പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. രാഷ്ട്രീയ പ്രമേയമാക്കിയായിരിക്കും പുതിയ ചിത്രമെന്നാണ് സൂചന.
അടുത്ത ഓഗസ്റ്റിലാണ് പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്ന് അടൂര്‍ അറിയിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടി അടൂര്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നത്. അനന്തരം, വിധേയന്‍, മതിലുകള്‍ എന്നീ അടൂര്‍ ചിത്രങ്ങളില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.
അതിനിടെ മതിലുകളുടെ രണ്ടാം ഭാഗവും അണിയറയിലുണ്ട്. മതിലുകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി നിര്‍മാണ രംഗത്തേക്കും കടക്കുന്നു. എന്നാല്‍ സംവിധായകന്‍ അടൂരല്ല. പ്രസാദാണ് മതിലുകള്‍ക്കപ്പുറം ഒരുക്കുന്നത്.