Monday, January 3, 2011

ലാല്‍-പ്രിയന്‍ ചിത്രം ഫെബ്രുവരിയില്‍ തുടങ്ങും



മോഹന്‍ലാലും സംവിധയാകന്‍ പ്രിയദര്‍ശനും ഒ്ന്നിച്ചപ്പോഴൊക്കെ മലയാളികള്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ ഒട്ടേറെ നല്ല ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയില്‍ പല ചിത്രങ്ങളും എക്കാലത്തെയും നല്ല മലയാളചിത്രങ്ങളില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ മാജിക് ആവര്‍ത്തിക്കാന്‍ ഏറെവര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും പ്രിയനും വീണ്ടും ഒന്നിയ്ക്കുന്നു. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഇവരുടെ ഏറ്റവും പുതിയ ചിത്രം വരുന്നത്.

ചിത്രത്തിന്റെ പേര് ഇതേവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും ചിത്രീകരണം ഫെബ്രുവരി പതിനഞ്ചോടെ അബുദബിയില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലും പ്രിയന്‍ കൂട്ടുകെട്ടില്‍ നാല്‍പതോളംചിത്രങ്ങള്‍ പിറന്നിട്ടുണ്ട്.

ഇതുകൂടാതെ ഇപ്പോള്‍ തേജ് എന്ന ഹിന്ദി ചിത്രത്തിലും ഇവര്‍ ഒന്നിയ്ക്കുകയാണ്. ഇതിന്റെ ചിത്രീകരണം ഡിസംബറില്‍ ലണ്ടനില്‍ വച്ച് നടന്നിരുന്നു. മോഹന്‍ലാലിനൊപ്പം ജോലിചെയ്യുകയെന്നത് എന്നും തനിക്കിഷ്ടമുള്ളകാര്യമാണെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

ഏഴു വര്‍ഷത്തിന് മുമ്പാണ് ഇരുവരും അവസാനമായി ഒരു ചിത്രത്തിന് വേണ്ടി ഒന്നിച്ചത്. പുതിയ ചിത്രം ലാല്‍-പ്രിയന്‍ കൂട്ടുകെട്ടില്‍ മലയാളികള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു ചിത്രം തന്നെയായിരിക്കുമെന്ന് പ്രിയന്‍ പറയുന്നു. ചിത്രത്തിലെ താരനിര്‍ണയം നടന്നുവരുകയാണ്.