Monday, December 27, 2010

‘മല്ലുസിംഗ്’ ആയി പൃഥ്വിരാജ്



'പോക്കിരിരാജ' എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകനായ വൈശാഖ് സംവിധാനം ചെയ്യുന്ന ‘മല്ലുസിംഗ്’ എന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു .പഞ്ചാബില്‍ വേഷം മാറി സിംഗായി ജീവിക്കുന്ന ഒരു മലയാളിയുടെ കഥയാണ് ഈ ചിത്രത്തില്‍ വൈശാഖ് പറയുന്നത്. ‘ഹാരിസിംഗ്’ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. 'സീനിയേഴ്സ്'എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാലുടനെ വൈശാഖ് മല്ലുസിങ്ങിന്റെ ചിത്രീകരണം ആരംഭിക്കും.അതിനിടെ റാഫി മെക്കാര്‍ട്ടിന്‍ ടീം ദിലീപിനെ നായകനാക്കി 'ലക്കി സിംഗ്' എന്ന പേരില്‍ ഒരു സിംഗ് ചിത്രം തുടങ്ങാനുള്ള പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട് .എന്നാല്‍ റാഫി മെക്കാര്‍ട്ടിന്റെ
തന്നെ ചൈനാ ടൗണില്‍ അഭിനയിക്കുന്ന ദിലീപിന് ഇത് പൂര്‍ത്തിയാക്കിയതിന് ശേഷമേ ലക്കി സിങില്‍ അഭിനയിക്കാന്‍ സാധിക്കുകയുള്ളൂ.അത് കൊണ്ട് പ്രിഥ്വിയുടെ ‘മല്ലുസിംഗ്’ ആയിരിക്കും ആദ്യം പ്രേക്ഷകരുടെ മുന്നില്‍ എത്തുക എന്നാണ് കരുതപ്പെടുന്നത് .