
Friday, April 8, 2011
പ്രിയന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി ഭാവന

Monday, February 21, 2011
കൊച്ചിക്കുവേണ്ടി പ്രിയന്റെ ആക്ഷന്‍

ലോകം ഒരു ക്രിക്കറ്റ് കപ്പിലേക്ക് ചുരുങ്ങി നില്‍ക്കെ ഇന്ത്യന്‍ സിനിമയിലെ സ്വപ്ന സംവിധായകന്‍ വരാപ്പുഴയിലെ മണ്ണന്തുരുത്ത് ഫെറിയില്‍ ഐ.പി.എല്‍. ആവേശത്തെ ക്യാമറയിലേക്ക് പകര്‍ത്തുകയായിരുന്നു. കൊച്ചിയുടെ സ്വന്തം ടീമായ 'ഇന്‍ഡി കമാന്‍ഡോസി'ന്റെ പരസ്യചിത്രത്തിന്റെ സംവിധായകനായാണ് പ്രിയന്‍ കൊച്ചിയിലെത്തിയത്. കൊച്ചിയെ ഗ്രാമ്യതയുടെ ചീനവലയിലേക്ക് കോരിയെടുക്കാന്‍ തിരക്കുകള്‍ മാറ്റിവച്ച് പറന്നുവരികയായിരുന്നു ഈ ഹിറ്റ്‌മേക്കര്‍.
'ഇന്‍ഡി കമാന്‍ഡോസി'ന്റെ പരസ്യം ചിത്രീകരിക്കാന്‍ കരാറെടുത്ത പാലക്കാട്ടുകാരനായ പ്രമുഖ പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാറിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രിയന്‍ വന്നത്. ഏറെക്കാലത്തിനുശേഷം മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന 'അറബിയും മാധവന്‍നായരും ഒട്ടകവും' എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയശേഷമാണ് 'ഇന്‍ഡി കമാന്‍ഡോസി'ന്റെ പരസ്യത്തിനായി പ്രിയന്‍ സമയം കണ്ടെത്തിയത്.
കൊച്ചിയുടെ ടീമിനെ, കളരിയുടെ പശ്ചാത്തലത്തിലാണ് പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്നത്. കളരിയുടെയും ക്രിക്കറ്റിന്റെയും താളം ഒന്നാണെന്ന് പ്രിയന്‍ പറയുന്നു.''ആഘോഷത്തിന്റെ മൂഡ് ആയിരിക്കും ഇതില്‍. ഐ.പി.എല്ലിന്റെ ആഗോളസാധ്യതകള്‍ കണക്കിലെടുത്ത് കൊച്ചിയുടെ ടൂറിസം സാധ്യതകളെക്കൂടി പകര്‍ത്തുന്നതായിരിക്കും അത്''-സംവിധായകന്റെ വാക്കുകള്‍.
നിലവിളക്കുമായി റിമ കല്ലിങ്ങല്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് പരസ്യചിത്രം തുടങ്ങുന്നത്. അതിന്റെ പ്രകാശത്തിനു പിന്നാലെ കലൂര്‍സ്റ്റേഡിയത്തിലെ പിച്ച് തെളിയുന്നു. പിന്നെ, ബാറ്റിലും പന്തിലും കളരിച്ചുവടുകളുടെ പോരാട്ടം. ആകാശത്തില്‍ നിറയുന്ന ആവേശം. പിന്നെ, ചായക്കടയിലും ബാര്‍ബര്‍ഷോപ്പിലും തെങ്ങിന്‍മുകളിലുമുള്ള കൊച്ചിക്കാര്‍ ഏറ്റുവാങ്ങുന്നു.
തിങ്കളാഴ്ച വരാപ്പുഴയിലെ കായല്‍ക്കരയിലായിരുന്നു ഷൂട്ടിങ്. 'എസ്സേ' എന്ന നീളന്‍ വിദേശനിര്‍മിത സിഗരറ്റ് തുരുതുരാ വലിച്ച്, ഇടയ്ക്ക് അടുത്തുള്ള എസ്.കെ. ഹോട്ടലിലെ സുഖിയന്‍ തിന്ന്, നിമിഷങ്ങള്‍ക്കുപോലും കോടികളുടെ വിലയുള്ള സംവിധായകന്‍ സ്ഥിരം തൊപ്പിയിലും കൂളിങ്ഗ്ലാസ്സിലും ചിരിച്ചു. ഒരിക്കല്‍ ക്രിക്കറ്റ് കളിക്കിടെ കണ്ണിനു പരിക്കേറ്റ പ്രിയന്‍ പക്ഷേ, ഈ കളിയെ സ്‌നേഹിച്ചതല്ലാതെ ഒരിക്കലും വെറുത്തിട്ടില്ല.
കൊച്ചി ടീമിനെ സ്വന്തമാക്കാന്‍ പോകുന്നവര്‍ക്കിടയില്‍ ഇടയ്ക്ക് ഈ സിനിമാക്കാരന്റെയും പേര് പറഞ്ഞുകേട്ടിരുന്നു. ഒരു ക്രിക്കറ്റ് കാണിയുടെ ആവേശമായിരുന്നു ഓരോ ദൃശ്യവും പകര്‍ത്തുമ്പോള്‍, പ്രിയന്. അഭിനേതാക്കളിലേറെയും കൊച്ചിയുടെ മുഖങ്ങള്‍. ഫെറിയില്‍ തിരക്കിന്റെ നാളുകളില്‍ ടിക്കറ്റ് കൊടുത്തിരുന്ന ഷെഡ്ഡ് രൂപമാറ്റം വരുത്തി ബാര്‍ബര്‍ ഷോപ്പാക്കിയാണ് ഒരു രംഗം ചിത്രീകരിച്ചത്.
പ്രമുഖ സിനിമാട്ടോഗ്രാഫര്‍ തിരു ആണ് ക്യാമറ. ഔസേപ്പച്ചനാണ് സംഗീതം. ചൊവ്വാഴ്ച കലൂര്‍ സ്റ്റേഡിയത്തിലാണ് ചിത്രീകരണം. അതിനുശേഷം കളിക്കാര്‍ അണിനിരക്കുന്ന രംഗങ്ങള്‍ പകര്‍ത്താന്‍ നാഗ്പൂരിലേക്ക്. ആവേശം നിറഞ്ഞ ഒരുദിവസം തീരുമ്പോള്‍ വൈകുന്നേരവെയിലിലും ക്രിക്കറ്റ് പ്രിയദര്‍ശന്റെ കണ്ണില്‍ മധുരമുള്ള മുറിപ്പാടായി തിളങ്ങി.
Thursday, February 17, 2011
പ്രിയദര്‍ശന്‍ ചിത്രത്തില്‍ അമീര്‍ നായകന്‍

എയ്‍ഡ്‍സിനെ ആധാരമാക്കിസാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അമീര്‍ ഖാന്‍തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും.
പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ തേസിന്റെ' ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഇതിന് പിന്നാലെ മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ജോലികളും പുരോഗമിക്കുകയാണ്.
ഈ രണ്ട് ചിത്രങ്ങളുടെയും ജോലികളും പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അമീര്‍ ചിത്രം തുടങ്ങുകയെന്നാണ് അറിയുന്നത്.
ജൂണ്‍ മാസത്തിന് ശേഷമായിരിക്കും ജോലികള്‍ തുടങ്ങുകയയെന്നാണ് സൂചന. ബോളിവുഡില്‍ ഇപ്പോള്‍ പ്രിയദര്‍ശന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സംവിധായകനാണ്. അമീര്‍ ആകട്ടെ എന്നും ബോളിവുഡിലെ നല്ലസിനിമകളുടെ രാജാവാണ് താനും.
ഇവര്‍ രണ്ടുപേരും ഒന്നിയ്ക്കുമ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടാകുന്ന പ്രതീക്ഷകള്‍ വലുതുതന്നെയായിരിക്കും. അതുകൊണ്ടുതന്നെ രണ്ടുപേരും ഒരുമിക്കുന്ന ചിത്രം ഏറെ വാര്‍ത്താപ്രാധാന്യവും നേടുന്നുണ്ട്.
Tuesday, February 8, 2011
ടീം മോഹിച്ച പ്രിയന് ലഭിച്ചത് ആല്‍ബം

ചെന്നൈയിലും കൊച്ചിയിലുമായിരിക്കും ആല്‍ബം ചിത്രീകരിക്കുക. അടുത്തമാസത്തിന്റെ തുടക്കത്തില്‍ തന്നെ ആല്‍ബം പുറത്തിറക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ടീം അധികൃതര്‍.
ബോളിവുഡിലെയും മോളിവുഡിലെയും നമ്പര്‍ വണ്‍ സംവിധായകരിലൊരാളായ പ്രിയദര്‍ശന്‍ ഒട്ടേറെ പരസ്യചിത്രങ്ങളുടെ അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നേരത്തെ പ്രിയദര്‍ശനും മോഹന്‍ലാലുമൊരുമിച്ച് ഐ.പി.എല്‍ ടീം രൂപീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് റൊന്ദേവു കണ്‍സോര്‍ഷ്യം ടീമുമായി രംഗത്തെത്തിയത്.
Tuesday, February 1, 2011
Ananya is now Vijay's heroine

After hitting the bull's eye with hit films like 'Naadodikal', Malayalee actress Ananya is now thrilled to hear the happiest news in her life. Yes, now she is being considered to play the heroine of Ilaya Thalapathi Vijay in a new film. Ananya will don the female lead in the new movie directed by Rajesh Menon with Vijay as the hero. The young director had been an associate to Priyadharshan, Raj Kumar Hirani and Ram Gopal Varma.
Ananya will also play the heroine in the Hindi version of the same movie which will have Madhavan in the lead. The actress is presently busy with movies like 'Seniors' in Malayalam and 'Seedan' in Tamil.
Monday, January 31, 2011
പ്രിയല്‍-ലാല്‍ ചിത്രത്തിന് ഏഴരക്കോടി

ഗള്‍ഫ് മലയാളികളുടെ കഥ പറയുന്ന ചിത്രം പൂര്‍ണമായും യുഎഇയിലാണ് ചിത്രീകരിയ്ക്കുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിനും കാസനോവയ്ക്കും പിന്നാലെ ലക്ഷ്മി റായി ഒരിയ്ക്കല്‍ കൂടി ലാലിന്റെ നായികയാവുമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടാവും. നെടുമുടി വേണു, ഇന്നസെന്റ്, മുകേഷ്, ഭാവന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.
യുഎഇയിലെ ജാന്‍കോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നവീന്‍ ശശിധരന്‍, അശോക്കുമാര്‍, ജമാല്‍ അല്‍ നൊയേമി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യമായി ഒരു അറബി (ജമാല്‍ അല്‍ നൊയേമി) ഒരു മലയാളസിനിമയുടെ നിര്‍മാണത്തില്‍ സഹകരിക്കുന്നതും പുത്തന്‍ കാഴ്ചയാണ്. സെവന്‍ ആര്‍ട്‌സാണ് ചിത്രം വിതരണം ചെയ്യുക
Friday, January 14, 2011
ലാല്‍ - പ്രിയന്‍ ചിത്രത്തില്‍ മുകേഷും വിദ്യാ ബാലനും!

മോഹന്‍ലാലും പ്രിയദര്‍ശനും മുകേഷും അവസാനമായി ഒന്നിച്ചത് കാക്കക്കുയില്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. പുതിയ സിനിമയില്‍ ഇരുവരും തൊഴില്‍ രഹിതരായാണ് അഭിനയിക്കുന്നത്. ഇവര്‍ക്കിടയിലേക്കെത്തുന്ന അജ്ഞാത സുന്ദരിയായാണ് വിദ്യാ ബാലന്‍ അഭിനയിക്കുന്നതെന്ന് സൂചനയുണ്ട്. ലാല്‍ - മുകേഷ് കൂട്ടുകെട്ടിന്‍റെ കോമഡി ആഘോഷമായിരിക്കും ഈ സിനിമയിലുണ്ടാവുക.
വിദ്യാബാലന്‍റെ ഒരു ഗ്ലാമര്‍ നൃത്തരംഗം ചിത്രത്തിന്‍റെ ഹൈലൈറ്റായിരിക്കും. ഉറുമിക്ക് ശേഷം വിദ്യ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്(വര്‍ഷങ്ങള്‍ക്കുമുമ്പ് മോഹന്‍ലാലിന്‍റെ ‘ചക്രം’ എന്ന ചിത്രത്തിലൂടെയാണ് വിദ്യാബാലന്‍ സിനിമാരംഗത്തെത്തുന്നത്. എന്നാല്‍ ആ സിനിമ പാതിവഴിയില്‍ മുടങ്ങി. മലയാളത്തില്‍ നായികാവേഷത്തില്‍ തിരിച്ചെത്തുന്നത് വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണെന്നത് യാദൃശ്ചികം. ഉറുമിയില്‍ വിദ്യ അതിഥിവേഷത്തിലാണ് അഭിനയിക്കുന്നത്).
ലാലും പ്രിയനും ഒരുമിക്കുന്ന ഹിന്ദിച്ചിത്രം ‘തേസ്’ പൂര്‍ത്തിയായാലുടന്‍ മലയാള സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ തിരക്കഥ പ്രിയദര്‍ശന്‍ തന്നെയാണ് രചിക്കുന്നത്. ശ്രീനിവാസനും ഈ പ്രൊജക്ടില്‍ സഹകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കാക്കക്കുയില്‍, അക്കരെ അക്കരെ അക്കരെ, വന്ദനം, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, താളവട്ടം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ബോയിംഗ് ബോയിംഗ് എന്നിവയാണ് മോഹന്‍ലാലും പ്രിയദര്‍ശനും മുകേഷും ഒരുമിച്ച സിനിമകള്‍.
Tuesday, January 11, 2011
മോഹന്‍ലാല്‍ ഉറച്ചുതന്നെ, ബ്ലെസിയെയും പിടിച്ചു!
നേരത്തേ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നീ വമ്പന്‍മാരുടെ ചിത്രങ്ങളില്‍ ഈ വര്‍ഷം അഭിനയിക്കുക എന്ന ചടുലനീക്കത്തിലൂടെ മോഹന്‍ലാല്‍ എതിര്‍ക്യാമ്പുകളെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബ്ലെസിയെക്കൂടി പിടിച്ചതോടെ ഈ വര്‍ഷം മോഹന്‍ലാലിന് ഗംഭീര സിനിമകളാണ് വരിക എന്നുറപ്പായി. ലാല്‍ ജോസിന്‍റെ സിനിമയും ഈ വര്‍ഷം ഉള്‍പ്പെടുത്താനാണ് പുതിയ നീക്കം.
‘ആടുജീവിതം’ എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാണ് ബ്ലെസി തീരുമാനിച്ചിരുന്നത്. അതിനുശേഷം ഒരു വിക്രം ചിത്രം സംവിധാനം ചെയ്യാനും ബ്ലെസിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, തന്‍റെ മറ്റെല്ലാ പ്രൊജക്ടുകളും മാറ്റിവച്ച് മോഹന്‍ലാലിനോട് സഹകരിക്കാന്‍ ബ്ലെസി തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാലിന്‍റെ നേരിട്ടുള്ള അഭ്യര്‍ത്ഥനപ്രകാരമാണ് ബ്ലെസി തന്‍റെ മറ്റ് പ്രൊജക്ടുകള്‍ നീട്ടിവച്ചതെന്നറിയുന്നു.
ഈ വര്‍ഷം റിലീസാകുമെന്ന് പ്രതീക്ഷിക്കുന്ന മോഹന്‍ലാല്‍ പ്രൊജക്ടുകള്‍ ശ്രദ്ധിക്കുക - ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍, കാസനോവ, സത്യന്‍ അന്തിക്കാടിന്‍റെ ‘ജീവിതസാഗരം’, പ്രിയദര്‍ശന്‍റെ കോമഡിച്ചിത്രം, ബ്ലെസിയുടെ ഫാമിലി ഡ്രാമ, ലാല്‍ ജോസിന്‍റെ ഹ്യൂമര്‍ ചിത്രം. 2010 ആവര്‍ത്തിക്കാതിരിക്കാനുള്ള ലാലിന്‍റെ ഈ ശ്രമങ്ങള്‍ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.
Thursday, January 6, 2011
മോഹന്‍ലാല്‍ പ്രതിസന്ധിയില്‍, സുഹൃത്തുക്കള്‍ രക്ഷയ്ക്ക്!

ഏറെ കഠിനാദ്ധ്വാനം ചെയ്ത, കോടികള്‍ ചെലവഴിച്ച ‘കാണ്ഡഹാര്‍’ എന്ന സിനിമയുടെ വീഴ്ചയാണ് മോഹന്‍ലാലിന്‍റെ താരമൂല്യത്തിന് നേരെ ചോദ്യചിഹ്നമുയര്‍ത്തുന്നത്. അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഒരുനാള്‍ വരും തുടങ്ങിയ സിനിമകളും പരാജയത്തിന്‍റെ പടുകുഴിയിലേക്ക് പതിച്ചപ്പോള്‍ ഒരു ‘ശിക്കാര്‍’ മാത്രമായിരുന്നു ലാലിന് കഴിഞ്ഞ വര്‍ഷം ആശ്വസിക്കാനുണ്ടായിരുന്നത്.
ബിഗ് ബജറ്റ് പ്രൊജക്ടുകളില്‍ മാത്രം അഭിനയിക്കുന്നതാണ് മോഹന്‍ലാലിന്‍റെ പരാജയത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. 2011ലും വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമകളാണ് ലാലിനുള്ളത്. കാസനോവ, ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയവ. ഇവ വിജയിച്ചാല്‍ ഗംഭീര വിജയമാകും, എന്നാല്‍ തകര്‍ന്നാലോ? നിലയില്ലാക്കയത്തിലേക്കുള്ള ഒരു വീഴ്ചയായിരിക്കും അത്. മാത്രമല്ല ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ്. സോളോ ഹീറോ ആയി വിജയം കൊണ്ടുവരുന്ന പ്രൊജക്ടുകളാണ് ലാലിന് ഇപ്പോള്‍ ആവശ്യം. ചെറിയ ബജറ്റില്‍ നല്ല കഥ പറയുന്ന സിനിമകളില്ലാത്തതാണ് മോഹന്‍ലാലിന്‍റെ പ്രതിസന്ധി.
വിഷമവൃത്തത്തിലായിരിക്കുന്ന മോഹന്‍ലാലിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ തന്നെ രംഗത്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ലാലിന്‍റെ രക്ഷയ്ക്കായി രണ്ടു പ്രൊജക്ടുകള്‍ പെട്ടെന്ന് പ്ലാന്‍ ചെയ്തിരിക്കുന്നു. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനുമാണ് ഈ സിനിമകള്‍ സംവിധാനം ചെയ്യുന്നത്.
ദിലീപിനെയോ ജയറാമിനെയോ നായകനാക്കി സെന്‍ട്രല്‍ പിക്ചേഴ്സിന് വേണ്ടി ഒരു സിനിമ ചെയ്യാനായിരുന്നു സത്യന്‍ അന്തിക്കാട് നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്‍റെ അവസ്ഥ മനസിലാക്കി സത്യന്‍ തന്‍റെ ചിത്രത്തിലെ നായകനായി ലാലിനെ നിശ്ചയിച്ചിരിക്കുകയാണ്. ഈ സിനിമയുടെ തിരക്കഥ സത്യന്‍ തന്നെ നിര്‍വഹിക്കും. ഓണം റിലീസാണ് സത്യന്‍ - മോഹന്‍ലാല്‍ ചിത്രം.
പ്രിയദര്‍ശന്‍ ഈ വര്‍ഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. എന്നാല്‍ അത് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയിലായിരുന്നു. ഇപ്പോഴത്തെ സഹചര്യത്തില്‍ വളരെ സീരിയസായ ഒരു സിനിമയ്ക്ക് ബോക്സോഫീസില്‍ എത്രമാത്രം സ്വീകാര്യത ലഭിക്കും എന്ന ആശയക്കുഴപ്പം പ്രിയനെയും മാറ്റിച്ചിന്തിപ്പിക്കുന്നു. എം ടി സിനിമ മാറ്റിവച്ച് ഒരു കോമഡിച്ചിത്രം ഒരുക്കാനാണ് പ്രിയന്‍റെ ഇപ്പോഴത്തെ പരിപാടി. ഈ സിനിമയും ഈ വര്‍ഷം ഉണ്ടാകും.
രണ്ട് ‘ലൈറ്റ് ഹ്യൂമര്‍’ ചിത്രങ്ങളിലൂടെ തന്‍റെ താരമൂല്യം ഉയര്‍ത്തുക എന്നത് തന്നെയാണ് മോഹന്‍ലാലിന്‍റെ ലക്‍ഷ്യം. ഈ രണ്ട് ചിത്രങ്ങളും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കുമെന്നും അറിയുന്നു.
Monday, January 3, 2011
ലാല്‍-പ്രിയന്‍ ചിത്രം ഫെബ്രുവരിയില്‍ തുടങ്ങും

ഇപ്പോഴിതാ മാജിക് ആവര്‍ത്തിക്കാന്‍ ഏറെവര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും പ്രിയനും വീണ്ടും ഒന്നിയ്ക്കുന്നു. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഇവരുടെ ഏറ്റവും പുതിയ ചിത്രം വരുന്നത്.
ചിത്രത്തിന്റെ പേര് ഇതേവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും ചിത്രീകരണം ഫെബ്രുവരി പതിനഞ്ചോടെ അബുദബിയില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലും പ്രിയന്‍ കൂട്ടുകെട്ടില്‍ നാല്‍പതോളംചിത്രങ്ങള്‍ പിറന്നിട്ടുണ്ട്.
ഇതുകൂടാതെ ഇപ്പോള്‍ തേജ് എന്ന ഹിന്ദി ചിത്രത്തിലും ഇവര്‍ ഒന്നിയ്ക്കുകയാണ്. ഇതിന്റെ ചിത്രീകരണം ഡിസംബറില്‍ ലണ്ടനില്‍ വച്ച് നടന്നിരുന്നു. മോഹന്‍ലാലിനൊപ്പം ജോലിചെയ്യുകയെന്നത് എന്നും തനിക്കിഷ്ടമുള്ളകാര്യമാണെന്ന് പ്രിയദര്‍ശന്‍ പറയുന്നു.
ഏഴു വര്‍ഷത്തിന് മുമ്പാണ് ഇരുവരും അവസാനമായി ഒരു ചിത്രത്തിന് വേണ്ടി ഒന്നിച്ചത്. പുതിയ ചിത്രം ലാല്‍-പ്രിയന്‍ കൂട്ടുകെട്ടില്‍ മലയാളികള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു ചിത്രം തന്നെയായിരിക്കുമെന്ന് പ്രിയന്‍ പറയുന്നു. ചിത്രത്തിലെ താരനിര്‍ണയം നടന്നുവരുകയാണ്.
Tuesday, November 30, 2010
Mohanlal Bollywood Movie Tez Photogallery
Mohanlal will appear in the role of a police officer in the movie. Interestingly, Mohanlal played a police officer in all his previous appearances in Bollywood in movies like ‘Company’ and ‘RGV Ki Aag’.
Friday, November 26, 2010
പ്രിയന്‍- ലാല്‍ ടീം വീണ്ടും
2004-ല്‍ ദിലീപിനെ നായകനാക്കി വെട്ടം എന്ന ചിത്രമാണ് പ്രിയന്‍ അവസാനമായി മലയാളത്തില്‍ ഒരുക്കിയത്. 2003 ല്‍ പുറത്തിറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴം ആയിരുന്നു മോഹന്‍ലാലും പ്രിയനും ഒന്നിച്ച അവസാന ചിത്രം. താന്‍ ഒടുവില്‍ ചെയ്‌ത രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടതോടെ പ്രിയന്‍
ഹിന്ദിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. താന്‍ ഇനി മലയാളത്തില്‍ കോമഡി ചിത്രം ചെയ്യില്ലെന്നും ചെയ്‌താല്‍ അത് സീരിയസ് സബ്‌ജക്‌ട് ആയിരിക്കുമെന്നും അന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
എന്നാല്‍ മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നത് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ പഴയകാല സിനിമകളുടെ ഗണത്തില്‍പ്പെടുന്ന ചിത്രമാണെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ ഹാസ്യചിത്രം ഒരുക്കുന്നത്. ഹിന്ദിയില്‍ താന്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് പ്രിയന്‍ ഇപ്പോള്‍. ഇപ്പോള്‍ ചിത്രീകരണം നടന്നുവരുന്ന ഹിന്ദി ചിത്രമായ തേസില്‍ ഒരു പ്രധാന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ചിത്രീകരണം ജനുവരിയില്‍ അവസാനിക്കും.