Showing posts with label mohanlal. Show all posts
Showing posts with label mohanlal. Show all posts
Wednesday, July 27, 2011
CASANOVA - New Stills
Labels:
casanova stills,
cinema news updates,
filim news updates,
filimnewsupdates,
malayalam movie casanova,
mohanlal,
roma,
roshan andrews
Ammukuttiyammayude Ajayan
Labels:
ammukuttiyammayude ajayan stills,
biju menon,
innacent,
laya,
malayalam movie ammukuttiyammayude ajayan,
mohanlal,
padmapriya,
sathyan andhikkadu,
sheela
Thursday, June 23, 2011
മോഹന്‍ലാലിന്‍റെ മുന്നൂറാം ചിത്രം ഓണത്തിന്
യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ 300 സിനിമകള്‍ പൂര്‍ത്തിയാക്കുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ‘പ്രണയം’ ആണ് ലാലിന്‍റെ മുന്നൂറാം ചിത്രം. അതിലും ആഹ്ലാദകരമായ വാര്‍ത്ത, മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായി ‘പ്രണയം’ തീരുമാനിച്ചു എന്നതാണ്. മോഹന്‍ലാലിന് ഓണച്ചിത്രം ഉണ്ടാകില്ലെന്ന നിരാശയിലായിരുന്നു ലാല്‍ ആരാധകര്‍. എന്തായാലും ബ്ലെസിയുടെ സിനിമ ഓണത്തിനെത്തുന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവ ലാലിന്‍റെ ഓണച്ചിത്രമായി മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാണ്. എന്നാല്‍ ഷൂട്ടിംഗ് തീരാത്തതിനാല്‍ കാസനോവ ഓണത്തിനെത്തിക്കാനാവില്ലെന്ന് റോഷന്‍ അറിയിച്ചു. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്‍റെ സിനിമ ഓണച്ചിത്രമാക്കാന്‍ ആലോചിച്ചെങ്കിലും ഓണത്തിനിറക്കാനായി ഒരു സിനിമ തട്ടിക്കൂട്ടാന്‍ താനില്ലെന്ന് സത്യന്‍ അറിയിച്ചതോടെ ആ വഴിയും അടഞ്ഞു.
അങ്ങനെയാണ് ബ്ലെസിയുടെ സിനിമയെക്കുറിച്ച് ലാല്‍ ക്യാമ്പ് ആരാഞ്ഞത്. ‘പ്രണയം’ 15 ദിവസത്തോളം ഷൂട്ടിംഗ് നേരത്തേ പൂര്‍ത്തിയായതാണ്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് വേഗം തീര്‍ത്ത് ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുമെന്ന് ബ്ലെസി ഉറപ്പു നല്‍കി. അതോടെ മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായി ‘പ്രണയം’ ആന്‍റണി പെരുമ്പാവൂര്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഒരു സമ്പൂര്‍ണ പ്രണയചിത്രമാണ് പ്രണയം. മോഹന്‍ലാല്‍, ജയപ്രദ, അനുപം ഖേര്‍, അനൂപ് മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്നവരുടെ പ്രണയം എന്ന കണ്‍സെപ്ടാണ് ബ്ലെസി ഇവിടെ പ്രയോഗിക്കുന്നത്. ഒ എന്‍ വി രചിച്ച നാലു ഗാനങ്ങളാണ് മറ്റൊരു സവിശേഷത. എം ജയചന്ദ്രനാണ് സംഗീതം. സെപ്റ്റംബര്‍ ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.
Labels:
anoop menon,
anupam kher,
blessi,
cinema news updates,
filim news updates,
jayaprada,
m jayachandran,
malayalam movie pranayam,
mohanlal,
mohanlals 300th movie pranayam,
onv kuruppu
'പ്രണയം' ഓണത്തിനെത്തും
ലാല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ബ്ലെസിയുടെ മോഹന്‍ലാല്‍ ചിത്രം 'പ്രണയം' ഈ ഓണക്കാലത്ത് പ്രദര്‍ശനത്തിനെത്തും. കാസനോവയാണ് ഓണച്ചിത്രമായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കും എന്ന് വന്നതോടെ ഓണത്തിന് ലാല്‍ചിത്രമുണ്ടാകില്ലെന്ന് സൂചന പരന്നു.
ഇതിനിടെ പ്രണയത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കാസനോവയില്‍ ലാല്‍ വീണ്ടും ജോയിന്‍ ചെയ്തു. വിദേശത്തെ ഷൂട്ടിങ്ങിന് ശേഷം മടങ്ങിയെത്തിയ ലാല്‍ സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. സൂപ്പര്‍താരങ്ങള്‍ വമ്പന്‍ ചിത്രവുമായി ഓണക്കാലത്തെത്തുമ്പോള്‍ തങ്ങളുടെ താരത്തിന്റെ ചിത്രമുണ്ടാവില്ലെന്ന വാര്‍ത്തകള്‍ ലാല്‍ ആരാധകരില്‍ നിരാശ പടര്‍ത്തിയിരുന്നു. ഏതായാലും സപ്തംബര്‍ ഏഴിന് പ്രണയം മാക്‌സ് ലാബ് റിലീസ് ചെയ്യുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.
ലാലിന്റെ 300 ാമത് ചിത്രം എന്ന നിലയിലായിരിക്കും പ്രണയം മാര്‍ക്കറ്റ് ചെയ്യുക. ലാലിന് പുറമേ അനുപം ഖേറും ജയപ്രദയും പ്രണയത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം ജയചന്ദ്രന്‍ ചിട്ടപ്പെട്ടുത്തി ഒ.എന്‍.വി കുറുപ്പ് എഴുതിയ നാല് ഗാനങ്ങളുണ്ടാകും സിനിമയില്‍
ഇതിനിടെ പ്രണയത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കാസനോവയില്‍ ലാല്‍ വീണ്ടും ജോയിന്‍ ചെയ്തു. വിദേശത്തെ ഷൂട്ടിങ്ങിന് ശേഷം മടങ്ങിയെത്തിയ ലാല്‍ സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. സൂപ്പര്‍താരങ്ങള്‍ വമ്പന്‍ ചിത്രവുമായി ഓണക്കാലത്തെത്തുമ്പോള്‍ തങ്ങളുടെ താരത്തിന്റെ ചിത്രമുണ്ടാവില്ലെന്ന വാര്‍ത്തകള്‍ ലാല്‍ ആരാധകരില്‍ നിരാശ പടര്‍ത്തിയിരുന്നു. ഏതായാലും സപ്തംബര്‍ ഏഴിന് പ്രണയം മാക്‌സ് ലാബ് റിലീസ് ചെയ്യുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.
ലാലിന്റെ 300 ാമത് ചിത്രം എന്ന നിലയിലായിരിക്കും പ്രണയം മാര്‍ക്കറ്റ് ചെയ്യുക. ലാലിന് പുറമേ അനുപം ഖേറും ജയപ്രദയും പ്രണയത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം ജയചന്ദ്രന്‍ ചിട്ടപ്പെട്ടുത്തി ഒ.എന്‍.വി കുറുപ്പ് എഴുതിയ നാല് ഗാനങ്ങളുണ്ടാകും സിനിമയില്‍
Labels:
anupam kher,
blessi,
cinema news updates,
filim news updates,
malayalam movie casanova,
malayalam movie pranayam,
mohanlal
Tuesday, June 14, 2011
മേയ് മാസപ്പൂക്കളുമായി പൃഥ്വിരാജ്
മാണിക്യക്കല്ലിലൂടെ തന്‍റെ ഇമേജ് മാറ്റിപ്പണിയുകയായിരുന്നു ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. ആക്ഷന്‍ ചിത്രങ്ങളില്‍ മാത്രം തിളങ്ങുന്നു എന്ന പേരുദോഷമാണ് മാണിക്യക്കല്ലിലൂടെ പൃഥ്വി മാറ്റിത്തീര്‍ത്തത്. സത്യന്‍ അന്തിക്കാട് ലൈനിലുള്ള സിനിമകള്‍ക്ക് പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യത തിരിച്ചറിഞ്ഞാകണം ഇനി കുറച്ച് ‘ലൈറ്റ്’ സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കാമെന്നാണ് പൃഥ്വിരാജ് തീരുമാനിച്ചിരിക്കുന്നത്.
പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത രഞ്ജിത് ശങ്കര്‍ അല്‍പ്പം കട്ടിയുള്ള വിഷയങ്ങള്‍ സിനിമയാക്കണമെന്ന അഭിപ്രായക്കാരനാണ്. അര്‍ജുനന്‍ സാക്ഷി പരാജയമായെങ്കിലും തന്‍റെ അടുത്ത ചിത്രത്തിലും പൃഥ്വിയെ നായകനാക്കണമെന്നാണ് രഞ്ജിത് ശങ്കര്‍ ആഗ്രഹിച്ചത്. പൃഥ്വിയെ സമീപിച്ചപ്പോള്‍ അല്‍പ്പം ലളിതമായ സബ്ജക്ടുമായി വരാനുള്ള നിര്‍ദ്ദേശം കൊടുത്തതായാണ് വിവരം. എന്തായാലും പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു - ‘മേയ് ഫ്ലവര്‍’.
ലളിതമായ ഒരു ലവ് സ്റ്റോറിയാണ് മേയ് ഫ്ലവര്‍. പൃഥ്വിയുടെ നായികയായി ഒരു പുതുമുഖത്തെയാണ് പരിഗണിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. രഞ്ജിത് ശങ്കര്‍ തന്നെ രചന നിര്‍വഹിക്കുന്നു.
അതേസമയം, ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന കസിന്‍സ്, അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയുടെ ചര്‍ച്ചകള്‍ പൃഥ്വിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. കസിന്‍സില്‍ പൃഥ്വിക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ അമല്‍ നീരദ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നു. അമല്‍ നീരദ് ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജാണ്.
Labels:
amal neeradh,
causins,
cinema news updates,
lal jose,
malayalam movie maymasapookal,
Mammootty,
mohanlal,
prithviraj,
ranjith shankar
Subscribe to:
Posts (Atom)