Monday, March 14, 2011

സര്‍ക്കാര്‍ ജോലി വില്‍ക്കാന്‍ ജയസൂര്യ



ജയസൂര്യയും ഈ പണിയ്ക്കിറിങ്ങിയെന്ന് കരുതിയെങ്കില്‍ തെറ്റി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേരാണ് 'സര്‍ക്കാര്‍ ജോലി വില്‍പനയ്ക്ക്'. മലയാളത്തിലെ ഇരട്ട സംവിധായകരുടെ പട്ടികയിലെ പുതിയ ജോഡികളായ ദിലി-സൈജു എന്നിവരുടെ ആദ്യസംരംഭത്തിലാണ് ജയസൂര്യ നായകനാവുന്നത്.

പേരുസൂചിപ്പിയ്ക്കും പോലെ സര്‍ക്കാര്‍ ജോലിയുടെ വില്‍പന തന്നെയാണ് സിനിമയുടെ പ്രമേയം. തൊഴില്‍രഹിതരായ യുവാക്കളുടെയും അവരെ വെട്ടിലാക്കാനായി സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണംസമ്പാദിയ്ക്കുന്ന ഇടനിലക്കാരുടെയും കഥയാണ് സിനിമ പറയുന്നത്.

ജയസൂര്യയക്കും മറ്റുപ്രമുഖ താരങ്ങളും വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും ഏറെ പ്രധാന്യമുണ്ടാവും.

മീഡിയാക്രാഫ്റ്റിന്റെ ബാനറില്‍ ആല്‍ഡ്രിന്‍ തമ്പാന്‍, രാജേഷ് അലിയറ എന്നിവര്‍ ചേര്‍ന്ന് നിര്‍മിയ്ക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിയ്ക്കുന്നത് എംഎസ് രാജേഷാണ്.