Showing posts with label bala. Show all posts
Showing posts with label bala. Show all posts

Tuesday, February 22, 2011

അന്ന് കലാഭവന്‍ മണി, വിക്രം - ഇന്ന് വിശാല്‍



വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ മണി, അതിനു ശേഷം വിക്രം. ഇപ്പോഴിതാ വിശാല്‍. എന്താണ് ഇവര്‍ തമ്മിലുള്ള ബന്ധം എന്നല്ലേ? കണ്ണുകള്‍ കൊണ്ടുള്ള അഭ്യാസത്തില്‍ വിരുത് തെളിയിച്ചവരാണ് ഈ മൂന്ന് നടന്‍‌മാരും. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയില്‍ അന്ധനായി അഭിനയിച്ച് മണി കഴിവ് തെളിയിച്ചു. ‘കാശി’ എന്ന തമിഴ് ചിത്രത്തില്‍ വിക്രം അത് ആവര്‍ത്തിച്ചു.

കൃഷ്ണമണി മുകളിലേക്ക് വച്ച് വളരെ ബുദ്ധിമുട്ടിയാണ് മണിയും വിക്രവും അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സിനിമയിലെ എല്ലാ സീനുകളും ആ രീതിയില്‍ അവര്‍ ഗംഭീരമാക്കി. ഇപ്പോഴിതാ, പുരട്ചി ദളപതി വിശാല്‍ പുതിയ സ്റ്റൈലില്‍ എത്തുന്നു. അതും കണ്ണുകള്‍ കൊണ്ടുള്ള അഭ്യാസം തന്നെ. ബാല സംവിധാനം ചെയ്യുന്ന ‘അവന്‍ ഇവന്‍’ എന്ന സിനിമയില്‍ കോങ്കണ്ണുകള്‍ ഉള്ള യുവാവായാണ് വിശാല്‍ അഭിനയിക്കുന്നത്.

കോങ്കണ്ണനായി ഒരു സിനിമയിലെ എല്ലാ രംഗങ്ങളും അഭിനയിക്കുക എന്ന വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ ആവേശത്തിലാണ് വിശാല്‍. “ലോകത്തില്‍ ആദ്യമായാണ് ഒരു നായകന്‍ സിനിമയിലുടനീളം കോങ്കണ്ണനായി പ്രത്യക്ഷപ്പെടുന്നത്. അതുതന്നെയാണ് എന്നെ ത്രില്ലടിപ്പിച്ചത്. ഗിന്നസ് ബുക്കില്‍ സ്ഥാനം നേടാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഞാന്‍ ഒരു ഡോക്ടറുടെ ഉപദേശം തേടിയിരുന്നു. ഓരോ സീനും അഭിനയിച്ചുകഴിഞ്ഞ് കടുത്ത തലവേദന എനിക്കുണ്ടായി. സിനിമയോടുള്ള ആവേശവും ബാലയ്ക്കൊപ്പം ജോലി ചെയ്യുന്നതിന്‍റെ സന്തോഷവുമാണ് ‘അവന്‍ ഇവന്‍’ പൂര്‍ത്തിയാക്കാന്‍ എനിക്ക് ധൈര്യം തന്നത്” - വിശാല്‍ വ്യക്തമാക്കി.

സേതു, പിതാമഹന്‍, നാന്‍ കടവുള്‍ തുടങ്ങിയ സിനിമകളിലൂടെ തമിഴ് സിനിമയില്‍ മാറ്റത്തിന്‍റെ കൊടുങ്കാറ്റ് സൃഷ്ടിച്ച ബാലയുടെ ‘അവന്‍ ഇവന്‍’ ഒരു സമ്പൂര്‍ണ കോമഡിച്ചിത്രമാണ്. ആര്യയും ഈ സിനിമയില്‍ നായകനാണ് എന്ന സവിശേഷതയുമുണ്ട്. ഏപ്രിലില്‍ റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ സിനിമയുടെ സംഗീതം യുവന്‍ ശങ്കര്‍ രാജ.

Friday, January 28, 2011

വേനല്‍ വിരുന്നുമായി ബാല




ഇരുണ്ട വിഷയങ്ങളുടെ ചലച്ചിത്രകാരന്‍ എന്ന പ്രതിച്ഛായയില്‍നിന്നു മാറിക്കൊണ്ട് സംവിധായകന്‍ ബാല ഒരുക്കുന്ന 'അവന്‍ ഇവന്‍' ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. ഒടുവില്‍ പുറത്തിറങ്ങിയ 'നാന്‍ കടവുള്‍' എന്ന ചിത്രത്തില്‍ കടുപ്പമേറിയ കാഴ്ചകളാല്‍ പ്രേക്ഷകരെ ഞെട്ടിച്ച ബാല സിനിമാവൃത്തങ്ങളില്‍ കടുത്ത വിമര്‍ശം നേരിട്ടിരുന്നു. ആ ചിത്രത്തിന് ദേശീയതലത്തില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചെങ്കിലും സാധാരണകാണികള്‍ അതിനോട് അത്രനന്നായി പ്രതികരിച്ചിരുന്നില്ല. അഭിശപ്തമായ കാഴ്ചകളാല്‍ ദയാരഹിതമായി പ്രേക്ഷകരെ വേട്ടയാടുന്ന ചിത്രമായതിനാലാണ് എതിരഭിപ്രായങ്ങളുയര്‍ന്നത്.

'സേതു','നന്ദ','പിതാമഹന്‍' എന്നീ ചിത്രങ്ങളിലെല്ലാം ഇരുണ്ട കാഴ്ചകളാണ് ബാല കാട്ടിത്തന്നതെങ്കിലും 'നാന്‍കടവുളി'ല്‍ അതിന്റെ അളവ് അസഹനീയമായെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. രസിപ്പിക്കുന്ന സിനിമകളുടെ വെള്ളപ്പൊക്കത്തിനിടയില്‍ ഞെട്ടലനുഭവിക്കാന്‍ അധികമാരും ഒരുക്കമായിരുന്നില്ലെന്നതിനാല്‍ 'നാന്‍ കടവുള്‍' തിയേറ്ററുകളില്‍ തിരിച്ചടി നേരിട്ടു. എങ്കിലും ചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍ ആര്യ, പൂജ എന്നിവര്‍ ഏറെ പ്രശംസിക്കപ്പെട്ടു.

'നാന്‍ കടവുള്‍' ഇറങ്ങിയപ്പോഴുണ്ടായ കുറ്റപ്പെടുത്തലുകള്‍ അംഗീകരിച്ചുകൊണ്ട്, അടുത്ത ചിത്രം വ്യത്യസ്തമായിരിക്കുമെന്ന് ബാല വ്യക്തമാക്കിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യമുള്ളതാണ് 'അവന്‍ ഇവന്‍' എന്ന പുതിയ സിനിമയെന്നാണ് അണിയറയില്‍നിന്നുള്ള വിവരങ്ങള്‍. 'നാന്‍ കടവുളി'ലെ നായകനായ ആര്യയെത്തന്നെയാണ് ഈ ചിത്രത്തിനു വേണ്ടിയും ബാല തിരഞ്ഞെടുത്തത്. ഒപ്പം വിശാലുമുണ്ട്. ജനനി അയ്യരാണ് നായിക.

ചിത്രീകരണം മിക്കവാറും പൂര്‍ത്തിയായെന്നും പോസ്റ്റ്‌പ്രൊഡക് ഷന്‍ ജോലികള്‍ കൂടി പൂര്‍ത്തിയായാക്കി ഏപ്രിലില്‍ തിയേറ്ററിലെത്തുമെന്നുമാണ് വിവരം. എല്ലാവിഭാഗം പ്രേക്ഷകരെയും രസിപ്പിക്കുന്ന മധ്യവേനലവധിക്കാലവിരുന്നായിരിക്കും ഈ ചിത്രമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു.

മുന്‍ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായിരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'അവന്‍ ഇവനെ' ബാലയുടെ ആരാധകര്‍ എപ്രകാരം സ്വീകരിക്കുമെന്നറിയാനാണ് തമിഴ് സിനിമാലോകം കാത്തിരിക്കുന്നത്.

Monday, January 24, 2011

‘സ്ഥല’ത്തില്‍ ശ്വേതയും ബാലയും




‘കയ’ത്തിനുശേഷം ബാലയും ശ്വേതാമേനോനും വീണ്ടും. ശിവപ്രസാദിന്റെ സ്ഥലം എന്ന ചിത്രത്തിലാണ് ബാലയും ശ്വേതാമേനോനും ജോഡിയായെത്തുന്നത്.

ഭൂമിക്കുവേണ്ടി പോരടിക്കുന്ന ജനങ്ങളുടെ കഥയാണ് സ്ഥലം പറയുന്നത്. രഘുത്തമന്‍ എന്ന സര്‍വേയറുടെ വേഷത്തിലാണ് ബാലയെത്തുന്നത്. പൊക്കന്‍ മൂപ്പന്റെ മകളായ ചന്ദ്രിക എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്.

തമിഴ് സിനിമാലോകത്തുനിന്നെത്തിയ ബാല മലയാള ചലച്ചിത്രലോകത്തെ സ്ഥിരം സാന്നിധ്യമാണ്. ഒട്ടേറെ ചിത്രങ്ങളില്‍ നായകനായും പ്രതിനായകനായും സഹനടനായുമൊക്കെ ബാല നിറഞ്ഞുനിന്നു. 1991ല്‍ ‘അനശ്വരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശ്വേത കുറിച്ചുകാലം മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ശ്വേത വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത്‌കൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തുകയാണ്.

Friday, December 10, 2010

'ചാവേര്‍പ്പട' ഇന്നിറങ്ങും


ടി.എസ്. ജസ്​പാല്‍ സംവിധാനം ചെയ്യുന്ന, നാല് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ കഥ പറയുന്ന 'ചാവേര്‍പ്പട' 10ന് റിലീസ് ചെയ്യുന്നു. എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അമീര്‍ അലി, നന്ദന്‍, വിവേക്, അരുണ്‍ എന്നിവര്‍ ഒരു സോഫ്റ്റ്‌വേര്‍ കണ്ടുപിടിക്കുന്നതിലൂടെ കോളേജില്‍ പ്രശസ്തരാകുന്നു. ഈ കണ്ടുപിടിത്തത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഇവരെ തീവ്രവാദികള്‍ കെണിയില്‍പ്പെടുത്തി ദുരുപയോഗം ചെയ്യാന്‍ തുടങ്ങി.

ചിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടത്തില്‍ എന്‍.എസ്.ജി. കമാന്‍ഡോ വിശാല്‍ സഭാവതിയുടെ അതിസാഹസികമായ പോരാട്ടത്തിലൂടെ അവരെ രക്ഷപ്പെടുത്തുകയും തീവ്രവാദികളെ വധിക്കുകയും ചെയ്യുന്നതാണ് കഥാതന്തു.

ബാല, മണിക്കുട്ടന്‍, അരുണ്‍, അജിത്, സോമാനന്ദന്‍, സിദ്ധിഖ് തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 'പുതിയമുഖം', 'ത്രില്ലര്‍' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഭരണി കെ. ധരനാണ് 'ചാവേര്‍പ്പട'യുടെ ഛായാഗ്രഹണം. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് അലക്‌സ് പോള്‍ ഈണം നല്‍കിയിരിക്കുന്നു. തിരക്കഥ അനില്‍ ജി.എസ്.

Friday, December 3, 2010

ഇന്‍വെസ്റ്റിഗേഷന് സഹസ്രനാമം IPS



പാലക്കാടന്‍ അതിര്‍ത്തിയില്‍ ഒരു മന യില്‍ ഷൂട്ടിങ്ങിനെത്തിയതാണ് അവര്‍. നൂറ്റമ്പതോളം വരുന്ന ഷൂട്ടിങ് സംഘം. പ്രേതബാധയുണ്ടെന്നു നാട്ടുകാര്‍ പറയുന്ന മനയാണ ത്. എന്നാല്‍ ഇതൊന്നും അറിയാതെ ഷൂട്ടിങ് തുടരുന്നു. എന്നാല്‍ അതിനിടയില്‍ ഒരു കൊലപാതകം, ആ മനയില്‍ വച്ച്. അതും ഇത്രയധികം ആളുകളുടെ മുന്നില്‍ വച്ച്. വളരെ ആസൂത്രിതമായി, ആ മാസ്റ്റര്‍ മൈന്‍ഡ് ആരുടേതാണ്. സംശയിക്കാനാണെങ്കില്‍ പലരുമുണ്ട്. പക്ഷേ...ഇതു തന്നെയാണ് വിഷ്ണു സഹ സ്രനാമം എന്ന ഐപിഎസ് ഓഫിസറുടേയും വെല്ലുവിളി.
മഹാസമുദ്രം എന്ന ചിത്രത്തിനു ശേഷം ഡോ. എസ്. ജനാര്‍ദനന്‍ സ്ക്രിപ്റ്റെഴുതി സംവിധാനം ചെയ്യുന്ന സഹസ്രം എന്ന ചിത്രം അന്വേഷിക്കുന്നതും ഈ സസ്പെന്‍സാണ്. ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ എന്ന് സംവിധായകന്‍ വിശേഷിപ്പിക്കുന്ന സഹസ്രത്തില്‍ സുരേഷ് ഗോപിയാണ് വിഷ്ണു സഹസ്രനാമം ഐപിഎസ്. സുരേഷ് ഗോപിയുടെ വ്യത്യസ്തമായ പൊലീസ് വേഷം. വ്യത്യസ്തമായ ബോഡിലാംഗ്വേജ്. ത്രിലോക് പ്രൊഡക്ഷന്‍സിന്‍റെ ബാന റില്‍ ത്രിലോക് സുരേന്ദ്രന്‍ പിള്ള(പന്തളം) നിര്‍മിക്കു ന്ന സഹസ്രം വെള്ളിയാഴ്ച സെവന്‍ ആര്‍ട്സ് ഇന്‍റനാഷണല്‍ തിയെറ്ററുകളില്‍ എത്തിക്കുന്നു.
പതിവു ശൈലിയില്‍ നിന്നു വേറിട്ട ഇന്‍വെസ്റ്റിഗേഷന്‍ അവതരിപ്പിക്കാനാണ് ശ്രമമെന്ന് ഡോ. എസ്. ജനാര്‍ദനന്‍ പറയുന്നു. വിഷ്ണു സഹസ്രനാമം എന്ന ഐപിഎസ് ഓഫിസ റുടെ പ്രൊഫഷണല്‍ ബ്രില്യന്‍സിനാണ് പ്രാധാന്യം. നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാതല്‍ സന്ധ്യ നാലു വ്യത്യസ്ത അപ്പിയറന്‍സുകളില്‍ വരുന്നതാ ണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. ഡയലോഗ് ഡെലിവറി അടക്കം എല്ലാം നാലു സ്റ്റൈലില്‍. ബാല അവതരിപ്പിക്കുന്ന ആര്‍ട്ട് ഡയറക്റ്റര്‍ വൈശാഖനാണ് സഹസ്രത്തി ലെ മറ്റൊരു പ്രധാന കഥാപാ ത്രം. മധു, ജഗതി ശ്രീകുമാര്‍, സുരേഷ് കൃഷ്ണ, റിസബാവ, നിയാസ്, കൊല്ലം തുളസി, സുധീഷ്, കോട്ടയം നസീര്‍, ലക്ഷ്മി ഗോപാലസ്വാമി, സരയു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
കൈതപ്രത്തിന്‍റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍റെ സംഗീതം. ക്യാമറ സെന്തില്‍ കുമാര്‍, ആര്‍ട്ട് സാബു റാം, എഡിറ്റിങ് മഹേഷ് നാരായണന്‍.