തിരക്കുകള്‍ മൂലം വിക്രമിന് ഉറുമിയുടെ ഷൂട്ടിങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് ആര്യയ്ക്ക് വരവിന് കളമൊരുക്കിയത്.

പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പിരീയഡ് ചിത്രത്തില്‍ പ്രഭുദേവ ജെനീലിയ, തബു, വിദ്യാ ബാലന്‍, അമോല്‍ ഗുപ്ത എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അണിനിരിക്കുന്നുണ്ട്.

ഇരുപത് കോടി ചെലവില്‍ നിര്‍മിയ്ക്കുന്ന സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ മഹാരാഷ്ട്രയിലെ മാല്‍ഷെ പര്‍വതനിരകളില്‍ പൂര്‍ത്തിയായിരുന്നു. മാഗ്ലൂരിലും ഉഡുപ്പിയിലുമായി രണ്ടാംഘട്ടചിത്രീകണം പുരോഗമിക്കുകയാണ്. ഉറുമിയില്‍ അഭിനയിക്കുന്നതിനായി മൂന്ന് ദിവസത്തെ ഡേറ്റാണ് ആര്യ നല്‍കിയിരിക്കുന്നത്.

എല്ലാത്തിനും സാക്ഷിയാവാന്‍ അര്‍ജ്ജുന്‍ വരുന്നു



വിജയം അനിവാര്യമായിരിക്കുന്ന വേളയില്‍ അര്‍ജുനന്‍ സാക്ഷിയുമായി പൃഥ്വി വീണ്ടും തിയറ്ററുകളിലേക്ക്. വന്‍ കോലാഹലങ്ങളോടെ പൃഥ്വി ചിത്രങ്ങള്‍ തകിടുപൊടിയാവുന്നതിനാണ് 2010 സാക്ഷ്യം വഹിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള പോക്കിരി രാജ മാറ്റനിര്‍ത്തിയാല്‍ പൃഥ്വിയുടെ താന്തോന്നിയും ത്രില്ലറും അന്‍വറുമെല്ലാം വന്‍തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്.

പുതുവര്‍ഷത്തിലെ ആദ്യ പൃഥ്വി ചിത്രം ഈ പരാജയപരമ്പരയ്ക്ക് വിരാമമിടുമോയെന്നാണ് സിനിമാ വിപണി ഉറ്റുനോക്കുന്നത്. പാസഞ്ചര്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളത്തിന് പുതുപ്രതീക്ഷകള്‍ സമ്മാനിച്ച സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനെ കൂട്ടുപിടിച്ചാണ് പൃഥ്വി തിരിച്ചുവരവിനൊരുങ്ങുന്നത്.

രഞ്ജിത്ത് ശങ്കര്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന അര്‍ജുനന്‍ സാക്ഷി തികച്ചും പുതുമയേറിയ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഭൂമാഫിയക്കെതിരെ പോരടുന്ന റോയി മാത്യു എന്ന യുവ ആര്‍ക്കിടെക്റ്റായാണ് പൃഥ്വി എത്തുന്നത്

വര്‍ഷങ്ങളോളം കേരളത്തിന് പുറത്തുകഴിഞ്ഞ റോയി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മാറിയ സാഹചര്യങ്ങളോടുംഅവസ്ഥകളോടും എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് അര്‍ജുനന്‍ സാക്ഷിയുടെ പ്രമേയം. അഞ്ജലിയെന്ന വനിതാ ജേര്‍ണലിസ്റ്റായി ആന്‍ അഗസ്റ്റിന്‍ അഭിനയിക്കുന്നു. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ആക്ഷന്‍ ത്രില്ലറായ അര്‍ജുനന്‍ സാക്ഷിയിലൂടെ പൃഥ്വി ഒരു വിജയത്തിന് സാക്ഷ്യം വഹിയ്ക്കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

സിനിമാ സമരം നീട്ടിവച്ചു



അടുത്ത ഒന്നു മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിനിമാ സമരം ഒരു മാസത്തേയ്ക്ക് നീട്ടിവയ്ക്കാന്‍ തീരുമാനിച്ചതായി സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമുണ്ടായത്. ഒരു മാസത്തേക്കുകൂടി നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. അതിനുശേഷം ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കും.

രാത്രികാല ബത്തയുടെ കാര്യത്തില്‍ ഫെഫ്ക നേതൃത്വവുമായി ചര്‍ച്ച തുടരാനും തീരുമാനിച്ചു.

Wednesday, January 26, 2011

ബോഡിഗാര്‍ഡ് ബോളിവുഡില്‍ തുടങ്ങി



വിജയ് നായകനായ കാവലാന്റെ റിലീസിന് പിന്നാലെ ബോഡിഗാര്‍ഡിന്റെ ഹിന്ദി റീമേക്കിന്റെ ഷൂട്ടിങിന് സംവിധായകന്‍ സിദ്ദിഖ് തുടക്കമിട്ടു. മലയാളത്തില്‍ നയന്‍താരയും ദിലീപും നായികാനായകന്‍മാരായി അഭിനയിച്ച് ചിത്രം തമിഴിലെത്തിപ്പോള്‍ വിജയ്‌യും അസിനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്‍ മൈ ലവ് സ്‌റ്റോറി എന്ന പേരില്‍ ഹിന്ദിയില്‍ ചിത്രീകരണം തുടങ്ങിയ സിനിമയില്‍ സല്‍മാനും കരീനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍

ജനുവരി 17ന് പുനെയിലാണ് ബോഡിഗാര്‍ഡിന്റെ മൂന്നാം പതിപ്പിന്റെ ചിത്രീകരണം സിദ്ദിഖ് തുടങ്ങിയത്. സല്‍മാന്റെ സഹോദരീ ഭര്‍ത്താവും നടനും സംവിധായകനുമായ അതുല്‍ അഗ്നിഹോത്രിയാണ് മൈ ലവ് സ്‌റ്റോറിയുടെ നിര്‍മാതാവ്.

നേരത്തെ വിജയ് യുടെ തന്നെ പോക്കിരിയുടെ റീമേക്കായ വാണ്ടണ്ടിലൂടെ സല്‍മാന്‍ ബോളിവുഡില്‍ സൂപ്പര്‍ വിജയം കൊയ്തിരുന്നു. ലവ് സ്റ്റോറിയിലൂടെ ചരിത്രം ആവര്‍ത്തിയ്ക്കാമെന്ന പ്രതീക്ഷയിലാണ് സല്ലു.

റിലയന്‍സ് ബിഗ് പിക്‌ചേഴ്‌സ് മാര്‍ക്കറ്റ് ചെയ്യുന്ന മൈ ലവ് സ്റ്റോറി 2011 ഒക്ടോബറില്‍ തിയറ്ററുകളിലെത്തും.

അര്‍നോള്‍ഡ് തിരിച്ചെത്തുന്നു



ഐ വില്‍ ബി ബാക്ക്...(ഞാന്‍ തിരിച്ചു വരും) വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ഹോളിവുഡ് ആരാധകര്‍ക്ക് മറക്കാനാവാത്ത ഡയലോഗ്. ടെര്‍മിനേറ്റര്‍ 2 ജഡ്ജ്‌മെന്റ് ഡേയിലെ അര്‍നോള്‍ഡ് ഷ്വാസ്‌നൈഗറുടെ പ്രശസ്തമായ ഡയലോഗ് ഇപ്പോള്‍ ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിയ്ക്കപ്പെടുകയാണ്, പറയുന്നത് വേറാരുമല്ല ആര്‍നി തന്നെ!

കാലിഫോര്‍ണിയയുടെ ഗവര്‍ണര്‍ പദവിയില്‍ ഏഴ് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന ടെര്‍മിനേറ്റര്‍ ഹീറോ ഹോളിവുഡിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കി കഴിഞ്ഞു.

ചെയ്യാന്‍ കഴിയുന്ന ഒരുപാടു കാര്യങ്ങള്‍ എനിയ്ക്കുണ്ട്. എന്നാല്‍ ഒന്നും തീരുമാനിച്ചിട്ടില്ല. അഭിനയമെന്നത് സൈക്കിളിങോ സ്‌ക്കിയിങോ പോലെ തന്നെയാണ്. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍നി തന്റെ ഭാവി പദ്ധതികളെക്കുറിച്ച് സൂചനകള്‍ നല്‍കിയത്.

അടുത്തയാഴ്ചയാണ് അറുപത്തിമൂന്നുകാരനായ ആര്‍നോള്‍ഡ് കാലിഫോര്‍ണിയ ഗവര്‍ണര്‍ പദവി ഒഴിയുന്നത്.2003ല്‍ രാഷ്ട്രീയത്തിന് വേണ്ടി സിനിമ ഉപേക്ഷിച്ച അര്‍നോള്‍ഡ,് ഗവര്‍ണര്‍ പദവിയിലിരിക്കെ എക്‌സ്‌പെന്‍ഡബിള്‍സ്, എറൗണ്ട് ദ വേള്‍ഡ് ഇന്‍ 80 ഡേയ്‌സ്, ടെര്‍മിനേറ്റര്‍ സാല്‍വേഷന്‍ എന്നീ സിനിമകളില്‍ അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

രജനിയ്‌ക്കൊപ്പം ത്രിഷ



സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ നായികയാവാനുള്ള ത്രിഷയുടെ മോഹം സഫലമാവുന്നു. യന്തിരന് ശേഷം തിയറ്ററുകളിലെത്തുന്ന രജനിയുടെ ആനിമേഷന്‍ ചിത്രമായ റാണയിലാണ് ത്രിഷ രജനിയ്‌ക്കൊപ്പമെത്തുന്നത്.

രജനിയുടെ മകള്‍ സൗന്ദര്യ രജനീകാന്ത് നിര്‍മിയ്ക്കുന്ന 3ഡി ആനിമേഷന്‍ സിനിമയില്‍ ചില രംഗങ്ങള്‍ യഥാര്‍ഥമായി ചിത്രീകരിച്ചവയാണ്. ഈ രംഗങ്ങളിലാണ് രജനിയ്‌ക്കൊപ്പം ത്രിഷ പ്രത്യക്ഷപ്പെടുന്നത്.

സുല്‍ത്താന്‍ ദ വാരിയര്‍ എന്ന ചിത്രത്തിന്റെ പേര് ആദ്യം ഹാര എന്നും പിന്നീട് റാണ എന്നും മാറ്റുകയായിരുന്നു. അനിമേഷന്‍ സിനിമയിലെ യഥാര്‍ഥദൃശ്യങ്ങള്‍ സംവിധാനം ചെയ്യുന്നത് കെ എസ് രവികുമാറാണ്.

പ്രകാശ്രാജ്, വിജയലക്ഷ്മി, രാഹുല്‍ദേവ് എന്നിവരും റാണയിലുണ്ട്. യന്തിരന് ശേഷം എആര്‍ റഹ്മാന്‍ വീണ്ടുമൊരു രജനി ചിത്രത്തിന് സംഗീതമൊരുക്കുന്ന പ്രത്യേകതയും റാണയ്ക്ക് സ്വന്തം. ഇംഗ്ലീഷിന് പുറമെ വിവിധ ഇന്ത്യന്‍ ഭാഷകളിലും നിര്‍മിയ്ക്കുന്ന റാണയുടെ ഗ്ലോബല്‍ റിലീസ് അടുത്തു തന്നെ ഉണ്ടാവും.

ലൊക്കേഷനിലെ ചീട്ടുകളിക്ക് വിലക്ക്



തെലുങ്ക്സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലെ ചീട്ട് കളിയ്ക്ക് വിലക്ക്. താരങ്ങളുടെ ശ്രദ്ധ കൂടുതല്‍ സിനിമയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി മൂവി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍ 'മാ' ആണ് നിരോധനം ഏര്‍പ്പെടുത്തിയത്. സംഘടനയില്‍ അംഗമായ 450 ഓളം അംഗങ്ങളോട് സെറ്റില്‍ ചീട്ട് കളിയ്ക്കരുതെന്നാണ് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടവേളകളില്‍ ഒരു രസത്തിന് വേണ്ടിതുടങ്ങിയ ചീട്ടുകളി പിന്നീട് ചൂതാട്ടമായി മാറിയതോടെയാണ് നിര്‍മാതാക്കള്‍ പരാതി നല്‍കിയത്.

ഉച്ചഭക്ഷണത്തിനും ചായക്കുള്ള ഇടവേളകളിലുമാണ് താരങ്ങള്‍ ചീട്ട് കളിയുമായി ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ഇത് പിന്നീട് സകല മര്യാദകളും ലംഘിയ്ക്കുന്ന ചൂതാട്ട വിനോദമായി മാറുകയായിരുന്നു. ഷോട്ട് റെഡിയായി എന്ന് സഹസംവിധായകര്‍ വന്ന് അറിയിച്ചാലും അതൊന്നും മൈന്‍ഡ് ചെയ്യാതെ ചീട്ട് കളി തുടരാനാണ് താരങ്ങളില്‍ പലര്‍ക്കും താത്പര്യമത്രേ. ഈ സാഹചര്യത്തിലാണ് സെറ്റിലെ ചീട്ടുകളിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

മംമ്തക്കു പകരം റോമ



ഈസ്റ്റ് കോസ്റ്റ് വിജയന്റെ രണ്ടാമത്തെ ചിത്രമായ മൊഹബത്തില്‍ മംമത മോഹന്‍ദാസിന്പകരം റോമ . ചിത്രത്തില്‍ മംമ്ത അവതരിപ്പിയ്ക്കാനിരുന്ന ഗസ്റ്റ് റോളാണ് റോമയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. തിരക്ക് മൂലം അഭിനയിക്കാന്‍ കഴിയില്ലെന്ന് മംമ്ത അറിയിച്ചതോടെയാണ് സംവിധായകന്‍ റോമയെ തിരഞ്ഞെടുത്തത്.

ഗായകന്‍ ഹരിഹരനുമൊത്ത് ഒരു ഗാനരംഗത്തിലാണ് റോമ അഭിനയിച്ചത്. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ ഗാനങ്ങള്‍ക്ക് എന്‍ ബാലകൃഷ്ണനാണ് ഈണം പകര്‍ന്നിരിയ്ക്കുന്നത്.

മുസ്ലീം പശ്ചാത്തലത്തില്‍ ഒരുക്കുന്ന മൊഹ്ബത്തില്‍ മീര ജാസ്മിനാണ് നായിക.

ലാലും രഞ്ജിത്തും ഒന്നിക്കുമോ?



മലയാളത്തിലെ ഏറ്റവും മികച്ച സംവിധാകയര്‍ക്കൊപ്പം ചേര്‍ന്ന് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മോഹന്‍ലാല്‍. വന്‍ പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോഴാണ് കരിയറില്‍ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്താന്‍ ലാല്‍ തീരുമാനിച്ചത്. ഷാഫി, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ബ്ലെസി, റോഷന്‍ ആന്‍ഡ്രൂസ്, ലാല്‍ജോസ് ഇവര്‍ക്കെല്ലാം ലാല്‍ ഡേറ്റ് നല്‍കിയത് ഈയൊരു നീക്കത്തിന്റെ ഭാഗമായാണ്.

ഇപ്പോഴിതാ ഒരുകാലത്ത് ലാലിന് തകര്‍പ്പന്‍ കഥാപാത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായി രഞ്ജിത്തുമായി കൈകോര്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒത്തുവരികയാണ്. ലാല്‍ സിനിമകളുടെ നിര്‍മതാാവായ ആശീര്‍വാദ് ഫിലിംസിന്റെ അമരക്കാരന്‍ ആന്റണി പെരുമ്പാവൂരാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചിരിയ്ക്കുന്നത്.

ലാലിന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച രഞ്ജിത്ത റോക്ക് ആന്റ് റോള്‍, ചന്ദ്രോത്സവം എന്നിവയുടെ പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ക്യാമ്പിലേക്ക് ചേക്കേറിയിരുന്നു. കയ്യൊപ്പ്, പാലേരി മാണിക്യം, കേരള കഫെ ഏറ്റവുമൊടുവില്‍ പ്രാഞ്ചിയേട്ടന്‍ എന്നിങ്ങനെയുള്ള മികച്ച ചിത്രങ്ങള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പിറവിയെടുക്കുകയും ചെയ്തു.

മമ്മൂട്ടിയുമായി മികച്ച സിനിമകള്‍ ഒരുക്കുമ്പോഴും ലാല്‍ സിനിമകള്‍ ചെയ്യാത്തതിന് രഞ്ജിത്ത് അഭിമുഖങ്ങളില്‍ മറുപടി നല്‍കിയിരുന്നു. ലാലുമൊത്ത് സിനിമകള്‍ ചെയ്യുന്നതിന് ചില തടസ്സങ്ങളുണ്ടെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞിരുന്നത്.

എന്നാല്‍ ഇതേക്കുറിച്ച് ആന്റണി പറയുന്നത് അങ്ങിനെയല്ല. രഞ്ജിത്തുമായുള്ള സൗഹൃദത്തിന് യാതൊരു കുറവുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് എന്തെങ്കിലും മാറ്റം സംഭവിച്ചുവോയെന്ന് അറിയില്ല. ഞാന്‍ ആഗ്രഹിയ്ക്കുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലാണ് രഞ്ജിയേട്ടന്‍ ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്. എനിയ്ക്കാണെങ്കില്‍ അത്തരം സിനിമകളോട് താത്പര്യവുമില്ല. ലാല്‍ സാറിന് ചിലപ്പോള്‍ താത്പര്യമുണ്ടാവും ആന്റണി പറയുന്നു.

ഇത് തന്നെയാണ് ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. തിരക്കഥാ-സംവിധാനരംഗത്ത് വേറിട്ട വഴിയിലൂടെ മുന്നോട്ട് പോകുന്ന രഞ്ജിത്ത് തന്റെ ഭാഗത്ത് നിന്ന് ഇനി ദേവാസുരവും രാവണപ്രഭുവും പ്രജാപതിയുമൊന്നും പ്രതീക്ഷിയ്‌ക്കേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആന്റണി പെരുമ്പാവൂര്‍ ആഗ്രഹിയ്ക്കുന്ന തരത്തിലൊരു അടിപൊളി സിനിമകള്‍ക്കൊന്നും രഞ്ജിത്ത് തയാറാവില്ല. നിലപാടുകള്‍ മാറ്റി നല്ല സിനിമകള്‍ക്ക് വേണ്ടി ആന്റണി പെരുമ്പാവൂര്‍ മുന്‍കൈയ്യെടുത്താല്‍ ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും സംഭവിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Tuesday, January 25, 2011

ആദ്യത്തെ സ്റ്റീരിയോസ്‌കോപ്പിക് 3ഡി ചിത്രം വരുന്നു

ഇന്ത്യയിലെ ആദ്യത്തെ സ്റ്റീരിയോസ്‌കോപ്പിക് 3ഡി ചിത്രമായ 'ഹോണ്ടഡ്' ഏപ്രില്‍ 15ന് റിലീസ് ചെയ്യും. ഈ ചിത്രം ഭയാനകമായ രംഗങ്ങളെ പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ അനുഭൂതിയാക്കുമെന്ന് സംവിധായകന്‍ വിക്രം ഭട്ട് പറയുന്നു.
ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രം 'ഛോട്ടാ ചേതന്‍' ആയിരുന്നു. മലയാളത്തിലെ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ' റീമേക്ക് ആണിത്.

3ഡി ചിത്രങ്ങളില്‍ വിദഗ്ധരായ ബ്രെന്‍റ് റോബിന്‍സണ്‍, ക്രിസ്റ്റ്യന്‍ ജീംസ്, മിഖായേല്‍ റൂബന്‍ ഫ്‌ളാക്‌സ് തുടങ്ങിയവരുടെ വിദഗ്ധ ഉപദേശത്തോടെയാണ് വിക്രംഭട്ട് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കുന്നിന്‍പുറത്തെ ഒരു വീട് വില്‍ക്കാനുള്ള ഉത്തരവാദിത്വം ലഭിച്ച ഒരു ആണ്‍കുട്ടിയുടെ കഥയാണ് ഈ ചിത്രത്തിന്‍േറത്. ഈ വീട്ടില്‍ എത്തുമ്പോഴാണ് ഈ വീട് ഭയപ്പെടുത്തുന്നതാണെന്ന് കുട്ടി മനസ്സിലാക്കുന്നത്. മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ് ചക്രവര്‍ത്തി, ടിയാ ബാജ്‌പേയ് എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. രാംഗോപാല്‍ വര്‍മയുടെ 3ഡി ഹൊറര്‍ ചിത്രവും ഈ വര്‍ഷം റിലീസ് ചെയേ്തക്കും.

ചിത്രീകരണം നിര്‍ത്തിവയ്ക്കും



ഫെബ്രുവരി ഒന്നു മുതല്‍ സിനിമാ ചിത്രീകരണം നിര്‍ത്തിവയ്ക്കുമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ യോഗത്തിലാണു തീരുമാനം. ദിവസവേതന തൊഴിലാളികള്‍ക്കു അധികസമയ ജോലിക്കു കൂടുതല്‍ കൂലി നല്‍കണമെന്ന ഫെഫ്കയുടെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണു നടപടി. കൂലി കൂട്ടിയില്ലെങ്കില്‍ രാത്രി നടത്തുന്ന ഷോകളില്‍ സഹകരിക്കില്ലെന്നു ഫെഫ്ക വ്യക്തമാക്കിയിരുന്നു.

Monday, January 24, 2011

അനുഷ്‌ക ഇനി നാഗവല്ലി



മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘മണിച്ചിത്രത്താഴ്’. മലയാളത്തിന് ശേഷം തമിഴ്, കന്നട എന്നീ ഭാഷകളിലേക്കുള്ള റീമേക്കുകളും ഹിറ്റായിരുന്നു. തെന്നിന്ത്യന്‍ ഭാഷകളില്‍ തെലുങ്കില്‍ കൂടി ‘മണിച്ചിത്രത്താഴ്’ റീമേക്ക് ചെയ്യുന്നു. തെലുങ്കില്‍ നാഗവല്ലിയാവുന്നത് അനുഷ്‌കയാണ്. വെങ്കിടേഷാണ് നായകന്‍.

തെന്നിന്ത്യന്‍ സിനിമകളില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സാന്നിധ്യമുറപ്പിക്കാന്‍ കഴിഞ്ഞ നായികയാണ് അനുഷ്‌ക. വിക്രമിനൊപ്പം ‘ദൈവമകന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന അനുഷ്‌കയ്ക്ക് നിലവില്‍ ഒന്നാം നമ്പരിലെത്താന്‍ വെല്ലുവിളി ആയി നില്‍ക്കുന്നത് തമന്നയാണ്.

‘സ്ഥല’ത്തില്‍ ശ്വേതയും ബാലയും




‘കയ’ത്തിനുശേഷം ബാലയും ശ്വേതാമേനോനും വീണ്ടും. ശിവപ്രസാദിന്റെ സ്ഥലം എന്ന ചിത്രത്തിലാണ് ബാലയും ശ്വേതാമേനോനും ജോഡിയായെത്തുന്നത്.

ഭൂമിക്കുവേണ്ടി പോരടിക്കുന്ന ജനങ്ങളുടെ കഥയാണ് സ്ഥലം പറയുന്നത്. രഘുത്തമന്‍ എന്ന സര്‍വേയറുടെ വേഷത്തിലാണ് ബാലയെത്തുന്നത്. പൊക്കന്‍ മൂപ്പന്റെ മകളായ ചന്ദ്രിക എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്.

തമിഴ് സിനിമാലോകത്തുനിന്നെത്തിയ ബാല മലയാള ചലച്ചിത്രലോകത്തെ സ്ഥിരം സാന്നിധ്യമാണ്. ഒട്ടേറെ ചിത്രങ്ങളില്‍ നായകനായും പ്രതിനായകനായും സഹനടനായുമൊക്കെ ബാല നിറഞ്ഞുനിന്നു. 1991ല്‍ ‘അനശ്വരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശ്വേത കുറിച്ചുകാലം മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ശ്വേത വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത്‌കൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തുകയാണ്.

‘അവതാര’മായി ജയന്‍ വീണ്ടും



അന്തരിച്ച പ്രശസ്ത സിനിമാനടന്‍ ജയന്‍ പുനര്‍ജനിക്കുന്നു. വിജീഷ് മണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അവതാരത്തിലാണ് ജയന്‍ കിടിലന്‍ പെര്‍ഫോമന്‍സുമായി രംഗത്തുവരുന്നത്. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ധര്‍ ചേര്‍ന്ന ജയനെ പുനര്‍ജനിപ്പിക്കുമെന്ന് വിജീഷ് മണി പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

ജയനെ പുനര്‍നിര്‍മിക്കാനായി ആനിമേഷന്റെയും നൂതന സാങ്കേതിക വിദ്യകളുടേയും സഹായം സ്വീകരിക്കും. ജയന്റെ സഹോദര പുത്രനും ആനിമേഷന്‍ വിദഗ്ധനുമായ കണ്ണന്‍നായരും ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജയനുപുറമേ ചിത്രത്തില്‍ കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, ഭീമന്‍ രഘു, ശ്വേതമേനോന്‍ തുടങ്ങിയവരും ഉണ്ടാവും.

സുധീര്‍,എം.രാമചന്ദ്രമേനോന്‍, രാജേഷ് ആറ്റുകാല്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത് ടി.എ ഷാഹിദാണ്. പ്രശസ്ത ഹിന്ദി സംഗീത സംവിധായകനും സലില്‍ ചൗധരിയുടെ മകനുമായ സഞ്ജയ് ചൗധരിയാണ് സംഗീതം. വയലാര്‍ ശരത്ചന്ദ്രവര്‍മയാണ് ഗാനരചന നിര്‍വഹിക്കുന്നത്. രണ്ട് കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 15ന് ചിത്രീകരണം തുടങ്ങും.

സത്യന്‍-ലാല്‍ ചിത്രം ജീവിത സാഗരമല്ല



മോഹന്‍ലാലിനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് ജീവിത സാഗരമെന്ന് പേര് നല്‍കിയിട്ടില്ലെന്ന് സത്യന്‍ അന്തിക്കാട്.

പതിവുകള്‍ തെറ്റിച്ച് സത്യന്‍ തന്റെ പുതിയ ചിത്രത്തിന് ആദ്യമേ പേരിട്ടുവെന്ന് പല മാധ്യമങ്ങളും വെബ്‌സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവിതസാഗരമെന്ന പേരില്‍ പതിവു പോലെ ഒരു കുടുംബകഥയാണ് സത്യന്‍ ഒരുക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.

എന്റെ സിനിമകള്‍ക്ക് എപ്പോഴും അവസാനമാണ് ഞാന്‍ പേര് കണ്ടെത്താറുള്ളത്. ഇത്തവണയും അത് മാറ്റാന്‍ ഉദ്ദേശിയ്ക്കുന്നില്ല. എന്തായാലും ജീവിത സാഗരമെന്നൊരു പേര് ഞാന്‍ ഇട്ടിട്ടില്ല സത്യന്‍ പറയുന്നു.

ആഗസ്റ്റ് 15ന് വേണ്ടി സിദ്ദിഖിന്റെ ഭീഷണി



നല്ല റോളുകള്‍ക്ക് വേണ്ടി എന്ത് കഷ്ടപ്പാട് സഹിയ്ക്കാനും തയാറുള്ള താരമാണ് സിദ്ദിഖ്. കോമഡി താരമായും വില്ലനായും സ്വഭാവനടനായുമൊക്കെ ഒരേ സമയം തിളങ്ങുന്ന സിദ്ദിഖിനെ പോലുള്ള നടന്മാര്‍ മലയാളത്തില്‍ കുറവാണ്.

ഏതെങ്കിലുമൊരു സിനിമയുടെ ചര്‍ച്ച തുടങ്ങിയാല്‍ ആ സിനിമയിലെ വേഷങ്ങളെപ്പറ്റി സിദ്ദിഖ് സ്വന്തമായി അന്വേഷണം നടത്താറുണ്ടത്രേ. നായക വേഷത്തിനപ്പുറം ഏതെങ്കിലും ശ്രദ്ധിയ്ക്കപ്പെടുന്ന റോളുകളുണ്ടെങ്കില്‍ അത് എങ്ങനെയെങ്കിലും സ്വന്തമാക്കാനും സിദ്ദിഖ് ശ്രമിയ്ക്കും. മറ്റുള്ളവര്‍ക്ക് വേണ്ടി നീക്കിവെച്ച വേഷമായാലും സിദ്ദിഖ് അതൊന്നും കാര്യമാക്കില്ല.

ഏറ്റമൊടുവില്‍ മമ്മൂട്ടി നായകനായ ആഗസ്റ്റ് 15ലാണ് സിദ്ദിഖ് ഇത്തരമൊരു വേഷം ഒപ്പിച്ചത്. സിനിമയുടെ ഡിസ്‌ക്കഷന്‍ തുടങ്ങിയപ്പോള്‍ തന്നെ മമ്മൂട്ടിയുടെ വേഷത്തിനൊപ്പം നില്‍ക്കുന്ന ഒരു കഥാപാത്രം സിനിമയിലുണ്ടെന്ന് സിദ്ദിഖ് മണത്തറിഞ്ഞിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ സംവിധായകന്‍ ഷാജി കൈലാസ് മറ്റൊരു നടനെയാണ് കണ്ടുവെച്ചതെന്നും നടന് മനസ്സിലായി.

തനിയ്ക്ക് ആ റോള്‍ കിട്ടുകയാണെങ്കില്‍ ഗംഭീരമാക്കാന്‍ കഴിയുമെന്നൊരു വിശ്വാസം സിദ്ദിഖിനുണ്ടായി. ഷാജിയോട് സംസാരിച്ച് റോള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും മറുപടി അനുകൂലമായില്ല. ഇതുകൊണ്ടൊന്നും സിദ്ദിഖ് പിന്‍മാറിയില്ല. നേരെ നിര്‍മാതാവ് അരോമ മണിയെ കണ്ട് സിദ്ദിഖ് കാര്യം അവതരിപ്പിച്ചു. പ്രതിഫലമുള്‍പ്പെടെയുള്ള കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും ആഗസ്റ്റ് 15ല്‍ ഏറെ പ്രത്യേകതകള്‍ ഉള്ള കഥാപാത്രം തനിയ്ക്ക് തന്നെ വേണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. ഇത്തിരി ഭീഷണി കൂടി കലര്‍ത്തിയുള്ള സിദ്ദിഖിന്റെ ശ്രമം ഒടുവില്‍ ഫലം കണ്ടു. അങ്ങനെ ആഗസ്റ്റ് 15ലെ ഏറെ പ്രത്യേകതകളുള്ള കഥാപാത്രം സിദ്ദിഖിന് സ്വന്തമായി.

മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന പെരുമാളിനൊപ്പം നില്‍ക്കുന്ന സിദ്ദിഖിന്റെ കഥാപാത്രവും ഉഗ്രനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നല്ല കഥാപാത്രങ്ങളോട് സിദ്ദിഖ് കാണിയ്ക്കുന്ന ആവേശം തന്നെയാണ് നടനെ ഇപ്പോഴും പ്രിയങ്കരനാക്കുന്നത്. ഇത് മറ്റുള്ളവര്‍ക്കും മാതൃകയാക്കാം!

Sunday, January 23, 2011

ക്രിക്കറ്റ് കോച്ചായി കിര്‍മാനി മലയാള സിനിമയില്‍



ലോകം കണ്ട മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായ സയ്യിദ് കിര്‍മാനി ക്രിക്കറ്റ് കോച്ചായി വെള്ളിത്തിരയിലെത്തുന്നു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഴവില്ലിനറ്റം വരെ' എന്ന സിനിമയിലാണ് കിര്‍മാനി കോച്ചാവുന്നത്. സിനിമയുടെ ചിത്രീകരണം തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിലും പരിസരത്തുമായി പുരോഗമിക്കുകയാണ്.
മുത്തപ്പന്‍ കടവ് ക്രിക്കറ്റ് അക്കാദമി ക്യാമ്പില്‍ കോച്ചായാണ് സിനിമയില്‍ കിര്‍മാനി വേഷമിടുന്നത്. ക്രിക്കറ്റും സംഗീതവും ബന്ധിപ്പിച്ചുകൊണ്ടുള്ള സിനിമയില്‍ കപില്‍ദേവ്, റോബിന്‍സിങ്ങ് എന്നിവരും താരങ്ങളാകും. സിനിമയില്‍ ഐ.പി.എല്‍.ടീം സെലക്ടറാണ്‌റോബിന്‍സിങ്ങ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവും സംഗീതജ്ഞനുമായ അബ്ബാസ് മുസ്തഫ ഹസ്സനാണ് സിനിമയിലെ നായകന്‍.
കിര്‍മാനി മലയാളത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നത്. മുമ്പ് സന്ദീപ് പാട്ടീലിന്റെ ഹിന്ദി സിനിമയില്‍ അഭിനയിച്ചിരുന്നു. കന്നഡയിലും അഭിനയിച്ചു. പ്രത്യേക തയ്യാറെടുപ്പില്ലാതെയാണ് മലയാളത്തിലഭിനയിക്കാനെത്തിയതെന്ന് കിര്‍മാനി പറഞ്ഞു.
ടി.എ.റസാഖ് തിരക്കഥയെഴുതിയ സിനിമയില്‍ ആറ് പാട്ടുകളുണ്ട്. കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരനാണ് സംഗീതം നല്‍കുന്നത്. അര്‍ച്ചനകവി, നെടുമുടി വേണു, മാമുക്കോയ, സായ്കുമാര്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും അഭിനയിക്കുന്നു. കണ്ണൂര്‍ സ്വദേശി കൃഷ്ണ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഗോകുലം ഗോപാലനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കിര്‍മാനിക്ക് സ്വീകരണം നല്‍കുന്ന രംഗം ബുധനാഴ്ച വൈകീട്ട് കുയ്യാലി എം.സി. എന്‍ക്ലൈവില്‍ ചിത്രീകരിച്ചു. സായ്കുമാര്‍, മാമുക്കോയ, സ
ലിം കുമാര്‍, നാരായണന്‍ നായര്‍ എന്നിവരാണ് ചിത്രീകരണത്തില്‍ സംബന്ധിച്ചത്.

'റേസ്' ഫിബ്രവരി 4-ന്‌



ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, മംമ്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കുക്കു സുരേന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'റേസ്' ഫിബ്രവരി 4-ന് റെഡ്‌വണ്‍ മീഡിയാ ലാബ് തിയേറ്ററിലെത്തിക്കുന്നു. പെന്റാ വിഷന്റെ ബാനറില്‍ ജോസ് കെ. ജോര്‍ജ്, ഷാജി മേച്ചേരി എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ കുക്കു സുരേന്ദ്രന്‍, റോബിന്‍ തിരുമല എന്നിവര്‍ എഴുതുന്നു. ജഗതി ശ്രീകുമാര്‍, ശ്രീജിത്ത് രവി, ചെമ്പില്‍ അശോകന്‍, മനു ജോസ്, ഗീതാ വിജയന്‍, കവിത, ലക്ഷ്മി, ബേബി അനിഘ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഗാനരചന-വയലാര്‍ ശരച്ചന്ദ്രവര്‍മ, രാജീവ് നായര്‍. സംഗീതം-വിശ്വജിത്ത്.

സലിംകുമാറിന്റെ നായികയായി സെറീന വഹാബ്‌

മദനോത്സവം, ചാമരം തുടങ്ങിയ ഹിറ്റ് സിനിമകളിലെ നായിക സെറീനാവഹാബ് മലയാളത്തില്‍ വീണ്ടും ചുവടുറപ്പിക്കുന്നു. സലിംകുമാറിന്റെ നായികയാകുന്ന 'ആദമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലാണ് സെറീന വഹാബ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നത്.

ഹജ്ജ് ചെയ്യുക എന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടക്കുകയും, അതിനായി ജീവിതസായാഹ്നത്തില്‍ ഏറെ പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന അബ്ബുവിന്റെ ഭാര്യ 'ആയിശുമ്മ' എന്ന കഥാപാത്രത്തെയാണ് സെറീനാ വഹാബ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

വടക്കേ മലബാറിലെ യാഥാസ്ഥിതിക മുസ്ലീം കുടുബത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മതത്തിന്റെ മതില്‍ കെട്ടിനകത്തു ജീവിക്കുന്ന കഥാപാത്രമായാണ് സെറീനവഹാബ് എത്തുന്നത്.

വിവാഹശേഷം ഉമ്മയേയും കുടുംബത്തേയും ഉപേക്ഷിച്ചുപോയ മകന്റെ അമ്മയായും, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ളിലും ഹജ്ജുയാത്ര സ്വപ്‌നം കാണുന്ന ഭര്‍ത്താവിനു താങ്ങായും നില്‍ക്കുന്ന 'അയിശുമ്മ' എന്ന കഥാപാത്രം ഏറെ പ്രതീക്ഷ നല്‍കുന്നതായി സെറീന വഹാബ് പറഞ്ഞു.

കമലഹാസന്റേയും പ്രതാപ് പോത്തന്റേയും നായികായി വെള്ളിത്തിരയില്‍ തിളങ്ങിനിന്ന സറീനാ വഹാബിനെ കുട്ടിക്കാലത്ത് അതിശയത്തോടെ നോക്കി നിന്നിട്ടുണ്ടാവും. അവര്‍ തന്റെ നായികയായി അഭിനയിക്കുന്നത് ഒരംഗീകാരമായാണ് കരുതുന്നതെന്നും സലിംകുമാര്‍ പറഞ്ഞു.

മധുഅമ്പാട്ട് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം നവാഗത സംവിധായകനായ സലിംഅഹമ്മദാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ജനുവരി അവസാനവാരം പ്രദര്‍ശനത്തിനെത്തും.

Friday, January 21, 2011

‘വിജയ് പൊങ്കല്‍ രാജാവ്’; ‘കാവലന്‍’ തകര്‍ക്കുന്നു



തമിഴകത്ത് വീണ്ടും വിജയ് തരംഗം. പൊങ്കല്‍ റിലീസായ വിജയ് ചിത്രം കാവലന് തീയേറ്ററുകളില്‍ മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. നല്ല ചിത്രമെന്ന പേരും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ കാവലന്‍ നേടിയിരിക്കുന്നു. ഇപ്പോഴത്തെ ട്രെന്‍ഡ് കണക്കിലെടുക്കുമ്പോള്‍ ചിത്രം നൂറുദിവസം പിന്നിടുമെന്നത് ഉറപ്പാണ്. 350 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ഏറെക്കാലത്തിനു ശേഷമാണ് ഒരു നല്ല വിജയ് ചിത്രം ഇറങ്ങുന്നത്. അതുകൊണ്ടാണ് കാവലന് ഇത്ര ഗംഭീര സ്വീകരണം ലഭിക്കുന്നത്. വിജയിയുടെ ജനപ്രീതിക്ക് ഇടിവ് തട്ടിയെന്ന വാര്‍ത്തകള്‍ പരക്കുന്ന സാഹചര്യത്തിലാണ് കാവലനിലൂടെ താരം വന്‍‌തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഫേസ് ബുക്കിലും ട്വിറ്ററിലുമൊക്കെ കാവലനാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

കാര്‍ത്തി നായകനാവുന്ന ചിരുത്തൈ, ധനുഷിന്റെ ആടുകളം, കരുണാനിധി തിരക്കഥ ഒരുക്കിയിരിക്കുന്ന ഇളഞ്ജൈന്‍ എന്നീ സിനിമകളാണ് കാവലനൊപ്പം തീയേറ്ററുകളില്‍ പൊങ്കലിന് എത്തിയിരിക്കുന്നത്. കാര്‍ത്തി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിരുത്തൈ മികച്ച ‘എന്റര്‍ടെയിനര്‍’ എന്ന അഭിപ്രായം നേടിക്കൊണ്ട് മുന്നേറുന്നു. ആടുകളം മികച്ച സിനിമയാണെങ്കിലും മധുര ഭാഷയും ആംഗ്ലോ ഇന്ത്യന്‍ സ്ലാംഗും സിനിമയ്ക്ക് വിനയാകുന്നു.

കാവലനില്‍, വിജയ്‌യുടെ നായികയായി ചിത്രത്തില്‍ അഭിനയിക്കുന്നത് അസിനാണ്. മലയാളിയായ മിത്രാകുര്യനും ചിത്രത്തിലുണ്ട്. മലയാളചിത്രമായ ബോഡിഗാര്‍ഡിന്റെ തമിഴ് ചിത്രമാണ് കാവലന്‍. സിദ്ദിഖ് ആണ് ഇരുചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രമായാണ് വിജയ് തമിഴില്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ നയന്‍‌താര ചെയ്ത വേഷമാണ് തമിഴില്‍ അസിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ബോഡിഗാര്‍ഡില്‍ അവതരിപ്പിച്ച കഥാപാത്രമായാണ് മിത്ര തമിഴിലും വേഷമിട്ടിരിക്കുന്നത്.

കാണ്ഡഹാര്‍ തകര്‍ന്നെങ്കിലും ലാലിന്‍റെ ഡേറ്റ് മേജര്‍ രവിക്ക്!



കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ സിനിമയാണ് കാണ്ഡഹാര്‍. തിരക്കഥയിലെയും സംവിധാനത്തിലെയും പാകപ്പിഴകളായിരുന്നു കാണ്ഡഹാറിനെ തകര്‍ത്തത്. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു തീരുമാനം മോഹന്‍ലാലിന്‍റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. മേജര്‍ രവിക്ക് വീണ്ടും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുന്നു.

‘അമ്മ’ എന്നാണ് മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പേര്. തന്‍റെ പട്ടാള ട്രാക്ക് വിട്ട് ഇത്തവണ ഒരു കുടുംബകഥ പറയാനാണ് മേജര്‍ ഒരുങ്ങുന്നത്. അനുജന്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍ പെട്ട് പുലിവാലു പിടിക്കുന്ന ജ്യേഷ്ഠനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. അമ്മയും മക്കളും തമ്മിലുള്ള ഹൃദയബന്ധവും ഈ സിനിമയിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നു.

മേജര്‍ രവി തന്നെയാണ് ‘അമ്മ’യുടെ രചന നിര്‍വഹിക്കുന്നത്. മേജറിന്‍റെ മിക്ക സിനിമകളുടെയും രചന അദ്ദേഹം തന്നെയാണ്. കാണ്ഡഹാറിനുണ്ടായ കനത്ത തിരിച്ചടിയാണ് പട്ടാളക്കഥകളില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കാന്‍ മേജര്‍ തീരുമാനിച്ചതിന് പിന്നില്‍. ‘അമ്മ’ എന്ന സബ്ജക്ട് മേജര്‍ വളരെ മുമ്പേ ആലോചിച്ചതാണ്. എന്നാല്‍ കാണ്ഡഹാര്‍ പോലുള്ള വമ്പന്‍ പ്രൊജക്ടുകളുടെ തിരക്കില്‍‌പെട്ടുപോയതിനാല്‍ ഈ സിനിമ ആരംഭിക്കാന്‍ വൈകുകയായിരുന്നു.

‘അമ്മ’ കേരളത്തില്‍ മാത്രമായി ചിത്രീകരിക്കാനാണ് തീരുമാനമെന്നറിയുന്നു. താരതമ്യേന കുറഞ്ഞ ബജറ്റില്‍ ഒരുക്കുന്ന സിനിമയില്‍ നല്ല ഗാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ മേജര്‍ രവി തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Thursday, January 20, 2011

മമ്മൂട്ടിച്ചിത്രം, ആ മാര്‍ച്ച് 12ന് എന്ത് സംഭവിച്ചു?



1993 മാര്‍ച്ച് 12.
ബോംബെ.

അന്ന്, ഇന്ത്യയെ നടുക്കിക്കൊണ്ട് മഹാനഗരത്തില്‍ ബോംബ് സ്ഫോടന പരമ്പര അരങ്ങേറി. നഗരത്തിലെ 13 ഇടങ്ങളില്‍ മരണം വിതച്ചുകൊണ്ട് പൊട്ടിത്തെറികള്‍. രാവിലെ 10.30നാണ് ആദ്യത്തെ സ്ഫോടനമുണ്ടായത്. അപ്പോള്‍, അതേസമയത്ത് അങ്ങുദൂരെ മദ്രാസില്‍ ഒരു സിനിമയുടെ പൂജാചടങ്ങിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന സനാതനന്‍ ഭട്ടിന്‍റെ മനസ് എന്തോ കാര്യത്താല്‍ അസ്വസ്ഥമായി.

അതേസമയത്തുതന്നെ, കേരളത്തിലെ ആലപ്പുഴയില്‍ ആമിനയെന്ന പ്രീഡിഗ്രിക്കാരിയുടെ ഉള്ളിലും അകാരണമായ ഒരു ഭയം നിറഞ്ഞു. ജോലിതേടി ബോംബെയിലേക്കുപോയ സഹോദരനെച്ചൊല്ലിയായിരുന്നു അവളുടെ ആശങ്ക. ഈ മൂന്നുപേര്‍ - സനാതനന്‍ ഭട്ട്, ആമിന, അവളുടെ സഹോദരന്‍ - സ്ഫോടനവുമായി ബന്ധമൊന്നുമില്ലാതിരുന്ന ഇവരുടെ ജീവിതം ആ സംഭവത്തിനുശേഷം മാറുകയായിരുന്നു.

തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥാഗതിയാണിത്. ‘ബോംബെ - 1993 മാര്‍ച്ച് 12’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് നായകന്‍. സംഘര്‍ഷഭരിതമായ ഒരു പശ്ചാത്തലത്തിലൂടെ കഥ പറയുന്ന വ്യത്യസ്തമായൊരു സിനിമയായിരിക്കും ഇത്. മമ്മൂട്ടിയുടെ വിവിധ ഗെറ്റ്അപുകള്‍ സിനിമയുടെ ഹൈലൈറ്റ് ആയിരിക്കും. സങ്കീര്‍ണമായ ഈ സാമൂഹ്യകഥയുടെ ചിത്രീകരണം അടുത്തമാസം രാജസ്ഥാനില്‍ ആരംഭിക്കുകയാണ്. മുംബൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളും ലൊക്കേഷനുകളാണ്.

‘തച്ചിലേടത്ത് ചുണ്ടന്‍’ എന്ന തിരക്കഥ മമ്മൂട്ടിക്കുവേണ്ടി ബാബു ജനാര്‍ദ്ദനന്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ ബാബു ‘മാര്‍ച്ച് 12’ന്‍റെ തിരക്കഥാ ജോലിയിലായിരുന്നു. എന്തായാലും മമ്മൂട്ടിയുടെ സഹായത്തോടെ മറ്റൊരു സംവിധായകനെക്കൂടി മലയാള സിനിമയ്ക്ക് ലഭിക്കുകയാണ്. മാര്‍ച്ച് 12 മമ്മൂട്ടിക്കും ബാബുവിനും നേട്ടമാകുമെന്ന് പ്രതീക്ഷിക്കാം.

മുകേഷ് സി‌പി‌ഐ സ്ഥാനാര്‍ത്ഥി, മത്സരം ഗണേഷിനെതിരെ!



തിലകനല്ല, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നടന്‍ മുകേഷാണ് സി പി ഐ സ്ഥാനാര്‍ത്ഥി. മത്സരിക്കുന്നതോ, നടനും എം എല്‍ എയുമായ കെ ബി ഗണേഷ്കുമാറിനെതിരെ. ഇക്കാര്യത്തില്‍ സി പി ഐ ഏകദേശം ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. മുകേഷിനും മത്സരിക്കുന്നതിനോട് താല്‍പ്പര്യമുണ്ടെന്നാണ് അറിയുന്നത്.

ഗണേഷിനെതിരെ താന്‍ മത്സരിക്കുമെന്ന് തിലകന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. തന്നെ സി പി ഐ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ മുകേഷ് സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കി തിലകന്‍ മാറിനില്‍ക്കാനാണ് സാധ്യത.

നിലവില്‍ പത്തനാപുരം എം എല്‍ എയാണ് ഗണേഷ്. രണ്ടുതവണ മത്സരിച്ചുജയിക്കുകയും ഒരു തവണ മന്ത്രിയാകുകയും ചെയ്തു. ഗണേഷിനെ പത്തനാപുരത്ത് പരാജയപ്പെടുത്തുന്നത് അത്രയെളുപ്പമുള്ള കാര്യമല്ലെന്ന് സി പി ഐക്കറിയാം. തിലകനെ മത്സരിപ്പിച്ചാല്‍ അത് പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം എന്നതിലുപരി വ്യക്തികള്‍ തമ്മിലുള്ള പകവീട്ടലായി മാറും.

പൃഥ്വിക്ക് ഡേറ്റില്ല, പപ്പന്‍ ജയസൂര്യയെ വിളിച്ചു!



‘മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ വേണമെങ്കില്‍ ശ്രമിച്ചോളൂ, നിങ്ങള്‍ക്ക് ഡേറ്റ് കിട്ടാം. എന്നാല്‍ പൃഥ്വിരാജിന്‍റെ ഡേറ്റിനായി അടുത്ത മൂന്നുനാലു വര്‍ഷത്തേക്ക് ശ്രമിക്കേണ്ടതില്ല’ - ഒരു യുവസംവിധായകന്‍ പറഞ്ഞ വാചകമാണ്. പൃഥ്വിയുടെ ഡേറ്റിനായി മൂന്നു ഭാഷകളിലെ നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. നേരത്തേ പറഞ്ഞുറപ്പിച്ച ഡേറ്റുകളില്‍ പോലും വ്യത്യാസം വരുത്തേണ്ടി വരുന്ന അവസ്ഥ.

എം പത്‌മകുമാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ‘പാതിരാമണല്‍’ എന്ന സിനിമ പൃഥ്വിയെ നായകനാക്കി പ്ലാന്‍ ചെയ്തതാണ്. ബാബു ജനാര്‍ദ്ദനനായിരുന്നു തിരക്കഥ. എന്നാല്‍ തിരക്കഥയിലെ ചില പാളിച്ചകള്‍ മാറ്റുന്നതിനായി പ്രൊജക്ട് മാറ്റിവച്ചു. ഇപ്പോള്‍ സ്ക്രിപ്റ്റ് റെഡിയായി വന്നപ്പോള്‍ പൃഥ്വിക്ക് ഡേറ്റില്ല. പൃഥ്വിയെ നായകനാക്കി ഉടനൊന്നും ‘പാതിരാമണല്‍’ യാഥാര്‍ത്ഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞ പത്‌മകുമാര്‍ ആ റോളിലേക്ക് ഇപ്പോള്‍ ജയസൂര്യയെ വിളിച്ചിരിക്കുകയാണ്.

എന്നാല്‍ ബാബു ജനാര്‍ദ്ദനന്‍റെ തിരക്കഥയില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് പൃഥ്വി ഈ പ്രൊജക്ടില്‍ സഹകരിക്കാത്തതെന്ന് വേറെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൃഥ്വിയെ നായകനാക്കി ബാബു അവസാനം രചിച്ച ‘കലണ്ടര്‍’ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഇതാണ് പാതിരാമണലില്‍ നിന്ന് പൃഥ്വി പിന്‍‌മാറാന്‍ കാരണമെന്നായിരുന്നു വാര്‍ത്തകള്‍. പൃഥ്വിയുടെ മികച്ച സിനിമകളായ വാസ്തവം, തലപ്പാവ് എന്നീ സിനിമകളുടെ രചന നിര്‍വഹിച്ചത് ബാബു ജനാര്‍ദ്ദനനായിരുന്നു.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജയസൂര്യ നായകനാകുന്ന പാതിരാമണലില്‍ നായിക റിമാ കല്ലിങ്കലാണ്. സമുദ്രക്കനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ മണിക്കായി നിശ്ചയിച്ച കഥാപാത്രത്തെയാണ് ഇപ്പോള്‍ സമുദ്രക്കനിക്ക് കരാറായിരിക്കുന്നത്. പത്‌മകുമാറിന്‍റെ ശിക്കാറില്‍ അബ്ദുള്ള എന്ന നക്സലൈറ്റ് നേതാവിനെ അവതരിപ്പിച്ച് കൈയടി നേടിയിരുന്നു സമുദ്രക്കനി. ധനുഷ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പാതിരാമണല്‍ മാര്‍ച്ചില്‍ ആലപ്പുഴയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

സ്വന്തം കുടുംബം തകര്‍ത്തവരോട് പ്രതികാരം ചെയ്യാന്‍ പാതിരാമണലിലെത്തുന്ന ചെറുപ്പക്കാരനായാണ് ജയസൂര്യ ഈ സിനിമയില്‍ അഭിനയിക്കുന്നത്. പകയുടെയും പ്രതികാരത്തിന്‍റെയും കഥ പറയുന്ന ഈ കുടുംബചിത്രത്തില്‍ ആക്ഷന് ഏറെ പ്രാധാന്യമുണ്ട്.

Monday, January 17, 2011

വിജയ്‌യുടെ പോക്കറ്റ് കനിഞ്ഞു; കാവലാന് മോചനം



വിജയ്‌യുടെ സിനിമകള്‍ക്ക് തിയ്യേറ്ററുകള്‍ നല്‍കില്ലെന്ന തിയേറ്റര്‍ ഉടമകളുടെ ഉഗ്രശപഥത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ കാവലാന്‍ ഒടുക്കം മോചനം. തിയ്യേറ്ററുടമകള്‍ക്ക് പണം നല്‍കാന്‍ വിജയ് തയ്യാറായതാണ് കാവലാന് തുണയായത്. സിനിമയ്ക്ക് ലഭിച്ച് പ്രതിഫലവും പോക്കറ്റില്‍ നിന്ന് പണവും ഇറക്കിയാണ് വിജയ് റിലീസിന് കളമൊരുക്കിയതെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് റിലീസ് ചെയ്യാന്‍ തീരുമാനമായത്. വിതരണക്കാരും നിര്‍മാതാക്കളും തിയേറ്ററുടമകളുമെല്ലാം ചേര്‍ന്ന ചര്‍ച്ചയിലാണ് കാവലന്‍ ശനിയാഴ്ച റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

പെട്ടെന്ന് റിലീസിങ് തീരുമാനിച്ചതിനാല്‍ ചെന്നൈയ്ക്ക് പുറത്തുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയ്ക്ക് പുറത്ത് സിനിമ റിലീസ് ചെയ്തിട്ടില്ല. ഇത് അടുത്താഴ്ച നടക്കും.

ചാക്കോച്ചന്‍ കുതിക്കുന്നു, ഇനി ജോഷി - ഷാജി കൈലാസ് ചിത്രങ്ങള്‍



അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് കുഞ്ചാക്കോ ബോബന്‍റേത്. പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ഈ യുവതാരം സിനിമാഭിനയം നിര്‍ത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് പോയ ആളാണ്. രണ്ടുവര്‍ഷം വിട്ടുനിന്ന ശേഷം മടങ്ങിവന്ന ചാക്കോച്ചന്‍ ഹിറ്റുകള്‍ക്കു പിന്നാലെ ഹിറ്റുകള്‍ തീര്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം മമ്മി ആന്‍റ് മീ, സകുടുംബം ശ്യാമള, എല്‍‌സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ വിജയ ചിത്രങ്ങള്‍ ചാക്കോച്ചന്‍റേതായുണ്ടായിരുന്നു. ഈ വര്‍ഷം ട്രാഫിക്ക് എന്ന വന്‍ ഹിറ്റിലൂടെ വിജയകഥ ആവര്‍ത്തിക്കുന്നു.

ചോക്ലേറ്റ് ബോയ് എന്ന ഇമേജ് തകര്‍ത്തതാണ് കുഞ്ചാക്കോ ബോബന്‍റെ വിജയത്തിന് കാരണം. അനായാസമായ അഭിനയ ശൈലിയും ഈ യുവനടനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നു. ഇപ്പോഴിതാ ആക്ഷന്‍ സിനിമകളുടെ തമ്പുരാക്കന്‍‌മാരായ ജോഷിയും ഷാജി കൈലാസും കുഞ്ചാക്കോ ബോബനെ നായകനാക്കി സിനിമകള്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

ജോഷി രണ്ടു സിനിമകളിലാണ് കുഞ്ചാക്കോ ബോബനെ നായകനാക്കാന്‍ ആലോചിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ‘സെവന്‍സ്’ ആണ് അതിലൊന്ന്. ചാക്കോച്ചനൊപ്പം ജയസൂര്യ, ആസിഫ് അലി എനിവരും സെവന്‍‌സില്‍ താരങ്ങളാണ്. ഫുട്ബോള്‍ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ സിനിമയായിരിക്കും ഇത്. ‘രണ്ട്’ എന്നാണ് ചാക്കോച്ചനെ നായകനാക്കി ജോഷി ചെയ്യുന്ന മറ്റൊരു സിനിമയുടെ പേര്. ഈ സിനിമയിലും ജയസൂര്യ ഒപ്പമുണ്ടാകും.

ഷാജി കൈലാസും ചാക്കോച്ചനെ ഹീറോയാക്കി ഒരു സിനിമയുടെ പ്രാഥമിക ആലോചനകളിലാണ്. ‘ഫൈറ്റേഴ്സ്’ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ജയസൂര്യ ഈ സിനിമയിലും ചക്കോച്ചനൊപ്പമുണ്ട്.

സോളോ ഹീറോയായി മാത്രമേ അഭിനയിക്കൂ എന്ന കടും‌പിടിത്തമില്ലാത്തതാണ് ചാക്കോച്ചനെ വമ്പന്‍ സംവിധായകര്‍ക്കെല്ലാം പ്രിയപ്പെട്ട താരമാക്കുന്നത്. ഫാന്‍സിന്‍റെ ബഹളമോ അവകാശവാദങ്ങളോ ഇല്ലാതെ ചാക്കോച്ചന്‍ ഹിറ്റ് സിനിമകള്‍ തീര്‍ക്കുന്നു.

Friday, January 14, 2011

'ആത്മയുടെ' സിനിമ



അമ്മയുടെ ട്വന്റി 20 യ്‌ക്ക് ബദലായി സീരിയല്‍ താരങ്ങളുടെ സിനിമ. സീരിയല്‍ താരങ്ങള്‍ മാത്രം അഭിനയിക്കുന്ന സിനിമയുടെ സംവിധായകന്‍ സുരേഷ്‌ ഉണ്ണിത്താനാണ്‌ . 'ലൈന്‍ ഓഫ്‌ കളേഴ്‌സിന്റെ' ബാനറില്‍ നിര്‍മ്മാതാക്കളുടെ സംഘമാണ്‌ സിനിമയ്‌ക്കു പിന്നിലുളളത്‌ . ഇവരുമായി സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ (അസോസിയേഷന്‍ ഓഫ്‌ ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്‌റ്റ്സ്‌)യുടെ പിന്തുണ സിനിമയ്‌ക്കുണ്ടാകും.

ടെലിവിഷന്‍ താരങ്ങളുടെ ജനപിന്തുണയും പ്രതിഭയും തെളിയിക്കാനാണ്‌ സിനിമയെന്ന്‌ സംഘടനയുടെ പ്രസിഡന്റ്‌ കെ.ബി. ഗണേഷ്‌ കുമാര്‍ അറിയിച്ചു.

അംഗങ്ങളെ ഉള്‍പ്പെടുത്തി കൂടുതല്‍ ലോ ബജറ്റ്‌ സിനിമകള്‍ ആത്മ നിര്‍വഹിക്കും.

നേരത്തെ 'കാര്യസ്‌ഥന്‍ ' എന്ന സിനിമയില്‍ സീരിയല്‍ താരങ്ങള്‍ അഭിനയിച്ചിരുന്നു.

മോഹന്‍ലാല്‍ അച്‌ഛനും മകനുമായി വേഷമിടുന്നു



കോമഡിയുടെ അകമ്പടിയോടെ ഒരുങ്ങുന്ന ഫാമിലി ആക്ഷന്‍ ചിത്രമായ ചൈനാ ടൗണില്‍ നീണ്ട ഒരിടവേളയ്‌ക്ക് ശേഷം മോഹന്‍ലാല്‍ അച്‌ഛനും മകനുമായി വേഷമിടുന്നു. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ഈ മള്‍ട്ടി സ്‌റ്റാര്‍ മൂവിയില്‍ ജയറാമും ദിലീപുമാണ്‌ മറ്റു രണ്ട്‌ നായകന്മാര്‍. കാവ്യ മാധവന്‍, പൂനം ബജ്‌വ, ദിപാഷ എന്നിവരാണ്‌ നായികമാര്‍.

ഗുണ്ടയായ മാത്യുക്കുട്ടിയായി ലാല്‍, പണക്കൊതിയന്‍ സഖറിയ, സ്‌നേഹം ഒരു ദൗര്‍ബല്യമായി കൊണ്ടുനടക്കുന്ന ബിനോയി എന്നീ കഥാപാത്രങ്ങളെ ജയറാമും ദിലീപും അവതരിപ്പിയ്‌ക്കുന്നു. എന്നാല്‍ ചൈനാ ടൗണ്‍ രണ്ട്‌ തലമുറകളുടെ കഥ കൂടിയാണ്‌. ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്ന മൂന്ന്‌ പേരുടെ മക്കളാണ്‌ മാത്യുക്കുട്ടിയും സക്കറിയയും ബിനോയിയും. പക്ഷേ ഇവരെല്ലാം പലവഴിയ്‌ക്കായി പിരിയുന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു പ്രത്യേക ലക്ഷ്യത്തിന്‌ വേണ്ടി ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒന്നിയ്‌ക്കുന്നതാണ്‌ ചൈനാ ടൗണിന്റെ പ്രമേയം.

ചൈനാ ടൗണിലെ ആദ്യ തലമുറയിലെ രണ്ട്‌ സുഹൃത്തുക്കളെ അവതരിപ്പിയ്‌ക്കുന്നത്‌ ശങ്കറും ജോസുമാണ്‌. മറ്റൊരാള്‍ മോഹന്‍ലാല്‍ തന്നെ. അതേ ഉടയോന്‌ ശേഷം ലാല്‍ വീണ്ടും അച്‌ഛനും മകനുമായി അഭിനയിക്കുകയാണ്‌. ഉടയോന്‌ പുറമെ രാവണപ്രഭുവിലും അച്‌ഛനും മകനുമായി ലാല്‍ തകര്‍ത്തഭിനയിച്ചിരുന്നു. പഴയ തലമുറകളുടെ ഗെറ്റപ്പിലാണ്‌ ലാല്‍ അവതരിപ്പിയ്‌ക്കുന്ന അച്‌ഛന്‍ കഥാപാത്രവും ശങ്കറും ജോസും ചൈനാ ടൗണില്‍ പ്രത്യക്ഷപ്പെടുന്നത്‌.

ലാല്‍ - പ്രിയന്‍ ചിത്രത്തില്‍ മുകേഷും വിദ്യാ ബാലനും!



മോഹന്‍ലാലും പ്രിയദര്‍ശനും ഒരു മലയാള ചിത്രത്തിനുവേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന് മലയാളം വെബ്ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ആ വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നു. രണ്ടര മണിക്കൂര്‍ നേരം ചിരിപ്പിക്കുക എന്ന ലക്‍ഷ്യമാണ് ഈ സിനിമയിലൂടെ പ്രിയദര്‍ശനുള്ളത്. മോഹന്‍ലാലിനൊപ്പം മുകേഷ് ആദ്യാവസാനം നിറഞ്ഞുനില്‍ക്കും. വിദ്യാബാലനാണ് നായിക.

മോഹന്‍ലാലും പ്രിയദര്‍ശനും മുകേഷും അവസാനമായി ഒന്നിച്ചത് കാക്കക്കുയില്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. പുതിയ സിനിമയില്‍ ഇരുവരും തൊഴില്‍ രഹിതരായാണ് അഭിനയിക്കുന്നത്. ഇവര്‍ക്കിടയിലേക്കെത്തുന്ന അജ്ഞാത സുന്ദരിയായാണ് വിദ്യാ ബാലന്‍ അഭിനയിക്കുന്നതെന്ന് സൂചനയുണ്ട്. ലാല്‍ - മുകേഷ് കൂട്ടുകെട്ടിന്‍റെ കോമഡി ആഘോഷമായിരിക്കും ഈ സിനിമയിലുണ്ടാവുക.

വിദ്യാബാലന്‍റെ ഒരു ഗ്ലാമര്‍ നൃത്തരംഗം ചിത്രത്തിന്‍റെ ഹൈലൈറ്റായിരിക്കും. ഉറുമിക്ക് ശേഷം വിദ്യ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്(വര്‍ഷങ്ങള്‍ക്കുമുമ്പ് മോഹന്‍ലാലിന്‍റെ ‘ചക്രം’ എന്ന ചിത്രത്തിലൂടെയാണ് വിദ്യാബാലന്‍ സിനിമാരംഗത്തെത്തുന്നത്. എന്നാ‍ല്‍ ആ സിനിമ പാതിവഴിയില്‍ മുടങ്ങി. മലയാളത്തില്‍ നായികാവേഷത്തില്‍ തിരിച്ചെത്തുന്നത് വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണെന്നത് യാദൃശ്ചികം. ഉറുമിയില്‍ വിദ്യ അതിഥിവേഷത്തിലാണ് അഭിനയിക്കുന്നത്).

ലാലും പ്രിയനും ഒരുമിക്കുന്ന ഹിന്ദിച്ചിത്രം ‘തേസ്’ പൂര്‍ത്തിയായാലുടന്‍ മലയാള സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ തിരക്കഥ പ്രിയദര്‍ശന്‍ തന്നെയാണ് രചിക്കുന്നത്. ശ്രീനിവാസനും ഈ പ്രൊജക്ടില്‍ സഹകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കാക്കക്കുയില്‍, അക്കരെ അക്കരെ അക്കരെ, വന്ദനം, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, താളവട്ടം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ബോയിംഗ് ബോയിംഗ് എന്നിവയാണ് മോഹന്‍ലാലും പ്രിയദര്‍ശനും മുകേഷും ഒരുമിച്ച സിനിമകള്‍.

ലാലിനു വില്ലന്‍ പൃഥ്വി




പോക്കിരിരാജയിലൂടെ മമ്മൂട്ടിക്കൊപ്പം വെള്ളിത്തിര പങ്കിട്ട്‌ പൃഥ്വിരാജ്‌ ഇനി മോഹന്‍ലാലിനൊപ്പം മത്സരിച്ച്‌ അഭിനയിക്കാന്‍ തയാറെടുക്കുന്നു. ശിക്കാര്‍ എന്ന മെഗാഹിറ്റിന്‌ ശേഷം പത്മകുമാര്‍ ഒരുക്കുന്ന ലാല്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ്‌ പൃഥ്വിരാജ്‌ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്‌. നേരത്തേ, ലാല്‍ ജോസിന്റെ കസിന്‍സിലൂടെ മോഹന്‍ലാലും പൃഥ്വിയും ഒന്നിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കസിന്‍സിനു മുന്‍പ്‌ ഈ വന്‍ ബഡ്‌ജറ്റ്‌ ചിത്രത്തിലൂടെ മലയള സിനിമയിലെ സുവര്‍ണ താരങ്ങള്‍ ഒന്നിക്കുമെന്നാണ്‌ ഇപ്പോള്‍ സ്‌ഥിരീകരിച്ചിരിക്കുന്നത്‌. വളരെ പെട്ടെന്നുണ്ടായ ചില ആലോചനകളാണ്‌ ഈ വമ്പന്‍ ചിത്രത്തിന്റെ പിറവിക്ക്‌ കാരണമായത്‌. മലയാളത്തില്‍ പൃഥ്വിരാജ്‌ ആദ്യമായി വില്ലനാകുന്നു എന്നതാണ്‌ ഈ സിനിമയുടെ പ്രധാന പ്രത്യേകതകളിലൊന്ന്‌.

ശിക്കാറിന്‌ തിരക്കഥയെഴുതിയ എസ്‌ സുരേഷ്‌ബാബു തന്നെയാണ്‌ ഈ സിനിമയ്‌ക്ക് തിരക്കഥ രചിക്കുന്നത്‌. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ തൊഴില്‍ നഷ്‌ടപ്പെട്ട്‌ നാട്ടില്‍ തിരിച്ചെത്തുന്ന ഗള്‍ഫ്‌ മലയാളിയായാണ്‌ മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്‌. തുടര്‍ന്ന്‌ അയാള്‍ അവിചാരിതമായി കേരളത്തില്‍ നിന്ന്‌ തമിഴ്‌നാട്‌ വഴി മൈസൂറിലേക്ക്‌ ഒരു യാത്ര നടത്തുന്നു. ഈ യാത്രയിലാണ്‌ പൃഥ്വി അവതരിപ്പിക്കുന്ന വില്ലന്‍ അയാളുടെ ജീവിതത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.

വന്‍ ബജറ്റിലൊരുക്കുന്ന ഈ സിനിമയുടെ മറ്റു ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.കഥ വായിച്ചുകേട്ട മോഹന്‍ലാലും പൃഥ്വിരാജും ത്രില്ലടിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അനുജന്‍ വേഷത്തിലായിരുന്നു പൃഥ്വി അഭിനയിച്ചത്‌. എന്നാല്‍ ഈ സിനിമയില്‍ വില്ലനാകാനുള്ള അവസരം ലഭിച്ചതാണ്‌ പൃഥ്വിയെ സന്തോഷിപ്പിക്കുന്നത്‌. ഇരുവരും തമ്മില്‍ മത്സരിച്ചുള്ള അഭിനയ മുഹൂര്‍ത്തങ്ങളാകും ചിത്രത്തിന്റെ സവിശേഷത.

Wednesday, January 12, 2011

'അച്ഛന്‍' എന്ന സിനിമയ്ക്ക് ഒടുവില്‍ തിയേറ്റര്‍ അനുവദിച്ചു



കോഴിക്കോട്: തിലകനെ നായകനാക്കി അലി അക്ബര്‍ സംവിധാനം ചെയ്ത 'അച്ഛന്‍' എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒടുവില്‍ തിയേറ്ററുകള്‍ ലഭിച്ചു. ചിത്രം ജനവരി 14ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ഒരാഴ്ചയാണ് പ്രദര്‍ശന സമയമായി അനുവദിച്ചിട്ടുള്ളത്.

തിയേറ്ററുകള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് സിനിമയുടെ നിര്‍മാതാവ് മരണംവരെ ഉപവാസം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴങ്ങുകയാണുണ്ടായത്. തിയേറ്ററുകളിലേക്ക് സിനിമ ചാര്‍ട്ട് ചെയ്യുന്ന സംവിധായകന്‍ ഹരികുമാര്‍ അലി അക്ബറെ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രാഞ്ജലി പാക്കേജ് പ്രകാരം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമ ജനവരി 14 മുതല്‍ സര്‍ക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതു പ്രകാരം പോസ്റ്ററുകള്‍ തയ്യാറാക്കുകയും ചെയ്‌തെങ്കിലും അവസാന നിമിഷം കെ.എസ്.എഫ്.ഡി.സി. അധികൃതര്‍ തിയേറ്ററുകള്‍ അനുവദിക്കാനാവില്ല എന്ന നിലപാടില്‍ എത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിനിമയുടെ നിര്‍മാതാവായ അലി അക്ബറുടെ ഭാര്യ പ്രക്ഷോഭപരിപാടികള്‍ തീരുമാനിച്ചത്.

ചിത്രാഞ്ജലി പാക്കേജായിട്ടും ഈ സിനിമയ്ക്ക് സബ്‌സിഡി നല്‍കുന്നില്ല. എട്ടു ലക്ഷം രൂപ ചെലവഴിച്ച് പ്രിന്‍റ് എടുക്കുന്നവര്‍ക്കേ സബ്‌സിഡി നല്‍കൂ എന്നതാണ് കെ.എസ്.എഫ്.ഡി.സി.യുടെ നിലപാട്. തിലകനെ നായകനാക്കി സിനിമ നിര്‍മിച്ചതിന്റെ പേരില്‍ തുടക്കം മുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട സിനിമയായിരുന്നു 'അച്ഛന്‍'.

Tuesday, January 11, 2011

സൂപ്പറുകള്‍ വെറും കരിക്കട്ടകള്‍: തിലകന്‍



മലയാളസിനിമ ഇന്ന് നേരിടുന്ന പ്രതിസന്ധികളുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം കരിക്കട്ടകളായ സൂപ്പര്‍താരങ്ങള്‍ക്കാണെന്ന് നടന്‍ തിലകന്‍.

തങ്ങളില്ലെങ്കില്‍ മലയാളസിനിമയുടെ ഭാവി അപകടത്തിലാണെന്നുള്ള കരുതുന്നവരാണ് സൂപ്പര്‍താരങ്ങള്‍. സത്യന്‍, പ്രേംനസീര്‍ തുടങ്ങിയവര്‍ അഭിനയിച്ച പഴയകാല ചലച്ചിത്രങ്ങള്‍ ഇന്നും കലാസൃഷ്ടികള്‍ എന്ന നിലയില്‍ പുതിയ തലമുറ ഉള്‍ക്കൊള്ളുമ്പോള്‍ ഇന്നത്തെ സിനിമകള്‍ നൈമിഷികമായി കണ്ട് മറന്നുപോകുകയാണ് ചെയ്യുന്നത്.

പാരിപ്പള്ളി സംസ്‌കാര ആര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ അവാര്‍ഡുദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തിലകന്‍.

വയസ്സന്‍മാരായ നായകന്മാരോടൊപ്പം അഭിനയിക്കേണ്ടിവരുന്ന നായികമാരുടെ സ്ഥിതിയാണ് ദയനീയം. അച്ഛനേക്കാള്‍ പ്രായമുള്ളവരോടൊപ്പം ഭാര്യയായും കാമുകിയായും അഭിനയിക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകര്‍ക്കും ഇവരോട് പുച്ഛമാണ് തോന്നുന്നത്.

നാടകം മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറയപ്പെടുന്ന കാലഘട്ടത്തിലാണ് താന്‍ നാടകത്തിലേക്ക് തിരിച്ചുവരുന്നതെന്നും തിലകന്‍ പറഞ്ഞു.

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് റിലീസ് മാര്‍ച്ച് 10ന് മാത്രമേ റിലീസ് ഉണ്ടാവുകയുള്ളൂ



ജോഷിയുടെ മള്‍ട്ടിസ്റ്റാര്‍ മൂവി ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസ് വീണ്ടും നീട്ടിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിയറ്ററുകളിലെത്തേണ്ട സിനിമ വിവിധ കാരണങ്ങള്‍ക്കൊണ്ട് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. നവംബറിലും ഡിസംബറിലും റിലീസ് തീരുമാനിച്ചെങ്കിലും ലാലിന്റെ തന്നെ കാണ്ഡഹാറിന് വേണ്ടി ക്രിസ്ത്യന്‍ ബ്രദേഴ്‌സ് വഴിമാറിക്കൊടുത്തു.

ഏറ്റവുമവസാനം ജനുവരി 26ന് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇപ്പോള്‍
മാര്‍ച്ച് 10ന് മാത്രമേ റിലീസ് ഉണ്ടാവുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

റിലീസ് നീട്ടിയതിന്റെ കാരണങ്ങള്‍ നിര്‍മാതാവായ സുബൈര്‍ വെളിപ്പെടുത്തിയിട്ടില്ല. മോഹന്‍ലാല്‍, ദിലീപ്, ശരത് കുമാര്‍, കാവ്യ മാധവന്‍, ലക്ഷ്മി റായി എന്നിങ്ങനെ വന്‍താര അണിനിരക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ റിലീസ് നീണ്ടുപോകുന്നത് സാമ്പത്തിക ബാധ്യത കൂടാന്‍ ഇടയാക്കൂവെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

ഇതുമാത്രമല്ല, സ്‌കൂള്‍ വാര്‍ഷിക പരീക്ഷകളുടെയും ക്രിക്കറ്റ് ലോകപ്പിന്റെയും ഐപിഎല്ലിന്റെയുമൊക്കെ ഇടയില്‍ സിനിമ റിലീസ് ചെയ്യുന്നത് ഗുണകരമാവില്ലെന്നും വിലയിരുത്തലുകളുണ്ട്. ജനം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിയ്ക്കുന്ന സമയത്ത് റിലീസ് തീരുമാനിച്ചത് എന്തിനാണെന്ന ചോദ്യമാണ് ഇപ്പോള്‍ ബാക്കിയാവുന്നത്. ഒരു ഷുവര്‍ ഹിറ്റെന്ന് പറയാവുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ആക്ഷന്‍ മൂവിയ്ക്ക് കാലം തെറ്റിയ റിലീസ് പാരയാവുമോയെന്ന കണ്ടുതന്നെയറിയണം.

അമല്‍ നീരദിന്റെ വി'നായകന്‍'



ക്രാഫ്റ്റ് തെളിയിച്ചിട്ടും ഹിറ്റ് സൃഷ്ടിയ്ക്കാന്‍ കഴിയാത്ത സംവിധായകനാണ് അമല്‍ നീരദ്. ആദ്യ ചിത്രമായ ബിഗ് ബി മുതല്‍ അന്‍വര്‍ വരെയുള്ള സിനിമകളില്‍ സംവിധായകനെന്ന നിലയില്‍ അമലിന് കഴിവ് തെളിയിക്കാനായി.

എന്നാല്‍ നല്ല തിരക്കഥകളുടെ അഭാവം ഈ സിനിമകള്‍ക്കെല്ലാം തിരിച്ചടിയായി. ആദ്യം മമ്മൂട്ടി പിന്നെ മോഹന്‍ലാല്‍, ഒടുവില്‍ പൃഥ്വി ഇവരൊക്കെയായിരുന്നു അമല്‍ സിനിമകളിലെ നായകന്മാര്‍. ഒരു നവാഗത സംവിധായകനെന്ന നിലയില്‍ ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടും അവസരം മുതലാക്കാന്‍ അമലിന് കഴിഞ്ഞില്ല. ഇപ്പോഴിതാ സൂപ്പര്‍താരനിരയെ ഒഴിവാക്കി സംവിധായകന്‍ വഴിമാറി നടക്കുകയാണ്.

തന്റെ സിനിമകളില്‍ തന്നെ ഗുണ്ടയായും തല്ലുകൊള്ളിയുമായൊക്കെ അഭിനയിച്ച വിനായകനെയാണ് അമല്‍ തന്റെ നായകനാക്കുന്നത്. ആദ്യമായാണ് ഇത്രയും മികച്ചൊരു അവസരം വിനായകന് ലഭിയ്ക്കുന്നത്. നടന്റെ വ്യത്യസ്തമായ രൂപഭാവങ്ങളാണ് അമലിനെ ആകര്‍ഷിച്ചത്. വിദേശരാജ്യങ്ങളിലായിരുന്നെങ്കില്‍ വിനായകന്‍ മികച്ചൊരു മോഡലായി മാറുമായിരുന്നെന്ന് അമല്‍ പറയുന്നു.

മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടറില്‍ വരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ വിനായകന്‍ അമല്‍ സിനിമയിലൂടെ പുതിയ ഉയരങ്ങളിലെത്തുമെന്ന് തന്നെ കരുതാം.

സില്‍സില ഹേ സില്‍സിലയുമായി ജയസൂര്യ



സില്‍സിലാ ഹേ സില്‍സിലാ മലയാളത്തിലെ ഏറ്റവും (കു) പ്രസിദ്ധമായ ആല്‍ബം ഗാനവുമായി ജയസൂര്യ വരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ത്രീ കിങ്‌സിലാണ് ജയസൂര്യ സില്‍സിലാ ഗാനരംഗത്തില്‍ ആടിപ്പാടി തകര്‍ക്കുന്നത്. ജയസൂര്യയ്‌ക്കൊപ്പം കൂട്ടിനുള്ളത് സംവൃത സുനില്‍.

സില്‍സില ഹേ സില്‍സില, എന്റെ കൂടെ പാടു നീ... എന്നിങ്ങനെ തുടങ്ങുന്ന ഗാനം യൂ ട്യൂബിലൂടെ ലക്ഷക്കണക്കിന് പേര്‍ കണ്ടെങ്കിലും നല്ല ആല്‍ബം ഗാനമെന്ന് പേരെടുക്കാനുള്ള യോഗം സില്‍സിലായ്ക്ക് ഉണ്ടായില്ല. പാട്ടെഴുതിയവനെയും പാടിയവനെയും തെറി വിളിച്ചു കൊണ്ടാണ് ആസ്വാദകരില്‍ ഭൂരിപക്ഷവും ഈ ഗാനത്തോട് പ്രതികരിച്ചത്.

ഗാനരംഗത്തിന്റെ റെക്കാര്‍ഡിങ് സില്‍സിലായുടെ സൃഷ്ടാക്കളുടെ സാന്നിധ്യത്തില്‍ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലതിരിഞ്ഞ കാരണങ്ങള്‍ക്കൊണ്ടു മാത്രം നാലാളറിഞ്ഞ സില്‍സിലയുടെ തലവര മാറ്റിമറിയ്ക്കാന്‍ ജയസൂര്യയ്ക്ക് കഴിയുമെന്ന് തന്നെ നമുക്ക് കരുതാം

കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ജയസൂര്യയും ചേര്‍ന്ന് കോമഡിയുടെ വെടിക്കെട്ട് തീര്‍ക്കുന്ന ത്രീ കിങ്‌സ് കുറുക്കുവഴിയിലൂടെ കോടീശ്വരന്‍മാരാവന്‍ ശ്രമിയ്ക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.

മദര്‍ഹുഡ് ഹോസ്പിറ്റലുമായി മമ്മൂട്ടി



പ്ലേ ഹൗസിലൂടെ സിനിമാ നിര്‍മാണരംഗത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി. ദേശീയ പുരസ്‌കാരം നേടിത്തന്ന മതിലുകളുടെ രണ്ടാം ഭാഗമായ മതിലുകള്‍ക്കപ്പുറം നിര്‍മിച്ചു കൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ നിര്‍മാതാവിന്റെ റോള്‍ കൂടി ഏറ്റെടുക്കുന്നത്.

പുതുവര്‍ഷത്തില്‍ വിവിധ സിനിമകളുടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടെ ബിസിനസ്സ് രംഗത്തും മമ്മൂട്ടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ്.

ബാംഗ്ലൂരില്‍ ആരംഭിയ്ക്കുന്ന മദര്‍ഹുഡ് ഹോസ്പിറ്റല്‍ സംരംഭത്തിലൂടെയാണ് മമ്മൂട്ടി ബിസിനസ് രംഗത്ത് പുതിയ ചുവടുവെയ്ക്കുന്നത്. എന്നാല്‍ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിയ്ക്കുന്ന ആശുപത്രിയുടെ രക്ഷാധികാരി മാത്രമാണ് താനെന്ന് മമ്മൂട്ടി പറയുന്നു.

ആശുപത്രി ഡയറക്ടര്‍ ബോര്‍ഡില്‍ പോലും ഞാനില്ല. സ്ഥാപനത്തിന്റെ രക്ഷാധികാരി മാത്രമാണ് ഞാന്‍. മകനും രണ്ട് വിദേശ സംരംഭകരും ചേര്‍ന്നാണ് മദര്‍ഹുഡ് സ്ഥാപിയ്ക്കുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.

ബാംഗ്ലൂരില്‍ ഇന്ദിരാനഗറിന് സമീപം സിഎംഎച്ച് റോഡിലാണ് ആധുനിക സൗകര്യങ്ങളോടെ മദര്‍ഹുഡ് ഹോസ്പിറ്റല്‍ ആരംഭിയ്ക്കുന്നത്. ഉദ്യാന നഗരിയിലെ മികച്ചൊരു പ്രസവാശുപത്രിയായി മദര്‍ഹുഡിനെ മാറ്റാനാണ് ഇതിന്റെ സംരംഭകര്‍ ശ്രമിയ്ക്കുന്നത്.

അധികം വൈകാതെ ഇന്ത്യയൊട്ടാകെ ശൃംഖലകളുള്ള ആശുപത്രിയായി മദര്‍ഹുഡ് വളരുമെന്നും താരം പ്രത്യാശിയ്ക്കുന്നു.

ദിലീപിന്റെ ജനപ്രിയന്‍ ജയസൂര്യ തട്ടിയെടുക്കുന്നു!



ജനപ്രിയ നായകനെന്നൊരു വിശേഷണം ദിലീപിനാണ് സിനിമാലോകവും ആരാധകരും ചാര്‍ത്തിക്കൊടുത്തിരിയ്ക്കുന്നത്. മലയാളത്തിലെ മെഗാ, സൂപ്പര്‍, ബിഗ് സ്റ്റാറുകള്‍ക്കിടയിലെ ജനപ്രിയനായി ദിലീപ് മാറിയതങ്ങനെയാണ്. എന്തായാലും ദിലീപിന്റെ ജനപ്രിയനെ ഒരു താരം തട്ടിയെടുത്തിരിയ്ക്കുന്നു.

ദിലീപിന്റെ അതേ ശൈലിയില്‍ അയല്‍പക്കത്തെ പയ്യനായി വളര്‍ന്നുവരുന്ന നടന്‍ ജയസൂര്യയാണ് ഈ അതിക്രമം കാണിച്ചത്. ദിലീപിനെ പോലെ വിശേഷണമൊന്നും നോടന്‍ മെനക്കെടാതെ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ജയസൂര്യ ജനപ്രിയനായി മാറുന്നത്.

നവാഗതനായ ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രത്തിനാണ് ജനപ്രിയനെന്ന് പേരിട്ടിരിയ്ക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു.

ഭാമ നായികയാവുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, സലീം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും അഭിനയിക്കുന്നുണ്ട്. സ്‌പോട്ട്‌ലൈറ്റ് വിഷന്റെ ബാനറില്‍ മാമ്മന്‍ ജോണും റീന എം ജോണും ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ജനപ്രിയന്റെ ലൊക്കേഷന്‍ കൊച്ചിയാണ്.

മണി മാത്രമല്ല, തിലകനും ജഗദീഷും മത്സരിക്കും

കേരളവും തമിഴകത്തെ അനുകരിക്കാനൊരുങ്ങുകയാണോ? അതെയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴകത്തെ പോലെ മലയാള സിനിമാതാരങ്ങളും നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നാല് താരങ്ങളാണ് മലയാള വെള്ളിത്തിരയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. കലാഭവന്‍ മണി, തിലകന്‍, ജഗദീഷ്, ഗണേശ് എന്നിവരാണ് തെരഞ്ഞെടുപ്പിന് ഗ്ലാമര്‍ പകരാന്‍ തയ്യാറെടുക്കുന്നത്.

ഇവരില്‍ മുന്‍‌മന്ത്രി കൂടിയായ ഗണേശ് മത്സരിക്കുമെന്ന് ഉറപ്പാണ്. കലാഭവന്‍ മണിയും ഏതാണ്ട് സീറ്റ് ഉറപ്പാക്കിക്കഴിഞ്ഞെന്നാണ് സൂചന. കലാഭവന്‍ മണി ചാലക്കുടിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്നാണ് അറിയുന്നത്. പത്മജ വേണുഗോപാലായിരിക്കും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കരുണാകരന്റെ വേര്‍പാട് സൃഷ്ടിച്ച സഹതാപതരംഗത്തില്‍ നിന്ന് പത്മജയ്ക്ക് ലഭിക്കുന്ന ആനുകൂല്യം മറികടക്കാന്‍ മണിയുടെ സ്ഥാനാര്‍ഥിത്വം ഉപകരിക്കുമെന്നാണ് സിപി‌എം വിലയിരുത്തല്‍. ചാലക്കുടിയില്‍ മണിക്കുള്ള സ്വാധീനം വോട്ടായി മാറിയാല്‍ നിഷ്‌പ്രയാസം വിജയിക്കാനാകുമെന്നും സിപിഎം കണക്കുകൂട്ടുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മണി നിര്‍ത്തിയ രണ്ട്‌ സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതും സിപിഎമ്മിന്‌ ആത്‌മവിശ്വാസം പകരുന്നുണ്ട്‌.

പത്തനാപുരത്താണ്‌ ഗണേശ് ഇത്തവണയും മല്‍സരിക്കുന്നതെങ്കില്‍ തിലകനും അവിടെനിന്നു ജനവിധി തേടാനാണ് സാധ്യത. സിനിമയില്‍ നിന്ന്‌ തന്നെ പുറത്താക്കാന്‍ ഗണേശ് കരുക്കള്‍ നീക്കിയെന്നാണ് തിലകന്‍ ആരോപിക്കുന്നത്. അതിനാല്‍ എല്‍ ഡി എഫ്‌ പിന്തുണച്ചില്ലെങ്കില്‍ കൂടി ഗണേശനെതിരെ സ്വതന്ത്രനായി മല്‍സരിക്കുമെന്നാണ്‌ തിലകന്റെ നിലപാട്‌. എന്നാല്‍ രണ്ടുതവണ തുടര്‍ച്ചയായി വിജയിക്കുന്ന ഗണേശിനെ വീഴ്‌ത്താന്‍ തിലകന്‌ പിന്തുണ നല്‍കാന്‍ സി പി എം- സി പി ഐ കക്ഷികള്‍ തയ്യാറാകുമെന്നാണ്‌ അറിയുന്നത്.

തിരുവനന്തപുരത്തെ ഒരു മണ്ഡലത്തില്‍ നിന്ന്‌ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാനാണ് ജഗദീഷ് താല്‍പ്പര്യപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗദീഷ് മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഏതായാലും മേയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെങ്കിലും അരങ്ങേറ്റം കുറിക്കാമെന്ന പ്രതീക്ഷയിലാണ് ജഗദീഷ്.

സ്വന്തം പാര്‍ട്ടി പോലും രൂപീകരിച്ച് രാഷ്ട്രീയത്തില്‍ പയറ്റാനിറങ്ങിയ ദേവനും നിയമസഭാ സീറ്റില്‍ ഒരു കണ്ണുണ്ട്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ ചെന്നുകണ്ട് കോണ്‍ഗ്രസ് അംഗത്വം നേടിയെങ്കിലും നിയമസഭാ സീറ്റ് ദേവന് ലഭിക്കുന്ന കാര്യം അത്ര എളുപ്പമല്ലെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഇമോഷണല്‍ ട്രാഫിക്: വ്യത്യസ്തം, അനുപമം



ബോബി - സഞ്ജയ് ടീം സിനിമയ്ക്കുവേണ്ടി സിനിമയുണ്ടാക്കുന്നവരല്ല. വ്യത്യസ്തമായ കഥകള്‍, ഷോക്കിംഗ് ആയ ത്രെഡുകള്‍ ഇവയൊക്കെ ലഭിക്കുമ്പോഴാണ് ഇവര്‍ തിരക്കഥയ്ക്കായി ഇരിക്കുക. എന്‍റെ വീട് അപ്പൂന്‍റേം, നോട്ടുബുക്ക് തുടങ്ങിയ സിനിമകളും ‘അവിചാരിതം’ പോലുള്ള സീരിയലുകളും സമ്മാനിച്ച ആ ഒരു ഗ്യാരണ്ടി തന്നെയാണ് ‘ട്രാഫിക്’ എന്ന പുതിയ സിനിമയ്ക്കുമുള്ളത്. ട്രാഫിക്ക് വ്യത്യസ്തമാണ്. ഇതിന് മുന്‍‌മാതൃകകളുമില്ല.

വ്യത്യസ്തമായി എന്തു ചെയ്യാം എന്ന് ആലോചിക്കുന്നവര്‍ ഈയിടെയായി ആദ്യം ചിന്തിക്കുന്നത് ‘ഒരു റോഡ് മൂവി’ ആയാലോ എന്നാണ്. ആ കണ്‍സെപ്ട് അത്രയേറെ പഴഞ്ചനായി മാറിയിരിക്കുന്നു. അടുത്തിടെ ടൂര്‍ണമെന്‍റ് എന്ന റോഡ് മൂവി പരീക്ഷിച്ച് ലാല്‍ കയ്പ് കുടിച്ചത് നമ്മള്‍ കണ്ടതാണ്. ട്രാഫിക്ക് ഒരു റോഡ് മൂവിയാണെന്ന് കേട്ടപ്പോള്‍ ആദ്യം മനസിലെത്തിയത് ഇതാണ്. ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന സിനിമ ചെയ്ത രാജേഷ് പിള്ളയാണ് സംവിധായകന്‍ എന്നുകേട്ടപ്പോഴും ഒരു ശരാശരി സിനിമയായിരിക്കും എന്നതില്‍ കവിഞ്ഞൊരു പ്രതീക്ഷയുമുണ്ടായില്ല. അപ്പോഴും ആകെയൊരു വെളിച്ചമായി ഉള്ളിലുണ്ടായിരുന്നത് ബോബി - സഞ്ജയ് എന്ന ടൈറ്റില്‍ മാത്രമാണ്.

ട്രാഫിക്, പറഞ്ഞല്ലോ സമാനതകളില്ലാത്ത ഒരു തീമാണ്. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സൃഷ്ടിച്ച സിനിമ. ഒരു മരണം നടക്കുന്നു. എന്നാല്‍ ആ മരണം മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമാകുമെങ്കില്‍...? അങ്ങനെയൊരു സാധ്യത മുന്നില്‍ക്കണ്ട്, ഒരുകൂട്ടം ആളുകള്‍ നടത്തുന്ന പോരാട്ടത്തിന്‍റെ(അങ്ങനെ തന്നെ വിശേഷിപ്പിക്കാം... അതിജീവനത്തിനായുള്ള പോരാട്ടം) കഥയാണിത്.

ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നവരെയെല്ലാം നമുക്ക് മുമ്പേ പരിചയമുള്ളവരാണ്. ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനന്‍, ആസിഫ് അലി, രമ്യാ നമ്പീശന്‍, റഹ്‌മാന്‍ അങ്ങനെ. പക്ഷേ, നമ്മുടെയുള്ളില്‍ നാം ആഴത്തിലുറപ്പിച്ചു വച്ചിരിക്കുന്ന ആ ഇമേജ് ഭണ്ഡാരമുണ്ടല്ലോ. അത് തകര്‍ക്കുന്ന പ്രമേയവും ആഖ്യാനവുമാണ് ട്രാഫിക്കിന്‍റേത്. നമുക്ക് പരിചയമുള്ള ശ്രീനിയല്ല ട്രാഫിക്കിലെ ശ്രീനി. നമുക്ക് പരിചയമുള്ള രമ്യയല്ല ട്രാഫിക്കിലെ രമ്യ.

കുഞ്ചാക്കോ ബോബന്‍, കൃഷ്ണ എന്നിവര്‍ നല്‍കുന്ന ഞെട്ടല്‍ തിയേറ്റര്‍ വിട്ടാലും നമ്മളെ പിന്തുടരും. ശ്രീനിയുടെ ത്യാഗവും നമ്മെ ബാധിക്കും. ഒരു സാധാരണ ചലച്ചിത്രം എന്നതിലുപരി ആര്‍ക്കും സംഭവിച്ചേക്കാവുന്ന യാഥാര്‍ത്ഥ്യമായി മാറുന്നു. അപ്പോള്‍ എഴുതിവച്ചിരിക്കുന്നതില്‍ അര്‍ത്ഥമുണ്ട് - A Rajesh Piallai Film.

‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന സിനിമ സംവിധാനം ചെയ്ത രാജേഷ് പിള്ള അതൊരു അബദ്ധമായിരുന്നു എന്ന് വ്യക്തമാക്കിത്തരികയാണ് ട്രാഫിക്കിലൂടെ. ഒന്നാന്തരമൊരു സ്ക്രിപ്റ്റ് അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഒരു സംവിധായകന്‍റെ സിനിമ എന്ന് ബോധ്യപ്പെടുത്തിത്തരുന്ന ട്രീറ്റ്മെന്‍റ്.

അനൂപ് മേനന്‍ എന്ന നടന്‍ അഭിനയത്തിന്‍റെ പുതിയ വഴി തേടുകയാണ് ഈ സിനിമയില്‍. അയാള്‍ അവതരിപ്പിച്ചിരിക്കുന്ന പൊലീസ് കമ്മീഷണറുടെ ഉദ്ദേശ്യം നന്‍‌മയുടെ ഒരു ലക്‍ഷ്യത്തിലേക്ക് മറ്റുള്ളവര്‍ക്ക് പാതയൊരുക്കുക എന്നതാണ്. കൊച്ചി മുതല്‍ പാലക്കാട് വരെ. ഈ യാത്രയ്ക്കിടയില്‍ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്, നിഗൂഡതകള്‍ ഒളിച്ചിരിപ്പുണ്ട്.

ഒരു ജീവിതത്തിനുവേണ്ടി ഒരു ജീപ്പിലുള്ള യാത്രയാണിത്. പതി വഴിയില്‍ ജീപ്പ് അപ്രത്യക്ഷമാകുന്നു. അവിടെ മറ്റൊരു നിഗൂഡത ചുരുളഴിയും. കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍റെ ഇതുവരെ കണ്ടിട്ടില്ലാത്ത മുഖം വെളിവാകും. 12 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന അനേകം സംഭവങ്ങളുടെ ത്രസിപ്പിക്കുന്ന സിനിമാരൂപമാണ് ട്രാഫിക്.

ഷൈജു ഖാലിദിന്‍റെ ക്യാമറയും മഹേഷ് നാരായണന്‍റെ എഡിറ്റിംഗും ഈ സിനിമയുടെ ജീവനാണ്. മേജോ ജോസഫിന്‍റെ സംഗീതവും കൊള്ളാം. ഒഴിവാക്കേണ്ടതല്ല, തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ട്രാഫിക്. പാസഞ്ചര്‍ പോലെ, കോക്‍ടെയില്‍ പോലെ ഈ ചിത്രവും അതിന്‍റെ പുതുമയുള്ള അവതരണം കൊണ്ട് പ്രേക്ഷകരെ വശീകരിക്കും. ഒരുകാര്യം മറന്നു, ഏറെക്കാലത്തിന് ശേഷം ജോസ് പ്രകാശിനെ സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞു. അതും ഒരു സന്തോഷം.

ആളുകള്‍ അമരവും പോക്കിരിരാജയും കാണട്ടെ: മമ്മൂട്ടി



താന്‍ അഭിനയിക്കുന്ന എല്ലാ രീതിയിലുള്ള സിനിമകളും പ്രേക്ഷകര്‍ കാണട്ടെ എന്ന് മമ്മൂട്ടി. ‘ആളുകള്‍ക്ക് പല ടേസ്റ്റുകളും കാണും. അമരം കാണുന്നവര്‍ അത് കാണട്ടെ. പോക്കിരിരാജ വേണ്ടവര്‍ അത് കാണട്ടെ’ - മമ്മൂട്ടി പറയുന്നു. ഒരു നടന് അയാള്‍ക്ക് ഇഷ്ടമായില്ലെങ്കിലും പല കഥാപാത്രങ്ങളെയും അവതരിപ്പിക്കേണ്ടിവരുമെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.

“ഞാന്‍ എന്നെത്തന്നെ എപ്പോഴും പരീക്ഷിക്കുകയാണ്. ഓരോ സിനിമയിലും പരീക്ഷണം നടത്താന്‍ ശ്രമിക്കുകയാണ്. കാണുന്നവര്‍ക്ക് അത് മനസിലാവും. മനസിലായില്ലെങ്കില്‍ എന്‍റെ പരീക്ഷണം പരാജയപ്പെട്ടു എന്നര്‍ത്ഥം” - ഗൃഹലക്‍ഷ്മിക്കുവേണ്ടി മോന്‍സി ജോസഫിന് അനുവദിച്ച അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നു.

“സാധാരണ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ നമ്മളെ മോഹിപ്പിക്കും. അങ്ങനെയുള്ളവ ചെയ്യാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഞാന്‍ ഒരു പേടിത്തൊണ്ടനാണ്. എനിക്കങ്ങനെ വലുതായിട്ടൊന്നും ചെയ്യാന്‍ പറ്റില്ല. എങ്കിലും, എപ്പോഴും ബെസ്റ്റ് ആയിക്കൊണ്ടിരിക്കാനുള്ള ഒരു ശ്രമമുണ്ട്. ഒരു പ്രാവശ്യം ബെസ്റ്റ് ആയാല്‍ അടുത്ത തവണയും അങ്ങനെ തന്നെയാകണം. ഇങ്ങനെ ഓരോ തവണയും പഴയതിനേക്കാള്‍ ബെസ്റ്റ് ആകണം. എന്‍റെ ഏറ്റവും പുതിയ സിനിമ നന്നായിരിക്കുന്നു എന്ന് പറഞ്ഞുകേള്‍ക്കുന്നതാണ് എനിക്കിഷ്ടം. അഞ്ചുവര്‍ഷം മുമ്പത്തെ പടം നല്ലതായിരുന്നു എന്നു പറയുമ്പോള്‍ എനിക്ക് വലിയ സന്തോഷമൊന്നും തോന്നില്ല. പഴയ മമ്മൂട്ടിയാവാന്‍ എനിക്ക് ആഗ്രഹമില്ല. ഒരു ആക്ടര്‍ എന്ന നിലയില്‍ വളരുന്നു എന്നതാണ് എന്‍റെ സന്തോഷം” - മെഗാസ്റ്റാര്‍ തന്‍റെ രീതി പറയുന്നു.

താന്‍ അത്ര ഗൌരവക്കാരനൊന്നുമല്ലെന്നും താന്‍ ചെയ്ത കഥാപാത്രങ്ങള്‍ സീരിയസ് ആയതിനാല്‍ താനും അങ്ങനെയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുകയാണെന്നും മമ്മൂട്ടി പറയുന്നു. “സീരിയസ് സിനിമകള്‍ ചെയ്യുമ്പോള്‍ അറിയാതെ ഒരു സീരിയസ് ഇമേജ് വരും. പഴയ തലമുറയിലെ ആളുകള്‍ കുറച്ച് അകലം കാണിച്ചിരുന്നു. പുതിയ തലമുറക്കാര്‍ എത്ര സ്വതന്ത്രമായാണ് എന്നോട് പെരുമാറുന്നത്. ഇത്രയേറെ വേഷപ്പകര്‍ച്ചകള്‍ സാധിച്ചതിനു പിന്നില്‍ എന്‍റെ ഭാഗത്തുനിന്ന് ഒരു കഠിനശ്രമമുണ്ട്. ഭാഗ്യവുമുണ്ടാകാം. പലതരം കഥകള്‍ എന്‍റെ മുന്നിലേക്ക് വരുന്നു. പുതുമയുള്ള കഥകളോടാണ് എനിക്ക് താല്‍പ്പര്യം” - മമ്മൂട്ടി വ്യക്തമാക്കുന്നു.

മോഹന്‍ലാല്‍ ഉറച്ചുതന്നെ, ബ്ലെസിയെയും പിടിച്ചു!



2010ല്‍ ഏറ്റ തിരിച്ചടി മോഹന്‍‌ലാല്‍ ക്യാമ്പിനെ ഉണര്‍ത്തിയിരിക്കുകയാണ്. ഈ വര്‍ഷം വമ്പന്‍ ഹിറ്റുകളിലൂടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്. മുമ്പ് തീരുമാനിച്ചിരുന്ന പ്രൊജക്ടുകള്‍ കൂടാതെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കാന്‍ കഴിയുന്ന ചില പ്രൊജക്ടുകള്‍ കൂടി ഇത്തവണത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ലാല്‍. ഏറ്റവും പുതിയ വാര്‍ത്ത, ബ്ലെസിയുടെ ഒരു സിനിമയും ഈ വര്‍ഷം മോഹന്‍ലാലിന് ഉണ്ടാകും എന്നതാണ്.

നേരത്തേ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നീ വമ്പന്‍‌മാരുടെ ചിത്രങ്ങളില്‍ ഈ വര്‍ഷം അഭിനയിക്കുക എന്ന ചടുലനീക്കത്തിലൂടെ മോഹന്‍ലാല്‍ എതിര്‍ക്യാമ്പുകളെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബ്ലെസിയെക്കൂടി പിടിച്ചതോടെ ഈ വര്‍ഷം മോഹന്‍ലാലിന് ഗംഭീര സിനിമകളാണ് വരിക എന്നുറപ്പായി. ലാല്‍ ജോസിന്‍റെ സിനിമയും ഈ വര്‍ഷം ഉള്‍പ്പെടുത്താനാണ് പുതിയ നീക്കം.

‘ആ‍ടുജീവിതം’ എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാണ് ബ്ലെസി തീരുമാനിച്ചിരുന്നത്. അതിനുശേഷം ഒരു വിക്രം ചിത്രം സംവിധാനം ചെയ്യാനും ബ്ലെസിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, തന്‍റെ മറ്റെല്ലാ പ്രൊജക്ടുകളും മാറ്റിവച്ച് മോഹന്‍ലാലിനോട് സഹകരിക്കാന്‍ ബ്ലെസി തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാലിന്‍റെ നേരിട്ടുള്ള അഭ്യര്‍ത്ഥനപ്രകാരമാണ് ബ്ലെസി തന്‍റെ മറ്റ് പ്രൊജക്ടുകള്‍ നീട്ടിവച്ചതെന്നറിയുന്നു.

ഈ വര്‍ഷം റിലീസാകുമെന്ന് പ്രതീക്ഷിക്കുന്ന മോഹന്‍ലാല്‍ പ്രൊജക്ടുകള്‍ ശ്രദ്ധിക്കുക - ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍, കാസനോവ, സത്യന്‍ അന്തിക്കാടിന്‍റെ ‘ജീവിതസാഗരം’, പ്രിയദര്‍ശന്‍റെ കോമഡിച്ചിത്രം, ബ്ലെസിയുടെ ഫാമിലി ഡ്രാമ, ലാല്‍ ജോസിന്‍റെ ഹ്യൂമര്‍ ചിത്രം. 2010 ആവര്‍ത്തിക്കാതിരിക്കാനുള്ള ലാലിന്‍റെ ഈ ശ്രമങ്ങള്‍ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.

കാര്‍ത്തിയുടെ 'ചിരുത്തായ്' 14ന്



കൊച്ചി: തമിഴിലെ യുവതാരവും നടന്‍ സൂര്യയുടെ സഹോദരനുമായ കാര്‍ത്തി ശിവകുമാറിന്റെ പുതിയ ചിത്രം 'ചിരുത്തായ്' 14ന് തിയേറ്ററുകളിലെത്തും. കാര്‍ത്തി ആദ്യമായി ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് സിരുത്തായ്. തെലുങ്കില്‍ വന്‍ഹിറ്റായിരുന്ന 'വിക്രമര്‍കുഡു'വിന്റെ തമിഴ് റീമേക്കാണ് ഈ ചിത്രം. ഒരേസമയം ഐപിഎസ് ഉദ്യോഗസ്ഥനായും പോക്കറ്റടിക്കാരനായും കാര്‍ത്തി ഇതില്‍ വേഷമിടുന്നു. തെലുങ്കില്‍ യുവതാരം രവി തേജയാണ് ഈ വേഷങ്ങള്‍ ചെയ്തത്.

പൊങ്കല്‍ റിലീസിനായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ശിവയാണ്. തമന്നയും കോമഡി താരം സന്താനവുമാണ് മറ്റ് പ്രധാന താരങ്ങള്‍. 'ചിരുത്തായി'ലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിദ്യാസാഗറാണ്. ക്യാമറ വേല്‍രാജ്.
എഴുപത് ശതമാനം കോമഡിയും മുപ്പതുശതമാനം ആക്ഷനും അടങ്ങുന്ന നല്ലൊരു എന്‍റര്‍ടെയ്‌നറായിരിക്കും 'ചിരുത്തായെ'ന്ന് കാര്‍ത്തി പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ മുരളി ഫിലിംസാണ് ചിത്രത്തിന്റെ വിതരണക്കാര്‍.