Showing posts with label amal neeradh. Show all posts
Showing posts with label amal neeradh. Show all posts

Tuesday, June 14, 2011

മേയ് മാസപ്പൂക്കളുമായി പൃഥ്വിരാജ്



മാണിക്യക്കല്ലിലൂടെ തന്‍റെ ഇമേജ് മാറ്റിപ്പണിയുകയായിരുന്നു ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. ആക്ഷന്‍ ചിത്രങ്ങളില്‍ മാത്രം തിളങ്ങുന്നു എന്ന പേരുദോഷമാണ് മാണിക്യക്കല്ലിലൂടെ പൃഥ്വി മാറ്റിത്തീര്‍ത്തത്. സത്യന്‍ അന്തിക്കാട് ലൈനിലുള്ള സിനിമകള്‍ക്ക് പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യത തിരിച്ചറിഞ്ഞാകണം ഇനി കുറച്ച് ‘ലൈറ്റ്’ സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കാമെന്നാണ് പൃഥ്വിരാജ് തീരുമാനിച്ചിരിക്കുന്നത്.

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത രഞ്ജിത് ശങ്കര്‍ അല്‍പ്പം കട്ടിയുള്ള വിഷയങ്ങള്‍ സിനിമയാക്കണമെന്ന അഭിപ്രായക്കാരനാണ്. അര്‍ജുനന്‍ സാക്ഷി പരാജയമായെങ്കിലും തന്‍റെ അടുത്ത ചിത്രത്തിലും പൃഥ്വിയെ നായകനാക്കണമെന്നാണ് രഞ്ജിത് ശങ്കര്‍ ആഗ്രഹിച്ചത്. പൃഥ്വിയെ സമീപിച്ചപ്പോള്‍ അല്‍പ്പം ലളിതമായ സബ്ജക്ടുമായി വരാനുള്ള നിര്‍ദ്ദേശം കൊടുത്തതായാണ് വിവരം. എന്തായാലും പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു - ‘മേയ് ഫ്ലവര്‍’.

ലളിതമായ ഒരു ലവ് സ്റ്റോറിയാണ് മേയ് ഫ്ലവര്‍. പൃഥ്വിയുടെ നായികയായി ഒരു പുതുമുഖത്തെയാണ് പരിഗണിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. രഞ്ജിത് ശങ്കര്‍ തന്നെ രചന നിര്‍വഹിക്കുന്നു.

അതേസമയം, ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന കസിന്‍സ്, അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയുടെ ചര്‍ച്ചകള്‍ പൃഥ്വിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. കസിന്‍സില്‍ പൃഥ്വിക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ അമല്‍ നീരദ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നു. അമല്‍ നീരദ് ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജാണ്.

Tuesday, January 11, 2011

അമല്‍ നീരദിന്റെ വി'നായകന്‍'



ക്രാഫ്റ്റ് തെളിയിച്ചിട്ടും ഹിറ്റ് സൃഷ്ടിയ്ക്കാന്‍ കഴിയാത്ത സംവിധായകനാണ് അമല്‍ നീരദ്. ആദ്യ ചിത്രമായ ബിഗ് ബി മുതല്‍ അന്‍വര്‍ വരെയുള്ള സിനിമകളില്‍ സംവിധായകനെന്ന നിലയില്‍ അമലിന് കഴിവ് തെളിയിക്കാനായി.

എന്നാല്‍ നല്ല തിരക്കഥകളുടെ അഭാവം ഈ സിനിമകള്‍ക്കെല്ലാം തിരിച്ചടിയായി. ആദ്യം മമ്മൂട്ടി പിന്നെ മോഹന്‍ലാല്‍, ഒടുവില്‍ പൃഥ്വി ഇവരൊക്കെയായിരുന്നു അമല്‍ സിനിമകളിലെ നായകന്മാര്‍. ഒരു നവാഗത സംവിധായകനെന്ന നിലയില്‍ ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടും അവസരം മുതലാക്കാന്‍ അമലിന് കഴിഞ്ഞില്ല. ഇപ്പോഴിതാ സൂപ്പര്‍താരനിരയെ ഒഴിവാക്കി സംവിധായകന്‍ വഴിമാറി നടക്കുകയാണ്.

തന്റെ സിനിമകളില്‍ തന്നെ ഗുണ്ടയായും തല്ലുകൊള്ളിയുമായൊക്കെ അഭിനയിച്ച വിനായകനെയാണ് അമല്‍ തന്റെ നായകനാക്കുന്നത്. ആദ്യമായാണ് ഇത്രയും മികച്ചൊരു അവസരം വിനായകന് ലഭിയ്ക്കുന്നത്. നടന്റെ വ്യത്യസ്തമായ രൂപഭാവങ്ങളാണ് അമലിനെ ആകര്‍ഷിച്ചത്. വിദേശരാജ്യങ്ങളിലായിരുന്നെങ്കില്‍ വിനായകന്‍ മികച്ചൊരു മോഡലായി മാറുമായിരുന്നെന്ന് അമല്‍ പറയുന്നു.

മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടറില്‍ വരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ വിനായകന്‍ അമല്‍ സിനിമയിലൂടെ പുതിയ ഉയരങ്ങളിലെത്തുമെന്ന് തന്നെ കരുതാം.

Saturday, November 20, 2010

അന്‍വര്‍ നവംബര്‍ 19ന് കോളിവുഡില്‍



പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ഹിറ്റ് അന്‍വറിന്റെ തമിഴ് ഡബ്ബ് നവംബര്‍ 19ന് തിയറ്ററുകളിലെത്തും. കോളിവുഡിലെ പ്രമുഖ താരങ്ങളായ മംമ്ത, പ്രകാശ് രാജ് എന്നിവരും അണിനിരക്കുന്ന ചിത്രം തമിഴ്‌നാട്ടിലും വിജയം കൊയ്യുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

മൊഴി പോലുള്ള വമ്പന്‍ ഹിറ്റുകള്‍ അവിടെ ലഭിച്ചിട്ടുള്ള പൃഥ്വിയുടെ ഏറ്റവുമവസാനത്തെ തമിഴ് ചിത്രം രാവണനായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ കേരളത്തില്‍ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു. മംമ്തയും പൃഥ്വിയും പാടിയഭിനയിച്ചിരിയ്ക്കുന്ന സിനിമയിലെ എല്ലാ ഗാനങ്ങളും മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു.

കടപ്പാട് one india.com