Showing posts with label shaji kailas. Show all posts
Showing posts with label shaji kailas. Show all posts

Wednesday, May 4, 2011

ദി കിംഗ്‌ 2



പ്രശസ്ത നടിയായ റീമ സെന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു .ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ദി കിംഗ്‌ 2' എന്ന ചിത്രത്തിലാണ് റീമ സെന്‍ നായികയാവുന്നത് .മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍ .നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുള്ള റീമ സെനിന് ഈയിടെയായി തെലുങ്കിലും തമിഴിലും ഇപ്പോള്‍ അവസരങ്ങള്‍ കുറവാണ് .മിന്നലെ,വല്ലവന്‍ ,ആയിരത്തില്‍ ഒരുവന്‍,തുടങ്ങിയവാണ് റീമ സെന്നിന്റെ പ്രശസ്തമായ ചിത്രങ്ങള്‍ .

Monday, March 14, 2011

സാന്‍ഡ്‌വിച്ചില്‍ കുഞ്ചാക്കോയും റിച്ചയും



ഷാജി കൈലാസിന്റെ സഹായി എംഎസ് മനു ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്ന സാന്‍ഡ്‌വിച്ചില്‍ കുഞ്ചാക്കോ ബോബന്‍ നായകനാവുന്നു. ഭീമയുടെ പരസ്യത്തിലൂടെ മലയാളിപ്പെണ്ണായി മാറിയ റിച്ച പനായിയാണ് ചിത്രത്ില്‍ ചാക്കോച്ചന്റെ നായികയാവുന്നത്. റിച്ചയുടെ മൂന്നാമത്തെ മലയാളചിത്രമാണിത്.

സുരാജ് വെഞ്ഞാറമൂടും മേനകയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന സാന്‍ഡ്‌വിച്ചില്‍ ലാലു അലക്‌സ്, വിജയകുമാര്‍, മനോജ് കെ ജയന്‍, ജാഫര്‍ ഇടുക്കി, കൊച്ചുപ്രേമന്‍ എന്നിവരും അണിനിരക്കുന്നുണ്ട്.

എംസി അരുണും സഞ്ജീവ് മാധവനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിതത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് രതീഷ് സുകുമാരനാണ്. ജയന്‍പിഷാരടി സംഗീതസംവിധാനവും പ്രദീപ്നായര്‍ ഛായാഗ്രഹണവുമൊരുക്കുന്നു.

ഏതാനും ദിവസം മുമ്പ് തിരുവനന്തപുരത്ത് ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചിത്രത്തിന്റെ പൂജയില്‍ ഭദ്രദീപം കൊളുത്തിയത് സംവിധായകന്‍ മനുവിന്റെ ഗുരുവായ ഷാജി കൈലാസായിരുന്നു. സാന്‍ഡ്‌വിച്ചിന്റെ ഷൂട്ടിങ് അടുത്തുതന്നെ ആരംഭിയ്ക്കും.

Monday, February 21, 2011

തമിഴ് റീമേക്കുകളുമായി ഷാജി കൈലാസും വിനയനും



മലയാളത്തിലെ പ്രമുഖ സംവിധായകരായ ഷാജി കൈലാസും വിനയനും വീണ്ടും തമിഴിലേക്ക്. ഇരുവരും തമിഴില്‍ റീമേക്ക് ചിത്രങ്ങളാണ് ഒരുക്കുന്നത്.

ഹിന്ദി ചിത്രമായ അബ് തക് ഛപ്പന്‍റെ റീമേക്കാണ് ഷാജി കൈലാസ് തമിഴില്‍ അവതരിപ്പിക്കുക. കടമൈ കന്നിയം കട്ടുപ്പാട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആര്‍ കെയാണ് നായകന്‍. മമ്മൂട്ടിച്ചിത്രമായ ആഗസ്റ്റ് 15 പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഷാജി കൈലാസ് തമിഴ് ചിത്രത്തിന്റെ ജോലികള്‍ തുടങ്ങിയത്.

വിനയന്‍ സ്വന്തം ചിത്രമായ രഘുവിന്റെ സ്വന്തം റസിയ ആണ് തമിഴില്‍ റീമേക്ക് ചെയ്യുന്നത്. മേഘ്നയും മുരളീകൃഷ്ണയുമാണ് ചിത്രത്തിലെ നായികാനായകന്‍‌മാര്‍.

വിനയന്റെ അഞ്ചാമത്തെ തമിഴ് ചിത്രമാണ് കാതല്‍ വേദം എന്ന് പേരിട്ടിരിക്കുന്ന ഈ റേമേക്ക്. അദ്ഭുതദ്വീപിന്റെ റീമേക്കാണ് വിനയന്‍ തമിഴില്‍ ഒടുവില്‍ ചെയ്ത ചിത്രം.

ആഗസ്റ്റ് 15 ഉം രഘുവിന്റെ സ്വന്തം റസിയയും ഉടന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.

Thursday, February 10, 2011

പെരുമാള്‍ രക്ഷിക്കാനെത്തുന്നത് വിഎസിനെ



22 വര്‍ഷം മുമ്പ് കേരള മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്തെ പൊലീസ് നേതൃത്വം കൊലയാളിയെ കണ്ടെത്താനും കീഴടക്കാനും നിയോഗിച്ചത് പെരുമാള്‍ എന്ന സമര്‍ഥനായ ഓഫീസറെയായിരുന്നു. ആ ദൗത്യം പെരുമാള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ബോക്‌സ് ഓഫീസിലും പെരുമാള്‍ നായകനായ ആഗസ്റ്റ് 1 തകര്‍ത്തോടി.

രണ്ട് പതിറ്റാണ്ടിന് ശേഷം അപകടത്തിലായ കരിയര്‍ രക്ഷിയ്ക്കുന്നതിനായി സംവിധായകന്‍ ഷാജി കൈലാസ് അഭയം കണ്ടെത്തുന്നതും പെരുമാളില്‍ തന്നെയാണ്.

ഇത്തവണയും സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വധഭീഷണി നേരിടാനാണ് ഷാജിയും തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയും പെരുമാളിനെ നിയോഗിക്കുന്നത്. ആഗസ്റ്റ് 1ലെ കൂള്‍ ജെന്റില്‍മാന്‍ പൊലീസ് ഓഫീസറെ കൂടുതല്‍ പക്വതയോടെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു

സമീപകാലത്തിറങ്ങിയ ഷാജി സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തലവേദന സൃഷ്ടിയ്ക്കുന്നതായിരുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത ക്യാമറ ഷോട്ടുകള്‍ ഷാജി സിനിമകളുടെ പതനം വേഗത്തിലാക്കി. സംവിധാനം എന്നതിന് പകരം ഷോട്‌സ് എന്നാക്കി മാറ്റിയ ഷാജി പക്ഷേ ആഗസ്റ്റ് 15ല്‍ ഷോട്ടുകളുടെ ധാരാളിത്തം ഉപയോഗിച്ചിട്ടില്ല. തീര്‍ത്തതും മിതത്വമായി എന്നാല്‍ പഞ്ച് വേണ്ടിടത്ത് അതും കൊടുത്താണ് സിനിമ ചെയ്തിരിയ്ക്കുന്നതെന്ന് സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി വിശദീകരിയ്ക്കുന്നു.

സൂപ്പര്‍ സ്റ്റൈലില്‍ സെക്രട്ടേറിയറ്റിന് മുന്നിലൂടെയും മറ്റും ബുള്ളറ്റില്‍ മമ്മൂട്ടി പാഞ്ഞുപോകുന്നത് ആരാധകരെ ഹരം കൊള്ളിയ്ക്കുമെന്നതില്‍ സംശയമില്ല. ആഗസ്റ്റ് 15ലെ മുഖ്യമന്ത്രിയ്ക്ക് മോഡലായി തിരഞ്ഞെടുത്തത് വിഎസ് അച്യുതാനന്ദനെയാണെന്നും ഷാജി പറയുന്നു. വിഎസിന്റെ ശത്രുക്കള്‍ ആരാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അവരാണ് ഇവിടെയും വില്ലന്‍മാരായി വരുന്നത്. നെടുമുടി വേണുവാണ് മുഖ്യമന്ത്രിയുടെ റോള്‍ അവതരിപ്പിയ്ക്കുന്നത്. അതേ സമയം സിനിമയിലെ അവസാന അഞ്ച് മിനിറ്റിലാണ് സിനിമയുടെ സസ്‌പെന്‍സ് നില്‍ക്കുന്നതെന്നും അഭിമുഖത്തില്‍ ഷാജി പറയുന്നുണ്ട്.

Monday, February 7, 2011

മാര്‍ച്ച് 30: ചൈനാ ടൗണ്‍ X ആഗസ്റ്റ് 15

ഷാജി കൈലാസ് മമ്മൂട്ടി ചിത്രമായ ആഗസ്റ്റ് 15ന്റെ റിലീസ് വീണ്ടും മാറിയിരിക്കുന്നു. ആദ്യം ക്രിസ്മസിനും പിന്നീട് ഫെബ്രുവരി മൂന്നിലേക്കും ചാര്‍ട്ട് ചെയ്ത ചിത്രം ഏറെ വൈകി മാര്‍ച്ച് 30ന് റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. ഇക്കാര്യം നിര്‍മാതാക്കളായ അരോമ ഫിലിംസ് തിയറ്ററുകളെ അറിയിച്ചു കഴിഞ്ഞു.

20 വര്‍ഷം മുമ്പ് സിബി മലയിലിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ആഗസ്റ്റ് 1ന്റെ രണ്ടാം ഭാഗമായാണ് ആഗസ്റ്റ് 15 റിലീസിനൊരുങ്ങുന്നത്. ആഗസ്റ്റ് 15ലെ പെരുമാളിലൂടെ ചെറിയൊരിടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതാണ് സിനിമയുടെ ഹൈലൈറ്റ്.

ഡേറ്റ് മാറ്റത്തെപ്പറ്റി ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍ ലോകകപ്പ് ക്രിക്കറ്റും പരീക്ഷാക്കാലവുമാണ് അരോമ മണിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ദ്രോണയുടെ തിക്താനുഭവം ഓര്‍മ്മയിലുള്ളത് കൊണ്ടാണ് ഇതെന്ന് പറയുന്നവരും കുറവല്ല.

എന്തായാലും ആഗസ്റ്റ് 15ന്റെ റിലീസ് മാറ്റം ഒരു വമ്പന്‍ പോരിനാണ് വഴിതുറന്നരിയ്ക്കുന്നത്. മാര്‍ച്ചില്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്ന സിനിമകളുടെ പട്ടികയിലാണ് മമ്മൂട്ടി ചിത്രം എത്തിപ്പെട്ടിരിയ്ക്കുന്നത്. ലാലിന്റെ മള്‍ട്ടിസ്റ്റാര്‍ മൂവികളും പൃഥ്വിയുടെ ബിഗ് ബജറ്റ് ചിത്രമായ ഉറുമിയോടും മത്സരിയ്ക്കാനാണ് ഷാജി-മമ്മൂട്ടി സഖ്യം ഒരുങ്ങുന്നതെന്ന് ചുരുക്കം.

ക്രിസത്യന്‍ ബ്രദേഴ്‌സ്, ഉറുമി, ചൈനാ ടൗണ്‍ എന്നീ സിനിമകളെല്ലാം മാര്‍ച്ചിലാണ് തിയറ്ററുകളിലെത്തുന്നത്. ഇതില്‍ ചൈനാ ടൗണും ആഗസ്റ്റ് 15ഉം ഒരു ദിവസം റിലീസ് ചെയ്യുന്നു. ദിലീപ് -ജയറാം-മോഹന്‍ലാല്‍ ടീമിനെ മമ്മൂട്ടി-ഷാജി സഖ്യം എതിരിടുമ്പോള്‍ വിജയം ആര്‍ക്കെന്ന് പ്രവചിയ്ക്കുക പ്രയാസമാവും.

Tuesday, February 1, 2011

'The King and the Commissioner' would be dynamite: Shaji Kailas



Cochin, Jan.29 (NR): Director Shaji Kailas says that his new film 'The King and the Commissioner' would be dynamite material.

Shaji says that it was script writer Ranji Panicker's assurance that led to the idea of this film. "We couldn't work together for fifteen years since Ranji was busy," says Shaji.

Mammootty would play Joseph Alex IAS, the character that he played in the megahit film 'The King', while Suresh Gopi would play Bharath Chandran IPS, the character that he played in the megahit film 'Commissioner'.

Ranji talks of the camaraderie these two characters share as ' a friendship that tears each other apart on sight'! The dialogues of the film are expected to be explosive and the film itself is expected to rock the box office.

Monday, January 17, 2011

ചാക്കോച്ചന്‍ കുതിക്കുന്നു, ഇനി ജോഷി - ഷാജി കൈലാസ് ചിത്രങ്ങള്‍



അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് കുഞ്ചാക്കോ ബോബന്‍റേത്. പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ഈ യുവതാരം സിനിമാഭിനയം നിര്‍ത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് പോയ ആളാണ്. രണ്ടുവര്‍ഷം വിട്ടുനിന്ന ശേഷം മടങ്ങിവന്ന ചാക്കോച്ചന്‍ ഹിറ്റുകള്‍ക്കു പിന്നാലെ ഹിറ്റുകള്‍ തീര്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം മമ്മി ആന്‍റ് മീ, സകുടുംബം ശ്യാമള, എല്‍‌സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ വിജയ ചിത്രങ്ങള്‍ ചാക്കോച്ചന്‍റേതായുണ്ടായിരുന്നു. ഈ വര്‍ഷം ട്രാഫിക്ക് എന്ന വന്‍ ഹിറ്റിലൂടെ വിജയകഥ ആവര്‍ത്തിക്കുന്നു.

ചോക്ലേറ്റ് ബോയ് എന്ന ഇമേജ് തകര്‍ത്തതാണ് കുഞ്ചാക്കോ ബോബന്‍റെ വിജയത്തിന് കാരണം. അനായാസമായ അഭിനയ ശൈലിയും ഈ യുവനടനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നു. ഇപ്പോഴിതാ ആക്ഷന്‍ സിനിമകളുടെ തമ്പുരാക്കന്‍‌മാരായ ജോഷിയും ഷാജി കൈലാസും കുഞ്ചാക്കോ ബോബനെ നായകനാക്കി സിനിമകള്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

ജോഷി രണ്ടു സിനിമകളിലാണ് കുഞ്ചാക്കോ ബോബനെ നായകനാക്കാന്‍ ആലോചിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ‘സെവന്‍സ്’ ആണ് അതിലൊന്ന്. ചാക്കോച്ചനൊപ്പം ജയസൂര്യ, ആസിഫ് അലി എനിവരും സെവന്‍‌സില്‍ താരങ്ങളാണ്. ഫുട്ബോള്‍ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ സിനിമയായിരിക്കും ഇത്. ‘രണ്ട്’ എന്നാണ് ചാക്കോച്ചനെ നായകനാക്കി ജോഷി ചെയ്യുന്ന മറ്റൊരു സിനിമയുടെ പേര്. ഈ സിനിമയിലും ജയസൂര്യ ഒപ്പമുണ്ടാകും.

ഷാജി കൈലാസും ചാക്കോച്ചനെ ഹീറോയാക്കി ഒരു സിനിമയുടെ പ്രാഥമിക ആലോചനകളിലാണ്. ‘ഫൈറ്റേഴ്സ്’ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ജയസൂര്യ ഈ സിനിമയിലും ചക്കോച്ചനൊപ്പമുണ്ട്.

സോളോ ഹീറോയായി മാത്രമേ അഭിനയിക്കൂ എന്ന കടും‌പിടിത്തമില്ലാത്തതാണ് ചാക്കോച്ചനെ വമ്പന്‍ സംവിധായകര്‍ക്കെല്ലാം പ്രിയപ്പെട്ട താരമാക്കുന്നത്. ഫാന്‍സിന്‍റെ ബഹളമോ അവകാശവാദങ്ങളോ ഇല്ലാതെ ചാക്കോച്ചന്‍ ഹിറ്റ് സിനിമകള്‍ തീര്‍ക്കുന്നു.

Monday, December 13, 2010

വിഎസും പിണറായിയും സാന്‍ഡിയാഗോ മാര്‍ട്ടിനും സിനിമയില്‍



മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിന്‍ എന്നിവര്‍ സിനിമയില്‍. ഇതെന്താ ഇങ്ങനെയൊരു സിനിമ എന്നൊക്കെ ആലോചിച്ച് കാടുകയറേണ്ട ആവശ്യമില്ല. വി എസിനെയും പിണറായിയെയും മാര്‍ട്ടിനെയും അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ‘ആഗസ്റ്റ് 15’ എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആഗസ്റ്റ് 15ല്‍ വി എസിനെ അനുസ്മരിപ്പിക്കുന്ന മുഖ്യമന്ത്രിയായി അഭിനയിക്കുന്നത് നെടുമുടി വേണുവാണ്. പിണറായിയെ ഓര്‍മ്മിപ്പിക്കുന്ന പാര്‍ട്ടി സെക്രട്ടറിയായി സായികുമാര്‍ അഭിനയിക്കുന്നു. വിവാദനായകനായ ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിനായി രംഗത്തെത്തുന്നത് തമിഴ് നടന്‍ രഞ്ജിത് ആണ്.

അടുത്തിടെ കോളിളക്കം സൃഷ്ടിച്ച ലോട്ടറി വിവാദം ആഗസ്റ്റ് 15ല്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറയുന്നു. മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളുടെ സംവിധായകനായ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാകുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെയുള്ള ഒരു വധശ്രമവും അതിന്‍റെ നിജസ്ഥിതി അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്‍(മമ്മൂട്ടി) രംഗത്തെത്തുന്നതുമാണ് ആഗസ്റ്റ് 15ന്‍റെ പ്രമേയം. അടുത്ത വര്‍ഷം ഫെബ്രുവരി മൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

Sunday, November 28, 2010

August 15 - news - gallery





August 15, directed by Shaji Kailas is the Sequel of ‘August 1’ directed by Sibi Malayil in 1988. Mammootty staring again as Perumal (DSP), a brilliant Crime Branch Officer he fought against time to stop the looming murder attempt on the Kerala Chief Minister in the original movie.

Famous script writer S N Swami is doing the scrip for the film and M Mani is producing the film under Aroma Movie. The film is going to shoot entirely in the capital city, Thiruvananthapuram.

Wednesday, November 24, 2010

മോഹന്‍ലാലിന്‍റെ വഴിയേ പൃഥ്വിരാജ്




ഷാജി കൈലാസ് - എസ് എന്‍ സ്വാമി ടീം നാടുവാഴികള്‍ ആരംഭിക്കുകയാണ്. മോഹന്‍ലാലിനു പകരം പൃഥ്വിരാജാണ് പുതിയ നാടുവാഴികളില്‍ ‘അര്‍ജുന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പഴയ നാടുവാഴികള്‍ റീമേക്ക് ചെയ്യാന്‍ താന്‍ മോഹന്‍ലാലിനോട് അനുവാദം ചോദിച്ചതായി എസ് എന്‍ സ്വാമി ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

“മോഹന്‍ലാലിനോടും ജോഷിയോടും സെവന്‍ ആര്‍ട്സ് വിജയകുമാറിനോടും അനുവാദം വാങ്ങിയിട്ടാണ് നാടുവാഴികള്‍ റീമേക്ക് ചെയ്യുന്നത്. കഥയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ സ്ക്രീന്‍‌പ്ലേയില്‍ പൃഥ്വിരാജിന് യോജിക്കുന്ന രീതിയില്‍ മാറ്റിയിട്ടുണ്ട്” - സ്വാമി പറഞ്ഞു.

1989ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി മെഗാഹിറ്റായി മാറിയ ചിത്രമാണ് ‘നാടുവാഴികള്‍’. റീമേക്ക് ചിത്രത്തില്‍ അതിഥിതാരമായിപ്പോലും മോഹന്‍ലാല്‍ എത്തില്ലെന്നാണ് സൂചന. നാടുവാഴികളിലെ താരങ്ങളായ മധു, ദേവന്‍, ജഗതി ശ്രീകുമാര്‍, മണിയന്‍‌പിള്ള രാജു, ബാബു നമ്പൂതിരി തുടങ്ങിയവര്‍ റീമേക്കിലും അണിനിരക്കും. എന്നാല്‍ തിലകനെ ഒഴിവാക്കാനാണ് സാധ്യത. ആ ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ..’ റീമിക്സ് ചെയ്ത് ഉപയോഗിക്കാനും ആലോചനയുണ്ട്.

മാളവിക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. മലയാളത്തിലെ ഒരു പ്രമുഖ നായിക ഈ ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികയാകുമെന്നറിയുന്നു. ജൂലൈ 14ന് ചിത്രത്തിന്‍റെ പൂജ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്നു. ഓഗസ്റ്റിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. സിയോണ്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫാക്ടറിയാണ് നാടുവാഴികള്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Wednesday, November 3, 2010

കമ്മീഷണര്‍ ഞാന്‍ തന്നെ: സുരേഷ്ഗോപി




ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്‍റെ ‘കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന ചിത്രത്തില്‍ കമ്മീഷണറായി താന്‍ തന്നെ അഭിനയിക്കുമെന്ന് സുരേഷ്ഗോപി. പൃഥ്വിരാജ് കമ്മീഷണറായാല്‍ ശരിയാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് കമ്മീഷണറാകാന്‍ തീരുമാനിച്ചതെന്നും സുരേഷ് പറയുന്നു.

ഒരു പ്രമുഖ വാരികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് സുരേഷ്ഗോപിയുടെ ഈ വെളിപ്പെടുത്തല്‍.

“ദി കിംഗിലെ മമ്മൂട്ടിയുടെ കഥാപാത്രവും കമ്മീഷണറിലെ എന്‍റെ കഥാപാത്രവും കിംഗ് ആന്‍റ് ദി കമ്മീഷണറില്‍ ഒന്നിച്ചുവരികയാണ്. ഇടയ്ക്ക് കമ്മീഷണറുടെ വേഷത്തില്‍ മറ്റൊരു നടനെ അഭിനയിപ്പിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അത് ശരിയാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് ഷാജിയുടെയും രണ്‍ജിയുടെയും നിര്‍ബന്ധത്തിന് ഞാന്‍ വഴങ്ങിയത്. ജനുവരി 10ന് ഷൂട്ടിംഗ് തുടങ്ങുകയാണ്. പഴശ്ശിരാജയില്‍ ഞാന്‍ അഭിനയിക്കാന്‍ വിസമ്മതിച്ചെങ്കിലും ട്വന്‍റി20യില്‍ മമ്മൂട്ടിക്കൊപ്പം വേഷമിട്ടിരുന്നു. ഈ സിനിമയും അതുപോലെ കരുതിയാല്‍ മതി” - സുരേഷ്ഗോപി വ്യക്തമാക്കുന്നു.

തന്‍റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതൊന്നും സുരേഷ്ഗോപി കാര്യമാക്കുന്നില്ല. “പരാജയങ്ങള്‍ ആര്‍ക്കാണ് ഇല്ലാത്തത്. എല്ലാ നടന്‍‌മാരുടെയും പടങ്ങള്‍ പൊളിയുന്നുണ്ട്. കഴിഞ്ഞ നാലുകൊല്ലമായി എന്‍റെ പ്രതിഫലം ഒരു പൈസ പോലും കൂട്ടിയിട്ടില്ല. ചില സിനിമകളില്‍ കുറഞ്ഞ പ്രതിഫലത്തിനാണ് അഭിനയിച്ചത്. പണം വാങ്ങാതെയും അഭിനയിച്ചിട്ടുണ്ട്. ഏതാനും സിനിമകളില്‍ പണം വാങ്ങാതെ ഗസ്റ്റ് റോളുകളില്‍ അഭിനയിക്കുകയുണ്ടായി. എന്നാല്‍ ഇനി ആര്‍ക്കുവേണ്ടിയും സൌജന്യമായി അഭിനയിക്കില്ല. ഗസ്റ്റ് റോളില്‍ അഭിനയിക്കുന്നത് എനിക്കു ദോഷം ചെയ്യുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇനി ആ പണിക്കുമില്ല” - സുരേഷ്ഗോപി പറയുന്നു.