Showing posts with label vinayan. Show all posts
Showing posts with label vinayan. Show all posts

Monday, February 21, 2011

തമിഴ് റീമേക്കുകളുമായി ഷാജി കൈലാസും വിനയനും



മലയാളത്തിലെ പ്രമുഖ സംവിധായകരായ ഷാജി കൈലാസും വിനയനും വീണ്ടും തമിഴിലേക്ക്. ഇരുവരും തമിഴില്‍ റീമേക്ക് ചിത്രങ്ങളാണ് ഒരുക്കുന്നത്.

ഹിന്ദി ചിത്രമായ അബ് തക് ഛപ്പന്‍റെ റീമേക്കാണ് ഷാജി കൈലാസ് തമിഴില്‍ അവതരിപ്പിക്കുക. കടമൈ കന്നിയം കട്ടുപ്പാട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആര്‍ കെയാണ് നായകന്‍. മമ്മൂട്ടിച്ചിത്രമായ ആഗസ്റ്റ് 15 പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഷാജി കൈലാസ് തമിഴ് ചിത്രത്തിന്റെ ജോലികള്‍ തുടങ്ങിയത്.

വിനയന്‍ സ്വന്തം ചിത്രമായ രഘുവിന്റെ സ്വന്തം റസിയ ആണ് തമിഴില്‍ റീമേക്ക് ചെയ്യുന്നത്. മേഘ്നയും മുരളീകൃഷ്ണയുമാണ് ചിത്രത്തിലെ നായികാനായകന്‍‌മാര്‍.

വിനയന്റെ അഞ്ചാമത്തെ തമിഴ് ചിത്രമാണ് കാതല്‍ വേദം എന്ന് പേരിട്ടിരിക്കുന്ന ഈ റേമേക്ക്. അദ്ഭുതദ്വീപിന്റെ റീമേക്കാണ് വിനയന്‍ തമിഴില്‍ ഒടുവില്‍ ചെയ്ത ചിത്രം.

ആഗസ്റ്റ് 15 ഉം രഘുവിന്റെ സ്വന്തം റസിയയും ഉടന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.

Wednesday, December 29, 2010

വിനയന്റെ എഗൈന്‍ ഡ്രാക്കുള



കുറച്ചു നാളുകള്‍ക്ക് മുന്‍പ് രൂപേഷ് പോള്‍ 3 ഡി ഫോര്‍മാറ്റില്‍ 'ഡ്രാക്കുള' എന്ന പേരില്‍ ഒരു ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു .എന്നാല്‍ ഇപ്പോള്‍ വിനയന്‍ 3 ഡി ഫോര്‍മാറ്റില്‍ 'എഗൈന്‍ ഡ്രാക്കുള' എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നു.'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിനയന്‍ ഇപ്പോള്‍ .ഈ ചിത്രത്തിന് ശേഷം ആയിരിക്കും വിനയന്‍ 'എഗൈന്‍ ഡ്രാക്കുള'യുടെ ജോലികള്‍ ആരംഭിക്കുക .മേഘ്നയും തിലകനും ആയിരിക്കും ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍ .ഡ്രാക്കുളയുടെ പേരില്‍ വിനയനും രൂപേഷ് പോളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുമോ എന്ന ആശങ്കയില്‍ ആണ് സിനിമ ലോകം.