Thursday, June 9, 2011
‘സ്റ്റോപ്പ് വയലന്‍സ്’ രണ്ടാം ഭാഗം തുടങ്ങി, പൃഥ്വി ഇല്ല
2002ല്‍ എ കെ സാജന്‍ സംവിധാനം ചെയ്ത ‘സ്റ്റോപ്പ് വയലന്‍സ്’ മലയാള സിനിമയില്‍ മാറ്റത്തിന്‍റെ സന്ദേശവുമായി വന്ന ചിത്രമാണ്. പൃഥ്വിരാജ് എന്ന യുവ സൂപ്പര്‍താരത്തിന്‍റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു ആ സിനിമ. സ്റ്റോപ്പ് വയലന്‍സിന് രണ്ടാംഭാഗം ഒരുങ്ങുകയാണ്. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ സ്റ്റോപ്പ് വയലന്‍സില്‍ ‘സാത്താന്‍’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നില്ല. മറ്റൊരു യുവപ്രതീക്ഷയായ ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍.
അതേ, സ്റ്റോപ്പ് വയലന്‍സിന്‍റെ രണ്ടാം ഭാഗമായ ‘അസുരവിത്ത്’ പെരുമഴയത്തും ചിത്രീകരണം പുരോഗമിക്കുകയാണ്. എ കെ സാജന്‍ തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ ഡോണ്‍ ബോസ്കോ എന്ന യുവ പുരോഹിതനെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. സംവൃത സുനിലാണ് നായിക.
സ്റ്റോപ്പ് വയലന്‍സില്‍ ചന്ദ്രാ ലക്ഷ്മണ്‍ അവതരിപ്പിച്ച ആഞ്ചലീന എന്ന കഥാപാത്രത്തിന്‍റെ മകനാണ് ഡോണ്‍ ബോസ്കോ. ഒരു മാലാഖയെപ്പോലെ പരിശുദ്ധയായിരുന്ന ആഞ്ചലീനയ്ക്ക് സാത്താനില്‍(പൃഥ്വി അവതരിപ്പിച്ച കഥാപാത്രം) ഉണ്ടായ മകന്‍. അയാള്‍ ഒരു പുരോഹിതനാണ്. പക്ഷേ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ചില സംഭവങ്ങള്‍ അവനെ മാറ്റിത്തീര്‍ക്കുകയാണ്.
ലീലാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന അസുരവിത്തില്‍ ബിജു മേനോന്‍, നിവിന്‍ പോളി, ജഗതി, വിജയരാഘവന്‍, കലാഭവന്‍ മണി, വിജയകുമാര്‍, സീമാ ജി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
സ്റ്റോപ്പ് വയലന്‍സ്, ലങ്ക എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള എ കെ സാജന്‍ ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ്. ദ്രോണ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ തകര്‍ച്ചയോടെ സിനിമയില്‍ നിന്ന് വിട്ടുനിന്ന എ കെ സാജന്‍ അസുരവിത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്.
Tuesday, May 17, 2011
ജനപ്രിയന്‍ ഈ പ്രിയദര്‍ശന്‍
തനി ഗ്രാമീണനാണ് ഈ ചെറുപ്പക്കാരന്‍. മലയോര ഗ്രാമത്തിലാണ് താമസമെന്നതുകൊണ്ടല്ല ഈ വിശേഷണം. ജീവിതത്തിലും പെരുമാറ്റത്തിലും ചിന്തയിലും ഗ്രാമീണത കാത്തുസൂക്ഷിക്കുന്നു ഈ മിടുക്കനായ യുവാവ്.അതുകൊണ്ടുതന്നെ പ്രിയദര്‍ശന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജനപ്രിയനാണ് പ്രിയദര്‍ശന്‍. സ്‌നേഹത്തോടെ പ്രിയന്‍ എന്നു വിളിച്ചു വിളിച്ച് ഇന്ന് പ്രിയദര്‍ശന്‍ എല്ലാവരുടെയും പ്രിയനായി മാറി. എന്തു ജോലിയും ചെയ്യാന്‍ പ്രിയന്‍ ഒരുക്കമാണ്. പുല്ല് പറിക്കുന്നതുതൊട്ട് കണക്കപ്പിള്ളയുടെ ജോലിവരെ പ്രിയന്‍ ചെയ്യും.
ആ ഗ്രാമത്തില്‍ ആരെല്ലാം എന്തൊക്കെ പണിയെടുത്ത് ജീവിക്കുന്നുണ്ടോ ആ പണിയൊക്കെ പ്രിയന്‍ നന്നായി ചെയ്യും. അതിന്പുറമെ സാധനങ്ങള്‍ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാനും കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാനും പ്രിയന്‍ സമയം കണ്ടെത്തും. നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും പ്രിയനുമായി നല്ലൊരു ആത്മബന്ധമുണ്ട്. നിഷ്‌ക്കളങ്കതയും ഉപാധികളില്ലാത്ത സ്‌നേഹവും കൊണ്ട് സമ്പന്നനാണ് പ്രിയന്‍.
ജോലികിട്ടി ഗ്രാമത്തില്‍ നിന്ന് പ്രിയന്‍ നഗരത്തിലെത്തുന്നു. ഗ്രാമത്തിന്റെ നിഷ്‌ക്കളങ്കതയുമായെത്തിയ പ്രിയനെ നഗരത്തിലെ ജീവിതം ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇതിനിടയിലാണ് വൈശാഖന്‍ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത്. വീട്ടുകാര്‍ ഉണ്ടാക്കിയ പണം ധൂര്‍ത്തടിക്കുന്ന വൈശാഖനുമായി പ്രിയന്‍ ചങ്ങാത്തത്തിലാവുന്നു. പരസ്പര വൈരുധ്യമുള്ള രണ്ടുപേര്‍ സ്‌നേഹിതരാവുമ്പോള്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് 'ജനപ്രിയന്‍' എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നവാഗതനായ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ജനപ്രിയന്‍ എന്ന ചിത്രത്തില്‍ പ്രിയദര്‍ശനായി വരുന്നത് ജയസൂര്യയാണ്. വൈശാഖനായി മനോജ് കെ. ജയനും അഭിനയിക്കുന്നു. സ്‌പോട്ട്‌ലൈറ്റ് വിഷന്‍സിന്റെ ബാനറില്‍ മാമ്മന്‍ ജോണ്‍, റീന എം. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മീരയായി ഭാമ നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നഗരത്തില്‍ പ്രിയന്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ അടുത്തുള്ള വീട്ടിലെ പെണ്‍കുട്ടിയാണ് മീര. സുന്ദരിയും വിദ്യാസമ്പന്നയും സമ്പന്നകുടുംബത്തിലെ അംഗവുമാണ് മീര. ബസ് യാത്രയ്ക്കിടയിലാണ് പരസ്പരം കണ്ടുമുട്ടുന്നതും തുടര്‍ന്ന് പ്രണയത്തിലാവുന്നതും. പക്ഷേ, പുറം ലോകമറിയാതെയാണ് ഇരുവരും പ്രണയിക്കുന്നത്.
ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, ദേവന്‍, ജാഫര്‍ ഇടുക്കി, കിഷോര്‍, ഷാജു, ഭീമന്‍ രഘു, പ്രകാശ്, വിനോദ് കെടാമംഗലം, സരയു, രശ്മി ബോബന്‍, ശ്രീലത നമ്പൂതിരി, ഗീത വിജയന്‍, നിഷ, സാരംഗ്, റോസ്‌ലിന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഫോര്‍ ഫ്രണ്ട്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം കൃഷ്ണ പൂജപ്പുര, കഥ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം പ്രദീപ് നായര്‍. വയലാര്‍ ശരച്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് ഈണം പകരുന്നത് ഗൗതം ആണ്. മെയ് 20ന് കലാസംഘം 'ജനപ്രിയന്‍' തീയറ്ററുകളിലെത്തിക്കുന്നു.
Monday, May 16, 2011
കുഞ്ഞേട്ടനായി ഗിന്നസ്പക്രു
സുരാജ് വെഞ്ഞാറമ്മൂട്, ജാഫര്‍ ഇടുക്കി, സായി കുമാര്‍, മണിയന്‍ പിള്ള, സാജു കൊടിയന്‍, അനൂപ് ചന്ദ്രന്‍, ഇന്ദ്രന്‍സ് ഊര്‍മിള ഉണ്ണി വത്സല മേനോന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
മുല്ലനേഴി വയലാര്‍ ശരത്ചന്ദ്ര വര്‍മ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ജെയ്‌സണ്‍ ജെ നായരാണ്. കെപി നമ്പ്യാരാണ് ക്യാമറമാന്‍.
പക്രു ഇതിന് മുന്പ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മൈ ബിഗ് ഫാദര്‍, സ്വന്തം ഭാര്യ സിന്ദാബാദ് എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു
Wednesday, May 4, 2011
പ്രതീക്ഷകളുടെ മാണിക്യക്കല്ല്

കഥ പറയുമ്പോള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാണിക്യക്കല്ല്. ഗുരുശിഷ്യ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം കണ്ടുമടുത്ത മലയാള ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൃഥ്വിരാജ്, സംവൃതാ സുനില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്..
വണ്ണമല എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌ക്കൂളിലേക്ക് സ്ഥലംമാറിവരുന്ന വിനയചന്ദ്രന്‍ എന്ന അധ്യാപകന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഈ സ്‌ക്കൂളിലെ കായിക അധ്യാപികയുടെ റോളില്‍ സംവൃത സുനിലുമുണ്ട്.
ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതാണ് വണ്ണമലയിലെ സ്‌ക്കൂള്‍. ഒരുകാലത്ത് അടുത്തുള്ള പഞ്ചായത്തുകളില്‍ നിന്നുപോലും കുട്ടികള്‍ ഇവിടെ പഠിക്കാനെത്തുമായിരുന്നു. ഏകദേശം മൂവായിരത്തോലം കുട്ടികള്‍ പഠിച്ചിരുന്ന സ്‌ക്കൂള്‍. ഇന്ന് ഇത് വണ്ണാമല ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌ക്കൂളാണ്. ഓരോ ക്ലാസിലും വിരലിലെണ്ണാവുന്ന കുട്ടികള്‍. വൃത്തിയും അച്ചടക്കവുമില്ലാത്ത വിദ്യാലയം. ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന സ്‌ക്കൂള്‍ കെട്ടിടം. അവിടെ പഠിപ്പിക്കാന്‍ അധ്യാപകരില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഇങ്ങനെയൊരു സ്‌ക്കൂള്‍ ഉണ്ടെന്ന വിചാരം പോലും ബന്ധപ്പെട്ട അധികൃതര്‍ക്കില്ല. അവിടെയുള്ള അധ്യാപകര്‍ക്ക് മറ്റ് ബിസിനസുകളിലാണ് താല്‍പര്യം.
ഈ സ്‌ക്കൂളിലേക്കാണ് വിനയചന്ദ്രന്‍ മാസ്റ്റര്‍ എത്തുന്നത്. ലക്ഷ്യബോധവും ഉത്തരവാദിത്വവുമുള്ള ചെറുപ്പക്കാരനാണിയാള്‍. വെറും തൊഴില്‍ എന്ന നിലയിലല്ല മറിച്ച് ഒരു അധ്യാപകനാകാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാണ് വിനയചന്ദ്രന്‍ ഈ ജോലി നേടിയത്.
പൃഥ്വിരാജ് സ്‌ക്കൂളിലേക്ക് എത്തിയത് എല്ലാവരേയും ഞെട്ടിച്ചു. പുതിയൊരാള്‍ എത്തുന്നു എന്ന് കേട്ടെങ്കിലും അതൊരു തമാശയായിട്ടാണ് കരുതിയത്. കഴിഞ്ഞ എട്ടുവര്‍ഷമായി ഇതുവരെ ആരും പുതുതായി ഈ സ്‌ക്കൂളില്‍ നിയമിക്കപ്പെട്ടിട്ടില്ല. പിരിഞ്ഞു പോയവര്‍ക്കും സ്ഥലം മാറിപ്പോയവര്‍ക്കും പകരക്കാരായി ഇതുവരെ ആരുമെത്തിയിട്ടില്ല. ആകെയെത്തിയത് കായികാധ്യാപിക ചാന്ദിനിയാണ്. ചാന്ദിനിയുടെ പ്രധാന തൊഴില്‍ കോഴിവളര്‍ത്തലും മറ്റുമാണ്. കരുണാകരക്കുറുപ്പും മോശമല്ല. വളം മൊത്തക്കച്ചവടക്കാരനാണ് ഈ ഹെഡ്മാസ്റ്റര്‍ .
ഈ സ്‌ക്കൂളിലെത്തുന്ന വിനയചന്ദ്രന്‍ സ്‌ക്കൂളിലും ആ നാട്ടിലും സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് മാണിക്യക്കല്ല് എന്ന ചിത്രത്തില്‍ എം.മോഹനന്‍ ദൃശ്യവത്കരിക്കുന്നത്. നന്മയും സ്‌നേഹവുമുള്ള അധ്യാപകന്‍ സമൂഹത്തിലും കുട്ടികളിലും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് മാണിക്യക്കല്ല്.
ഗൗരീ മീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്. ഗിരീഷ്‌ലാല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു.
ജഗതി ശ്രീകുമാര്‍, ജഗദീഷ്, നെടുമുടിവേണു, മണിയന്‍പിള്ള രാജു, ദേവന്‍, പി. ശ്രീകുമാര്‍, അനൂപ് ചന്ദ്രന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, മണികണ്ഠന്‍, മന്‍രാജ്, ജോബി, ശശി കലിംഗ, മുന്‍ഷി വേണു, ബാലു ജെയിംസ്, മുത്തുമണി, കെ.പി.എ.സി. ലളിത, ദീപിക, ജാനറ്റ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒപ്പം ഗാനരചയിതാവായ അനില്‍ പനച്ചൂരാനും സംഗീതസംവിധായകനായ എം. ജയചന്ദ്രനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അനില്‍ പനച്ചൂരാന്‍, രമേശ് കാവില്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം. ജയചന്ദ്രനാണ്.
Tuesday, February 15, 2011
Race: Review

ഇത് ഒരു ട്രാപ്പിന്‍റെ കഥയാണ്. ആര്‍ക്കും സംഭവിക്കാവുന്ന, ജീവിതത്തോട് അടുത്തുനില്‍ക്കുന്ന സിനിമയുമാണ്. പക്ഷേ, സംവിധായകന്‍റെ കൈപ്പിഴ, തിരക്കഥാകൃത്തിന്‍റെ(റോബിന്‍ തിരുമല) ഭാവനാ ശൂന്യത റേസ് എന്ന സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്നു. ഒരു ത്രില്ലര്‍ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ കാമ്പില്ലാത്ത ക്ലൈമാക്സ് ഇറക്കിവച്ച് നടുവ് നിവര്‍ത്തുകയാണ് സംവിധായകന്‍. ട്രാഫിക് കണ്ട് ആവേശം കൊണ്ടവര്‍, റേസ് വീക്ഷിച്ച് നിരാശയുടെ നിലവിളിയും തൊണ്ടയിലമര്‍ത്തി തിയേറ്റര്‍ വിടുന്നു.
കാര്‍ഡിയോ സര്‍ജന്‍ എബി ജോണ്‍(കുഞ്ചാക്കോ ബോബന്‍), ഭാര്യ നിയ(മംമ്‌ത), മകള്‍ അച്ചു എന്നിവരടങ്ങുന്ന സന്തുഷ്ടകുടുംബം. ബാംഗ്ലൂരില്‍ ഡോക്ടേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോകുന്ന എബി ഒരു കുരുക്കിലേക്കാണ് വീഴുന്നത്. നിരഞ്ജന്‍(ഇന്ദ്രജിത്ത്) എന്ന ക്രിമിനല്‍ എബിയെ കിഡ്നാപ് ചെയ്യുന്നു. ഭാര്യ നിയയും മകള്‍ അച്ചുവും ഇതേ രീതിയില്‍ അപകടത്തില്‍ പെടുന്നു. നിരഞ്ജന്‍റെ ഒരു ടീം - ഗൌരി മുന്‍ജളും(പാലേരി മാണിക്യത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട് ഇവരെ), ജഗതി ശ്രീകുമാറും അടങ്ങുന്ന ടീം - എബിയുടെ കുടുംബത്തെയാകെ അപകടത്തിലേക്ക് തള്ളിവിടുകയാണ്.
എന്താണ് ഇവരുടെ ലക്‍ഷ്യമെന്ന് എബിക്ക് തിരിച്ചറിയാനാവുന്നില്ല. പണമാണെന്നാണ് എബി ആദ്യം കരുതുന്നത്. അത് സാധൂകരിക്കുന്ന വിധത്തില്‍ നിരഞ്ജന്‍ വിലപേശല്‍ ആരംഭിക്കുന്നു. ആദ്യം പറഞ്ഞ തുക പിന്നീട് മാറ്റിപ്പറയുന്നു. അങ്ങനെ ചില കളികള്‍. ഒടുവില്‍ നിഗൂഢതയുടെ ചുരുള്‍ നിവരുകയാണ്.
(കോക്ടെയിലില്‍ അരുണ്‍കുമാര്‍ പറഞ്ഞതും ഇതുതന്നെയല്ലേ? നായകന്‍ ഇതുപോലൊരു ട്രാപ്പില്‍ അകപ്പെടുകയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് അതിന്‍റെയും പ്രമേയം. കോക്ടെയിലില്‍ കഥയെ വിശ്വസനീയമാക്കാന്‍ സംവിധായകന് കഴിഞ്ഞു. എന്നാല്‍ റേസില്‍ കുക്കു സുരേന്ദ്രന്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ പൂര്‍ണ പരാജയമാണ്).
സംവിധായകനും തിരക്കഥാകൃത്തും പരാജയപ്പെട്ട ഈ സിനിമ പക്ഷേ പ്രേക്ഷകര്‍ ഒരു കാരണം കൊണ്ട് എന്നെന്നും ഓര്‍ത്തിരിക്കും. ഇന്ദ്രജിത്ത് എന്ന നടന്‍റെ അഭിനയ മികവിന്‍റെ പേരില്‍. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഇന്ദ്രന്‍ ഈ ചിത്രത്തില്‍ നല്‍കുന്നത്. നായകനായ കുഞ്ചാക്കോ ബോബനെ പല സീനിലും നിഷ്പ്രഭമാക്കുന്ന പെര്‍ഫോമന്‍സാണ് ഇന്ദ്രജിത്തിന്‍റേത്. ഇത് ഒരു ഇന്ദ്രജിത്ത് ചിത്രമാണെന്നുപോലും പറയാം.
ചാക്കോച്ചനും മംമ്തയും ഗൌരിയും ജഗതി ശ്രീകുമാറുമെല്ലാം അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ആദ്യപകുതിയില്‍ ജഗതിയുടെ അഭിനയം കൈയടി നേടുന്നു. എന്നാല്‍ കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥയുടെ മേല്‍ പണിതുയര്‍ത്തിയ റേസ്, നല്ല സിനിമകള്‍ കൂട്ടത്തോടെ റേസില്‍ പങ്കെടുക്കുന്ന ഈ കാലത്ത് ഏറ്റവും പിന്നിലായിപ്പോകുന്നു.
വീരാളിപ്പട്ട്, ഒരാള്‍ എന്നിവയാണ് കുക്കു സുരേന്ദ്രന്‍ മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍. കണ്ണൂര്‍, പതാക, കൃത്യം, സായ്‌വര്‍ തിരുമേനി, ഇന്ദ്രപ്രസ്ഥം തുടങ്ങിയവയാണ് റോബിന്‍ തിരുമല ഇതിനുമുമ്പ് തിരക്കഥയെഴുതിയ ചിത്രങ്ങള്‍. ഇവരുടെ മുന്‍കാല ചിത്രങ്ങളേക്കാള്‍ സാങ്കേതികമായെങ്കിലും എന്തുകൊണ്ടും മെച്ചപ്പെട്ട സിനിമ തന്നെയാണ് റേസ്. എന്നാല്‍ കൊമേഴ്സ്യല്‍ സിനിമ എന്നാല്‍ കോടികളുടെ കളിയാണ്. നേരിയ പാകപ്പിഴവ് പോലും നിര്‍മ്മാതാക്കളെ നശിപ്പിക്കും. വ്യക്തമായ പ്ലാനിംഗോ, പൂര്‍ണവും ശക്തവുമായ തിരക്കഥയോ ഇല്ലാതെ ഇറങ്ങിത്തിരിക്കുന്നത് അപകടത്തില്‍ കലാശിക്കും. റേസിലൂടെ ഈ തിരിച്ചറിവെങ്കിലും സംവിധായകനും തിരക്കഥാകൃത്തിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
Thursday, February 3, 2011
Review: Kudumbasree Travels

സിനിമ കാണാതെ റിവ്യു എഴുതാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ബഹുമാനപ്പെട്ട വായനക്കാര്‍ യോജിക്കുമെന്നു തന്നെയാണ് എന്റെ വിചാരം; സിനിമയുടെ പോസ്റ്റര്‍ പോലും കാണാതെ കമന്റ് എഴുതുന്നവര്‍ക്കു വരെ ഇക്കാര്യത്തില്‍ മറ്റൊരു അഭിപ്രായം ഉണ്ടാകാനിടയില്ല. (സിനിമയ്‌ക്കൊപ്പം റിവ്യുവും തയാറാക്കുകയും അതൊക്കെ പല പേരുകളില്‍ പത്രവാരികകളില്‍ അച്ചടിപ്പിക്കാനുള്ള ഷോര്‍ട്ട്കട്ടുകള്‍ അറിയുകയും ചെയ്യാവുന്ന ലോകപ്രശസ്തരായ ചില അവാര്‍ഡ് സിനിമക്കാരുണ്ട് മലയാളത്തില്‍. അവര്‍ക്ക് ഈ നിയമം ബാധകമല്ല; നിങ്ങള്‍ യോജിച്ചാലും ഇല്ലെങ്കിലും.)
ഈ നിയമമനുസരിച്ച്, കുടുംബശ്രീ ട്രാവല്‍സ് എന്ന സിനിമയേക്കുറിച്ച് എഴുതണമെങ്കില്‍ ഞാന്‍ അതു കാണുക തന്നെ വേണം. പക്ഷേ, ദ് മെട്രോ എന്ന സിനിമ കണ്ട് മുകളില്‍ കാണുന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ അവസ്ഥയിലായ ഞാന്‍ ഉടനെ മറ്റൊരു മലയാളം സിനിമ കാണുന്നത് അപകടകരമായിരിക്കുമെന്ന് കുടുംബഡോക്‍ടര്‍ കര്‍ശനമായി വിലക്കി. വെറുതേ കയറി അങ്ങ് റിവ്യു എഴുതാന്‍ ഞാന്‍ ലോകപ്രശസ്‌ത സംവിധായകനൊന്നും അല്ല താനും.
ഈ വിഷമസന്ധിയില്‍ പെട്ട് എന്റെ ഉറക്കവും ഊണും നഷ്‌ടപ്പെട്ട സമയത്താണ് ദേവദൂതനെപ്പോലെ ഒരു ചെറുപ്പക്കാരന്‍ രക്ഷയ്‌ക്കെത്തിയത്. ദാ, ഈ ചിത്രത്തില്‍ കാണുന്നതുപോലെ ഒരു മിടുക്കന്‍. നല്ല അറിവും ബോധവുമൊക്കെയുള്ള ഒരാളാണെന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തോന്നിപ്പോകും. എനിക്കും തോന്നി. അദ്ദേഹം സിനിമ കാണാന്‍ പോവുകയാണെന്നും കണ്ടാലുടന്‍ റിവ്യു ഇ-മെയില്‍ ചെയ്യാമെന്നും പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷം മാത്രമല്ല, ബഹുമാനവും തോന്നി. എഴുത്ത് മോശമല്ലെങ്കില്‍ റിവ്യുപ്പണി പതിവായി ഈ മഹാനുഭാവനെ ഏല്പിച്ചാലോയെന്ന് പോലും തോന്നിപ്പോയി. ഇതാ അദ്ദേഹം അയച്ചുതന്ന റിവ്യു:
മലയാളസിനിമയിലെ നവാഗതപ്രതിഭാസമായ കിരണ്‍ സംവിധാനം ചെയ്ത കുടുംബശ്രീ ട്രാവല്‍സ് പറയുന്നത് ചാക്യാര്‍കൂത്തില്‍ കേമനായ അരവിന്ദന്റെ (ജയറാം) കഥയാണ്. അരവിന്ദന്‍ പെണ്ണു കെട്ടാന്‍ റെഡിയായി നടപ്പു തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഗണപതിയുടെ വിവാഹം പോലെ അതിങ്ങനെ നീണ്ടു നീണ്ടു പോവുകയാണ്. നങ്ങ്യാര്‍കൂത്ത് കലാകാരിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന അരവിന്ദന്റെ പോളിസിയാണ് വിവാഹത്തിനു വിലങ്ങനെ നില്‍ക്കുന്നത്. ഒടുവില്‍, അശ്വതിയെ (ഭാവന) കാണുന്നതോടെ ആ പ്രശ്‌നത്തിനു പരിഹാരമാകുന്നു. പക്ഷേ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കല്യാണം.. അതു മാത്രം നടക്കുന്നില്ല. കാരണം കൊച്ചി നഗരത്തില്‍ ബോംബു വയ്‌ക്കാന്‍ വന്ന ഭീകരപ്രവര്‍ത്തകര്‍! ഇവിടെ കല്യാണം, അവിടെ ബോംബു വയ്‌ക്കല്‍… ഇവിടെ കല്യാണം, അവിടെ ബോംബു വയ്‌ക്കല്‍… കല്യാണം, ബോംബു വയ്‌ക്കല്‍… കല്യാണം, ബോംബു വയ്‌ക്കല്‍… അതിങ്ങനെ മാറി മാറി ഫാസ്‌റ്റായി കാണിക്കുന്നു. പക്ഷേ, കല്യാണം നടക്കുന്നില്ല.. ബോംബ് പൊട്ടുന്നില്ല! അരവിന്ദന്‍ ബോംബ് വച്ച പെട്ടിയുമായി ഓടുകയാണ്.. ഒരു ഭ്രാന്തനെപ്പോലെ. അയാളത് പുഴയിലേക്ക് വലിച്ചെറിയുന്നു.. ഭും! എന്തൊരു അതിശയം.. അപ്പോള്‍ ബോംബ് പൊട്ടുന്നു.. അരവിന്ദന്റെയും അശ്വതിയുടെയും വിവാഹം നടക്കുന്നു. എല്ലാവരും ചിരിക്കുന്നു. തിയറ്ററില്‍ തിങ്ങി നിറഞ്ഞിരിക്കുന്ന കാണികള്‍ എഴുന്നേറ്റു നിന്ന് കൈയടിക്കുന്നു… ആഹഹ! പൊട്ടിച്ചിരിപ്പിക്കുകയും ഉറക്കെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രം കണ്ടിട്ടില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങള്‍ കണ്ടിട്ടില്ല എന്ന് എനിക്ക് വേദനയോടെ പറയേണ്ടിവരും.
ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഇത്രയും നല്ല സിനിമ കാണാതിരിക്കുന്നത് ശരിയല്ലല്ലോ എന്നൊരു വിചാരമാണ് എനിക്ക് ആദ്യമുണ്ടായത്; തികച്ചും സ്വാഭാവികം. റിവ്യു മൂവിരാഗയ്‌ക്ക് അയക്കുന്നതിനു മുന്‍പ് തീര്‍ച്ചയായും കുടുംബശ്രീ ട്രാവല്‍സ് കാണണമെന്ന തീരുമാനത്തിലെത്താന്‍ പിന്നെ ഒരുപാട് സമയമൊന്നും വേണ്ടിവന്നില്ല. ഈ സംഭവപരമ്പരയില്‍ വലിയൊരു ട്വിസ്റ്റ് ഉണ്ടായത് പിറ്റേന്നാണ്. സിനിമയ്‌ക്ക് പോകുന്ന വഴി നമ്മുടെ നവനിരൂപകനെ വീണ്ടും കാണാനിടയായി. താഴെ കാണുന്നതുപോലുള്ള അവസ്ഥയിലായിരുന്നു അദ്ദേഹം! കുടുംബശ്രീ ട്രാവല്‍സ് കണ്ടതിനു ശേഷം ഇതാണത്രേ പാവത്തിന്റെ കോലം.
Sunday, January 30, 2011
മുകേഷിന്റെ നായികയായി മംമ്ത

മാത്രമല്ല ഇമേജ് ഭയന്ന് ചില റോളുകള്‍ ചെയ്യാതിരിക്കുകയെന്ന മണ്ടത്തരവും ഈ നടിക്കില്ല. അതുകൊണ്ടുതന്നെ പ്രമുഖ സംവിധായകരുടെയെല്ലാം ചിത്രങ്ങളില്‍ മംമ്തയ്ക്ക് കാര്യമായ റോളുണ്ട്.
മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ഗൃഹനാഥന്‍ എന്ന ചിത്രത്തിലും മംമ്തയാണ് നായിക. ചിത്രത്തില്‍ മുകേഷാണ് മംമ്തയുടെ നായകന്‍. ഗുരുപൂര്‍ണിമയുടെ ബാനറില്‍ നെയ്ത്തലത്ത് സുചിത്രയാണ് ചിത്രം നിര്‍്മ്മിക്കുന്നത്. മണി ഷൊര്‍ണ്ണൂര്‍ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടനാണ്.
സിദ്ദിഖ്, ജഗതി, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഇന്ദ്രന്‍സ്, കല്‍പ്പന, ബിന്ദുപണിക്കര്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്.കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സംഗീതം പകരുന്നത്..
Sunday, January 23, 2011
'റേസ്' ഫിബ്രവരി 4-ന്

Monday, December 27, 2010
Makaramanju - Stills
വടിവേലു മലയാളത്തില്‍

‘ലക്കി ജോക്കേര്‍സ്’ എന്ന പേരുപോലെത്തന്നെ ഒരു മുഴുനീള കോമഡി ചിത്രമാണ്. ഓസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ രവിചന്ദ്രന്‍ നിര്‍മിക്കുന്ന ചിത്രമാണ് ലക്കി ജോക്കേര്‍സ്. സാജു കോഡിയന്റെതാണ് തിരക്കഥ. സുനിലാണ് സംവിധാനം ചെയ്യുന്നത്. തമിഴ് നടന്‍ പ്രസന്നയാണ് നായകന്‍. വടിവേലുവിനു പുറമേ ജഗതി, മധു, നസീര്‍, ഹരിശ്രീ അശോകന്‍ എന്നിവരും ചിത്രത്തിലുണ്ട്.
Wednesday, December 22, 2010
മേലേപ്പറമ്പില്‍ ആണ്‍വീടിന് രണ്ടാം ഭാഗം
മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് കോമഡി ചിത്രങ്ങളില്‍ ഒന്നായ ജയറാം- രാജസേനനന്‍ കൂട്ടുകെട്ടില്‍ ഉണ്ടായ ഹിറ്റ് ചിത്രം മേലേപ്പറമ്പില്‍ ആണ്‍വീടിനും രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് വിവരം.
രാജസേനന്‍ സംവിധാനം ചെയ്ത ഈ ചിത്രം 1993ലാണ് പുറത്തുവന്നത്. ജയറാമിനെ ജനപ്രിയനായകനാക്കി മാറ്റുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച സിനിമയാണിത്.
വെറും 40 ലക്ഷം രൂപ മാത്രം മുതല്‍ മുടക്കി നിര്‍മ്മിച്ച ഈ സിനിമ കേരളത്തില്‍ നിന്നുമാത്രം രണ്ടരക്കോടി രൂപ കളക്ഷന്‍ നേടിയിരുന്നു.
ഗിരീഷ് പുത്തഞ്ചേരിയായിരുന്നു മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ കഥ ജയറാമിനോട് പറഞ്ഞത്. കഥകേട്ട ജയറാം താന്‍ തന്നെ ചിത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു.
അങ്ങനെ ഗിരീഷ് പുത്തഞ്ചേരി ചിത്രത്തിന്റെ കഥ നോവല്‍ രൂപത്തിലെഴുതി. ആദ്യം വിതരണത്തിനേല്‍പ്പിച്ച ഗുഡ്‌നൈറ്റ് മോഹന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതോടെ ചിത്രം തല്‍ക്കാലം നിര്‍ത്തിവച്ചു. പിന്നീടാണ് മാണി സി കാപ്പന്‍ ചിത്രം നിര്‍മ്മിക്കാമെന്ന് ഏല്‍ക്കു്‌നനത്.
അങ്ങനെ കഥയുടെ അവകാശം 20000 രൂപ നല്‍കി ഗുഡ്‌നൈറ്റ് മോഹനില്‍ നിന്ന് രാജസേനന്‍ തിരികെ വാങ്ങി. രഘുനാഥ് പലേരിയെ തിരക്കഥയെഴുതാല്‍ ഏല്‍പ്പിച്ചു. പിന്നീടാണ് ഈ ചിത്രം യാഥാര്‍ത്ഥ്യമായത്.
ജയറാം, ശോഭന, നരേന്ദ്രപ്രസാദ്, ജഗതി, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, മീന, വിനു ചക്രവര്‍ത്തി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ചവച്ചത്.
മാണി സി കാപ്പന്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. രഘുനാഥ് പലേരി തിരക്കഥയെഴുതുന്ന ചിത്രം രാജസേനന്‍ തന്നെ സംവിധാനം ചെയ്യും.
ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് പേരിട്ടിട്ടില്ല. ജയറാമും ശോഭനയും ഉള്‍പ്പടെ ആദ്യ ഭാഗത്തിലെ മിക്കവരും രണ്ടാം ഭാഗത്തിലുമുണ്ടാകും. നരേന്ദ്രപ്രസാദ്, മീന എന്നിവരുടെ കഥാപാത്രങ്ങളെ ഒഴിവാക്കിയുള്ള സ്‌ക്രിപ്റ്റിംഗാണ് രഘുനാഥ് പലേരി നിര്‍വഹിക്കുന്നത്.
Thursday, December 9, 2010
Race – Malayalam Movie – Images & News






It’s actually a race against time and all odds…
The movie is directed by Kukku Surendran under the banner of Penta Vision.
Cast : Kunjackko Boban, Mamta Mohandas, Indrajith, Gowri Munjal, Jagathi Sreekumar, Sreejith Ravi, Geetha Vijayan, Baby Ankitha
Friday, December 3, 2010
ഇന്‍വെസ്റ്റിഗേഷന് സഹസ്രനാമം IPS

മഹാസമുദ്രം എന്ന ചിത്രത്തിനു ശേഷം ഡോ. എസ്. ജനാര്‍ദനന്‍ സ്ക്രിപ്റ്റെഴുതി സംവിധാനം ചെയ്യുന്ന സഹസ്രം എന്ന ചിത്രം അന്വേഷിക്കുന്നതും ഈ സസ്പെന്‍സാണ്. ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ എന്ന് സംവിധായകന്‍ വിശേഷിപ്പിക്കുന്ന സഹസ്രത്തില്‍ സുരേഷ് ഗോപിയാണ് വിഷ്ണു സഹസ്രനാമം ഐപിഎസ്. സുരേഷ് ഗോപിയുടെ വ്യത്യസ്തമായ പൊലീസ് വേഷം. വ്യത്യസ്തമായ ബോഡിലാംഗ്വേജ്. ത്രിലോക് പ്രൊഡക്ഷന്‍സിന്‍റെ ബാന റില്‍ ത്രിലോക് സുരേന്ദ്രന്‍ പിള്ള(പന്തളം) നിര്‍മിക്കു ന്ന സഹസ്രം വെള്ളിയാഴ്ച സെവന്‍ ആര്‍ട്സ് ഇന്‍റനാഷണല്‍ തിയെറ്ററുകളില്‍ എത്തിക്കുന്നു.
പതിവു ശൈലിയില്‍ നിന്നു വേറിട്ട ഇന്‍വെസ്റ്റിഗേഷന്‍ അവതരിപ്പിക്കാനാണ് ശ്രമമെന്ന് ഡോ. എസ്. ജനാര്‍ദനന്‍ പറയുന്നു. വിഷ്ണു സഹസ്രനാമം എന്ന ഐപിഎസ് ഓഫിസ റുടെ പ്രൊഫഷണല്‍ ബ്രില്യന്‍സിനാണ് പ്രാധാന്യം. നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാതല്‍ സന്ധ്യ നാലു വ്യത്യസ്ത അപ്പിയറന്‍സുകളില്‍ വരുന്നതാ ണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. ഡയലോഗ് ഡെലിവറി അടക്കം എല്ലാം നാലു സ്റ്റൈലില്‍. ബാല അവതരിപ്പിക്കുന്ന ആര്‍ട്ട് ഡയറക്റ്റര്‍ വൈശാഖനാണ് സഹസ്രത്തി ലെ മറ്റൊരു പ്രധാന കഥാപാ ത്രം. മധു, ജഗതി ശ്രീകുമാര്‍, സുരേഷ് കൃഷ്ണ, റിസബാവ, നിയാസ്, കൊല്ലം തുളസി, സുധീഷ്, കോട്ടയം നസീര്‍, ലക്ഷ്മി ഗോപാലസ്വാമി, സരയു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
കൈതപ്രത്തിന്‍റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍റെ സംഗീതം. ക്യാമറ സെന്തില്‍ കുമാര്‍, ആര്‍ട്ട് സാബു റാം, എഡിറ്റിങ് മഹേഷ് നാരായണന്‍.
Casanova New Stills
Tuesday, November 30, 2010
ശിക്കാരി വരുന്നു
നല്ല സിനിമകള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കായി വ്യത്യസ്ത ട്രീറ്റമെന്റുമായി ഒരു കന്നട ചിത്രം ഒരുങ്ങുന്നു. മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി ആദ്യമായി കന്നടത്തിലഭിനയിക്കുന്ന 'ശിക്കാരി'യെക്കുറിച്ച് തികഞ്ഞ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരെല്ലാം.
'ഗുബ്ബച്ചികളു' എന്ന ചിത്രത്തിലൂടെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അഭയ സിംഹയാണ് മമ്മൂട്ടിയെ കന്നടത്തിലേക്കെത്തിക്കുന്നത്. യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അതീവശ്രദ്ധ കൊടുക്കുന്ന മമ്മൂട്ടിയാകട്ടെ കഥയുടെ രത്‌നച്ചുരുക്കം കേട്ടയുടന്‍ 'യെസ്' പറയുകയായിരുന്നു. മമ്മൂട്ടിയുടെ സമ്മതം കൂടിയായപ്പോള്‍ സിംഹക്ക് ഇരട്ടി സന്തോഷം.
അഭിജിത്ത് എന്ന സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റെ പ്രത്യേകത-ബാംഗഌരില്‍ നടന്ന പത്രസമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു. യുവസംവിധായകരിലാണ് സിനിമയുടെ ഭാവിയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു- യുവത്വത്തെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച നിരവധി ചിത്രങ്ങളിലഭിനയിച്ച മമ്മൂട്ടി പറയുന്നു.
പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ബിരുദധാരിയായ സിംഹ മമ്മൂട്ടി ചിത്രങ്ങളുടെ കടുത്ത ആരാധകനാണ്. ഈ ആരാധനയാണ് ഇദ്ദേഹത്തെ നായകസ്ഥാനത്തേക്ക് എത്തിച്ചതെന്ന് സിംഹ പറയുന്നു. 'കഥ പറയുമ്പോള്‍ ഭയമായിരുന്നു. പക്ഷെ രത്‌നച്ചുരുക്കം കേട്ടയുടന്‍ അദ്ദേഹത്തിന് താല്‍പ്പര്യമായി' -സിംഹ പറഞ്ഞു.
മമ്മൂട്ടിയുടെ അഭിജിത്തിന് സഹപ്രവര്‍ത്തകനായ അവിനാശ് (മോഹന്‍) ലൈബ്രറിയില്‍ നിന്ന് ഒരു നോവല്‍ നല്‍കുന്നു.നോവലില്‍ ആകൃഷ്ടനായ അഭിജിത്ത് അതിലെ കഥാപാത്രത്തെത്തേടി പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയവും സസ്‌പെന്‍സും എല്ലാം ഒത്തിണങ്ങി നില്‍ക്കുന്ന ചിത്രമാണിത്- സിംഹ പറയുന്നു.
ബാംഗഌര്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക സെറ്റിട്ടാണ് ലൈബ്രറിരംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ലൈബ്രേറിയനായി ചിത്രത്തിന്റെ കലാസംവിധായകന്‍ ദിനേശ് മാംഗഌര്‍ അഭിനയിച്ചു.
പുതുമ നിറഞ്ഞതും എന്നാല്‍ വ്യത്യസ്തവുമായ ട്രീറ്റ്‌മെന്റാണ് 'ശിക്കാരി'യുടെ പ്രത്യേകത. ഒരു സ്വപ്‌നത്തിന്റെ പ്രതീതി നിലനിര്‍ത്തിക്കൊണ്ടാണ് സിംഹ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നോവലിലെ കഥാപാത്രത്തെതേടിയുള്ള യാത്രക്കിടെ അഭിജിത്ത് പലയിടത്തും അവരെ കണ്ടുമുട്ടുന്നതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നതും രസകരമായി ചിത്രീകരിച്ചിട്ടുണ്ട്.
'ഡ്രീം സെല്ലര്‍' (സ്വപ്‌നങ്ങളുടെ മൊത്തക്കച്ചവടക്കാരന്‍) എന്ന പേരിലെത്തുന്ന കന്നടനടന്‍ ആദിത്യയാണ് മറ്റൊരു പ്രധാന കഥാപാത്രം. കഥാപാത്രത്തിന് കൃത്യമായൊരു പേരില്ലാത്ത ഇദ്ദേഹം ചിത്രത്തില്‍ അവിടവിടെ പ്രത്യക്ഷപ്പെടുന്നു. ബസ് കണ്ടക്ടറായും വഴി യാത്രക്കിടയില്‍ പലയിടത്തുമായി ഡ്രീം സെല്ലറെ അഭിജിത്ത് കണ്ടു മുട്ടുന്നു. കന്നടനടന്‍ രാജേന്ദ്രസിങ് ബാബുവിന്റെ മകനാണ് ആദിത്യ.
1945-കളില്‍ നടക്കുന്ന കഥയെ ആസ്പദമാക്കി അഭയസിംഹ തന്നെയാണ്
'ശിക്കാരി'യുടെ തിരക്കഥ എഴുതിയിരിക്കുന്നത്. നോവലില്‍ അരുണും രേണുകയും തമ്മിലുള്ള പ്രണയമാണ് കഥ. ഇത് ഇന്നത്തെ തലമുറക്ക് വേണ്ടി മാറ്റം വരുത്തിയാണ് തിരക്കഥയാക്കിയിരിക്കുന്നത്.
ഉത്തരഹള്ളി ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേകം സജ്ജമാക്കിയ സെറ്റിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് നടന്നത്. മെയ് 21-ന് നടന്ന പൂജയില്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. നടി ഭാരതി വിഷ്ണുവര്‍ധന്‍ സ്വിച്ചോണ്‍ കര്‍മം നടത്തി. മമ്മൂട്ടി ചടങ്ങില്‍ സംബന്ധിച്ചു. 'മുംഗാരു മലൈ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ ഗണേശ് ക്ലാപ്പടിച്ചു.
ഒരെ സമയം കന്നടത്തിലും മലയാളത്തിലുമായാണ് ശിക്കാരി ചിത്രീകരിക്കുന്നത്. മലയാളത്തില്‍ ഇതേ പേരില്‍ത്തന്നെ മറ്റൊരു പേരുള്ളതിനാല്‍ അനുയോജ്യമായ മറ്റൊരു പേര് തേടുകയാണ് സംവിധായകന്‍. നായികയെ തീരുമാനിച്ചിട്ടില്ല. മലയാള പതിപ്പില്‍ ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍ എന്നിവര്‍ അഭിനയിക്കും. കന്നടത്തില്‍ മോഹന്‍, ആദിത്യ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എസ് മനോജ് (എഡിറ്റിങ്), ഡോ വിക്രം (ക്യാമറ), ഹരികൃഷ്ണ( സംഗീതരചന) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തില്‍ കൈതപ്രമാണ് ഗാനരചന.
മമ്മൂട്ടിയെക്കൂടാതെ ചിത്രത്തിന് മറ്റൊരു മലയാളി ബന്ധം കൂടിയുണ്ട്. സഹസംവിധായകരായി പ്രവര്‍ത്തിക്കുന്ന രണ്ടു പേരും മലയാളികളാണ്. സന്തോഷ് കൈതപ്രവും സാഗറും.കൈതപ്രത്തിന്റെ ബന്ധു കൂടിയായ സന്തോഷ, ജയരാജിന്റെ അസിസ്റ്റന്റായി തിളക്കം, ഫോര്‍ ദി പീപ്പിള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങിന് ശേഷം 'ശിക്കാരി' സംഘം ഇപ്പോള്‍ കൊച്ചിയില്‍ രണ്ടാം ഷെഡ്യൂളിലാണ്.
http://www.mathrubhumi.com/movies/location/142638/#storycontent
Wednesday, November 24, 2010
മോഹന്‍ലാലിന്‍റെ വഴിയേ പൃഥ്വിരാജ്

“മോഹന്‍ലാലിനോടും ജോഷിയോടും സെവന്‍ ആര്‍ട്സ് വിജയകുമാറിനോടും അനുവാദം വാങ്ങിയിട്ടാണ് നാടുവാഴികള്‍ റീമേക്ക് ചെയ്യുന്നത്. കഥയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ സ്ക്രീന്‍പ്ലേയില്‍ പൃഥ്വിരാജിന് യോജിക്കുന്ന രീതിയില്‍ മാറ്റിയിട്ടുണ്ട്” - സ്വാമി പറഞ്ഞു.
1989ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി മെഗാഹിറ്റായി മാറിയ ചിത്രമാണ് ‘നാടുവാഴികള്‍’. റീമേക്ക് ചിത്രത്തില്‍ അതിഥിതാരമായിപ്പോലും മോഹന്‍ലാല്‍ എത്തില്ലെന്നാണ് സൂചന. നാടുവാഴികളിലെ താരങ്ങളായ മധു, ദേവന്‍, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ബാബു നമ്പൂതിരി തുടങ്ങിയവര്‍ റീമേക്കിലും അണിനിരക്കും. എന്നാല്‍ തിലകനെ ഒഴിവാക്കാനാണ് സാധ്യത. ആ ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ..’ റീമിക്സ് ചെയ്ത് ഉപയോഗിക്കാനും ആലോചനയുണ്ട്.
മാളവിക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. മലയാളത്തിലെ ഒരു പ്രമുഖ നായിക ഈ ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികയാകുമെന്നറിയുന്നു. ജൂലൈ 14ന് ചിത്രത്തിന്‍റെ പൂജ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്നു. ഓഗസ്റ്റിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. സിയോണ്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫാക്ടറിയാണ് നാടുവാഴികള്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.