Thursday, June 9, 2011
വരുന്നൂ... ‘ഹാപ്പി ഹസ്ബന്‍ഡ്സ് 2’
ഹിറ്റുകള്‍ അപൂര്‍വ സംഭവങ്ങളായി മാറുന്ന ഇക്കാലത്ത്, 200 ദിവസങ്ങളോളം തിയേറ്ററുകളില്‍ കളിച്ച് കോടികളുടെ ലാഭം നേടിയ മലയാള സിനിമയായിരുന്നു ‘ഹാപ്പി ഹസ്ബന്‍ഡ്സ്’. സജി സുരേന്ദ്രന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ചിത്രം 8.5 കോടി രൂപയാണ് ലാഭം നേടിയത്. ഹാപ്പി ഹസ്ബന്‍ഡ്സിലെ തമാശകള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്ത - ഈ സിനിമയുടെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നു.
‘കുഞ്ഞളിയന്‍’ എന്ന ചെറിയ ചിത്രത്തിന് ശേഷം സജി സുരേന്ദ്രന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമയിരിക്കും ‘ഹാപ്പി ഹസ്ബന്‍ഡ്സ് 2’. ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, ഭാവന, റീമ കല്ലിങ്കല്‍ എന്നിവര്‍ തന്നെ രണ്ടാം ഭാഗത്തിലും അഭിനയിക്കും. കൃഷ്ണ പൂജപ്പുരയായിരിക്കും തിരക്കഥയെഴുതുക.
മിലന്‍ ജലീല്‍ ചിത്രം നിര്‍മ്മിക്കുമെന്നാണ് ആദ്യ സൂചന. ജയറാമിന്‍റെയും ജയസൂര്യയുടെയും മറ്റ് പ്രൊജക്ടുകളുടെ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം ഹാപ്പി ഹസ്ബന്‍ഡ്സിന്‍റെ രണ്ടാം ഭാഗം ആരംഭിക്കാനാണ് സജി സുരേന്ദ്രന്‍ ഉദ്ദേശിക്കുന്നത്. അതിനു മുമ്പ് ‘കുഞ്ഞളിയന്‍’ തീര്‍ക്കും. ജയസൂര്യയാണ് ആ ചിത്രത്തിലെ നായകന്‍.
ഹാപ്പി ഹസ്ബന്‍ഡ്സ് രണ്ടാം ഭാഗത്തിന്‍റെ വണ്‍ലൈന്‍ കൃഷ്ണ പൂജപ്പുര പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുഞ്ഞളിയന്‍, മിസ്റ്റര്‍ സെക്യൂരിറ്റി എന്നീ ജയസൂര്യ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുന്നതും കൃഷ്ണ പൂജപ്പുരയാണ്.
Thursday, June 2, 2011
ദിവ്യ ഉണ്ണിയുടെ സഹോദരിയും സിനിമയിലേക്ക്
മുന്‍കാല നായിക ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി മലയാള സിനിമയില്‍ ഭാഗ്യംപരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഷൂട്ടിങ് പുരോഗമിക്കുന്ന 'ഡോക്ടര്‍ ലൗ' എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയിലേക്കെത്തുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കോളജ് വിദ്യാര്‍ഥിനിയുടെ വേഷമാണ് വിദ്യക്ക്. മറ്റൊരു പ്രധാന കഥാപാത്രമായി അനന്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് . വിദ്യാര്‍ഥിയായ വിദ്യ പഠനത്തോടൊപ്പം സിനിമയിലും സജീവമാകാന്‍ ഒരുങ്ങുകയാണ്. അമേരിക്കയില്‍ ബിസിനസ്സുകാരനെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ്. വിവാഹത്തോടെ അവര്‍ സിനിമ ലോകത്തോട് വിടപറയുകയും ചെയ്തു.
Wednesday, April 27, 2011
ജോഷിയുടെ തെലുങ്ക് ചിത്രം ‘എ ടി എം’ - പൃഥ്വി നായകന്‍

2009ല്‍ പുറത്തിറങ്ങിയ റോബിന്‍ഹുഡ് ഇനിഷ്യല്‍ കളക്ഷന്‍റെ പിന്‍ബലത്തില്‍ ഹിറ്റായ ചിത്രമാണ്. മെഗാഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശരാശരി വിജയത്തില്‍ ഒതുങ്ങുകയായിരുന്നു. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എ ടി എം കൌണ്ടറുകള്‍ കൊള്ളയടിക്കുന്ന വെങ്കിടേഷ് എന്ന ഫിസിക്സ് അധ്യാപകനായാണ് ചിത്രത്തില്‍ പൃഥ്വിരാജ് വേഷമിട്ടത്. സച്ചി - സേതു ടീമായിരുന്നു തിരക്കഥ.
തിരക്കഥയിലെ പാളിച്ചകള്‍ കൊണ്ടാണ് ഈ സിനിമയ്ക്ക് വലിയ വിജയം കൈവരിക്കാനാകാതെ പോയത്. മലയാളത്തില്‍ മെഗാവിജയം നേടിയില്ലെങ്കിലും ഈ സിനിമയ്ക്ക് തെലുങ്കില്‍ വിജയസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. മേയ് രണ്ടാം വാരം ‘എ ടി എം’ പ്രദര്‍ശനത്തിനെത്തും.
ആഡ് സൊല്യൂഷന്‍റെ ബാനറില്‍ എം വി ഡി രമാകാന്താണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പൃഥ്വിയുടെ ആദ്യ തെലുങ്ക് ചിത്രമായ പൊലീസ് പൊലീസ് ഒരു ഹിറ്റ് സിനിമയായിരുന്നു. പൃഥ്വി അഭിനയിച്ച പല തമിഴ് ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എന്തായാലും ഈ എ ടി എം കള്ളന്‍ തെലുങ്കില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Friday, April 8, 2011
കുഞ്ചാക്കോ ബോബനും ഭാവനയും ഒരുമിക്കുന്ന ഡോക്ടര്‍ ഇന്‍ ലവ്

പ്രിയന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി ഭാവന

Monday, March 14, 2011
ഭാവന കന്നഡയിലും ഹിറ്റ്

കോളിവുഡില്‍ താരമായി മാറിയതിന് ശേഷമായിരുന്നു ഭാവനയുടെ കന്നഡപ്രവേശം, ഭാവന നായികയായ ജാക്കി ഇപ്പോള്‍100 ദിവസം പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ തുടരുന്ന ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായി മാറിയിരുന്നു.
മലയാളി താരത്തിന്റെ പ്രകടനം ഇഷ്ടപ്പെട്ട പുനീത് തന്റെ അടുത്ത ചിത്രത്തിലും ഭാവനയെ നായികയാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇത് മാത്രമല്ല കന്നഡയില്‍ നിന്നും ഓഫറുകളുടെ വന്‍നിരയാണ് ഭാവനയെ തേടിയെത്തുന്നത്. തമിഴിന് പിന്നാലെ കന്നഡവും മലയാളി താരങ്ങള്‍ കീഴടക്കുന്ന കാലം വിദൂരമല്ലെന്നാണ് ഭാവന നല്‍കുന്ന സൂചന.
Monday, January 31, 2011
പ്രിയല്‍-ലാല്‍ ചിത്രത്തിന് ഏഴരക്കോടി

ഗള്‍ഫ് മലയാളികളുടെ കഥ പറയുന്ന ചിത്രം പൂര്‍ണമായും യുഎഇയിലാണ് ചിത്രീകരിയ്ക്കുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിനും കാസനോവയ്ക്കും പിന്നാലെ ലക്ഷ്മി റായി ഒരിയ്ക്കല്‍ കൂടി ലാലിന്റെ നായികയാവുമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടാവും. നെടുമുടി വേണു, ഇന്നസെന്റ്, മുകേഷ്, ഭാവന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.
യുഎഇയിലെ ജാന്‍കോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നവീന്‍ ശശിധരന്‍, അശോക്കുമാര്‍, ജമാല്‍ അല്‍ നൊയേമി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യമായി ഒരു അറബി (ജമാല്‍ അല്‍ നൊയേമി) ഒരു മലയാളസിനിമയുടെ നിര്‍മാണത്തില്‍ സഹകരിക്കുന്നതും പുത്തന്‍ കാഴ്ചയാണ്. സെവന്‍ ആര്‍ട്‌സാണ് ചിത്രം വിതരണം ചെയ്യുക
Sunday, December 26, 2010
Marykkundoru Kunjaadu - Review

Solomon (Dileep) is a lazy and timid young man, living in a sleepy village and his dream is to become a film director. He has been nicknamed 'Kunjaadu' (lamb) by the villagers and is in love with Mary (Bhavana), the daughter of a wealthy landlord named Ittyachan (Innocent).
It's a daily routine for Solomon to get beaten up by virtually everyone around, especially from his ladylove's brothers. But life takes a different turn for Solomon with the arrival of a well built stranger (Biju Menon), who is introduced to the villagers as his long lost elder brother. All these go hunky dory for a while but soon Solomon realizes that things are going out of his hand!
It's a rather ordinary storyline and Shafi takes some time before getting his act together. In fact, the story takes a more interesting turn with the arrival of Biju Menon's character. The visuals by Sham Dutt are good and the music by Berny Ignatius suits the mood quite well.
Though traces of his Chanthupottu look are evident during the initial scenes, Dileep come up with a fantastic show, playing the comic hero in an amazing way. His comic timing is impeccable and the witty lines get a tremendous effect with his trademark style.
Biju Menon has to perform his character without much dialogues and he has done a brilliant job. Bhavana looks beautiful and the role of the rather bold girl suits her perfectly. The rest of the cast including Innocent, Salimkumar, Jagathy Sreekumar, Vijayaraghavan and Vinayaprasad have done their parts very well.
Marykkundoru Kunjaadu is a smartly packaged comedy, which may not be great but is indeed enjoyable. It gives little time to think about the merits of the storyline or its flaws for that matter, which is perhaps a sensible way to make a film of this genre. And it could easily turn out to be the best bet that is available at the cinemas now. Go for this one!
Verdict: Entertaining
Monday, December 20, 2010
Marykkundoru Kunjadu Synopsis

Titled 'Marykkundoru Kunjadu', the film would have Dileep playing Solomon, a simple village guy who is afraid of almost everything around him. He is therefore nicknamed as Kunjadu by the villagers.
His life however changes when he befriends a tough guy (Biju Menon). Vijayaraghavan has been cast in the role of Solomon's father while Vinaya Prasad plays the role of his mother Mary. Bhavana is the heroine.
The lyrics have been penned by Anil Panachooran and the musical score has been composed by Beny Ignatious. Shyam Dutt has handled the cinematography.
'Marykundoru Kunjadu' is Dileep's big Christmas release and an important one for his career as well. Wait and watch to see if the team repeats their magic at the box office!