Showing posts with label salimkumar. Show all posts
Showing posts with label salimkumar. Show all posts

Friday, August 5, 2011

ഫാന്‍സ് മമ്മൂട്ടിച്ചിത്രത്തിന്റെ ഷൂട്ടിങ് മുടക്കി


ആരാധകരുടെ ആവേശം മമ്മൂട്ടിച്ചിത്രത്തിന്റെ ഷൂട്ടിങ് മുടക്കി. ഷാഫി ഒരുക്കുന്ന വെനീസിലെ വ്യാപാരിയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ആരാധകര്‍ ആവേശവുമായി തള്ളിക്കയറിയത്. ആലപ്പുഴയിലെ പൂച്ചാക്കല്‍ ചന്തയിലായിരുന്നു സെറ്റ്. ആരാധകര്‍ അടങ്ങാതായതോടെ ഷൂട്ടിങ് മുടങ്ങി.

പിന്നീട് വളരെ രഹസ്യമായി കഞ്ഞിക്കുഴി ചന്തയില്‍ വച്ച് ചിത്രീകരണം നടത്തി. എണ്‍പതുകളുടെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണിത്. അതുകൊണ്ടാണ് ഏറെവര്‍ഷം പഴക്കമുള്ള പൂച്ചാക്കല്‍ ചന്തയില്‍ ചിത്രീകരണം നടത്താന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച കാലത്ത് പത്തരയോടെ മമ്മൂട്ടി എത്തി, ഇതുകണ്ട ആരാധകര്‍ ആര്‍ത്തുവിളിച്ചു. വണ്ടിയില്‍ ഇരുന്നുതന്നെ കഥാപാത്രത്തിന്റെ വേഷമിട്ട് മമ്മൂട്ടി സെറ്റിലേയ്ക്ക് വരാന്‍ ശ്രമിച്ചെങ്കിലും ആരാധകരുടെ തിരക്കിനിടയില്‍ ഇതു സാധിച്ചില്ല. പൊലീസും സിനിമാ പിന്നണിക്കാരും ചേര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും വിലപ്പോയില്ല.

ഇതിനിടെ മമ്മൂട്ടിയെ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി. ഇതോടെ ആരാധകര്‍ ഈ വീടിന് ചുറ്റം തടിച്ചുകൂടി.
രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് മമ്മൂട്ടി അഭിനയിക്കുന്ന ഭാഗത്തിന്റെ ചിത്രീകരണം ഉപേക്ഷിച്ചു. മമ്മൂട്ടി കാറില്‍ മടങ്ങുകയും ചെയ്തു.

മമ്മൂട്ടി പോയതിനു പിന്നാലെ ആരാധകര്‍ ഒഴിഞ്ഞ തക്കം നോക്കി സുരാജ് വെഞ്ഞാറംമൂട്, സാജു കൊടിയന്‍ എന്നിവര്‍ ഉള്‍പ്പെട്ട സീനുകള്‍ ചിത്രീകരിച്ചു.

ആള്‍ത്തിരക്കുമൂലം പൂച്ചാക്കലില്‍നിന്ന് മാറ്റിയ ചിത്രീകരണമാണ് വ്യാഴാഴ്ച ഉച്ചക്കു ശേഷം പൊടുന്നനെ ആരോരുമറിയാതെ കഞ്ഞിക്കുഴി ജങ്ഷനു പടിഞ്ഞാറു ഭാഗത്തെ മാര്‍ക്കറ്റില്‍ നടന്നത്. ഷൂട്ടിങ് തുടങ്ങി നിമിഷങ്ങള്‍ക്കകം ഇവിടെയും ആരാധകര്‍ എത്തിയെങ്കിലും അവര്‍ മര്യാദക്കാരായതിനാല്‍ ചിത്രീകരണം തടസ്സപ്പെട്ടില്ല.

Tuesday, May 31, 2011

ആദാമിന്‍റെ മകന്‍ അബു ഹിന്ദിയിലേക്ക്



ആദാമിന്‍റെ മകന്‍ അബു വീണ്ടും അത്ഭുതം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. കൊമേഴ്സ്യല്‍ മസാലകള്‍ മാത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുമ്പോള്‍, ഡബ്ബ് ചെയ്യപ്പെടുമ്പോള്‍ അബു ചരിത്രം തിരുത്തിയെഴുതുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായി രാജ്യം ആദരിച്ച ഈ സിനിമ മറ്റ് ഭാഷകളിലേക്കും എത്തുകയാണ്. ആദ്യം എത്തുന്നത് ബോളിവുഡിലേക്ക്!

ആദാമിന്‍റെ മകന്‍ അബു ഹിന്ദിയില്‍ പുറത്തിറക്കാന്‍ ചിലര്‍ സമീപിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ സലിം അഹമ്മദ് അറിയിച്ചു. എന്നാല്‍ റീമേക്ക് ചെയ്യാനാണോ ഡബ്ബ് ചെയ്യനാണോ തീരുമാനിക്കുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ചിത്രം റീമേക്ക് ചെയ്യപ്പെടുകയാണെങ്കില്‍ അബുവിനെ അവതരിപ്പിക്കാനായി ഹിന്ദിയിലെ ചില പ്രമുഖ താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചതായാണ് സൂചനകള്‍.

അതേസമയം, ആദാമിന്‍റെ മകന്‍ അബു ജൂണ്‍ 17ന് കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. മമ്മൂട്ടിയുടെ പ്ലേഹൌസ് അല്ല ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നതെന്നാണ് സൂചന. സിനിമയ്ക്ക് ടാക്സ് ഫ്രീയാക്കണമെന്ന് അണിയറപ്രവര്‍ത്തകര്‍ മന്ത്രി കെ ബി ഗണേഷ്കുമാറിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അവാര്‍ഡ് മാത്രമല്ല, സിനിമയെക്കുറിച്ച് ഉയര്‍ന്ന വിവാദങ്ങളും ആദാമിന്‍റെ മകന്‍ അബുവിന്‍റെ ബോക്സോഫീസ് വിജയത്തിന് സഹായകമാകും എന്നാണ് സിനിമാലോകം കരുതുന്നത്. ഈ ചിത്രത്തിന്‍റെ കഥ മോഷണമാണെന്ന് ആരോപിച്ച് ഒരാള്‍ രംഗത്തെത്തിയതും സലിംകുമാറും സലിം അഹമ്മദും അതിന് മറുപടി നല്‍കിയതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Thursday, May 26, 2011

ആദാമിന്റെ മകന്‍ അബു മോഷണമെന്ന് ആരോപണം



മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന അവാര്‍ഡും നേടിയ ആദാമിന്റെ മകന്‍ അബു എന്ന സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം.

സീരിയല്‍ സംവിധായകനായ അബ്ബാസ് കാളത്തോട് ആണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. ചിത്രത്തിന്റെ സംവിധായകനും മറ്റുമെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് അബ്ബാസ് കാളത്തോട്.

എട്ടു വര്‍ഷം മുന്‍പ് താനിറക്കിയ മരുപ്പച്ച എന്ന ഹ്രസ്വചിത്രത്തിന്റെ അനുകരണമാണ് സിനിമയെന്നാണ് ആരോപണം. ചിത്രത്തിലെ മക്ക എന്ന ഗാനവും അനുകരണമാണെന്ന് അബ്ബാസ് കാളത്തോട് ആരോപിക്കുന്നു. ഇതോടെ ആദാമിന്റെ മകന്‍ അബു പുതിയ വിവാദങ്ങളിലേക്ക് ചെന്നുവീഴുകയാമ്.

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദികളില്‍ മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിയ ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍ സലിം അഹമ്മദാണ്. ചിത്രത്തില്‍ വൃദ്ധന്റെ വേഷം അവതരിപ്പിച്ച നടന്‍ സലീം കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

Tuesday, May 17, 2011

ജനപ്രിയന്‍ ഈ പ്രിയദര്‍ശന്‍



തനി ഗ്രാമീണനാണ് ഈ ചെറുപ്പക്കാരന്‍. മലയോര ഗ്രാമത്തിലാണ് താമസമെന്നതുകൊണ്ടല്ല ഈ വിശേഷണം. ജീവിതത്തിലും പെരുമാറ്റത്തിലും ചിന്തയിലും ഗ്രാമീണത കാത്തുസൂക്ഷിക്കുന്നു ഈ മിടുക്കനായ യുവാവ്.അതുകൊണ്ടുതന്നെ പ്രിയദര്‍ശന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജനപ്രിയനാണ് പ്രിയദര്‍ശന്‍. സ്‌നേഹത്തോടെ പ്രിയന്‍ എന്നു വിളിച്ചു വിളിച്ച് ഇന്ന് പ്രിയദര്‍ശന്‍ എല്ലാവരുടെയും പ്രിയനായി മാറി. എന്തു ജോലിയും ചെയ്യാന്‍ പ്രിയന്‍ ഒരുക്കമാണ്. പുല്ല് പറിക്കുന്നതുതൊട്ട് കണക്കപ്പിള്ളയുടെ ജോലിവരെ പ്രിയന്‍ ചെയ്യും.

ആ ഗ്രാമത്തില്‍ ആരെല്ലാം എന്തൊക്കെ പണിയെടുത്ത് ജീവിക്കുന്നുണ്ടോ ആ പണിയൊക്കെ പ്രിയന്‍ നന്നായി ചെയ്യും. അതിന്പുറമെ സാധനങ്ങള്‍ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാനും കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാനും പ്രിയന്‍ സമയം കണ്ടെത്തും. നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും പ്രിയനുമായി നല്ലൊരു ആത്മബന്ധമുണ്ട്. നിഷ്‌ക്കളങ്കതയും ഉപാധികളില്ലാത്ത സ്‌നേഹവും കൊണ്ട് സമ്പന്നനാണ് പ്രിയന്‍.

ജോലികിട്ടി ഗ്രാമത്തില്‍ നിന്ന് പ്രിയന്‍ നഗരത്തിലെത്തുന്നു. ഗ്രാമത്തിന്റെ നിഷ്‌ക്കളങ്കതയുമായെത്തിയ പ്രിയനെ നഗരത്തിലെ ജീവിതം ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇതിനിടയിലാണ് വൈശാഖന്‍ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത്. വീട്ടുകാര്‍ ഉണ്ടാക്കിയ പണം ധൂര്‍ത്തടിക്കുന്ന വൈശാഖനുമായി പ്രിയന്‍ ചങ്ങാത്തത്തിലാവുന്നു. പരസ്പര വൈരുധ്യമുള്ള രണ്ടുപേര്‍ സ്‌നേഹിതരാവുമ്പോള്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് 'ജനപ്രിയന്‍' എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

നവാഗതനായ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ജനപ്രിയന്‍ എന്ന ചിത്രത്തില്‍ പ്രിയദര്‍ശനായി വരുന്നത് ജയസൂര്യയാണ്. വൈശാഖനായി മനോജ് കെ. ജയനും അഭിനയിക്കുന്നു. സ്‌പോട്ട്‌ലൈറ്റ് വിഷന്‍സിന്റെ ബാനറില്‍ മാമ്മന്‍ ജോണ്‍, റീന എം. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മീരയായി ഭാമ നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നഗരത്തില്‍ പ്രിയന്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ അടുത്തുള്ള വീട്ടിലെ പെണ്‍കുട്ടിയാണ് മീര. സുന്ദരിയും വിദ്യാസമ്പന്നയും സമ്പന്നകുടുംബത്തിലെ അംഗവുമാണ് മീര. ബസ് യാത്രയ്ക്കിടയിലാണ് പരസ്പരം കണ്ടുമുട്ടുന്നതും തുടര്‍ന്ന് പ്രണയത്തിലാവുന്നതും. പക്ഷേ, പുറം ലോകമറിയാതെയാണ് ഇരുവരും പ്രണയിക്കുന്നത്.

ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, ദേവന്‍, ജാഫര്‍ ഇടുക്കി, കിഷോര്‍, ഷാജു, ഭീമന്‍ രഘു, പ്രകാശ്, വിനോദ് കെടാമംഗലം, സരയു, രശ്മി ബോബന്‍, ശ്രീലത നമ്പൂതിരി, ഗീത വിജയന്‍, നിഷ, സാരംഗ്, റോസ്‌ലിന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഫോര്‍ ഫ്രണ്ട്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം കൃഷ്ണ പൂജപ്പുര, കഥ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം പ്രദീപ് നായര്‍. വയലാര്‍ ശരച്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് ഈണം പകരുന്നത് ഗൗതം ആണ്. മെയ് 20ന് കലാസംഘം 'ജനപ്രിയന്‍' തീയറ്ററുകളിലെത്തിക്കുന്നു.

Wednesday, March 9, 2011

തേജാഭായി ആന്റ് ഫാമിലി



നര്‍മത്തിനൊപ്പം പ്രണയവും ആക്ഷനുമെല്ലാം ഒന്നിക്കുന്ന ചിത്രമാണ് തേജാഭായി ആന്‍ഡ് ഫാമിലി. മലേഷ്യയിലെ അധോലോക നായകന്റെയും അവന്റെ പ്രണയിനിയുടെയും കഥ.

മലേഷ്യയിലെ അധോലോകനായകനാണ് തേജ. കോലാലംപുര്‍ നഗരത്തെ കിടുകിട വിറപ്പിക്കുന്നവന്‍. മനുഷ്യത്വത്തിനും സ്‌നേഹത്തിനും യാതൊരു വിലയും ഇല്ലാത്ത ജീവിതം.

താന്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാനും മടിയില്ലാത്തവന്‍. ആരും ഭയക്കുന്ന തേജയുടെ ജീവിതത്തിലേക്കാണ് വേദിക കടന്നുവരുന്നത്.

കോലാലംപുര്‍ നഗരത്തില്‍ പൊതുപ്രവര്‍ത്തകയാണ് വേദിക. അനാഥരെയും അശരണരെയും പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന വേദിക തികച്ചും ഒരു ത്യാഗോജ്ജ്വലമായ ജീവിതമാണ് നയിക്കുന്നത്.താനാരാണെന്ന് അറിയിക്കാതെ അവന്‍ പുതിയ രൂപത്തിലും ഭാവത്തിലും വേദികയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സൗഹൃദം പ്രണയമാകുന്നു.

തേജയും വേദികയും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചു. തേജയുടെ വീട്ടുകാരെ കാണാന്‍ കേരളത്തില്‍ വേദികയുടെ ബന്ധുക്കള്‍ എത്തുകയാണ്. തുടര്‍ന്നുള്ള രസകരവും സംഭവബഹുലവുമായ മുഹൂര്‍ത്തങ്ങളാണ് തേജാഭായി ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ ഇതിവൃത്തം.

ക്രേസി ഗോപാലനു ശേഷം ദീപു കരുണാകരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തേജാഭായി ആന്‍ഡ് ഫാമിലിയില്‍ പൃഥ്വിരാജ് തേജയായി വേഷമിടുന്നു. കാര്യസ്ഥനിലൂടെ ശ്രദ്ധേയയായ അഖില ശശിധരനാണ് വേദികയായി എത്തുന്നത്.

രാജഗുരു മഹാഋഷി വശ്യവചസ്സായി സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, ജഗദീഷ്, നെടുമുടി വേണു, അശോക്, സലീംകുമാര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, കൊച്ചുപ്രേമന്‍, മോഹന്‍ജോസ്, വെട്ടുകിളി പ്രകാശ്, മഞ്ജുപിള്ള, പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു പ്രമുഖതാരങ്ങള്‍.

അനന്തവിഷന്റെ ബാനറില്‍ പി.കെ. മുരളീധരന്‍, ശാന്താമുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന തേജാഭായി ആന്‍ഡ് ഫാമിലിയുടെ ഛായാഗ്രഹണം ഷാംദത്ത് നിര്‍വഹിക്കുന്നു.

ദീപക്‌ദേവാണ് സംഗീതസംവിധാനം. പി.ആര്‍.ഒ. എ.എസ്. ദിനേശ്. തിരുവനന്തപുരത്തും മലേഷ്യയിലുമായി ചിത്രീകരണം ആരംഭിക്കും.

Sunday, January 23, 2011

ക്രിക്കറ്റ് കോച്ചായി കിര്‍മാനി മലയാള സിനിമയില്‍



ലോകം കണ്ട മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായ സയ്യിദ് കിര്‍മാനി ക്രിക്കറ്റ് കോച്ചായി വെള്ളിത്തിരയിലെത്തുന്നു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഴവില്ലിനറ്റം വരെ' എന്ന സിനിമയിലാണ് കിര്‍മാനി കോച്ചാവുന്നത്. സിനിമയുടെ ചിത്രീകരണം തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിലും പരിസരത്തുമായി പുരോഗമിക്കുകയാണ്.
മുത്തപ്പന്‍ കടവ് ക്രിക്കറ്റ് അക്കാദമി ക്യാമ്പില്‍ കോച്ചായാണ് സിനിമയില്‍ കിര്‍മാനി വേഷമിടുന്നത്. ക്രിക്കറ്റും സംഗീതവും ബന്ധിപ്പിച്ചുകൊണ്ടുള്ള സിനിമയില്‍ കപില്‍ദേവ്, റോബിന്‍സിങ്ങ് എന്നിവരും താരങ്ങളാകും. സിനിമയില്‍ ഐ.പി.എല്‍.ടീം സെലക്ടറാണ്‌റോബിന്‍സിങ്ങ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവും സംഗീതജ്ഞനുമായ അബ്ബാസ് മുസ്തഫ ഹസ്സനാണ് സിനിമയിലെ നായകന്‍.
കിര്‍മാനി മലയാളത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നത്. മുമ്പ് സന്ദീപ് പാട്ടീലിന്റെ ഹിന്ദി സിനിമയില്‍ അഭിനയിച്ചിരുന്നു. കന്നഡയിലും അഭിനയിച്ചു. പ്രത്യേക തയ്യാറെടുപ്പില്ലാതെയാണ് മലയാളത്തിലഭിനയിക്കാനെത്തിയതെന്ന് കിര്‍മാനി പറഞ്ഞു.
ടി.എ.റസാഖ് തിരക്കഥയെഴുതിയ സിനിമയില്‍ ആറ് പാട്ടുകളുണ്ട്. കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരനാണ് സംഗീതം നല്‍കുന്നത്. അര്‍ച്ചനകവി, നെടുമുടി വേണു, മാമുക്കോയ, സായ്കുമാര്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും അഭിനയിക്കുന്നു. കണ്ണൂര്‍ സ്വദേശി കൃഷ്ണ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഗോകുലം ഗോപാലനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കിര്‍മാനിക്ക് സ്വീകരണം നല്‍കുന്ന രംഗം ബുധനാഴ്ച വൈകീട്ട് കുയ്യാലി എം.സി. എന്‍ക്ലൈവില്‍ ചിത്രീകരിച്ചു. സായ്കുമാര്‍, മാമുക്കോയ, സ
ലിം കുമാര്‍, നാരായണന്‍ നായര്‍ എന്നിവരാണ് ചിത്രീകരണത്തില്‍ സംബന്ധിച്ചത്.

സലിംകുമാറിന്റെ നായികയായി സെറീന വഹാബ്‌

മദനോത്സവം, ചാമരം തുടങ്ങിയ ഹിറ്റ് സിനിമകളിലെ നായിക സെറീനാവഹാബ് മലയാളത്തില്‍ വീണ്ടും ചുവടുറപ്പിക്കുന്നു. സലിംകുമാറിന്റെ നായികയാകുന്ന 'ആദമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലാണ് സെറീന വഹാബ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നത്.

ഹജ്ജ് ചെയ്യുക എന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടക്കുകയും, അതിനായി ജീവിതസായാഹ്നത്തില്‍ ഏറെ പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന അബ്ബുവിന്റെ ഭാര്യ 'ആയിശുമ്മ' എന്ന കഥാപാത്രത്തെയാണ് സെറീനാ വഹാബ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

വടക്കേ മലബാറിലെ യാഥാസ്ഥിതിക മുസ്ലീം കുടുബത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മതത്തിന്റെ മതില്‍ കെട്ടിനകത്തു ജീവിക്കുന്ന കഥാപാത്രമായാണ് സെറീനവഹാബ് എത്തുന്നത്.

വിവാഹശേഷം ഉമ്മയേയും കുടുംബത്തേയും ഉപേക്ഷിച്ചുപോയ മകന്റെ അമ്മയായും, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ളിലും ഹജ്ജുയാത്ര സ്വപ്‌നം കാണുന്ന ഭര്‍ത്താവിനു താങ്ങായും നില്‍ക്കുന്ന 'അയിശുമ്മ' എന്ന കഥാപാത്രം ഏറെ പ്രതീക്ഷ നല്‍കുന്നതായി സെറീന വഹാബ് പറഞ്ഞു.

കമലഹാസന്റേയും പ്രതാപ് പോത്തന്റേയും നായികായി വെള്ളിത്തിരയില്‍ തിളങ്ങിനിന്ന സറീനാ വഹാബിനെ കുട്ടിക്കാലത്ത് അതിശയത്തോടെ നോക്കി നിന്നിട്ടുണ്ടാവും. അവര്‍ തന്റെ നായികയായി അഭിനയിക്കുന്നത് ഒരംഗീകാരമായാണ് കരുതുന്നതെന്നും സലിംകുമാര്‍ പറഞ്ഞു.

മധുഅമ്പാട്ട് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം നവാഗത സംവിധായകനായ സലിംഅഹമ്മദാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ജനുവരി അവസാനവാരം പ്രദര്‍ശനത്തിനെത്തും.

Monday, December 27, 2010

ലീഡറെ കാണാന്‍ സ്റ്റാര്‍ ആരാധകനും



പ്രിയനേതാവിനെ ഒരു നോക്കുകാണാന്‍ നടന്‍ സലിംകുമാറും എത്തി. കരുണാകരന്റെ മരണ വാര്‍ത്തയറിഞ്ഞ് പോണ്ടിച്ചേരിയിലെ ഷൂട്ടിങ് റദ്ദാക്കിയാണ് സലിം കുമാര്‍ എത്തിയത്.

കുട്ടിക്കാലത്തെ കരുണാകരനെ ചൂണ്ടി അച്ഛന്‍ സലിം കുമാറിനൊട് പറയാറുണ്ടായിരുന്നു നമ്മുടെ നേതാവ് ഇതാണെന്ന്. അന്നുമുതല്‍ സലിമിന്റെ മനസ്സില്‍ ലീഡര്‍ കടന്നുകൂടിയതാണ്. അല്പം വൈകിയാണെങ്കിലും സലിം കുമാറിന്റെ ആരാധന ലീഡറും തിരിച്ചറിഞ്ഞിരുന്നു.

സിനിമയിലെത്തി പ്രശസ്തനായ ശേഷം സലീം കുമാറിന് ലീഡറെ നേരില്‍കാണാനും പരിചയപ്പെടാനും സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെ വാഹനാപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന കാലത്ത് സലീമിന് വന്നൊരു ഫോണ്‍ പ്രിയ നേതാവിന്റെയായിരുന്നു. തനിയ്ക്കിങ്ങനെയൊരു ആരാധകനുള്ള കാര്യം മറ്റുള്ളവര്‍ പറഞ്ഞാണ് അറിഞ്ഞതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്ന് കരുണാകരന്‍ സംഭാഷണം ആരംഭിച്ചത്. പിന്നീട് ഇരുവരും ഫോണിലൂടെ ബന്ധം തുടര്‍ന്നു പോന്നു.

സലിമിന്റെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. കരുണാകരന്‍ പങ്കെടുക്കുന്ന യോഗങ്ങളിലെല്ലാം അദ്ദേഹം മകനെയും കൂട്ടി പോകാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് കേട്ട കരുണാകരന്റെ പ്രസംഗങ്ങളാണ് പിന്നീട് മമിക്രി വേദികളില്‍ കരുണാകരനെ അനുകരിക്കാന്‍ സലിം കുമാറിനെ സഹായിച്ചത്.

പറവൂരിലെ പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന് ലീഡറെ സലിം കുമാര്‍ പ്രത്യേകം ക്ഷണിച്ചിരുന്നു. അടുത്ത ഗുരുവായൂര്‍ യാത്രയ്ക്കിടെ വീട്ടില്‍ കയറാമെന്ന് ലീഡര്‍ അന്നു പറഞ്ഞു. എന്നാല്‍ അതു നടക്കാതെപോയെന്ന് സലിം കുമാര്‍ ദുഃഖത്തോടെ പറയുന്നു.

Tuesday, November 30, 2010

കാദര്‍ഭായി വീണ്ടും വരുമ്പോള്‍




ലാല്‍ മീഡിയയിലെ ഡബ്ബിങ് തിയേറ്ററില്‍ വെച്ച് കണ്ടപ്പോള്‍ ഇന്നസെന്റ് ഫാദര്‍ തറക്കണ്ടത്തെപ്പോലെ തലയാട്ടി. കേരളത്തെ തലയറഞ്ഞുചിരിപ്പിച്ച അച്ചന്റെ മാനറിസം ഇന്നും ഇന്നസെന്റിന് ഇന്നലത്തെപ്പോലെ. കാസര്‍കോട് കാദര്‍ഭായിയുടെ രണ്ടാം ഭാഗമായ എഗൈന്‍ കാസര്‍കോട് കാദര്‍ഭായിയിലും ഇന്നസെന്റിന്റെ ഫാദര്‍ തറക്കണ്ടം തന്നെ ചിരിയുടെ അമരക്കാരന്‍.

ഡബ്ബിങ്ങിനിടെ ഇന്നസെന്റ് ആദ്യം പറഞ്ഞത് അംബുജം ടീച്ചറുടെ കഥയാണ്. പണ്ട് ഇന്നസെന്റിനെ സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപികയാണ് അംബുജം. അടുത്തിടെ ഇന്നസെന്റ് വീണ്ടും ടീച്ചറെ കാണാന്‍ ചെന്നു. പണ്ട് എല്ലാദിവസവും ടീച്ചര്‍ വരുന്നുണ്ടോയെന്ന് നോക്കി സ്‌കൂളിന്റെ ഗേറ്റിനടുത്ത് നില്‍ക്കുമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് അത്ഭുതം. എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നോയെന്ന് അംബുജം ടീച്ചര്‍ ചോദിച്ചു. അതല്ല, ഒരു ദിവസം വരുന്നില്ലെന്നറിഞ്ഞാല്‍ അത്രയും സന്തോഷമാകുമല്ലോയെന്ന് കരുതിയാണെന്ന് ഇന്നച്ചന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു- ''കഴിഞ്ഞ ദിവസം തന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന രാധാകൃഷ്ണന്‍ വന്നിരുന്നു. ഐ.എസ്.ആര്‍.ഒ ചെയര്‍മാനൊക്കയായിട്ടും എന്താ ഇപ്പോഴും ആ കുട്ടിയുടെ അനുസരണ. താനിപ്പോഴും പഴയതുപോലെ തന്നെ.''

''പഴയകാലത്തിലേക്ക് തിരിച്ചുപോകാന്‍ കൊതിക്കുന്ന കുട്ടികളാണ് നമ്മളെല്ലാം ഈ സിനിമയും അത്തരത്തിലൊന്നാണ്''-ഇന്നസെന്റ് പറഞ്ഞു. കലാദര്‍ശന എന്ന മിമിക്‌സ് ട്രൂപ്പില്‍ പണ്ടുണ്ടായിരുന്ന ഉണ്ണിയും ജിമ്മിയും മനോജും തങ്ങളുടെ എല്ലാമെല്ലാമായ തറക്കണ്ടം അച്ചന്റെ അറുപതാം പിറന്നാളിന് എത്തുന്നിടത്താണ് 'എഗൈന്‍ കാസര്‍കോഡ് കാദര്‍ഭായി' തുടങ്ങുന്നത്. അച്ചന്‍ പഴയതുപോലെ തന്നെ. തലയാട്ടലും കുട്ടികളെ വിറപ്പിക്കലുമൊക്കെയുണ്ട്. പക്ഷേ കാലം അല്‍പ്പം വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഇന്നസെന്റ് പറയുന്നു. മിമിക്‌സ് പരേഡിലും കാദര്‍ഭായിയിലും കണ്ട തറക്കണ്ടത്തേക്കാള്‍ ചുറുചുറുക്കുണ്ട് പുതിയ ഭാഗത്തില്‍. അത് യുവാക്കളുമായുള്ള സഹവാസം കൊണ്ടുണ്ടായതാണ്. അച്ചന് കുറേക്കൂടി ബുദ്ധിയും പക്വതയും വന്നതായും ഇന്നസെന്റ് സാക്ഷ്യപ്പെടുത്തുന്നു. ഈ അച്ചന്റെ കീഴില്‍ കലാദര്‍ശനയില്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നങ്കില്‍ എന്ന് ആഗ്രഹിച്ചവരായിരുന്നു മിമിക്‌സ് പരേഡും കാദര്‍ഭായിയും കണ്ടിറങ്ങിയവരെല്ലാം. ഫാദര്‍ തറക്കണ്ടത്തിന്റെ ജനപ്രീതി തന്നെയാണ് എഗൈന്‍ കാസര്‍കോട് കാദര്‍ഭായിയുടെ ഹൈലൈറ്റും.

''വര്‍ഷങ്ങള്‍ക്കുശേഷം ഫാദര്‍ തറക്കണ്ടമായി വേഷമിട്ടപ്പോള്‍ പഴയകാലത്തിലേക്ക് തിരിച്ചുപോകുകയായിരുന്നു. വളരെ രസകരമായിരുന്നു ആ അനുഭവം. ഇത് കലൂര്‍ ഡെന്നീസ് എന്ന തിരക്കഥാകൃത്തിന്റെ വലിയൊരു തിരിച്ചുവരവു കൂടിയായിരിക്കും. മറ്റുരണ്ടുഭാഗങ്ങളേക്കാള്‍ ഗംഭീരമായാണ് അദ്ദേഹം പുതിയ സിനിമയെഴുതിയിരിക്കുന്നത്. സംവിധായകന്‍ തുളസീദാസിനും ഇതൊരു രണ്ടാംവരവ് ആണ്.''-ഇന്നസെന്റ് പറഞ്ഞു.

1993-ലാണ് കാസര്‍കോട് കാദര്‍ഭായി തീയറ്ററുകള്‍ കീഴടക്കിയത്.
കാദര്‍ഭായിക്ക് മുമ്പ് മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലാണ് ഫാ.തറക്കണ്ടം ആദ്യമായി
പ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ പുതിയ ഹാസ്യതരംഗത്തിന് തുടക്കമിട്ട ഈ സിനിമകളുടെ സ്രഷ്ടാക്കള്‍ തുളസീദാസും കലൂര്‍ഡെന്നീസുമായിരുന്നു. ഫാ.തറക്കണ്ടത്തിന്റെയും അദ്ദേഹം നടത്തുന്ന കലാദര്‍ശന എന്ന മിമിക്‌സ്ട്രൂപ്പിന്റേയും പശ്ചാത്തലത്തിലുള്ള ഈ ചിത്രങ്ങള്‍ ചിരിക്കൊപ്പം സസ്‌പെന്‍സ് എന്ന തന്ത്രമാണ് പരീക്ഷിച്ചത്. എഗൈന്‍ കാസര്‍കോട് കാദര്‍ഭായി വരുമ്പോള്‍ കാദര്‍ഭായിയുടെ വേഷമിട്ട ആലുംമൂടനും കലാദര്‍ശനയിലെ കലാകാരനായിരുന്ന സൈനുദ്ദീനുമില്ല. പക്ഷേ, അവര്‍സൃഷ്ടിച്ച ചിരിക്കൊപ്പം പഴയകഥാപാത്രങ്ങള്‍ കടന്നുവരുമ്പോള്‍ അത് മലയാളത്തില്‍ മറ്റൊരു വിജയതരംഗത്തിന് തുടക്കമിടലാകും.

ഉണ്ണിയായി ജഗദീഷും ജിമ്മിയായി അശോകനും മനോജായി ബൈജുവും വീണ്ടും പ്രേക്ഷകരെത്തേടിയെത്തുന്നു. നര്‍മവും സസ്‌പെന്‍സും ഒട്ടും ചോര്‍ന്നുപോകാതെയാണ് പുതിയ ഭാഗം ഒരുക്കിയിരിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. സിദ്ദിഖിന്റെ സാബു പുതിയഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. മാള അരവിന്ദന്‍ അവതരിപ്പിച്ച ട്രൂപ്പ് മാനേജര്‍ മമ്മൂട്ടിയുടെ സ്ഥാനത്ത് ഇപ്പോള്‍ മകന്‍ സലിം ആണ്. സലിംകുമാര്‍ ആണ് ഈ കഥാപാത്രമാകുന്നത്. അച്ചന്റെ സഹായിയായിരുന്ന ഫിലോമിനയുടെ താണ്ടമ്മയ്ക്ക് പകരം മകളുടെ വേഷത്തില്‍ തെസ്‌നിഖാന്‍ എത്തുന്നു. കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി, ഗൗതം, സുരേഷ്‌കൃഷ്ണ, ബിജുക്കുട്ടന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, അനില്‍ ആദിത്യന്‍, നാരായണന്‍കുട്ടി, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരുമുണ്ട്. ക്രേസി ഗോപാലനിലെ രാധാവര്‍മയാണ് നായിക.
ഡിസംബര്‍മൂന്നാം തീയതി ചിത്രം തീയറ്ററുകളിലെത്തും. ഷൂട്ടിങ്ങ് തുടങ്ങി വെറും അമ്പത്തി രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് റിലീസ് എന്ന പ്രത്യേകതയും എഗൈന്‍ കാസര്‍കോട് കാദര്‍ഭായിക്കുണ്ട്.

ശിക്കാരി വരുന്നു




നല്ല സിനിമകള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കായി വ്യത്യസ്ത ട്രീറ്റമെന്റുമായി ഒരു കന്നട ചിത്രം ഒരുങ്ങുന്നു. മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി ആദ്യമായി കന്നടത്തിലഭിനയിക്കുന്ന 'ശിക്കാരി'യെക്കുറിച്ച് തികഞ്ഞ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരെല്ലാം.
'ഗുബ്ബച്ചികളു' എന്ന ചിത്രത്തിലൂടെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അഭയ സിംഹയാണ് മമ്മൂട്ടിയെ കന്നടത്തിലേക്കെത്തിക്കുന്നത്. യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അതീവശ്രദ്ധ കൊടുക്കുന്ന മമ്മൂട്ടിയാകട്ടെ കഥയുടെ രത്‌നച്ചുരുക്കം കേട്ടയുടന്‍ 'യെസ്' പറയുകയായിരുന്നു. മമ്മൂട്ടിയുടെ സമ്മതം കൂടിയായപ്പോള്‍ സിംഹക്ക് ഇരട്ടി സന്തോഷം.

അഭിജിത്ത് എന്ന സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റെ പ്രത്യേകത-ബാംഗഌരില്‍ നടന്ന പത്രസമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു. യുവസംവിധായകരിലാണ് സിനിമയുടെ ഭാവിയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു- യുവത്വത്തെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച നിരവധി ചിത്രങ്ങളിലഭിനയിച്ച മമ്മൂട്ടി പറയുന്നു.
പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ബിരുദധാരിയായ സിംഹ മമ്മൂട്ടി ചിത്രങ്ങളുടെ കടുത്ത ആരാധകനാണ്. ഈ ആരാധനയാണ് ഇദ്ദേഹത്തെ നായകസ്ഥാനത്തേക്ക് എത്തിച്ചതെന്ന് സിംഹ പറയുന്നു. 'കഥ പറയുമ്പോള്‍ ഭയമായിരുന്നു. പക്ഷെ രത്‌നച്ചുരുക്കം കേട്ടയുടന്‍ അദ്ദേഹത്തിന് താല്‍പ്പര്യമായി' -സിംഹ പറഞ്ഞു.

മമ്മൂട്ടിയുടെ അഭിജിത്തിന് സഹപ്രവര്‍ത്തകനായ അവിനാശ് (മോഹന്‍) ലൈബ്രറിയില്‍ നിന്ന് ഒരു നോവല്‍ നല്‍കുന്നു.നോവലില്‍ ആകൃഷ്ടനായ അഭിജിത്ത് അതിലെ കഥാപാത്രത്തെത്തേടി പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയവും സസ്‌പെന്‍സും എല്ലാം ഒത്തിണങ്ങി നില്‍ക്കുന്ന ചിത്രമാണിത്- സിംഹ പറയുന്നു.
ബാംഗഌര്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക സെറ്റിട്ടാണ് ലൈബ്രറിരംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ലൈബ്രേറിയനായി ചിത്രത്തിന്റെ കലാസംവിധായകന്‍ ദിനേശ് മാംഗഌര്‍ അഭിനയിച്ചു.

പുതുമ നിറഞ്ഞതും എന്നാല്‍ വ്യത്യസ്തവുമായ ട്രീറ്റ്‌മെന്റാണ് 'ശിക്കാരി'യുടെ പ്രത്യേകത. ഒരു സ്വപ്‌നത്തിന്റെ പ്രതീതി നിലനിര്‍ത്തിക്കൊണ്ടാണ് സിംഹ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നോവലിലെ കഥാപാത്രത്തെതേടിയുള്ള യാത്രക്കിടെ അഭിജിത്ത് പലയിടത്തും അവരെ കണ്ടുമുട്ടുന്നതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നതും രസകരമായി ചിത്രീകരിച്ചിട്ടുണ്ട്.

'ഡ്രീം സെല്ലര്‍' (സ്വപ്‌നങ്ങളുടെ മൊത്തക്കച്ചവടക്കാരന്‍) എന്ന പേരിലെത്തുന്ന കന്നടനടന്‍ ആദിത്യയാണ് മറ്റൊരു പ്രധാന കഥാപാത്രം. കഥാപാത്രത്തിന് കൃത്യമായൊരു പേരില്ലാത്ത ഇദ്ദേഹം ചിത്രത്തില്‍ അവിടവിടെ പ്രത്യക്ഷപ്പെടുന്നു. ബസ് കണ്ടക്ടറായും വഴി യാത്രക്കിടയില്‍ പലയിടത്തുമായി ഡ്രീം സെല്ലറെ അഭിജിത്ത് കണ്ടു മുട്ടുന്നു. കന്നടനടന്‍ രാജേന്ദ്രസിങ് ബാബുവിന്റെ മകനാണ് ആദിത്യ.
1945-കളില്‍ നടക്കുന്ന കഥയെ ആസ്​പദമാക്കി അഭയസിംഹ തന്നെയാണ്

'ശിക്കാരി'യുടെ തിരക്കഥ എഴുതിയിരിക്കുന്നത്. നോവലില്‍ അരുണും രേണുകയും തമ്മിലുള്ള പ്രണയമാണ് കഥ. ഇത് ഇന്നത്തെ തലമുറക്ക് വേണ്ടി മാറ്റം വരുത്തിയാണ് തിരക്കഥയാക്കിയിരിക്കുന്നത്.
ഉത്തരഹള്ളി ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേകം സജ്ജമാക്കിയ സെറ്റിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് നടന്നത്. മെയ് 21-ന് നടന്ന പൂജയില്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. നടി ഭാരതി വിഷ്ണുവര്‍ധന്‍ സ്വിച്ചോണ്‍ കര്‍മം നടത്തി. മമ്മൂട്ടി ചടങ്ങില്‍ സംബന്ധിച്ചു. 'മുംഗാരു മലൈ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ ഗണേശ് ക്ലാപ്പടിച്ചു.

ഒരെ സമയം കന്നടത്തിലും മലയാളത്തിലുമായാണ് ശിക്കാരി ചിത്രീകരിക്കുന്നത്. മലയാളത്തില്‍ ഇതേ പേരില്‍ത്തന്നെ മറ്റൊരു പേരുള്ളതിനാല്‍ അനുയോജ്യമായ മറ്റൊരു പേര് തേടുകയാണ് സംവിധായകന്‍. നായികയെ തീരുമാനിച്ചിട്ടില്ല. മലയാള പതിപ്പില്‍ ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍ എന്നിവര്‍ അഭിനയിക്കും. കന്നടത്തില്‍ മോഹന്‍, ആദിത്യ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എസ് മനോജ് (എഡിറ്റിങ്), ഡോ വിക്രം (ക്യാമറ), ഹരികൃഷ്ണ( സംഗീതരചന) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തില്‍ കൈതപ്രമാണ് ഗാനരചന.

മമ്മൂട്ടിയെക്കൂടാതെ ചിത്രത്തിന് മറ്റൊരു മലയാളി ബന്ധം കൂടിയുണ്ട്. സഹസംവിധായകരായി പ്രവര്‍ത്തിക്കുന്ന രണ്ടു പേരും മലയാളികളാണ്. സന്തോഷ് കൈതപ്രവും സാഗറും.കൈതപ്രത്തിന്റെ ബന്ധു കൂടിയായ സന്തോഷ, ജയരാജിന്റെ അസിസ്റ്റന്റായി തിളക്കം, ഫോര്‍ ദി പീപ്പിള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങിന് ശേഷം 'ശിക്കാരി' സംഘം ഇപ്പോള്‍ കൊച്ചിയില്‍ രണ്ടാം ഷെഡ്യൂളിലാണ്.

http://www.mathrubhumi.com/movies/location/142638/#storycontent

Sunday, November 28, 2010

Best Actor - gallery - news






Best Actor, famous fashion photographer Martin Prakkat’s first directional venture, Martin Prakkat will himself write the story of this movie which will be reshaped to suit the screen by Bipin Chandran. Sreenivasan will appear in a pivotal role in this movie which will also have Nedumudi Venu, Suraj Venjaramoodu and Salimkumar in the cast lines. Bijibal will set the music of this movie, produced by Naushad in the banner of Big screen entertainments.