Monday, March 14, 2011

ഭാവന കന്നഡയിലും ഹിറ്റ്



മലയാളത്തിന്റെ അതിര്‍ത്തികടന്ന മറ്റു നടിമാര്‍ തമിഴും ഹിന്ദിയുമൊക്കെ കീഴടക്കിയപ്പോള്‍ നടി ഭാവന ഉന്നം വെച്ചത് കന്നഡയായിരുന്നു. പുനീത് രാജ്കുമാര്‍ നായകനായ ജാക്കിയായിരുന്നു ഭാവനയുടെ ആദ്യ ചിത്രം.

കോളിവുഡില്‍ താരമായി മാറിയതിന് ശേഷമായിരുന്നു ഭാവനയുടെ കന്നഡപ്രവേശം, ഭാവന നായികയായ ജാക്കി ഇപ്പോള്‍100 ദിവസം പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ തുടരുന്ന ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായി മാറിയിരുന്നു.

മലയാളി താരത്തിന്റെ പ്രകടനം ഇഷ്ടപ്പെട്ട പുനീത് തന്റെ അടുത്ത ചിത്രത്തിലും ഭാവനയെ നായികയാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇത് മാത്രമല്ല കന്നഡയില്‍ നിന്നും ഓഫറുകളുടെ വന്‍നിരയാണ് ഭാവനയെ തേടിയെത്തുന്നത്. തമിഴിന് പിന്നാലെ കന്നഡവും മലയാളി താരങ്ങള്‍ കീഴടക്കുന്ന കാലം വിദൂരമല്ലെന്നാണ് ഭാവന നല്‍കുന്ന സൂചന.