Monday, March 28, 2011

മോഹന്‍ലാല്‍ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്



ഭാവോജ്ജ്വലമായ കഥാപാത്രങ്ങള്‍ കൊണ്ട് എന്നും അത്ഭുതപ്പെടുത്തുന്ന നടനാണ് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമ്പോഴൊക്കെ, എത്ര സാഹസികമായ രംഗമായാലും കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ മോഹന്‍ലാലിന് കഴിയാറുണ്ട്. മോശം സിനിമകളില്‍ പോലും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ മാത്രം തിളങ്ങിനില്‍ക്കുന്നതിന് കാരണവും മറ്റൊന്നല്ല. മോഹന്‍ലാല്‍ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്.

ബ്ലെസി സംവിധാനം ചെയ്യുന്ന ‘പ്രണയം’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്‍റെ വ്യത്യസ്തമായ പ്രകടനം. രണ്ടു ഗെറ്റപ്പുകളിലാണ് ഈ സിനിമയില്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നത്. സുന്ദരനായ പ്രണയനായകന്‍റെ വേഷമാണ് അതിലൊന്ന്. എന്നാല്‍ അടുത്ത ഗെറ്റപ്പ് ആണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. നരച്ച തലമുടിയും കഷണ്ടി കയറിയ നെറ്റിയുമായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. സിനിമയുടെ പ്രധാന സീനുകളിലെല്ലാം മോഹന്‍ലാലിന് ഈ ഗെറ്റപ്പ് ആയിരിക്കും.

മുമ്പും നര കയറിയും കഷണ്ടിക്കാരനായുമൊക്കെ മോഹന്‍ലാലിനെ നമ്മള്‍ കണ്ടിട്ടുണ്ട്. ഉടയോന്‍, പവിത്രം, പക്ഷേ, പരദേശി, സൂര്യഗായത്രി, കളിപ്പാട്ടം തുടങ്ങിയ സിനിമകള്‍ ഉദാഹരണം. എന്നാല്‍ ‘പ്രണയം’ എന്ന സിനിമ അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നു. ഇതൊരു ബ്ലെസിച്ചിത്രമാണെന്നതു തന്നെ കാരണം.

വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ‘പ്രണയം’ പറയുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. അനുപം ഖേര്‍, ജയപ്രദ എന്നിവരും ഈ സിനിമയിലെ പ്രധാന താരങ്ങളാണ്.

അച്ചായനായി മോഹന്‍ലാല്‍, സംവിധാനം രഞ്ജിത്



സംവിധായകന്‍ രഞ്ജിത്തിന്റെ പഴയ പരിഭവങ്ങളും പിണക്കവുമെല്ലാം മാറി. ഒരിക്കല്‍ കൂടി രഞ്ജിത്തും മലയാളികളുടെ പ്രിയ താരവുമായ മോഹന്‍‌ലാലും ഒന്നിക്കുന്നു. മലയാള സിനിമയില്‍ പരീക്ഷണവഴിയിലൂടെ നടക്കുന്ന രഞ്ജിത് ഒരുക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രവും ഒരു പരീക്ഷണമാണ്. ഏറെ പുതുമകളുള്ളൊരു പ്രമേയമാണ് സിനിമയായി മാറുന്നത്. വ്യത്യസ്ത മാനറിസങ്ങളുള്ള ഒരു കോട്ടയം അച്ചാ‍യനെയാണ് മോഹന്‍ലാലിനായി രഞ്ജിത് തയ്യാറാക്കിയിരിക്കുന്നത്.

പ്രമുഖ കഥാകൃത്ത് ഉണ്ണി ആര്‍ എഴുതിയ ‘ലീല’ എന്ന ചെറുകഥയാണ് രഞ്ജിത് സിനിമയാക്കുന്നത്. കോട്ടയം ഭാഷ സംസാരിക്കുന്ന നായകനെ മോഹന്‍‌ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കും. ഒരു സ്‌ത്രീ ലമ്പടനായ കഥാപാത്രമാണ് ചിത്രത്തില്‍ ലാലിന്റേത്.

വിചിത്രമായ മോഹങ്ങള്‍ ഉള്ള ആളാണ് നായകന്‍. ഒരു കൊമ്പനാനയുടെ കൊമ്പുകള്‍ക്കിടയില്‍ തുമ്പിക്കയ്യോട് ചേര്‍ത്ത്‌ ഒരു സ്‌ത്രീയെ നഗ്നയാക്കി നിര്‍ത്തി ഭോഗിക്കണം എന്നതാണ് ഇയാളുടെ വിചിത്രമായ മോഹം. ഈ മോഹം നടപ്പിലാക്കാനായി ഇയാള്‍ ഒരു ദിവസം രാവിലെ യാത്ര പുറപ്പെടുന്നു. കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് വയനാട്ടിലാണ്. ഇതിനിടയില്‍ ഇയാള്‍ ചെന്നുചേരുന്ന ദേശങ്ങളും കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം.

പൃഥ്വിരാജിനെ നായകനാക്കി രഞ്‌ജിത്ത്‌ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ റുപ്പീ’ എന്ന ചിത്രത്തിനുശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക. മമ്മൂ‍ട്ടി തൃശൂര്‍ ഭാഷയില്‍ സംസാരിച്ച ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്‍റ്’ എന്ന രഞ്ജിത് ചിത്രം വന്‍‌വിജയമായിരുന്നു.

ഓര്‍ക്കാപ്പുറത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ദേവാസുരം, മായാമയൂരം, ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, ഉസ്താദ്, നരസിംഹം, രാവണപ്രഭു, ചന്ദ്രോത്സവം, റോക്ക് ‘ന്‍ റോള്‍ എന്നിവയാണ് മോഹന്‍ലാലുമായി രഞ്ജിത് സഹകരിച്ച ചിത്രങ്ങള്‍. റോക്ക് ‘ന്‍ റോളിന് ശേഷം മോഹന്‍ലാല്‍ ‘അടച്ചിട്ട ഒരു മുറി’യായി രഞ്ജിത്തിന് മുന്നില്‍ മാറി. മോഹന്‍ലാല്‍ ഏകനായ ഒരു മനുഷ്യനല്ലെന്നും വേഗം സമീപിക്കാനാവുന്നത് മമ്മൂട്ടിയെയാണെന്നും രഞ്ജിത് അഭിപ്രായപ്പെട്ടത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.

എന്തായാലും രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.

മുല്ലശ്ശേരി മാധവന്‍ കുട്ടി, നേമം പി.ഒ.



കാര്‍ത്തിക് വിഷന്റെ ബാനറില്‍ അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി കുമാര്‍ നന്ദ കഥയെഴുതി സംവിധാനം ചെയ്യുന്ന 'മുല്ലശ്ശേരി മാധവന്‍, നേമം പി.ഒ.' തിരുവനന്തപുരത്ത് ആരംഭിച്ചു.ഇന്നസെന്റ്, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, മണിയന്‍പിള്ള രാജു, ജനാര്‍ദനന്‍, മാമുക്കോയ, നന്ദു, ജാഫര്‍ ഇടുക്കി, പുതുമുഖ നായിക സോണാല്‍ ദേവരാജ്, കല്പന, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥ: സ്വാതി ഭാസ്‌കര്‍, ഛായാഗ്രഹണം: ശിവകുമാര്‍, ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, അനില്‍ പനച്ചൂരാന്‍, സംഗീതം: രവീന്ദ്രന്‍, രതീഷ് വേഗ, നിര്‍മാണം: കെ.എസ.് ചന്ദ്രന്‍, സാംവര്‍ഗീസ്‌

Monday, March 14, 2011

വിഷു ചിരിയുടെ വെടിക്കെട്ടായി ചൈനാ ടൗണ്‍



ഈ വര്‍ഷത്തെ സൂപ്പര്‍ മള്‍ട്ടിസ്റ്റാര്‍ മൂവി ചൈനാ ടൗണിന്റെ റിലീസ് ഡേറ്റ് വീണ്ടും മാറ്റി. ഏപ്രില്‍ ഏഴില്‍ നിന്നും വിഷു ദിനമായ 15ലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്. ചൈനാ ടൗണ്‍ ഈ ദിവസം തന്നെ തിയറ്ററുകളിലെത്തുമെന്നും നിര്‍മാതാവും വിതരണക്കാരനുമായ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

ദിലീപിനെയും ജയറാമിനെയും കൂട്ടുപിടിച്ച് ബോക്‌സ് ഓഫീസ് വെട്ടിപ്പിടിയ്ക്കാനെത്തുന്ന മോഹന്‍ലാല്‍ ചിത്രം ഈ സമ്മര്‍ സീസണിലെ വന്‍ഹിറ്റാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. എന്നാല്‍ കേരളം തിരഞ്ഞെടുപ്പ് ചൂടിലമരുമ്പോള്‍ സിനിമ റിലീസ് ചെയ്യുന്നത് തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഏപ്രില്‍ 15ലേക്ക് റിലീസ് നീട്ടാന്‍ ആശീര്‍വാദ് ഫിലിംസിനെ പ്രേരിപ്പിച്ചത്.

വിഷുവിന് വന്‍ ചിത്രങ്ങള്‍ക്കൊന്നും റിലീസ് ഇല്ലാത്ത സാഹചര്യത്തില്‍ ചൈനാ ടൗണിന് നൂറിലധികം തിയറ്ററുകള്‍ ലഭിയ്ക്കുമെന്നും ഉറപ്പാണ്.

സാന്‍ഡ്‌വിച്ചില്‍ കുഞ്ചാക്കോയും റിച്ചയും



ഷാജി കൈലാസിന്റെ സഹായി എംഎസ് മനു ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്ന സാന്‍ഡ്‌വിച്ചില്‍ കുഞ്ചാക്കോ ബോബന്‍ നായകനാവുന്നു. ഭീമയുടെ പരസ്യത്തിലൂടെ മലയാളിപ്പെണ്ണായി മാറിയ റിച്ച പനായിയാണ് ചിത്രത്ില്‍ ചാക്കോച്ചന്റെ നായികയാവുന്നത്. റിച്ചയുടെ മൂന്നാമത്തെ മലയാളചിത്രമാണിത്.

സുരാജ് വെഞ്ഞാറമൂടും മേനകയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന സാന്‍ഡ്‌വിച്ചില്‍ ലാലു അലക്‌സ്, വിജയകുമാര്‍, മനോജ് കെ ജയന്‍, ജാഫര്‍ ഇടുക്കി, കൊച്ചുപ്രേമന്‍ എന്നിവരും അണിനിരക്കുന്നുണ്ട്.

എംസി അരുണും സഞ്ജീവ് മാധവനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിതത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് രതീഷ് സുകുമാരനാണ്. ജയന്‍പിഷാരടി സംഗീതസംവിധാനവും പ്രദീപ്നായര്‍ ഛായാഗ്രഹണവുമൊരുക്കുന്നു.

ഏതാനും ദിവസം മുമ്പ് തിരുവനന്തപുരത്ത് ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചിത്രത്തിന്റെ പൂജയില്‍ ഭദ്രദീപം കൊളുത്തിയത് സംവിധായകന്‍ മനുവിന്റെ ഗുരുവായ ഷാജി കൈലാസായിരുന്നു. സാന്‍ഡ്‌വിച്ചിന്റെ ഷൂട്ടിങ് അടുത്തുതന്നെ ആരംഭിയ്ക്കും.

സര്‍ക്കാര്‍ ജോലി വില്‍ക്കാന്‍ ജയസൂര്യ



ജയസൂര്യയും ഈ പണിയ്ക്കിറിങ്ങിയെന്ന് കരുതിയെങ്കില്‍ തെറ്റി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേരാണ് 'സര്‍ക്കാര്‍ ജോലി വില്‍പനയ്ക്ക്'. മലയാളത്തിലെ ഇരട്ട സംവിധായകരുടെ പട്ടികയിലെ പുതിയ ജോഡികളായ ദിലി-സൈജു എന്നിവരുടെ ആദ്യസംരംഭത്തിലാണ് ജയസൂര്യ നായകനാവുന്നത്.

പേരുസൂചിപ്പിയ്ക്കും പോലെ സര്‍ക്കാര്‍ ജോലിയുടെ വില്‍പന തന്നെയാണ് സിനിമയുടെ പ്രമേയം. തൊഴില്‍രഹിതരായ യുവാക്കളുടെയും അവരെ വെട്ടിലാക്കാനായി സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണംസമ്പാദിയ്ക്കുന്ന ഇടനിലക്കാരുടെയും കഥയാണ് സിനിമ പറയുന്നത്.

ജയസൂര്യയക്കും മറ്റുപ്രമുഖ താരങ്ങളും വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും ഏറെ പ്രധാന്യമുണ്ടാവും.

മീഡിയാക്രാഫ്റ്റിന്റെ ബാനറില്‍ ആല്‍ഡ്രിന്‍ തമ്പാന്‍, രാജേഷ് അലിയറ എന്നിവര്‍ ചേര്‍ന്ന് നിര്‍മിയ്ക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിയ്ക്കുന്നത് എംഎസ് രാജേഷാണ്.

ഭാവന കന്നഡയിലും ഹിറ്റ്



മലയാളത്തിന്റെ അതിര്‍ത്തികടന്ന മറ്റു നടിമാര്‍ തമിഴും ഹിന്ദിയുമൊക്കെ കീഴടക്കിയപ്പോള്‍ നടി ഭാവന ഉന്നം വെച്ചത് കന്നഡയായിരുന്നു. പുനീത് രാജ്കുമാര്‍ നായകനായ ജാക്കിയായിരുന്നു ഭാവനയുടെ ആദ്യ ചിത്രം.

കോളിവുഡില്‍ താരമായി മാറിയതിന് ശേഷമായിരുന്നു ഭാവനയുടെ കന്നഡപ്രവേശം, ഭാവന നായികയായ ജാക്കി ഇപ്പോള്‍100 ദിവസം പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ തുടരുന്ന ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായി മാറിയിരുന്നു.

മലയാളി താരത്തിന്റെ പ്രകടനം ഇഷ്ടപ്പെട്ട പുനീത് തന്റെ അടുത്ത ചിത്രത്തിലും ഭാവനയെ നായികയാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇത് മാത്രമല്ല കന്നഡയില്‍ നിന്നും ഓഫറുകളുടെ വന്‍നിരയാണ് ഭാവനയെ തേടിയെത്തുന്നത്. തമിഴിന് പിന്നാലെ കന്നഡവും മലയാളി താരങ്ങള്‍ കീഴടക്കുന്ന കാലം വിദൂരമല്ലെന്നാണ് ഭാവന നല്‍കുന്ന സൂചന.

Thursday, March 10, 2011

ബ്ലെസ്സിയും സമുദ്രക്കനിയും ശശികുമാറും ഒരു ചിത്രത്തില്‍



തെന്നിന്ത്യന്‍ സിനിമയിലെ മൂന്നു പ്രമുഖ സംവിധായകര്‍ ഒരുമിച്ച ഇന്‍വെസ്റ്റിഗേഷന്‍ സിനിമയായ 'ഈശന്‍' തമിഴ്‌നാട്ടിലെ വന്‍വിജയവുമായി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി.

നാടോടികള്‍ എന്ന സിനിമയുടെ സംവിധായകനും ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടനുമായ സമുദ്രക്കനിയും തന്മാത്ര, കാഴ്ച എന്നീ സിനിമകളിലൂടെ പ്രശസ്തനായ ബ്ലെസ്സിയും സുബ്രഹ്മണ്യപുരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നെടുത്ത ശശികുമാറും ചേര്‍ന്നാണ് ഈശന്‍ എന്ന ചിത്രമൊരുക്കുന്നത്.

ശശികുമാര്‍ സംവിധാനം ചെയ്യുന്ന ഈശനില്‍ സമുദ്രക്കനി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ആയിട്ടാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ എന്‍ജിനീയര്‍ ആയി അഭിനയിക്കുകയാണ് ബ്ലെസ്സി. ഈ ചിത്രം കേരളത്തില്‍ മഞ്ജു റിലീസും ശ്രീഹരി റിലീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കുന്നു.

ഭാര്യ മരിച്ചതിനുശേഷം മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് അവരുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കഴിയുന്ന ഗൃഹനാഥനായ എന്‍ജിനീയറാണ് ബ്ലെസ്സി. ഒരു പ്രത്യേക സാഹചര്യത്തില്‍ അവരുടെ ഗ്രാമത്തില്‍ നിന്ന് ബ്ലെസ്സിക്ക് മദ്രാസിലേക്ക് സ്ഥലംമാറ്റം കിട്ടുന്നു.

മഹാനഗരത്തിലെത്തിയ ബ്ലെസ്സി തന്റെ മകളെ ഫാഷന്‍ ഡിസൈനിങ് പഠിക്കുന്നതിന് ഒരുന്നത സ്ഥാപനത്തില്‍ ചേര്‍ക്കുന്നു. മകനെ മറ്റൊരു കോളേജിലും.

അവിടത്തെ മന്ത്രിപുത്രനുമായി പെണ്‍കുട്ടി പരിചയത്തിലാകുന്നു. പ്രണയത്തിന്റെ വലയില്‍ അവളെ പെടുത്തിയ മന്ത്രിപുത്രന്‍ അവളെ ഒരു സത്കാരത്തിന് ഹോട്ടല്‍മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അവിടെവെച്ച് നാലുപേര്‍ ചേര്‍ന്ന് അവളെ ബലാത്സംഗം ചെയ്യുന്നു. ഈ സംഭവത്തിന്റെ ആഘാതത്തില്‍ ആ കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നു. മോര്‍ച്ചറിയില്‍ വെച്ച് അവയിലൊരു മൃതദേഹത്തിന് അനക്കം കാണുമ്പോള്‍ എല്ലാവരും ചേര്‍ന്ന് ആ ജീവന്‍ രക്ഷിക്കുന്നു. ആണ്‍കുട്ടിയാണ് രക്ഷപ്പെടുന്നത്. പിന്നീട് അപ്രതീക്ഷിതമായി മന്ത്രിപുത്രന്‍ കൊല്ലപ്പെടുന്നു. പിന്നാലെ മറ്റു മൂന്നുപേരും. ഈ കൊലപാതകങ്ങളുടെ അന്വേഷണത്തിനെത്തുന്ന ഓഫീസറാണ് സമുദ്രക്കനി.

തമിഴ്‌സിനിമയുടെ സ്ഥിരം ഫോര്‍മുലകളെ തകിടം മറിക്കുന്ന രണ്ടു സംവിധായകരും ഒരു മലയാളി സംവിധായകനും ചേര്‍ന്നൊരുക്കിയ ഈ സിനിമ കാഴ്ചയുടെ വിസ്മയങ്ങളിലേക്കാണ് പ്രേക്ഷകരെ കൊണ്ടുചെന്നെത്തിക്കുന്നത്.

ഷാഫിയെ പിടികൂടാന്‍ സൂപ്പര്‍താരങ്ങള്‍



മലയാള സിനിമയില്‍ ഇന്ന് മിനിമം ഗ്യാരണ്ടിയുള്ള സംവിധായകന്‍ ആരാണ്? സത്യന്‍ അന്തിക്കാടെന്ന് നിസംശയം പറയാം. അതിന് ശേഷം? വേറൊരാളെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? ഷാഫി എന്ന യുവസംവിധായകന്‍ ആ വിശേഷണത്തിന് അര്‍ഹനാണ്. സംവിധാനം ചെയ്തവയില്‍ ഒരു ചിത്രമൊഴികെ മറ്റെല്ലാം ഹിറ്റുകള്‍, പണം‌വാരിപ്പടങ്ങള്‍. അവസാനം ചെയ്ത രണ്ട് സിനിമകളും മെഗാഹിറ്റുകള്‍(മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്‌മാന്‍)‍. ചൂണ്ടയും വലയുമായി സൂപ്പര്‍താരങ്ങള്‍ ഇറങ്ങിത്തിരിക്കാന്‍ കാരണം വേറെ വേണോ?

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഇപ്പോള്‍ ഷാഫിക്ക് പിന്നാലെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് എല്ലാം ഷാഫിയുടെ ഡേറ്റ് എപ്പോഴത്തേക്ക് അവൈലബിളാകും എന്ന് കാത്ത് നില്‍ക്കുന്നു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രൊജക്ടുകള്‍ ഷാഫി തീരുമാനിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിച്ചിത്രമാണ് ഷാഫി ഉടന്‍ ചെയ്യുന്നത്. മുരളീ മൂവീസ് മാധവന്‍ നായരാണ് നിര്‍മ്മാതാവ്. ഒരു ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നറാണ് ഷാഫി ഈ ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നത്. തൊമ്മനും മക്കളും, മായാവി എന്നീ ബമ്പര്‍ ഹിറ്റുകള്‍ മുമ്പ് ഷാഫി - മമ്മൂട്ടി ടീം നല്‍കിയിട്ടുണ്ട്.

മമ്മൂട്ടിച്ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുകയാണ് ഷാഫിയുടെ ലക്‍ഷ്യം. കാണ്ഡഹാറിന്‍റെ സഹനിര്‍മാതാവായ സുനില്‍ സി നായരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ബെന്നി പി നായരമ്പലം, സച്ചി - സേതു തുടങ്ങി ഷാഫിയുടെ പതിവ് എഴുത്തുകാരെല്ലാം പുതിയ ഷാഫിച്ചിത്രങ്ങളുടെ ആലോചനകളുമായി തിരക്കിലാണ്.

Christion Brothers New Stills
































Seniors new stills










Female Unnikrishnan Stills












The Train Stills










Wednesday, March 9, 2011

‘ഇന്ത്യന്‍ റുപ്പീ’ - രഞ്ജിത്തും പൃഥ്വിരാജും ഒന്നിക്കുന്നു

cinema news updates, film news updates, film news, cinema news, filim news

മലയാള സിനിമയിലെ നമ്പര്‍ വണ്‍ സംവിധായകന്‍ രഞ്ജിത് തന്‍റെ പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ജി എസ് വിജയനുവേണ്ടി ‘രാവു മായുമ്പോള്‍’ എന്ന തിരക്കഥ എഴുതി നല്‍കിയതിന് ശേഷം താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലേക്ക് രഞ്ജിത് കടന്നു. ‘ഇന്ത്യന്‍ റുപ്പീ’ എന്നാണ് രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര്. പൃഥ്വിരാജാണ് നായകന്‍.

പ്രാഞ്ചിയേട്ടന്‍ ആന്‍റ് സെയിന്‍റിന് ശേഷം ക്യാപിറ്റോള്‍ തിയേറ്ററിന്‍റെ ബാനറില്‍ രഞ്ജിത് ചെയ്യുന്ന ചിത്രമാണ് ഇന്ത്യന്‍ റുപ്പീ. എസ് കുമാര്‍ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം ഷഹബാസ് അമന്‍. മറ്റുള്ള താരങ്ങളെ നിര്‍ണയിച്ചുവരുന്നു.

നന്ദനം, അമ്മക്കിളിക്കൂട്, തിരക്കഥ, കേരളാ കഫെ എന്നിവയിലാണ് പൃഥ്വിരാജുമായി രഞ്ജിത് സഹകരിച്ചിട്ടുള്ളത്. എന്നാല്‍ പുതിയ സിനിമ ഈ ചിത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് അണിയറ വര്‍ത്തമാനം.

മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കി ചെയ്യുന്ന ഈ സിനിമ പ്രാഞ്ചിയേട്ടന്‍ പോലെ വേറിട്ടുനില്‍ക്കുന്ന ഒന്നായിരിക്കും. ഗസല്‍ ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന്‍ റുപ്പീയുടെ പ്രത്യേകതയായിരിക്കും.

ഗീവര്‍ഗീസ് സഹദായെക്കുറിച്ച് സിനിമ

വിശുദ്ധനായ ഗീവര്‍ഗീസ് സഹദായെക്കുറിച്ച് സിനിമ വരുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിലാണ് ക്രിസ്തുവിന്റെ ധീരനായ പോരാളിയെക്കുറിച്ച് ചിത്രം നിര്‍മിക്കുന്നത്. മൂന്നാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലെ സംഭവവികാസങ്ങളാണ് കഥയുടെ പ്രമേയം.

നടന്‍ ക്യാപ്റ്റന്‍ രാജു, പുതുമുഖതാരം നിവിന്‍ തോമസ് തുടങ്ങി മലയാള സിനിമാരംഗത്തെ ഏറെ പേര്‍ ചരിത്രകഥയായ സിനിമയിലുണ്ട്. എ.ഡി. 280ല്‍ പലസ്തീനിലെ ഡയോപോലീഡ് എന്ന സ്ഥലത്ത് ജനിച്ച ഗീവര്‍ഗീസ് സഹദ, റോമാ സാമ്രാജ്യത്തിന്റെ അധിപനായ ഡയോക്ലിഷ്യഡ് ചക്രവര്‍ത്തിയുടെ സേനാംഗമായിരുന്നു. യുദ്ധത്തില്‍ നിപുണനായ ഗീവര്‍ഗീസ് ക്രിസ്തുവചനങ്ങളിലും മാതൃകയിലും ആകൃഷ്ടനായാണ് ജീവിച്ചുപോന്നത്. പ്രാര്‍ത്ഥനയും വിശ്വാസവും വഴി ആര്‍ജിച്ചെടുത്ത ദൗത്യവഴിയില്‍ ദൈവോന്മുഖമായിരുന്നു ഗീവര്‍ഗീസിന്റെ സേവന ജീവിതം. അങ്ങനെയിരിക്കെ ദൈവനിയോഗമെന്നോണം സേനാപതിയായ ഗീവര്‍ഗീസ് ലിബിയായിലെത്തുന്നു. ലിബിയായിലെ സെലിന ഗ്രാമത്തില്‍ ഘോരസത്വമായ സര്‍പ്പത്തിന്റെ തേര്‍വാഴ്ച മൂലം പൊറുതിമുട്ടിയ ജനങ്ങള്‍. കുടിവെള്ളത്തിനുള്ള ഉറവകളെല്ലാം തടഞ്ഞുനിര്‍ത്തിയ സര്‍പ്പം ദേശത്തെ പെണ്‍കുട്ടികളെയെല്ലാം കൊന്നൊടുക്കുകയാണ്. പറക്കാനും സംസാരിക്കാനും കഴിയുന്ന സര്‍പ്പത്തിന് ഇരയായി ദിവസം ഓരോ പെണ്‍കുട്ടികളെ വേണം. സെലിന ഗ്രാമത്തിലെ സര്‍വശക്തികളും സര്‍പ്പിത്തിനുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. നാടുവഴിയായ ലോമിയോസ് രാജാവും തന്റെ പ്രജകളുടെ ദുഃഖം കണ്ട് ഒന്നും ചെയ്യാനാകാത്ത ദയനീയസ്ഥിതിയില്‍ കഴിഞ്ഞുകൂടുകയാണ്. അങ്ങനെ നാടുവാഴിയായ ലോമിയോസ് രാജാവിന്റെ ഏക മകള്‍ ശലോമിയെ സര്‍പ്പിത്തിനുനല്‍കേണ്ട ഊഴമായി. വേദനയോടെ തന്റെ അരുമസന്താനത്തെ സര്‍പ്പത്തിനുനല്‍കി നാടുവാഴി വേദനയോടെ മടങ്ങി. ലോമിയോസിന്റെ മനസ്സില്‍ കൊടിയ ദുഃഖവും നിരാശയുമായി തളര്‍ന്നിരുക്കുമ്പോഴാണ് തന്റെ മകള്‍ യാതൊരു കുഴപ്പവും സംഭവിക്കാതെ തിരിച്ചുവരുന്നത്. കൂടെ കുതിരപ്പുറത്തേറി സേനാപതിയായ ഗീവര്‍ഗീസ് സഹദായും. കയ്യിലെ കുന്തംകൊണ്ട് സര്‍പ്പത്തെ വക വരുത്തി. സേനാപതി തന്റെ ജീവന്‍ രക്ഷിച്ച കഥ മകള്‍ നാടുവാഴിയോട് വിവരിച്ചു. ഇതിനു പ്രത്യുപകാരമായി സ്വന്തം മകളെത്തന്നെ ഗീവര്‍ഗീസിന് നല്‍കാന്‍ നാടുവാഴി തയ്യാറായെങ്കിലും ഗീവര്‍ഗീസ് സ്‌നേഹപൂര്‍വം നിരസിച്ചു. ഒടുവില്‍ തന്റെ രാജ്യവും സ്വത്തും പകുത്തു നല്‍കാമെന്നു പറഞ്ഞിട്ടും ഒന്നും പ്രതിഫലമായി സ്വീകരിക്കാതെ ഗീവര്‍ഗീസ് യാത്രയാകുന്നു. തിന്മയുടെയും പൈശാചികതയുടെയും പ്രതീകമായ സാത്താന്റെ അവതാരരൂപമായ സര്‍പ്പത്തിന്റെ നാശത്തിന് താന്‍ വെറുമൊരു നിമിത്തമായി എത്തിയതാണെന്നും ദൈവാനുഗ്രഹവും കൃപയുമാണ് ഇതിനൊക്കെ കാരണമായതെന്നും ഈ നിയോഗത്തില്‍ പങ്കാളിയാകാന്‍ ഭാഗ്യം ലഭിച്ചതിലുള്ള ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ച് വിശ്വാസത്തോടെ ജീവിക്കാനും തിന്മകളെ വര്‍ജിക്കാനും ആഹ്വാനം ചെയ്ത് ഗീവര്‍ഗീസ് മടങ്ങുന്നു.

കൊച്ചിയുടെ വിവിധ സ്ഥലങ്ങളില്‍ ചിത്രീകരണം തുടങ്ങിയ സിനിമ ഈസ്റ്ററിനു മുമ്പ് പ്രദര്‍ശനത്തിനെത്തും. ക്യാപ്റ്റന്‍ രാജുവാണ് നാടുവാഴിയായ ലോമിയോസിന്റെ വേഷത്തിലെത്തുന്നത്. യുവ നടന്‍ നിവിനാണ് ഗീവര്‍ഗീസ് സഹദയായി അഭിനയിക്കുന്നത്. മാവേലിക്കരയിലെ സെന്റ് തോമസ് ഫിലിം മിനിസ്ട്രിയുടെ കീഴില്‍ ഫാ. പി.കെ. വര്‍ഗീസാണ് നിര്‍മാണം.

ഔദ്യോഗിക ജീവിതത്തില്‍ പട്ടാളക്കാരനായും സെന്റ് ജോര്‍ജിന്റെ ഭക്തനും ഇടപ്പള്ളിക്കാരനുമായ തനിക്ക് ഇങ്ങനെയൊരു വേഷം കിട്ടിയതില്‍ ഏറെ സന്തോഷവാനാണെന്ന് ക്യാപ്റ്റന്‍ രാജു പറഞ്ഞു. മാവേലിക്കര ഭദ്രാസനാധിപന്‍ മാര്‍ പകോമിയോസ് തിരുമേനിയാണ് സിനിമയുടെ സ്വിച്ചോണ്‍കര്‍മം നിര്‍വഹിച്ചത്. ഗാനങ്ങള്‍ പൂവ്വച്ചല്‍ ഖാദര്‍, സംഗീതം അജിത് സുകുമാര്‍, കലാസംവിധാനം സാബു, രചന ജോസ് തിരുനിലത്ത്, സി.വി. ഹരീന്ദ്രന്‍ എന്നിവരാണ്. മധു ബാലകൃഷ്ണനും ശ്വേതയുമാണ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. ഛായാഗ്രഹണം റജി, സംവിധാനം ലിന്‍സണ്‍ റാഫേല്‍.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് വിഷയാസക്തികളാല്‍ വഴിതെറ്റുന്ന ഇന്നത്തെ യുവത്വത്തിനുവേണ്ടി നന്മയിലേക്കുള്ള വഴി കാട്ടിയായാണ് ഈ ചിത്രം സമര്‍പ്പിക്കുന്നതെന്ന് ചിത്രത്തിന്റെ ശില്പികള്‍ പറഞ്ഞു.

തേജാഭായി ആന്റ് ഫാമിലി



നര്‍മത്തിനൊപ്പം പ്രണയവും ആക്ഷനുമെല്ലാം ഒന്നിക്കുന്ന ചിത്രമാണ് തേജാഭായി ആന്‍ഡ് ഫാമിലി. മലേഷ്യയിലെ അധോലോക നായകന്റെയും അവന്റെ പ്രണയിനിയുടെയും കഥ.

മലേഷ്യയിലെ അധോലോകനായകനാണ് തേജ. കോലാലംപുര്‍ നഗരത്തെ കിടുകിട വിറപ്പിക്കുന്നവന്‍. മനുഷ്യത്വത്തിനും സ്‌നേഹത്തിനും യാതൊരു വിലയും ഇല്ലാത്ത ജീവിതം.

താന്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാനും മടിയില്ലാത്തവന്‍. ആരും ഭയക്കുന്ന തേജയുടെ ജീവിതത്തിലേക്കാണ് വേദിക കടന്നുവരുന്നത്.

കോലാലംപുര്‍ നഗരത്തില്‍ പൊതുപ്രവര്‍ത്തകയാണ് വേദിക. അനാഥരെയും അശരണരെയും പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന വേദിക തികച്ചും ഒരു ത്യാഗോജ്ജ്വലമായ ജീവിതമാണ് നയിക്കുന്നത്.താനാരാണെന്ന് അറിയിക്കാതെ അവന്‍ പുതിയ രൂപത്തിലും ഭാവത്തിലും വേദികയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സൗഹൃദം പ്രണയമാകുന്നു.

തേജയും വേദികയും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചു. തേജയുടെ വീട്ടുകാരെ കാണാന്‍ കേരളത്തില്‍ വേദികയുടെ ബന്ധുക്കള്‍ എത്തുകയാണ്. തുടര്‍ന്നുള്ള രസകരവും സംഭവബഹുലവുമായ മുഹൂര്‍ത്തങ്ങളാണ് തേജാഭായി ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ ഇതിവൃത്തം.

ക്രേസി ഗോപാലനു ശേഷം ദീപു കരുണാകരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തേജാഭായി ആന്‍ഡ് ഫാമിലിയില്‍ പൃഥ്വിരാജ് തേജയായി വേഷമിടുന്നു. കാര്യസ്ഥനിലൂടെ ശ്രദ്ധേയയായ അഖില ശശിധരനാണ് വേദികയായി എത്തുന്നത്.

രാജഗുരു മഹാഋഷി വശ്യവചസ്സായി സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, ജഗദീഷ്, നെടുമുടി വേണു, അശോക്, സലീംകുമാര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, കൊച്ചുപ്രേമന്‍, മോഹന്‍ജോസ്, വെട്ടുകിളി പ്രകാശ്, മഞ്ജുപിള്ള, പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു പ്രമുഖതാരങ്ങള്‍.

അനന്തവിഷന്റെ ബാനറില്‍ പി.കെ. മുരളീധരന്‍, ശാന്താമുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന തേജാഭായി ആന്‍ഡ് ഫാമിലിയുടെ ഛായാഗ്രഹണം ഷാംദത്ത് നിര്‍വഹിക്കുന്നു.

ദീപക്‌ദേവാണ് സംഗീതസംവിധാനം. പി.ആര്‍.ഒ. എ.എസ്. ദിനേശ്. തിരുവനന്തപുരത്തും മലേഷ്യയിലുമായി ചിത്രീകരണം ആരംഭിക്കും.

Monday, March 7, 2011

അന്നു ബാലതാരം; ഇന്നു ദിലീപിന്റെ നായിക



സനുഷയെ ഓര്‍മ്മിക്കുന്നില്ലേ? കെകെ രാജീവ്കുമാറിന്റെ ഓര്‍മ്മയെന്ന സീരിയലിലൂടെയും പിന്നീട് ഒട്ടേറെ സിനിമകളിലൂടെയം മലയാളികളുടെ കുസൃതിക്കുട്ടിയായ സനുഷ.

ബ്ലസ്സിയുടെ കാഴ്ച, മാമ്പഴക്കാലം തുടങ്ങിയ ചിത്രങ്ങളില്‍ സനൂഷ ചെയ്ത വേഷങ്ങള്‍ പ്രേക്ഷകര്‍ മറക്കാനിടയില്ല. ഇന്ന് ആ പെണ്‍കുട്ടി വളര്‍ന്നിരിക്കുന്നു, തമിഴില്‍ നായികയായി വരെ അഭിനയിച്ചു. ഇപ്പോഴിതാ മലയാളത്തിലും സനുഷ നായികയാവുന്നു.

ദിലീപിനൊപ്പമാണ് നായികയായുള്ള സനൂഷയുടെ അരങ്ങേറ്റം . തമിഴില്‍ സനുഷ നായികയായ രണ്ടു ചിത്രങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഭാഗ്യമുള്ള നായികയെന്ന പേരും സനൂഷ തമിഴകത്ത് നേടിയെടുത്തു. സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ മുരുകന്‍ എന്ന ചിത്രത്തിലാണ് സനുഷ ദിലീപിന്റെ നായികയാവുന്നത്.

മാര്‍ച്ച് രണ്ടാം വാരത്തില്‍ എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. വര്‍ണചിത്രയുടെ ബാനറില്‍ സുബൈറും നെല്‍സണ്‍ ഈപ്പനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദിലീപിന്റെ നായികയായ തുടക്കം കുറിച്ച നടിമാര്‍ പലരും പിന്നീട് മലയാളികളുടെ ഇഷ്ടനായികമാരായി മാറിയിട്ടുണ്ട്. സനൂഷയുടെയും തുടക്കം ദീലീപനൊപ്പമാണെന്നതിനാല്‍ പുതിയൊരു നായികയെ മലയാളത്തിന് കി്ട്ടുകയാണെന്ന് പ്രതീക്ഷിക്കാം.

മൂന്ന് നായികമാര്‍ക്കൊപ്പം മനോജും വിനീതും



മനോജ് കെ ജയന്‍, വിനീത് കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് മറക്കാനാകാത്തതാണ്, സര്‍ഗ്ഗം എന്ന ചിത്രം വീണ്ടും വീണ്ടും കാണുമ്പോഴേല്ലാം ഈ കൂട്ടുകെട്ട് വീണ്ടും ആവര്‍ത്തിച്ചെങ്കിലെന്ന് ആഗ്രഹിച്ചവരുണ്ടാകും. രാജകന്‍ ശങ്കരാടി എന്ന സംവിധായകന്‍ ഈ കൂട്ടുകെട്ടിനെ ഇപ്പോള്‍ വീണ്ടും പരീക്ഷിക്കുകയാണ്. ക്ലിയോപാട്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രാംദാസായി മനോജ് എത്തുമ്പോള്‍ ഹരികൃഷ്ണന്‍ എന്ന ചെറുപ്പക്കാരനായി വിനീത് എത്തുന്നു. സതീഷ്‌കുമാറാണ് തിരക്കഥാകൃത്ത്. കൊച്ചി , ഊട്ടി തുടങ്ങിയ സ്ഥലങ്ങള്‍ കൂടാതെ മെര്‍ക്കാറ, സീഷെല്‍സ്, യൂറോപ്പ് എന്നിവിടങ്ങളിലും ക്‌ളിയോപാട്രയ്ക്ക് ലൊക്കേഷനുകളുണ്ട്.

മനോജ്, വിനീത് എന്നിവരെക്കൂടാതെ മൂന്നുനായികമാരാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായ അശ്വതി , മുംബൈയില്‍ നിന്നുള്ള മോഡല്‍ പൂജാ വര്‍മ്മ, തെലുങ്ക് നടി പ്രേരണ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

പയനിയര്‍ വേള്‍ഡ് വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ടികെആര്‍ നായരാണ് ക്ലിയോപാട്ര നിര്‍മ്മിക്കുന്നത്. ടികെആര്‍ നായര്‍ തന്നെയാണ് ചിത്രത്തിന് കഥ തയ്യാറാക്കിയിരിക്കുന്നത്. സുധീഷ്, സുധാചന്ദ്രന്‍, ഊര്‍മ്മിളാ ഉണ്ണി, സുകുമാരി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട് .

Wednesday, March 2, 2011

മാതൃഭൂമി മ്യൂസിക്കിന്റെ 'ചൈന ടൗണ്‍' ഓഡിയോ സി.ഡി. പുറത്തിറക്കി



മാതൃഭൂമി മ്യൂസിക്ക് പുറത്തിറക്കുന്ന 'ചൈന ടൗണ്‍' ഓഡിയോ സി.ഡി പ്രകാശനം ചെയ്തു. ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയന്‍ കേണല്‍ ബി.എസ്. ബാലിയില്‍ നിന്ന് മാക്‌സ് ലാബ് ഡയരക്ടര്‍ കെ.സി. ബാബു ഏറ്റുവാങ്ങി.

കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. എ.കെ. പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല, മുന്‍മന്ത്രി ഡോ. എം.കെ. മുനീര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ചലചിത്രതാരങ്ങളായ മോഹന്‍ലാല്‍, ജയറാം, പ്രിഥ്വിരാജ്, ദിലീപ്, ഇന്ദ്രജിത്ത്, ബിജുമേനോന്‍, കാവ്യമാധവന്‍, സ്വരാജ് വെഞ്ഞാറംമൂട്, സുരേഷ്‌കൃഷ്ണ, സംവൃതാസുനില്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രമുഖവ്യവസായി രവിപിള്ള, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, മാതൃഭൂമി ഇലക്‌ട്രോണിക്‌സ് മീഡിയാ മാനേജര്‍ കെ.ആര്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു. ടിനി ടോം, സ്വരാജ് വെഞ്ഞാറംമൂട് എന്നിവര്‍ അവതരിപ്പിച്ച കോമഡിഷോയും അഫ്‌സലിന്റെ ഗാനമേളയുമുണ്ടായിരുന്നു. മലബാര്‍ ഗോള്‍ഡായിരുന്നു പരിപാടിയുടെ പ്രായോജകര്‍.

സൈക്കിളില്‍ മോഹന്‍ലാലും സൈന്യവും



സിനിമാ ഷൂട്ടിങ് ആണെന്നാണ് റോഡരികിലുണ്ടായിരുന്നവരൊക്കെ കരുതിയത്. രാവിലെ സൈക്കിള്‍ ചവിട്ടി മോഹന്‍ലാല്‍ ബാരക്‌സ് റോഡിലൂടെ വെസ്റ്റ്ഹില്‍ റോഡിലേക്കിറങ്ങിയതോടെ കാര്യമറിയാത്ത ആളുകള്‍ തടിച്ചുകൂടി. സൂപ്പര്‍ താരത്തെ പകര്‍ത്താന്‍ ക്യാമറയോ സംവിധായകനെയോ കാണാതെ ആളുകളും പിന്നാലെ കൂടി. കണ്ണൂര്‍ റോഡിലൂടെ സിനിമാ സ്റ്റൈലിലൂടെയുള്ള സൈക്കിള്‍ സവാരി ചെന്നെത്തിയത് വിക്രം മൈതാനിയില്‍.

ടെറിട്ടോറിയല്‍ ആര്‍മി നടത്തുന്ന ട്രാന്‍സ് ഇന്ത്യ സൈക്കിള്‍ എക്‌സ്‌പെഡീഷന്‍ പ്രാദേശിക് ഭ്രമണ്‍ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് സേനാംഗങ്ങള്‍ക്കൊപ്പം മോഹല്‍ലാല്‍ സൈക്കിള്‍ സവാരി നടത്തിയത്.

സമാപനച്ചടങ്ങില്‍ ലഫ്. കേണല്‍ മോഹന്‍ലാല്‍ സേനയുടെ കമാന്‍ഡന്റ് കേണല്‍ ബി.എസ്.ബാലിക്ക് ഫ്‌ളാഗ് കൈമാറി.
നമ്മുടെ ജീവിതംകൊണ്ട് രാജ്യത്തിന് എന്തെങ്കിലും സംഭാവന ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നതെന്നും ഇന്ത്യക്കാരായ നാം ഓരോരുത്തരും ഇത്തരം ചിന്തയോടെ മുന്നോട്ടു വരണമെന്നും സമാപനച്ചടങ്ങില്‍ മോഹന്‍ലാല്‍ ആഹ്വാനംചെയ്തു.

'കീര്‍ത്തിചക്ര' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ശ്രീനഗറില്‍ ചെന്നപ്പോഴാണ് രാജ്യത്തെ രക്ഷിക്കാന്‍ സേനാംഗങ്ങള്‍ എത്രമാത്രം ജാഗരൂകരാണെന്നും അവരുടെ വെല്ലുവിളികള്‍ എത്ര കഠിനമാണെന്നും മനസ്സിലാക്കുന്നത്. അതാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചത്. ജനങ്ങളും സേനയും തമ്മിലുള്ള ഒത്തുചേരലാണ് ടെറിട്ടോറിയല്‍ ആര്‍മിയിലൂടെ സാധിക്കുന്നത്. അതിനാല്‍ ഓരോരുത്തരും ചിന്തിച്ച് തങ്ങള്‍ക്കൊപ്പം ചേരൂ -അദ്ദേഹം പറഞ്ഞു.

മതസൗഹാര്‍ദം-പരിസ്ഥിതി സംരക്ഷണം, യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കുക, തീവ്രവാദത്തിനെതിരെയുള്ള ബോധവത്കരണം എന്നീ ലക്ഷ്യങ്ങളുമായാണ് സൈക്കിള്‍ പര്യടനം നടത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലത്തുനിന്നാണ് റാലി തുടങ്ങിയത്.
ജില്ലാ കളക്ടര്‍ ഡോ. പി.ബി.സലിം ഉദ്ഘാടനം ചെയ്തു. കേണല്‍ എഡ്‌വിന്‍ ഇ.രാജ് മോഹന്‍ലാലിനൊപ്പം സൈക്കിള്‍ സവാരിയില്‍ പങ്കെടുത്തു. പി.എന്‍.പി.അശോകന്‍ സ്വാഗതവും സുബേദാര്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

നവംബറില്‍ കണ്ണൂരില്‍ സൈക്കിളില്‍ യാത്രചെയ്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ചാണ് റാലി കോഴിക്കോട്ട് സമാപിച്ചത്.

'അമ്മ'യുടെ താരനിശ ഇന്നത്തേക്ക് മാറ്റി (3-3-2011)


കോഴിക്കോട്: ചലചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ' കോഴിക്കോട്ട് ബുധനാഴ്ച നടത്താനിരുന്ന താരനിശ വ്യാഴാഴ്ചത്തേക്ക് മാറ്റി. പരിപാടി നടക്കുന്ന കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനടുത്തുള്ള ശ്രീകണേ്ഠശ്വര ക്ഷേത്രത്തിലെ ഭക്തജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് താരനിശ മാറ്റിവെച്ചത്. ശിവരാത്രി ആഘോഷമായതിനാല്‍ ഭക്തജനങ്ങളുടെയും ക്ഷേത്രകമ്മിറ്റിക്കാരുടെയും വികാരം മാനിച്ചാണ് പരിപാടി ഒരു ദിവസത്തേക്ക് മാറ്റിയതെന്ന് 'അമ്മ' പ്രസിഡന്‍റ് ഇന്നസെന്‍റ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബുധനാഴ്ച പങ്കെടുക്കാനിരുന്ന ചലചിത്രതാരങ്ങളെല്ലാം വ്യാഴാഴ്ചത്തെ താരനിശയില്‍ ഉണ്ടാകുമെന്നും പരിപാടി കാണാന്‍ നിലവിലുള്ള പാസ് തന്നെ ഉപയോഗിക്കാമെന്നും ഇന്നസെന്‍റ് പറഞ്ഞു.ശിവരാത്രിദിനത്തില്‍ സ്റ്റേഡിയത്തില്‍ പരിപാടി നടത്തുന്നതിനെതിരെ ശ്രീകണേ്ഠശ്വരക്ഷേത്രയോഗം കോവൂര്‍ പ്രാദേശികകമ്മിറ്റി പ്രസിഡന്‍റ് സതീഷ്‌കുറ്റിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സ്റ്റേഡിയത്തില്‍ താരനിശ നടത്തിയാല്‍ പതിനായിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ഉത്സവത്തിന് പ്രശ്‌നമുണ്ടാകുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് യാതൊരു തടസ്സവും ഉണ്ടാവരുതെന്ന് ഹര്‍ജിയില്‍ വാദം കേട്ട മുന്‍സിഫ് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രതിസന്ധിയിലായ സംഘാടകര്‍ ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിമിന്റെ വീട്ടില്‍വെച്ച് ക്ഷേത്ര ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. അനുരഞ്ജനശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പരിപാടി മാറ്റിവെക്കേണ്ടിവന്നതെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു.

എന്നാല്‍ കോടതിയുത്തരവ് ധിക്കരിച്ച് പരിപാടിയുമായി മുന്നോട്ടുപോവുകയായിരുന്ന സംഘാടകരെ ഭക്തജനങ്ങള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നെന്ന് ക്ഷേത്രയോഗം ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

താരനിശ മാറ്റിവെച്ചതിനെത്തുടര്‍ന്ന് അബുദാബിയിലേക്കും മസ്‌ക്കറ്റിലേക്കും ചിത്രീകരണത്തിന് പോകേണ്ടിയിരുന്ന താരങ്ങളുടെ യാത്ര റദ്ദാക്കി. ചര്‍ച്ചയില്‍ ക്ഷേത്രയോഗത്തെ പ്രതിനിധീകരിച്ച് യോഗം പ്രസിഡന്‍റ് പി.വി. ചന്ദ്രന്‍, ഖജാന്‍ജി ഐ.പി. പുഷ്പരാജ്, പൊറോളി സുന്ദര്‍രാജ്, എഴുത്തുപള്ളി അനിരുദ്ധന്‍, ചമ്പയില്‍ ജയരാജന്‍, എം.ശ്രീകുമാര്‍, കുറ്റിയില്‍ സതീഷ്, താരസംഘടനയ്ക്കുവേണ്ടി ഇടവേള ബാബു, ടി.എ. റസാഖ്, സൂര്യ ടി.വി. പ്രതിനിധി അനില്‍ എന്നിവരാണ് പങ്കെടുത്തത്. പരിപാടി നടക്കുന്ന വേദി സന്ദര്‍ശിച്ച ജില്ലാകളക്ടര്‍ക്കു മുന്നില്‍ ഭക്തജനങ്ങള്‍ പ്രകടനമായി എത്തി പ്രതിഷേധമറിയിച്ചു. സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ പരിപാടി മാറ്റിവെക്കാന്‍ ഉത്തരവിട്ടതെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ നടന്‍മാരായ മോഹന്‍ലാല്‍, മുകേഷ്, ദിലീപ്, ലാല്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് എന്നിവരും പങ്കെടുത്തു.

മോഹന്‍ലാലിന്റെ ജീവചരിത്രം: 'മുഖരാഗ'ത്തിന്റെ ബ്രോഷര്‍ പുറത്തിറക്കി



കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന മോഹന്‍ലാലിന്റെ ജീവചരിത്രമായ 'മുഖരാഗ'ത്തിന്റെ ബ്രോഷര്‍ നടന്‍ മമ്മൂട്ടി, ഇന്നസെന്‍റിന് നല്‍കി പ്രകാശനംചെയ്തു. പത്രപ്രവര്‍ത്തകനായ ഭാനുപ്രകാശാണ് പുസ്തകം രചിക്കുന്നത്. സാഹിത്യ സാമൂഹികരംഗങ്ങളിലുള്ള കലാകാരന്റെ ഇടപെടലുകള്‍ക്ക് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മമ്മൂട്ടി പറഞ്ഞു.

ചില ചലച്ചിത്രരചനകള്‍ക്ക് സാമൂഹികമണ്ഡലത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ഭാവങ്ങളും രാഗങ്ങളും മിന്നിമറയുന്ന കലാകാരനാണ് മോഹന്‍ലാലെന്നും മമ്മൂട്ടി പറഞ്ഞു. നടന്മാരായ മോഹന്‍ലാല്‍, ദിലീപ്, പുസ്തക രചയിതാവ് ഭാനുപ്രകാശ്, ടിനി ടോം എന്നിവര്‍ സംസാരിച്ചു. ബുക്‌സ് മാനേജര്‍ നൗഷാദ് നന്ദി പറഞ്ഞു. പുസ്തകം മാര്‍ച്ചില്‍ തയ്യാറാവുമെന്ന് ഭാനു പ്രകാശ് പറഞ്ഞു