കോളിവുഡില്‍ നിന്നും മലയാളത്തിലെത്തിയ പാര്‍ത്ഥിവന്‍, സമുദ്രക്കനി, ശരത്കുമാര്‍, പ്രഭു, എന്നിവരുടെ പാത പിന്‍തുടര്‍ന്ന് നമ്പര്‍1 തമിഴ് കൊമേഡിയന്‍ വടിവേലുവും മലയാളത്തിലേക്കെത്തുന്നു. ‘ലക്കി ജോക്കേര്‍സ്’ എന്ന മെഗാ ബഡ്ജറ്റ് ചിത്രത്തിലാണ് വടിവേലു മോളിവുഡിലെത്തുന്നത്.
‘ലക്കി ജോക്കേര്‍സ്’ എന്ന പേരുപോലെത്തന്നെ ഒരു മുഴുനീള കോമഡി ചിത്രമാണ്. ഓസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ രവിചന്ദ്രന്‍ നിര്‍മിക്കുന്ന ചിത്രമാണ് ലക്കി ജോക്കേര്‍സ്. സാജു കോഡിയന്റെതാണ് തിരക്കഥ. സുനിലാണ് സംവിധാനം ചെയ്യുന്നത്. തമിഴ് നടന്‍ പ്രസന്നയാണ് നായകന്‍. വടിവേലുവിനു പുറമേ ജഗതി, മധു, നസീര്‍, ഹരിശ്രീ അശോകന്‍ എന്നിവരും ചിത്രത്തിലുണ്ട്.