Showing posts with label pridhviraj. Show all posts
Showing posts with label pridhviraj. Show all posts
Thursday, June 9, 2011
‘സ്റ്റോപ്പ് വയലന്‍സ്’ രണ്ടാം ഭാഗം തുടങ്ങി, പൃഥ്വി ഇല്ല
2002ല്‍ എ കെ സാജന്‍ സംവിധാനം ചെയ്ത ‘സ്റ്റോപ്പ് വയലന്‍സ്’ മലയാള സിനിമയില്‍ മാറ്റത്തിന്‍റെ സന്ദേശവുമായി വന്ന ചിത്രമാണ്. പൃഥ്വിരാജ് എന്ന യുവ സൂപ്പര്‍താരത്തിന്‍റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു ആ സിനിമ. സ്റ്റോപ്പ് വയലന്‍സിന് രണ്ടാംഭാഗം ഒരുങ്ങുകയാണ്. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ സ്റ്റോപ്പ് വയലന്‍സില്‍ ‘സാത്താന്‍’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നില്ല. മറ്റൊരു യുവപ്രതീക്ഷയായ ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍.
അതേ, സ്റ്റോപ്പ് വയലന്‍സിന്‍റെ രണ്ടാം ഭാഗമായ ‘അസുരവിത്ത്’ പെരുമഴയത്തും ചിത്രീകരണം പുരോഗമിക്കുകയാണ്. എ കെ സാജന്‍ തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ ഡോണ്‍ ബോസ്കോ എന്ന യുവ പുരോഹിതനെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. സംവൃത സുനിലാണ് നായിക.
സ്റ്റോപ്പ് വയലന്‍സില്‍ ചന്ദ്രാ ലക്ഷ്മണ്‍ അവതരിപ്പിച്ച ആഞ്ചലീന എന്ന കഥാപാത്രത്തിന്‍റെ മകനാണ് ഡോണ്‍ ബോസ്കോ. ഒരു മാലാഖയെപ്പോലെ പരിശുദ്ധയായിരുന്ന ആഞ്ചലീനയ്ക്ക് സാത്താനില്‍(പൃഥ്വി അവതരിപ്പിച്ച കഥാപാത്രം) ഉണ്ടായ മകന്‍. അയാള്‍ ഒരു പുരോഹിതനാണ്. പക്ഷേ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ചില സംഭവങ്ങള്‍ അവനെ മാറ്റിത്തീര്‍ക്കുകയാണ്.
ലീലാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന അസുരവിത്തില്‍ ബിജു മേനോന്‍, നിവിന്‍ പോളി, ജഗതി, വിജയരാഘവന്‍, കലാഭവന്‍ മണി, വിജയകുമാര്‍, സീമാ ജി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
സ്റ്റോപ്പ് വയലന്‍സ്, ലങ്ക എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള എ കെ സാജന്‍ ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ്. ദ്രോണ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ തകര്‍ച്ചയോടെ സിനിമയില്‍ നിന്ന് വിട്ടുനിന്ന എ കെ സാജന്‍ അസുരവിത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്.
Labels:
a k sajan,
asif ali,
biju menon,
filim news updates,
Film News,
jagathi sreekumar,
kalabhavan mani,
malayalam movie stop violance,
malaylam movie asuravithu,
pridhviraj,
seema g nair
Tuesday, May 17, 2011
കഥപറയുന്ന മാണിക്യക്കല്ല്
പഠിക്കാന്‍ മടികാട്ടുന്ന കുട്ടികളും പഠിപ്പിക്കാന്‍ മെനക്കെടാത്ത അധ്യാപകരും സമംചേരുമ്പോള്‍ അത് വണ്ണാമല ഗവ. ഹൈസ്‌കൂളാകും. ഓരോ ക്ലാസ്സിലും ഒന്നില്‍ക്കൂടുതല്‍ വര്‍ഷം പഠിക്കുന്ന 'ഇരുത്തം വന്ന' വിദ്യാര്‍ഥികളുടെ സ്‌കൂള്‍. സമ്പൂര്‍ണ പരാജയത്തിന്റെ വട്ടപ്പൂജ്യവും തലയില്‍വെച്ചാണ് ഓരോ വര്‍ഷവും അവിടെനിന്ന് കുട്ടികള്‍ പടിയിറങ്ങുന്നത്. പാഠം പഠിക്കാതെയും പഠിപ്പിക്കാതെയും പരാജയങ്ങളില്‍നിന്ന് പരാജയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടുകൊണ്ടേയിരിക്കുമ്പോഴും സ്‌കൂളിലെ അധ്യാപകരും കുട്ടികളും മാത്രം ഒരു പാഠവും പഠിച്ചില്ല. അവിടേക്കാണ് വിനയചന്ദ്രന്‍ എന്ന അധ്യാപകന്‍ വരുന്നത്.
അയാള്‍ സ്‌കൂളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പല പരിഷ്‌കാരങ്ങളെയും തുഗ്ലക്ക് മോഡല്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് അധികൃതരും സഹപ്രവര്‍ത്തകരും, എന്തിന് കുട്ടികള്‍ പോലും. പക്ഷേ, പതുക്കെ പതുക്കെ അയാള്‍ എല്ലാവരെയും തന്റെ വഴിയിലേക്കെത്തിക്കുന്നു. വട്ടപ്പൂജ്യത്തിന്റെ നാണക്കേടില്‍നിന്ന് നൂറ് ശതമാനത്തിന്റെ തിളക്കത്തിലേക്ക് വണ്ണാമല സ്‌കൂളിനെ കൈപിടിച്ചുയര്‍ത്താനുള്ള വിനയചന്ദ്രന്‍ മാഷിന്റെ യാത്ര അവിടെ തുടങ്ങുകയാണ്. ആ കഥയാണ് എം.മോഹനന്‍ സംവിധാനം ചെയ്ത 'മാണിക്യക്കല്ല്' പറയുന്നത്.
പൃഥ്വിരാജാണ് വിനയചന്ദ്രന്‍ മാഷായി എത്തുന്നത്. സംവൃത സുനിലാണ് നായിക. ചാന്ദ്‌നി എന്ന കായികാധ്യാപികയുടെ വേഷമാണ് സംവൃതയ്ക്ക്. നെടുമുടി വേണു, സലീംകുമാര്‍, സായികുമാര്‍, ജഗദീഷ്, കോട്ടയം നസീര്‍, അനില്‍ മുരളി, കെ.പി.എ.സി. ലളിത, മാസ്റ്റര്‍ നവനീത് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സംഗീതസംവിധായകന്‍ എം.ജയചന്ദ്രനും ഗാനരചയിതാവ് അനില്‍ പനച്ചൂരാനും അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
നിര്‍മാണം: എ.എസ്. ഗിരീഷ്‌ലാല്‍, ഛായാഗ്രഹണം: പി. സുകുമാര്‍, സംഗീതം: എം. ജയചന്ദ്രന്‍, ഗാനരചന: അനില്‍ പനച്ചൂരാന്‍, രമേശ് കാവില്‍, കലാസംവിധാനം: സന്തോഷ് രാമന്‍.കൂത്തുപറമ്പ് പാട്യം സ്വദേശിയായ എം.മോഹനന്‍ സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായാണ് സിനിമാരംഗത്തേക്ക് വരുന്നത്. 2007-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം കഥപറയുമ്പോളിലൂടെ മോഹനന്‍ സ്വതന്ത്ര സംവിധായകനായി. ആദ്യപടം സൂപ്പര്‍ഹിറ്റാക്കിയ സംവിധായകരെ സംബന്ധിച്ച് രണ്ടാമത്തെ ചിത്രം ഒരു വെല്ലുവിളിയാണ്.
യാദൃച്ഛികമായി സംഭവിച്ചതല്ല ആദ്യജയമെന്ന് തെളിയിക്കേണ്ടത് അവരുടെ ബാധ്യതയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യും. മോഹനനെ സംബന്ധിച്ച് അത് മാത്രമായിരുന്നില്ല വെല്ലുവിളി. ആദ്യ ചിത്രം വിജയിച്ചത് ശ്രീനിവാസന്‍ എന്ന രചയിതാവിന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ എന്ന ലേബലുള്ളതുകൊണ്ടും ആണെന്ന വാദങ്ങളെക്കൂടി മറികടക്കണമായിരുന്നു.
വിജയവഴിയില്‍ മാണിക്യക്കല്ല് മുന്നേറുമ്പോള്‍ മോഹനന്‍ അത്തരം മിഥ്യാ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് മലയാള സിനിമയില്‍ സ്വന്തമായ ഒരിടം കണ്ടെത്തിക്കഴിഞ്ഞു. കഥപറയുമ്പോള്‍ സൗഹൃദത്തിന്റെ കഥയായിരുന്നെങ്കില്‍ മാണിക്യക്കല്ല് ഗുരുശിഷ്യ ബന്ധത്തിന്റെ കഥയാണ്. കഥപറയുമ്പോളില്‍നിന്ന് മാണിക്യക്കല്ലിലേക്ക് എങ്ങനെ എത്തിച്ചേര്‍ന്നു എന്ന കഥ പറയുന്നു ഇവിടെ എം.മോഹനന്‍.
വണ്ണാമല ഗവ. ഹൈസ്‌കൂള്‍ കേവലം സങ്കല്പമല്ല
വട്ടപ്പൂജ്യം തോല്‍വിയില്‍നിന്ന് നൂറ് ശതമാനം വിജയത്തിലേക്ക് വന്‍ കുതിപ്പ് നടത്തുന്ന വണ്ണാമല ഗവ. ഹൈസ്‌കൂള്‍ കേവലം ഭാവനാസൃഷ്ടിയില്ല. അത് യാഥാര്‍ഥ്യമാണ്. തലശ്ശേരിയില്‍ ഇതുപോലെ ഒരു സ്‌കൂള്‍ ഉണ്ടായിരുന്നു. എല്ലാ കുട്ടികളും തോല്‍ക്കുന്ന, യാതൊരു സൗകര്യവും ഇല്ലാത്ത ഒരു സ്‌കൂള്‍. എന്നാല്‍, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കുട്ടികളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം സ്‌കൂളിനെ വര്‍ഷങ്ങള്‍ക്കുശേഷം നൂറ് ശതമാനം വിജയത്തിലെത്തിച്ചു. ആ കഥയില്‍നിന്നാണ് മാണിക്യക്കല്ല് എന്ന സിനിമ ഉണ്ടാകുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന മധുരച്ചൂരല്‍, ചോക്കുപൊടി എന്നീ പംക്തികളും സിനിമയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
മാണിക്യക്കല്ല് എന്ന പേര്
എപ്പോഴും തിളങ്ങിക്കൊണ്ടേയിരിക്കുന്നതാണ് മാണിക്യക്കല്ല്. അതുപോലെയായിരിക്കണം അധ്യാപകരും. ചുറ്റുമുള്ളവരിലേക്ക് നന്മയുടെ പ്രകാശം ചൊരിഞ്ഞ് അവര്‍ തിളങ്ങിക്കൊണ്ടേയിരിക്കണം. അതില്‍നിന്നാണ് ആ പേര് വന്നത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഗൈഡ് ചെയ്യപ്പെടുന്നത് അധ്യാപകരാലാണ്.അതുകൊണ്ടുതന്നെ അവരുടെ ഉത്തരവാദിത്വവും കൂടുതലാണ്.അധ്യാപകര്‍ പ്രകാശം വിതറുന്ന മാണിക്യക്കല്ലുകളായാല്‍ തിളങ്ങുന്നത് ഒരു തലമുറയാണ്. ഈ സന്ദേശമാണ് ചിത്രം നല്‍കുന്നത്.
നാലുവര്‍ഷം എന്ന ഗ്യാപ്പ് ഫീല്‍ ചെയ്തതേയില്ല
ആദ്യ ചിത്രത്തിനുശേഷം നാല് വര്‍ഷത്തെ ഗ്യാപ്പ് ഉണ്ടായല്ലോ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, എനിക്ക് ആ ഗ്യാപ്പ് ഫീല്‍ ചെയ്തിട്ടേയില്ല. കാരണം ബസ്സിനുവേണ്ടി കാത്തിരിക്കുമ്പോള്‍ അഞ്ച് മിനിറ്റുപോലും നമുക്ക് വലിയ ഗ്യാപ്പായി തോന്നും. എന്നാല്‍, ബസ്സില്‍ കയറിക്കഴിഞ്ഞാലോ? സമയം പോകുന്നതേ അറിയില്ല. അതേപോലെയാണ് ഈ സിനിമയുടെ കാര്യവും. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഇതിന്റെ കൂടെയാണ്. പിന്നെങ്ങനെ ഗ്യാപ്പ് ഫീല്‍ ചെയ്യും?
ഹീറോയിസമില്ലാത്ത നായകന്‍
വലിയ ഹീറോയിസമൊന്നുമില്ലാത്ത നായകനായി പൃഥ്വിരാജിനെ അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. പക്ഷേ, കഥ കേട്ട് ത്രില്ലടിച്ച പൃഥ്വിക്ക് പടം സ്വീകരിക്കപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലായിരുന്നു. വിനയചന്ദ്രന്‍ മാഷിന്റെ രൂപത്തിലേക്ക് മാറുന്നതിനായി പൃഥ്വി ജിമ്മില്‍ പോകുന്നതുപോലും കുറച്ചുനാളത്തേക്ക് നിര്‍ത്തിവെച്ചു. സംവൃതയുടെയും വ്യത്യസ്തമായ അപ്പിയറന്‍സാണ്. മിക്ക സിനിമകളിലും സംവൃതയുടേത് വളരെ പതുങ്ങിയ സ്വഭാവത്തോടുകൂടിയ കഥാപാത്രങ്ങളാണ്. എന്നാല്‍, ഇതില്‍ തന്റേടിയായ, വായാടിയായ കഥാപാത്രമായാണ് സംവൃത എത്തുന്നത്.
ജയചന്ദ്രനും പനച്ചൂരാനും
എം. ജയചന്ദ്രനെ അഭിനയിപ്പിക്കുന്ന കാര്യം കഥ എഴുതുമ്പോള്‍ത്തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തോട് ഇക്കാര്യം ഷൂട്ടിങ്ങിന് കുറച്ച് ദിവസം മുമ്പ് മാത്രമാണ് പറഞ്ഞത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും എന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. അനില്‍ പനച്ചൂരാന്‍ വന്നത് വളരെ യാദൃച്ഛികമായാണ്. ഇങ്ങനെയൊരു റോള്‍ ചെയ്താലോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളുകയായിരുന്നു.
ആദ്യ പടം നല്‍കിയ ബലം
ശ്രീനിവാസനെപ്പോലുള്ള ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് തന്നെ ഒരു വലിയ അനുഭവമാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ സ്‌ക്രിപ്റ്റ് വര്‍ക്കിന് ഇരിക്കുക കൂടി ചെയ്താലോ? കഥപറയുമ്പോള്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ ആ നേട്ടം ഈ പടത്തിന് ഏറെ ഉപകരിച്ചു.
ലൊക്കേഷന്‍ പാലക്കാടും പൊള്ളാച്ചിയും
സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് പാലക്കാട്ടാണ്. പാട്ടുകള്‍ പൊള്ളാച്ചിയിലും ഊട്ടിയിലുമായി ചിത്രീകരിച്ചു. മറ്റു സിനിമകളില്‍ കണ്ടുപരിചയിച്ച പൊള്ളാച്ചിയല്ല മാണിക്യക്കല്ലില്‍ കാണുന്നത് എന്ന പ്രത്യേകതയുണ്ട്.
എം.ടി.യുടെ വാക്കുകള്‍ തന്ന ഐശ്വര്യം
''അധ്യാപകര്‍ മനുഷ്യത്വത്തിന്റെ പ്രതീകങ്ങളാണ്. ജീവിതമെന്ന മഹാസംഘര്‍ഷത്തിന് നടുവില്‍ ജീവിക്കുമ്പോഴും സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ എന്നും ജനങ്ങള്‍ക്കൊപ്പമുണ്ട്‌യ്ത്തയ്ത്ത എം.ടി. വാസുദേവന്‍ നായരുടെ ഈ വാക്കുകള്‍ എഴുതിക്കാണിച്ചാണ് ചിത്രം അവസാനിക്കുന്നത്. ഇത് കിട്ടുന്നതും വളരെ യാദൃച്ഛികമായിട്ടാണ്. അദ്ദേഹം ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ വാര്‍ത്ത പത്രത്തില്‍ വന്നിരുന്നു. അതിലാണ് ഈ വരികള്‍ കണ്ടത്.
ഇങ്ങനെയൊരു സന്ദേശവാക്യം സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ചേര്‍ക്കണമെന്ന് വിചാരിച്ചിരുന്ന സമയത്താണ് അത് കാണുന്നത്. ഉടന്‍തന്നെ വി.ആര്‍. സുധീഷ് മുഖേന എം.ടി. സാറിന്റെ അനുമതി വാങ്ങുകയായിരുന്നു. ആ വാക്കുകള്‍ തന്ന ഐശ്വര്യവും സിനിമയ്ക്ക് ഗുണമായിട്ടുണ്ടെന്നാണ്
വിശ്വാസം.
അടുത്ത ചിത്രം മനസ്സില്‍ രൂപപ്പെട്ടുവരുന്നു
ഒരു സിനിമ കഴിഞ്ഞ് ഉടനെതന്നെ അടുത്തത് ചെയ്യണമെന്നൊന്നുമില്ല. ഈ പടത്തിന്റെ തിരക്കുകള്‍ ഒന്ന് ഒഴിയട്ടെ. അതിനുശേഷം ഭാര്യ ഷീനയ്ക്കും മകള്‍ ഭവ്യതാരയ്ക്കുമൊപ്പം കുറച്ചുനാള്‍, കുടുംബനാഥന്റെ റോളില്‍. പുതിയ സിനിമ മനസ്സില്‍ രൂപപ്പെട്ടുവരുന്നു. ബാക്കി കാര്യങ്ങളെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല.
Labels:
cinema news updates,
filim news updates,
Film News,
manikyakallu,
manikyakallu malayalam movie,
pridhviraj,
prithviraj,
samvritha sunil
ഇനിയും 50 കൊല്ലം നായകനായി തുടരാം-പൃഥ്വിരാജ്
മലയാള സിനിമയിലെ പ്രവണത വെച്ചുനോക്കിയാല്‍ തനിക്കിനിയും അന്‍പതുവര്‍ഷമെങ്കിലും നായകനായി തുടരാനാകുമെന്ന് പൃഥ്വിരാജ്. വിവാഹം കഴിഞ്ഞതുകൊണ്ട് തന്റെ വിപണിമൂല്യത്തിന് ഇടിവൊന്നും പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ 'മാണിക്യക്കല്ലി'ന്റെ പ്രചാരണാര്‍ത്ഥം നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
17-ാം വയസില്‍ നായകനായി സിനിമയില്‍ എത്തിയതാണ് താന്‍. മലയാള സിനിമയുടെ ഇന്നത്തെ പ്രവണതവെച്ച് ഇനിയും കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും തുടരാനുമാകും. ആക്ഷന്‍ ചിത്രങ്ങള്‍ മാത്രമാണ് താന്‍ ചെയ്യുന്നതെന്ന പ്രചാരണം ശരിയല്ല. 'ഉറുമി' ഒരു ആക്ഷന്‍ ചിത്രമല്ല. 'വീട്ടിലേക്കുള്ള വഴി' ഉള്‍പ്പെടെയുള്ള സിനിമകള്‍ തിയേറ്ററില്‍ എത്തിയിരുന്നെങ്കില്‍ ഇത്തരം ഇമേജുകള്‍ മാറിയേനെ.
'മാണിക്യക്കല്ലി'ന്റെ ക്ലൈമാക്‌സിന് 'കഥപറയുമ്പോള്‍' സിനിമയുടെ ക്ലൈമാക്‌സുമായി സാമ്യം ഉണ്ടെന്നുള്ള വിമര്‍ശനം യാദൃച്ഛികം മാത്രമാണ്. തന്റെ വിവാഹം ഒരു 'മീഡിയാ ഇവന്‍റാക്കി' മാറ്റാന്‍ താല്‍പര്യമില്ലാത്തതിനാലാണ് മാധ്യമങ്ങളില്‍നിന്ന് അക്കാര്യത്തില്‍ അകലം പാലിച്ചത്. വിവാഹം തികച്ചും സ്വകാര്യമായി നടത്തണമെന്നായിരുന്നു ആഗ്രഹമെന്നും പൃഥ്വിരാജ് പറഞ്ഞു. മാണിക്യക്കല്ലിന്റെ സംവിധായകന്‍ മോഹന്‍, നടി സംവൃതാ സുനില്‍, നിര്‍മാതാവ് ഗിരീഷ് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:
cinema news updates,
filim news updates,
Film News,
Film Stars,
kadha paryumbol,
manikyakallu,
pridhviraj,
prithviraj
Sunday, May 15, 2011
‘കസിന്‍സ്’ മുടങ്ങിയതിന് കാരണം ലാലോ പൃഥ്വിയോ അല്ല
തന്‍റെ പ്രസ്റ്റീജ് ചിത്രമായ ‘കസിന്‍സ്’ ചിത്രീകരണം ആരംഭിക്കാന്‍ കഴിയാതെ പോയത് മോഹന്‍ലാലിന്‍റെയോ പൃഥ്വിരാജിന്‍റെയോ കുറ്റം കൊണ്ടല്ലെന്ന് സംവിധായകന്‍ ലാല്‍ ജോസ്. കസിന്‍സ് താന്‍ വേണ്ടെന്നുവച്ചിട്ടില്ലെന്നും ദിലീപ് ചിത്രം കഴിഞ്ഞാല്‍ കസിന്‍സ് തുടങ്ങാനാണ് പദ്ധതിയെന്നും ലാല്‍ ജോസ് അറിയിക്കുന്നു.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ‘കസിന്‍സ്’ തുടങ്ങേണ്ടിയിരുന്നത്. മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്‍റെയുമൊക്കെ ഡേറ്റ്സ് ശരിയായി വന്നതാണ്. എന്നാല്‍ നിര്‍മ്മാതാവിന് ഇവരുടെ ഡേറ്റ്സ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഇതാണ് സത്യം. അല്ലാതെ മോഹന്‍ലാലിന്‍റെയോ പൃഥ്വിയുടെയോ കുറ്റം കൊണ്ടല്ല കസിന്‍സ് മുടങ്ങിയത്. കസിന്‍സ് ഞാന്‍ വേണ്ടെന്നുവച്ചിട്ടില്ല - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ലാല്‍ ജോസ് വെളിപ്പെടുത്തി.
“കസിന്‍സ് എന്ന പ്രൊജക്ട് തീര്‍ച്ചയായും നടക്കും. അതിന്‍റെ വിതരണാവകാശം സെവന്‍ ആര്‍ട്സ് ഏറ്റെടുത്തുകഴിഞ്ഞു. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരുടെ ഡേറ്റുകള്‍ സെവന്‍ ആര്‍ട്സുമായി സംസാരിച്ച് തീര്‍ച്ചപ്പെടുത്തും. ഈ വര്‍ഷമോ അടുത്തവര്‍ഷം ആദ്യമോ കസിന്‍സിന്‍റെ ചിത്രീകരണം ആരംഭിക്കും.” - ലാല്‍ ജോസ് പറയുന്നു.
ലാല്‍ജോസ് അറബിക്കഥ ചെയ്യുന്ന കാലം മുതല്‍ ആലോചിച്ചുതുടങ്ങിയ പ്രൊജക്ടാണ് കസിന്‍സ്. ഇക്ബാല്‍ കുറ്റിപ്പുറത്തെ തിരക്കഥ ചെയ്യാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, അറബിക്കഥ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കസിന്‍സ് ചെയ്യാന്‍ ലാല്‍ ജോസിന് കഴിഞ്ഞില്ല. അറബിക്കഥ കഴിഞ്ഞ് മുല്ല, നീലത്താമര, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ സിനിമകള്‍ ലാല്‍ ജോസ് ചെയ്തു. അപ്പോഴും കസിന്‍സ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്തായാലും സെവന്‍ ആര്‍ട്സ് ഈ പ്രൊജക്ട് ഏറ്റെടുത്തതോടെ ലാല്‍ ജോസിന് ആശ്വാസമായിരിക്കുകയാണ്. തൃശൂര്‍, പൊള്ളാച്ചി, ശിവകാശി എന്നിവിടങ്ങളിലായാണ് കസിന്‍സ് ചിത്രീകരിക്കുകയെന്ന് സൂചനയുണ്ട്.
ദിലീപിനെ നായകനാക്കി ഒരു സിനിമ ചെയ്യാനാണ് ലാല്‍ ജോസ് ഇപ്പോള്‍ ഒരുങ്ങുന്നത്. ബെന്നി പി നായരമ്പലമാണ് തിരക്കഥയെഴുതുന്നത്. വിദേശത്തുവച്ച് ചിത്രീകരിക്കുന്ന ഈ സിനിമയില്‍ വിദേശ നായികയായിരിക്കും. ദിലീപ് - ബെന്നി - ലാല്‍ ജോസ് ടീമിന്‍റെ ‘ചാന്തുപൊട്ട്’ മെഗാഹിറ്റായിരുന്നല്ലോ. ആ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ലാല്‍ ജോസിന്‍റെ പ്രതീക്ഷ.
Labels:
chanthupottu,
cinema news updates,
cousins,
dileep,
filim news updates,
filimnewsupdates,
karukulathel,
lal jose,
mathews k mathew,
mohanlal,
pridhviraj,
seven arts,
tinsmonmathew
തിലകന്‍ തിരിച്ചെത്തുന്നു; ഒപ്പം രഞ്ജിത്തും പൃഥ്വിരാജും
വളരെക്കാലമായി സമാന്തരസിനിമയിലും ലോ ബജറ്റ് സിനിമകളിലും മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന തിലകന്‍ ഇതാ വീണ്ടും മെയിന്‍ സ്ട്രീം സിനിമയില്‍ തിരിച്ചെത്തുന്നു. തിലകന് ഏര്‍പ്പെടുത്തിയിരുന്ന അപ്രഖ്യാപിത വിലക്ക് സിനിമാ സംഘടനകള്‍ നീക്കിയതിനെ തുടര്‍ന്നാണിത്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റിന് ശേഷം പ്രമുഖ സംവിധായകന്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പീ എന്ന സിനിമയിലൂടെയാണ് തിലകന്‍ മുഖ്യധാരാ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജാണ് സിനിമയിലെ നായകന്‍. ഈ സിനിമ കൂടാതെ മോഹന്‍ലാല്‍ നായകനാവുന്ന മറ്റൊരു സിനിമയിലും തിലകന്‍ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കും എന്നറിയുന്നു.
മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കിയിട്ടാണ് ഇന്ത്യന്‍ റുപ്പീ ഒരുക്കുന്നത്. ഒറ്റദിവസം കൊണ്ട് കോടീശ്വരന്‍മാരാകാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ യുവത്വത്തെക്കുറിച്ചാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്.
ആദ്യചിത്രമായ ഉറുമിയിലൂടെ തന്നെ മലയാളത്തിലെ പ്രമുഖ സിനിമാ ബാനറായി മാറിക്കഴിഞ്ഞ ഓഗസ്‌റ്റ് സിനിമയും രഞ്‌ജിത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോള്‍ തിയറ്ററും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക. പൃഥ്വിരാജ്, സന്തോഷ്‌ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് ഓഗസ്‌റ്റ് സിനിമയുടെ സാരഥികള്‍.
ജയപ്രകാശ് അല്ലെങ്കില്‍ ജെ.പി എന്ന് വിളീക്കപ്പെടുന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനായി പൃഥ്വിരാജ് ഇതില്‍ വേഷമിടും. മാധവമേനോന്‍ എന്ന കഥാപാത്രത്തെയാണ് തിലകന്‍ അവതരിപ്പിക്കുക. നെടുമുടി വേണു, മാമുക്കോയ, ഇന്നസെന്റ്, കല്‍പ്പന, ബാബുരാജ് എന്നിവരും ഇന്ത്യന്‍ റുപ്പീയില്‍ അഭിനയിക്കും. റീമാ കല്ലിങ്കല്‍ ആണ് നായിക. ടിനിടോമിനും ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ചിത്രത്തില്‍. എസ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗസല്‍ ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന്‍ റുപ്പീയുടെ പ്രത്യേകതയായിരിക്കും. ഷഹബാസ് അമനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റര്‍ - വിജയശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സണ്‍ പൊടുത്താസ്.
Labels:
august cinema,
cinema news updates,
filim news updates,
filimnewsupdates,
indian rupee,
pridhviraj,
ranjith,
thilakan
Sunday, May 8, 2011
മമ്മൂട്ടിയും ‘കാസനോവ’യാകുന്നു, ചിത്രം - കള്ളക്കാമുകന്‍
മോഹന്‍ലാലിന്‍റെ ‘കാസനോവ’ അത് പ്രഖ്യാപിച്ച നാള്‍ മുതല്‍ സജീവ ചര്‍ച്ചാവിഷയമാണല്ലോ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ഫ്ലവര്‍ മര്‍ച്ചന്‍റ് ആയാണ് വേഷമിടുന്നത്. പൂക്കള്‍ പോലെ തന്നെയാണ് അയാള്‍ക്ക് സ്ത്രീകളും. എപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുന്ന അയാള്‍ക്ക് ആയിരക്കണക്കിന് കാമുകിമാര്‍. എന്തായാലും മോഹന്‍ലാലിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ‘കാസനോവ’യാകാനൊരുങ്ങുന്നതായാണ് പുതിയ വാര്‍ത്ത.
ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയുടെ കാസനോവ വേഷം. ‘കള്ളക്കാമുകന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ഈ സിനിമ ഈ വര്‍ഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. 2012 വിഷു റിലീസാണ് കള്ളക്കാമുകന്‍. ഉദയ്കൃഷ്ണ - സിബി കെ തോമസ് തിരക്കഥ രചിക്കുന്നതായാണ് വിവരം.
മമ്മൂട്ടി ഇതാദ്യമായല്ല റോമിയോ വേഷത്തില്‍ അഭിനയിക്കുന്നത്. ലോഹിതദാസിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ‘കുട്ടേട്ടന്‍’ എന്ന ചിത്രത്തില്‍ പ്രണയപ്പനി ബാധിച്ച വിഷ്ണു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കുട്ടേട്ടന്‍റെ ഒരു എക്സ്റ്റന്‍ഷനായിരിക്കും കള്ളക്കാമുകന്‍ എന്നാണ് സൂചന.
തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം എന്നിവയാണ് ജോണി ആന്‍റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രങ്ങള്‍. തുറുപ്പുഗുലാന്‍ വന്‍ ഹിറ്റായപ്പോള്‍ പട്ടണത്തില്‍ ഭൂതം ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു. എന്തായാലും കള്ളക്കാമുകനില്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജോണി ആന്‍റണി മമ്മൂട്ടിക്ക് നല്‍കിയിരിക്കുന്നത്. ഈ സിനിമയ്ക്ക് മുമ്പ് പൃഥ്വിരാജിനെ നായകനാക്കി ‘മാസ്റ്റേഴ്സ്’ എന്ന ചിത്രം സംവിധാനം ചെയ്യാനും ജോണി ആന്‍റണിക്ക് പദ്ധതിയുണ്ട്.

asianet ujala filim award,
cinema news updates,
filim news updates,
johny antony,
kallakamukan,
kuttettan,
Mammootty,
mohanlal,
pridhviraj
Monday, May 2, 2011
prithviraj wedding reception @ kochin part 1

Labels:
cinema news updates,
filim news updates,
filimnewsupdates,
pridhviraj,
pridhviraj's wedding photos,
prithviraj,
prithviraj wedding reception
ഇന്ത്യന്‍ റുപ്പീയില്‍ പങ്കാളിയാകാന്‍ ഓഗസ്‌റ്റ് സിനിമയും

ആദ്യചിത്രമായ ഉറുമിയിലൂടെ തന്നെ മലയാളത്തിലെ പ്രമുഖ സിനിമാ ബാനറായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഓഗസ്‌റ്റ് സിനിമ. പണമെത്ര മുടക്കിയാലും സിനിമ മികച്ചതാകണമെന്ന ആഗ്രഹത്തോടെ ഒന്നിച്ച പൃഥ്വിരാജ്, സന്തോഷ്‌ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് ഓഗസ്‌റ്റ് സിനിമയുടെ സാരഥികള്‍.
അതുകൊണ്ടുതന്നെ തന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ റുപ്പീയുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ രഞ്ജിത് ഓഗസ്റ്റ് സിനിമാ ബാനറിനെയും ക്ഷണിച്ചിരിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ഇന്ത്യന്‍ റുപ്പീ എന്ന ചിത്രം രഞ്‌ജിത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോള്‍ തിയറ്റര്‍ നിര്‍മ്മിക്കുമെന്ന വാര്‍ത്തയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓഗസ്‌റ്റ് സിനിമയെ കൂടി സഹകരിപ്പിച്ച് കൂടുതല്‍ മികവോടെ ചിത്രം ചെയ്യാനുള്ള പദ്ധതിയിലാണ് രഞ്‌ജിത്ത്.
മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കിയിട്ടാണ് ഇന്ത്യന്‍ റുപ്പീ ഒരുക്കുന്നത്. റിമ കല്ലിംഗലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തിലകന്‍, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗസല്‍ ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന്‍ റുപ്പീയുടെ പ്രത്യേകതയായിരിക്കും.

capitol theator,
cinema news updates,
filim news updates,
filimnewsupdates,
Film News,
indian rupee,
pridhviraj,
prithviraj,
ranjith,
santhosh shivan,
shaji nadesan
Wednesday, April 27, 2011
Pridhviraj Marriage

Labels:
cinema news updates,
filim news updates,
filimnewsupdates,
Film News,
indrajith,
mallika sukumaran,
poornima,
pridhviraj,
pridhviraj's wedding photos,
supriya
ജോഷിയുടെ തെലുങ്ക് ചിത്രം ‘എ ടി എം’ - പൃഥ്വി നായകന്‍

ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് വീണ്ടും തെലുങ്കില്‍. ‘എ ടി എം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നരേന്‍, ഭാവന, ബിജുമേനോന്‍, ജയസൂര്യ, സംവൃത എന്നിവരും താരങ്ങളാണ്. ജോഷിയാണ് സംവിധാനം. ഇത്രയും പറഞ്ഞിട്ടും സംഗതി പിടികിട്ടിയില്ല എന്നാണോ? അതേ, ‘റോബിന്‍ഹുഡ്’ എന്ന മലയാളം ഹിറ്റിന്‍റെ തെലുങ്ക് ഡബ്ബ് പതിപ്പിന്‍റെ കാര്യമാണ് പറഞ്ഞുവരുന്നത്.
2009ല്‍ പുറത്തിറങ്ങിയ റോബിന്‍ഹുഡ് ഇനിഷ്യല്‍ കളക്ഷന്‍റെ പിന്‍ബലത്തില്‍ ഹിറ്റായ ചിത്രമാണ്. മെഗാഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശരാശരി വിജയത്തില്‍ ഒതുങ്ങുകയായിരുന്നു. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എ ടി എം കൌണ്ടറുകള്‍ കൊള്ളയടിക്കുന്ന വെങ്കിടേഷ് എന്ന ഫിസിക്സ് അധ്യാപകനായാണ് ചിത്രത്തില്‍ പൃഥ്വിരാജ് വേഷമിട്ടത്. സച്ചി - സേതു ടീമായിരുന്നു തിരക്കഥ.
തിരക്കഥയിലെ പാളിച്ചകള്‍ കൊണ്ടാണ് ഈ സിനിമയ്ക്ക് വലിയ വിജയം കൈവരിക്കാനാകാതെ പോയത്. മലയാളത്തില്‍ മെഗാവിജയം നേടിയില്ലെങ്കിലും ഈ സിനിമയ്ക്ക് തെലുങ്കില്‍ വിജയസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. മേയ് രണ്ടാം വാരം ‘എ ടി എം’ പ്രദര്‍ശനത്തിനെത്തും.
ആഡ് സൊല്യൂഷന്‍റെ ബാനറില്‍ എം വി ഡി രമാകാന്താണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പൃഥ്വിയുടെ ആദ്യ തെലുങ്ക് ചിത്രമായ പൊലീസ് പൊലീസ് ഒരു ഹിറ്റ് സിനിമയായിരുന്നു. പൃഥ്വി അഭിനയിച്ച പല തമിഴ് ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എന്തായാലും ഈ എ ടി എം കള്ളന്‍ തെലുങ്കില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

bhavana,
biju menon,
cinema news updates,
filim news updates,
filimnewsupdates,
Film News,
jayasurya,
joshi,
pridhviraj,
robinhood,
samvritha sunil
Friday, April 8, 2011
'സിറ്റി ഓഫ് ഗോഡ്' ഈ മാസം 23 ന് പ്രദര്‍ശനത്തിന് എത്തും

പ്രിഥ്വിരാജ്,ഇന്ദ്രജിത്ത് എന്നിവര്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്ന 'സിറ്റി ഓഫ് ഗോഡ്' ഏപ്രില്‍ 23 ന് പ്രദര്‍ശനത്തിന് എത്തും .ഈ ചിത്രം മാര്‍ച്ച് 9ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചിത്രം അന്ന് ഇറങ്ങിയില്ല.ചിത്രം മാര്‍ച്ച് 11ന് എത്തുമെന്നായിരുന്നു പിന്നീടുള്ള വാര്‍ത്തകള്‍ .എന്നാല്‍ ചിത്രം അന്നും റിലീസ് ആയില്ല.എന്നാല്‍ ഇപ്പോള്‍ ചിത്രം ഏപ്രില്‍ 23ന് റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത് .ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രിഥ്വിരാജ് ,ഇന്ദ്രജിത്ത് എന്നിവരെ കൂടാതെ ജഗതി ശ്രീകുമാര്‍ ,ലാലു അലക്സ്, റിമ കല്ലിങ്ങല്‍ ,പാര്‍വ്വതി മേനോന്‍ ,ശ്വേത മേനോന്‍,രോഹിണി ,തുടങ്ങിയവരും വേഷമിടുന്നുണ്ട് .ഫാസിലിന്റെ മകനായ ഷാനുവും ചിത്രത്തില്‍ അതിഥി താരമായി വേഷമിടുന്നുണ്ട് .ബാബു ജനാര്‍ദ്ധനന്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അനില്‍ മാത്യു ആണ്.
Labels:
cinema news updates,
city of god,
filim news updates,
filimnewsupdates,
Film Stars,
indrajith,
pridhviraj,
prithviraj
Wednesday, March 9, 2011
‘ഇന്ത്യന്‍ റുപ്പീ’ - രഞ്ജിത്തും പൃഥ്വിരാജും ഒന്നിക്കുന്നു

മലയാള സിനിമയിലെ നമ്പര്‍ വണ്‍ സംവിധായകന്‍ രഞ്ജിത് തന്‍റെ പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ജി എസ് വിജയനുവേണ്ടി ‘രാവു മായുമ്പോള്‍’ എന്ന തിരക്കഥ എഴുതി നല്‍കിയതിന് ശേഷം താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലേക്ക് രഞ്ജിത് കടന്നു. ‘ഇന്ത്യന്‍ റുപ്പീ’ എന്നാണ് രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര്. പൃഥ്വിരാജാണ് നായകന്‍.
പ്രാഞ്ചിയേട്ടന്‍ ആന്‍റ് സെയിന്‍റിന് ശേഷം ക്യാപിറ്റോള്‍ തിയേറ്ററിന്‍റെ ബാനറില്‍ രഞ്ജിത് ചെയ്യുന്ന ചിത്രമാണ് ഇന്ത്യന്‍ റുപ്പീ. എസ് കുമാര്‍ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം ഷഹബാസ് അമന്‍. മറ്റുള്ള താരങ്ങളെ നിര്‍ണയിച്ചുവരുന്നു.
നന്ദനം, അമ്മക്കിളിക്കൂട്, തിരക്കഥ, കേരളാ കഫെ എന്നിവയിലാണ് പൃഥ്വിരാജുമായി രഞ്ജിത് സഹകരിച്ചിട്ടുള്ളത്. എന്നാല്‍ പുതിയ സിനിമ ഈ ചിത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് അണിയറ വര്‍ത്തമാനം.
മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കി ചെയ്യുന്ന ഈ സിനിമ പ്രാഞ്ചിയേട്ടന്‍ പോലെ വേറിട്ടുനില്‍ക്കുന്ന ഒന്നായിരിക്കും. ഗസല്‍ ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന്‍ റുപ്പീയുടെ പ്രത്യേകതയായിരിക്കും.

ammakilikoodu,
capitol theator,
cinema news updates,
filim news updates,
filimnewsupdates,
Film News,
indian rupee,
kerala cafe,
nandanam,
pridhviraj,
ranjith,
thirakadha
തേജാഭായി ആന്റ് ഫാമിലി

നര്‍മത്തിനൊപ്പം പ്രണയവും ആക്ഷനുമെല്ലാം ഒന്നിക്കുന്ന ചിത്രമാണ് തേജാഭായി ആന്‍ഡ് ഫാമിലി. മലേഷ്യയിലെ അധോലോക നായകന്റെയും അവന്റെ പ്രണയിനിയുടെയും കഥ.
മലേഷ്യയിലെ അധോലോകനായകനാണ് തേജ. കോലാലംപുര്‍ നഗരത്തെ കിടുകിട വിറപ്പിക്കുന്നവന്‍. മനുഷ്യത്വത്തിനും സ്‌നേഹത്തിനും യാതൊരു വിലയും ഇല്ലാത്ത ജീവിതം.
താന്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാനും മടിയില്ലാത്തവന്‍. ആരും ഭയക്കുന്ന തേജയുടെ ജീവിതത്തിലേക്കാണ് വേദിക കടന്നുവരുന്നത്.
കോലാലംപുര്‍ നഗരത്തില്‍ പൊതുപ്രവര്‍ത്തകയാണ് വേദിക. അനാഥരെയും അശരണരെയും പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന വേദിക തികച്ചും ഒരു ത്യാഗോജ്ജ്വലമായ ജീവിതമാണ് നയിക്കുന്നത്.താനാരാണെന്ന് അറിയിക്കാതെ അവന്‍ പുതിയ രൂപത്തിലും ഭാവത്തിലും വേദികയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സൗഹൃദം പ്രണയമാകുന്നു.
തേജയും വേദികയും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചു. തേജയുടെ വീട്ടുകാരെ കാണാന്‍ കേരളത്തില്‍ വേദികയുടെ ബന്ധുക്കള്‍ എത്തുകയാണ്. തുടര്‍ന്നുള്ള രസകരവും സംഭവബഹുലവുമായ മുഹൂര്‍ത്തങ്ങളാണ് തേജാഭായി ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ ഇതിവൃത്തം.
ക്രേസി ഗോപാലനു ശേഷം ദീപു കരുണാകരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തേജാഭായി ആന്‍ഡ് ഫാമിലിയില്‍ പൃഥ്വിരാജ് തേജയായി വേഷമിടുന്നു. കാര്യസ്ഥനിലൂടെ ശ്രദ്ധേയയായ അഖില ശശിധരനാണ് വേദികയായി എത്തുന്നത്.
രാജഗുരു മഹാഋഷി വശ്യവചസ്സായി സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, ജഗദീഷ്, നെടുമുടി വേണു, അശോക്, സലീംകുമാര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, കൊച്ചുപ്രേമന്‍, മോഹന്‍ജോസ്, വെട്ടുകിളി പ്രകാശ്, മഞ്ജുപിള്ള, പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു പ്രമുഖതാരങ്ങള്‍.
അനന്തവിഷന്റെ ബാനറില്‍ പി.കെ. മുരളീധരന്‍, ശാന്താമുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന തേജാഭായി ആന്‍ഡ് ഫാമിലിയുടെ ഛായാഗ്രഹണം ഷാംദത്ത് നിര്‍വഹിക്കുന്നു.
ദീപക്‌ദേവാണ് സംഗീതസംവിധാനം. പി.ആര്‍.ഒ. എ.എസ്. ദിനേശ്. തിരുവനന്തപുരത്തും മലേഷ്യയിലുമായി ചിത്രീകരണം ആരംഭിക്കും.

akhila,
deepak dev,
filim news updates,
filimnewsupdates,
Film News,
indrans,
kochupreman,
manjupilla,
nedumidu venu,
pridhviraj,
salimkumar,
suraj venjaramoodu,
thejavhai and family
Wednesday, March 2, 2011
മാതൃഭൂമി മ്യൂസിക്കിന്റെ 'ചൈന ടൗണ്‍' ഓഡിയോ സി.ഡി. പുറത്തിറക്കി

മാതൃഭൂമി മ്യൂസിക്ക് പുറത്തിറക്കുന്ന 'ചൈന ടൗണ്‍' ഓഡിയോ സി.ഡി പ്രകാശനം ചെയ്തു. ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയന്‍ കേണല്‍ ബി.എസ്. ബാലിയില്‍ നിന്ന് മാക്‌സ് ലാബ് ഡയരക്ടര്‍ കെ.സി. ബാബു ഏറ്റുവാങ്ങി.
കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. എ.കെ. പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല, മുന്‍മന്ത്രി ഡോ. എം.കെ. മുനീര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ചലചിത്രതാരങ്ങളായ മോഹന്‍ലാല്‍, ജയറാം, പ്രിഥ്വിരാജ്, ദിലീപ്, ഇന്ദ്രജിത്ത്, ബിജുമേനോന്‍, കാവ്യമാധവന്‍, സ്വരാജ് വെഞ്ഞാറംമൂട്, സുരേഷ്‌കൃഷ്ണ, സംവൃതാസുനില്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രമുഖവ്യവസായി രവിപിള്ള, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, മാതൃഭൂമി ഇലക്‌ട്രോണിക്‌സ് മീഡിയാ മാനേജര്‍ കെ.ആര്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു. ടിനി ടോം, സ്വരാജ് വെഞ്ഞാറംമൂട് എന്നിവര്‍ അവതരിപ്പിച്ച കോമഡിഷോയും അഫ്‌സലിന്റെ ഗാനമേളയുമുണ്ടായിരുന്നു. മലബാര്‍ ഗോള്‍ഡായിരുന്നു പരിപാടിയുടെ പ്രായോജകര്‍.

china town,
cinema news updates,
dileep,
filim news updates,
filimnewsupdates,
indrajith,
jayaram,
kavya madhavan,
mohanlal,
pridhviraj
Tuesday, February 1, 2011
Three biggies for March
Mollywood will witness the release of three big films in the month of March. The much delayed 'Christian Brothers' featuring Mohanlal, Sarath Kumar, Dileep and Suresh Gopi will be the first to arrive by the tenth of March. This movie from veteran hit maker Joshy will go for a wide release.
The 30th of March will mark the release of another multistarrer form Mohanlal -'China Town'. A humorous flick from Rafi-Mecartin, Dileep and Jayaram will come together with Mohanlal for the movie.
The final day of March will have another big budget entertainer 'Urumy' from Santhosh Sivan. One of the biggest films of all times in Mollywood, 'Urumy' scripted by Shankar Ramakrishnan will have Prithviraj, Tabu, Genelia, Arya, Prabhu Deva, and many other big names in its cast list. The movie expected to get completed in a budget of 20 crores now need another twenty days to complete its shooting. These biggies will continue as the hot favourites in the Vishu season too which will come up in another two weeks from March.
Labels:
china town,
christion brothers,
cinema news updates,
dileep,
filim news updates,
filimnewsupdates,
Film News,
lakshmi rai,
mohanlal,
pridhviraj,
urumi
Friday, January 28, 2011
ഉറുമിയില്‍ വിക്രമിന് പകരം ആര്യ

സന്തോഷ് ശിവന്‍-പൃഥ്വിരാജ് ടീമിന്റെ മെഗാ മൂവി ഉറുമിയില്‍ കോളിവുഡ് സ്റ്റാര്‍ ആര്യയും. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ആര്യ ഗസ്റ്റ് റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ആര്യയുടെ ആദ്യ മലയാള ചിത്രം കൂടിയായി ഉറുമി മാറുകയാണ്.
തമിഴിലെ സൂപ്പര്‍താരമായ വിക്രമിന് തീരുമാനിച്ചിരുന്ന റോളിലാണ് ആര്യ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. തിരക്കുകള്‍ മൂലം വിക്രമിന് ഉറുമിയുടെ ഷൂട്ടിങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് ആര്യയ്ക്ക് വരവിന് കളമൊരുക്കിയത്.
പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പിരീയഡ് ചിത്രത്തില്‍ പ്രഭുദേവ ജെനീലിയ, തബു, വിദ്യാ ബാലന്‍, അമോല്‍ ഗുപ്ത എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അണിനിരിക്കുന്നുണ്ട്.
ഇരുപത് കോടി ചെലവില്‍ നിര്‍മിയ്ക്കുന്ന സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ മഹാരാഷ്ട്രയിലെ മാല്‍ഷെ പര്‍വതനിരകളില്‍ പൂര്‍ത്തിയായിരുന്നു. മാഗ്ലൂരിലും ഉഡുപ്പിയിലുമായി രണ്ടാംഘട്ടചിത്രീകണം പുരോഗമിക്കുകയാണ്. ഉറുമിയില്‍ അഭിനയിക്കുന്നതിനായി മൂന്ന് ദിവസത്തെ ഡേറ്റാണ് ആര്യ നല്‍കിയിരിക്കുന്നത്.

arya,
cinema news updates,
filim news updates,
filimnewsupdates,
Film News,
pridhviraj,
santhosh sivan,
urumi
എല്ലാത്തിനും സാക്ഷിയാവാന്‍ അര്‍ജ്ജുന്‍ വരുന്നു

വിജയം അനിവാര്യമായിരിക്കുന്ന വേളയില്‍ അര്‍ജുനന്‍ സാക്ഷിയുമായി പൃഥ്വി വീണ്ടും തിയറ്ററുകളിലേക്ക്. വന്‍ കോലാഹലങ്ങളോടെ പൃഥ്വി ചിത്രങ്ങള്‍ തകിടുപൊടിയാവുന്നതിനാണ് 2010 സാക്ഷ്യം വഹിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള പോക്കിരി രാജ മാറ്റനിര്‍ത്തിയാല്‍ പൃഥ്വിയുടെ താന്തോന്നിയും ത്രില്ലറും അന്‍വറുമെല്ലാം വന്‍തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്.
പുതുവര്‍ഷത്തിലെ ആദ്യ പൃഥ്വി ചിത്രം ഈ പരാജയപരമ്പരയ്ക്ക് വിരാമമിടുമോയെന്നാണ് സിനിമാ വിപണി ഉറ്റുനോക്കുന്നത്. പാസഞ്ചര്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളത്തിന് പുതുപ്രതീക്ഷകള്‍ സമ്മാനിച്ച സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനെ കൂട്ടുപിടിച്ചാണ് പൃഥ്വി തിരിച്ചുവരവിനൊരുങ്ങുന്നത്.
രഞ്ജിത്ത് ശങ്കര്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന അര്‍ജുനന്‍ സാക്ഷി തികച്ചും പുതുമയേറിയ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഭൂമാഫിയക്കെതിരെ പോരടുന്ന റോയി മാത്യു എന്ന യുവ ആര്‍ക്കിടെക്റ്റായാണ് പൃഥ്വി എത്തുന്നത്
വര്‍ഷങ്ങളോളം കേരളത്തിന് പുറത്തുകഴിഞ്ഞ റോയി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മാറിയ സാഹചര്യങ്ങളോടുംഅവസ്ഥകളോടും എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് അര്‍ജുനന്‍ സാക്ഷിയുടെ പ്രമേയം. അഞ്ജലിയെന്ന വനിതാ ജേര്‍ണലിസ്റ്റായി ആന്‍ അഗസ്റ്റിന്‍ അഭിനയിക്കുന്നു. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ആക്ഷന്‍ ത്രില്ലറായ അര്‍ജുനന്‍ സാക്ഷിയിലൂടെ പൃഥ്വി ഒരു വിജയത്തിന് സാക്ഷ്യം വഹിയ്ക്കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

ann augustin,
arjunan sakshi,
cinema news updates,
filim news updates,
filimnewsupdates,
Film News,
pridhviraj,
ranjith shankar
Thursday, January 20, 2011
പൃഥ്വിക്ക് ഡേറ്റില്ല, പപ്പന്‍ ജയസൂര്യയെ വിളിച്ചു!

‘മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ വേണമെങ്കില്‍ ശ്രമിച്ചോളൂ, നിങ്ങള്‍ക്ക് ഡേറ്റ് കിട്ടാം. എന്നാല്‍ പൃഥ്വിരാജിന്‍റെ ഡേറ്റിനായി അടുത്ത മൂന്നുനാലു വര്‍ഷത്തേക്ക് ശ്രമിക്കേണ്ടതില്ല’ - ഒരു യുവസംവിധായകന്‍ പറഞ്ഞ വാചകമാണ്. പൃഥ്വിയുടെ ഡേറ്റിനായി മൂന്നു ഭാഷകളിലെ നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. നേരത്തേ പറഞ്ഞുറപ്പിച്ച ഡേറ്റുകളില്‍ പോലും വ്യത്യാസം വരുത്തേണ്ടി വരുന്ന അവസ്ഥ.
എം പത്‌മകുമാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ‘പാതിരാമണല്‍’ എന്ന സിനിമ പൃഥ്വിയെ നായകനാക്കി പ്ലാന്‍ ചെയ്തതാണ്. ബാബു ജനാര്‍ദ്ദനനായിരുന്നു തിരക്കഥ. എന്നാല്‍ തിരക്കഥയിലെ ചില പാളിച്ചകള്‍ മാറ്റുന്നതിനായി പ്രൊജക്ട് മാറ്റിവച്ചു. ഇപ്പോള്‍ സ്ക്രിപ്റ്റ് റെഡിയായി വന്നപ്പോള്‍ പൃഥ്വിക്ക് ഡേറ്റില്ല. പൃഥ്വിയെ നായകനാക്കി ഉടനൊന്നും ‘പാതിരാമണല്‍’ യാഥാര്‍ത്ഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞ പത്‌മകുമാര്‍ ആ റോളിലേക്ക് ഇപ്പോള്‍ ജയസൂര്യയെ വിളിച്ചിരിക്കുകയാണ്.
എന്നാല്‍ ബാബു ജനാര്‍ദ്ദനന്‍റെ തിരക്കഥയില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് പൃഥ്വി ഈ പ്രൊജക്ടില്‍ സഹകരിക്കാത്തതെന്ന് വേറെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൃഥ്വിയെ നായകനാക്കി ബാബു അവസാനം രചിച്ച ‘കലണ്ടര്‍’ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഇതാണ് പാതിരാമണലില്‍ നിന്ന് പൃഥ്വി പിന്‍മാറാന്‍ കാരണമെന്നായിരുന്നു വാര്‍ത്തകള്‍. പൃഥ്വിയുടെ മികച്ച സിനിമകളായ വാസ്തവം, തലപ്പാവ് എന്നീ സിനിമകളുടെ രചന നിര്‍വഹിച്ചത് ബാബു ജനാര്‍ദ്ദനനായിരുന്നു.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജയസൂര്യ നായകനാകുന്ന പാതിരാമണലില്‍ നായിക റിമാ കല്ലിങ്കലാണ്. സമുദ്രക്കനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ മണിക്കായി നിശ്ചയിച്ച കഥാപാത്രത്തെയാണ് ഇപ്പോള്‍ സമുദ്രക്കനിക്ക് കരാറായിരിക്കുന്നത്. പത്‌മകുമാറിന്‍റെ ശിക്കാറില്‍ അബ്ദുള്ള എന്ന നക്സലൈറ്റ് നേതാവിനെ അവതരിപ്പിച്ച് കൈയടി നേടിയിരുന്നു സമുദ്രക്കനി. ധനുഷ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പാതിരാമണല്‍ മാര്‍ച്ചില്‍ ആലപ്പുഴയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.
സ്വന്തം കുടുംബം തകര്‍ത്തവരോട് പ്രതികാരം ചെയ്യാന്‍ പാതിരാമണലിലെത്തുന്ന ചെറുപ്പക്കാരനായാണ് ജയസൂര്യ ഈ സിനിമയില്‍ അഭിനയിക്കുന്നത്. പകയുടെയും പ്രതികാരത്തിന്‍റെയും കഥ പറയുന്ന ഈ കുടുംബചിത്രത്തില്‍ ആക്ഷന് ഏറെ പ്രാധാന്യമുണ്ട്.

m pathmakumar,
pathiramanal,
pridhviraj
Friday, January 14, 2011
ലാലിനു വില്ലന്‍ പൃഥ്വി
പോക്കിരിരാജയിലൂടെ മമ്മൂട്ടിക്കൊപ്പം വെള്ളിത്തിര പങ്കിട്ട് പൃഥ്വിരാജ് ഇനി മോഹന്‍ലാലിനൊപ്പം മത്സരിച്ച് അഭിനയിക്കാന്‍ തയാറെടുക്കുന്നു. ശിക്കാര്‍ എന്ന മെഗാഹിറ്റിന് ശേഷം പത്മകുമാര്‍ ഒരുക്കുന്ന ലാല്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. നേരത്തേ, ലാല്‍ ജോസിന്റെ കസിന്‍സിലൂടെ മോഹന്‍ലാലും പൃഥ്വിയും ഒന്നിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കസിന്‍സിനു മുന്‍പ് ഈ വന്‍ ബഡ്‌ജറ്റ് ചിത്രത്തിലൂടെ മലയള സിനിമയിലെ സുവര്‍ണ താരങ്ങള്‍ ഒന്നിക്കുമെന്നാണ് ഇപ്പോള്‍ സ്‌ഥിരീകരിച്ചിരിക്കുന്നത്. വളരെ പെട്ടെന്നുണ്ടായ ചില ആലോചനകളാണ് ഈ വമ്പന്‍ ചിത്രത്തിന്റെ പിറവിക്ക് കാരണമായത്. മലയാളത്തില്‍ പൃഥ്വിരാജ് ആദ്യമായി വില്ലനാകുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകതകളിലൊന്ന്.
ശിക്കാറിന് തിരക്കഥയെഴുതിയ എസ് സുരേഷ്‌ബാബു തന്നെയാണ് ഈ സിനിമയ്‌ക്ക് തിരക്കഥ രചിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തൊഴില്‍ നഷ്‌ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന ഗള്‍ഫ് മലയാളിയായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. തുടര്‍ന്ന് അയാള്‍ അവിചാരിതമായി കേരളത്തില്‍ നിന്ന് തമിഴ്‌നാട് വഴി മൈസൂറിലേക്ക് ഒരു യാത്ര നടത്തുന്നു. ഈ യാത്രയിലാണ് പൃഥ്വി അവതരിപ്പിക്കുന്ന വില്ലന്‍ അയാളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
വന്‍ ബജറ്റിലൊരുക്കുന്ന ഈ സിനിമയുടെ മറ്റു ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.കഥ വായിച്ചുകേട്ട മോഹന്‍ലാലും പൃഥ്വിരാജും ത്രില്ലടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അനുജന്‍ വേഷത്തിലായിരുന്നു പൃഥ്വി അഭിനയിച്ചത്. എന്നാല്‍ ഈ സിനിമയില്‍ വില്ലനാകാനുള്ള അവസരം ലഭിച്ചതാണ് പൃഥ്വിയെ സന്തോഷിപ്പിക്കുന്നത്. ഇരുവരും തമ്മില്‍ മത്സരിച്ചുള്ള അഭിനയ മുഹൂര്‍ത്തങ്ങളാകും ചിത്രത്തിന്റെ സവിശേഷത.

padmakumar,
pridhviraj
Thursday, January 6, 2011
പൃഥ്വി മാത്രമല്ല, ഇന്ദ്രജിത്തും സംവിധായകനാകുന്നു

ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് അടുത്ത വര്‍ഷം ഒരു സിനിമ സംവിധാനം ചെയ്യും. അതിന്‍റെ കഥ തീരുമാനമായിക്കഴിഞ്ഞു. ആ സിനിമയുടെ തിരക്കഥയും നിര്‍മ്മാണവും പൃഥ്വി തന്നെയായിരിക്കും. പൃഥ്വി സംവിധായകനാകുമ്പോള്‍ സഹോദരന്‍ ഇന്ദ്രജിത്തിന് വെറുതെയിരിക്കാന്‍ കഴിയുമോ? ഇതാ, ഇന്ദ്രനും സംവിധായകനാകാനൊരുങ്ങുകയാണ്.
ഉടന്‍ തന്നെ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് ഇന്ദ്രന്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. ഒരുപക്ഷേ, പൃഥ്വിയെക്കാള്‍ മുമ്പേ സംവിധായകന്‍റെ തൊപ്പി അണിയാനാണ് ഇന്ദ്രജിത്ത് തയ്യാറെടുക്കുന്നത്. എന്നാല്‍, എഴുതാനൊന്നും തനിക്ക് കഴിവില്ലെന്നും അതിനാല്‍ തിരക്കഥ മറ്റൊരാളുടേതായിരിക്കുമെന്നും ഇന്ദ്രജിത്ത് പറയുന്നു.
“ഏറെ വൈകാതെ തന്നെ എന്‍റെ സംവിധാനത്തില്‍ ഒരു സിനിമ പ്രതീക്ഷിക്കാം. അതൊരു നല്ല സിനിമയും ആയിരിക്കും. ഇപ്പോള്‍, എന്‍റെ ഭാഗം അഭിനയിച്ചുകഴിഞ്ഞാലും ഞാന്‍ ലൊക്കേഷനില്‍ ഏറെനേരം ചെലവഴിക്കാറുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ അവിടെ നിന്ന് പഠിക്കാനുണ്ട്. കുറെയൊക്കെ പഠിച്ചിട്ടുണ്ട്. ഞാന്‍ ഒരു എഴുത്തുകാരനല്ല. അതിനാല്‍ തിരക്കഥയെഴുതാന്‍ സാധിക്കില്ല. ഒരുകാര്യം ഉറപ്പിക്കാം. ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടനുണ്ടാകും” - ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറയുന്നു.
അതേസമയം, അഭിനയത്തിലും കൂടുതല്‍ സെലക്ടീവാകാനാണ് ഇന്ദ്രജിത്തിന്‍റെ തീരുമാനം. അതിന്‍റെ തുടക്കമാണ് ‘കരയിലേക്ക് ഒരു കടല്‍ദൂരം’ എന്ന ചിത്രം. ഗൌരവമുള്ള സിനിമകള്‍ക്കായി കൂടുതല്‍ സമയം മാറ്റിവയ്ക്കാനാണ് ഇന്ദ്രന്‍ ഒരുങ്ങുന്നത്.

Subscribe to:
Posts (Atom)