Showing posts with label Kunjackko Boban. Show all posts
Showing posts with label Kunjackko Boban. Show all posts

Thursday, June 2, 2011

ദിവ്യ ഉണ്ണിയുടെ സഹോദരിയും സിനിമയിലേക്ക്‌




മുന്‍കാല നായിക ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി മലയാള സിനിമയില്‍ ഭാഗ്യംപരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഷൂട്ടിങ് പുരോഗമിക്കുന്ന 'ഡോക്ടര്‍ ലൗ' എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയിലേക്കെത്തുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കോളജ് വിദ്യാര്‍ഥിനിയുടെ വേഷമാണ് വിദ്യക്ക്. മറ്റൊരു പ്രധാന കഥാപാത്രമായി അനന്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് . വിദ്യാര്‍ഥിയായ വിദ്യ പഠനത്തോടൊപ്പം സിനിമയിലും സജീവമാകാന്‍ ഒരുങ്ങുകയാണ്. അമേരിക്കയില്‍ ബിസിനസ്സുകാരനെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ്. വിവാഹത്തോടെ അവര്‍ സിനിമ ലോകത്തോട് വിടപറയുകയും ചെയ്തു.

Monday, May 16, 2011

സീനിയേഴ്‌സിന് തകര്‍പ്പന്‍ കളക്ഷന്‍



മെഗാഹിറ്റായ പോക്കിരി രാജയിലൂടെ അരങ്ങേറ്റംമ കുറിച്ച സംവിധായകന്‍ വൈശാഖിന്റെ രണ്ടാം ചിത്രമായ സീനിയേഴ്‌സും ചരിത്രം ആവര്‍ത്തിയ്ക്കുന്നു. വന്‍താരനിരയെ അണിനിരത്തിയൊരുക്കിയ ഈ കോമഡി-സസ്‌പെന്‍സ് ചിത്രത്തിന് തകര്‍പ്പന്‍ തുടക്കമാണ് ബോക്‌സ് ഓഫീസില്‍ ലഭിച്ചിരിയ്ക്കുന്നത്.

ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ നായകന്മാരായ സീനിയേഴ്‌സ് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളോട് കിടപിടിയ്ക്കുന്ന വരവേല്‍പാണ് ലഭിയ്ക്കുന്നത്. പത്മപ്രിയ, അനന്യ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

ആദ്യവാരത്തില്‍ മൂന്ന് കോടിയോളം രൂപയാണ് സീനിയേഴ്‌സിന് ഗ്രോസ് കളക്ഷന്‍ വന്നിരിയ്ക്കുന്നത്്. ഇതില്‍ നിര്‍മാതാവിന് മാത്രം 1.44 കോടി ഷെയര്‍ ലഭിയ്ക്കും. മമ്മൂട്ടി-ലാല്‍-പൃഥ്വി സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു ചിത്രത്തിന് ലഭിയ്ക്കുന്നഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാണിത്.

പതിവ് ക്യാമ്പസ് മൂവീകളില്‍ നിന്നും വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് സീനിയേഴ്‌സിന്റെ ജീവന്‍. തിരക്കഥയിലെ ചെറിയ പാളിച്ചകള്‍ സംവിധാന മികവിലൂടെ മറികടക്കാന്‍ വൈശാഖിന് കഴിഞ്ഞതും ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവരുടെ ഔട്ട്‌സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സുമാണ് സീനിയേഴ്‌സിന് തുണയാവുന്നത്. 80-100 ശതമാനം കളക്ഷനോടെ കുതിയ്ക്കുന്ന സീനിയേഴ്‌സ് 2011ലെ ഹിറ്റുകളിലൊന്നാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

സീനിയേഴ്സിന് പാരയായില്ല; ത്രീ കിംഗ്സ് 27ന്



സീനിയേഴ്സ് തീയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ജയറാം, മനോജ് കെ ജയന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സീനിയേഴ്സ് മികച്ച എന്റര്‍ടൈനര്‍ എന്ന പേര് നേടിക്കഴിഞ്ഞു. മറ്റ് പ്രധാന പുതിയ സിനിമകളൊന്നും മത്സരിക്കാനില്ലാത്തതും സീനിയേഴ്സിന് ഗുണകരമായി. സീനിയേഴ്സിന് ഇങ്ങനെ ഒറ്റയ്ക്ക് മുന്നേറാന്‍ വഴിയൊരുക്കിയ ത്രീ കിംഗ്സ് മെയ് 27ന് തീയേറ്ററിലെത്തും.

കഴിഞ്ഞ 14ന് ആയിരുന്നു ത്രീ കിംഗ്സും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സീനിയേഴ്സുമായി മത്സരം നടത്തേണ്ടെന്ന് കരുതി റിലീസ് മാറ്റുകയായിരുന്നു. ത്രീ കിംഗ്സിന്റെ നിര്‍മ്മാതാവായ ജീവനും സീനിയേഴ്സ് ഒരുക്കിയ രാജനും തമ്മിലുള്ള സൌഹൃദം തന്നെ ഇതിനുകാരണമായത്. സുഹൃത്തുക്കളില്‍ ഒരാളുടെ സിനിമ മതി റിലീസിന് എന്ന് ജീവന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ദ്രജിത്ത്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, സന്ധ്യ, സംവൃത, ആന്‍ അഗസ്റ്റ്യന്‍ എന്നിവരെ പ്രഥാനകഥാപാത്രങ്ങളാക്കി ത്രീ കിംഗ്സ് സംവിധാനം ചെയ്തിരിക്കുന്നത് വി കെ പ്രകാശ് ആണ്.

ഭാസ്കരനുണ്ണി രാജ, ശങ്കരനുണ്ണി രാജ, രാമനുണ്ണി രാജ എന്നീ സഹോദരന്‍‌മാരുടെ കഥയാണ് ത്രീ കിംഗ്സ് പറയുന്നത്. ഒരേ ദിവസം, ഒരേ ആശുപത്രിയില്‍ ജനിച്ച രാജകുമാരന്മാര്‍ ആണ് ഇവര്‍. എന്നാല്‍ ഇവരുടെ ജനനത്തോടെ രാജപ്രതാപമൊക്കെ നശിച്ചു. ഇപ്പോള്‍ കൊട്ടാരവും കുറച്ചു വസ്തുവകകളും മാത്രം. മൂന്നു പേരും രാജാപാര്‍ട്ടിലാണു നില്‍പ്പൊക്കെ. പരസ്പരം പാരവയ്ക്കുകയാണ് ഇവരുടെ പ്രധാന ഹോബി.

അന്യാധീനപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്‍. സ്പോര്‍ട്സ് രംഗത്തു തിളങ്ങി കാശുണ്ടാക്കാനാണു ഭാസ്കരനുണ്ണിരാജയുടെ ശ്രമം. എങ്ങനെയും സിനിമയില്‍ സൂപ്പര്‍താരമായി കോടികള്‍ സമ്പാദിക്കാനാണു ശങ്കരനുണ്ണി രാജയുടെ നീക്കം. കാശുണ്ടാക്കാന്‍ കുറച്ചു കൂടി എളുപ്പം റിയാലിറ്റി ഷോയില്‍ വിജയിക്കലാണ് എന്നു കരുതി ആ വഴിക്കു നീങ്ങുകയാണ് രാമനുണ്ണിരാജ. പക്ഷെ പരസ്പരപാരകള്‍ കാരണം ഒന്നും നടക്കുന്നില്ല. ഇതിനിടയില്‍ ഇവരുടെ ജീവിതത്തില്‍ ചില അപ്രതീക്ഷിത സംഭവങ്ങളും ഉണ്ടാകുന്നു. ഇതാണ് ത്രീ കിംഗ്സിന്റെ പ്രമേയം.

നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങളുള്ള ത്രീ കിംഗ്സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈ വി രാജേഷ് ആണ്. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുഞ്ചന്‍, അശോകന്‍, ശ്രീജിത്ത് രവി, ലിഷോയ്, വി.പി. രാമചന്ദ്രന്‍, അംബിക മോഹന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കുന്നു.

Tuesday, May 10, 2011

സീനിയേഴ്സ് - ഒരു അടിപൊളി കാമ്പസ് സിനിമ



1. സീനിയേഴ്സ് കണ്ടു. 2. രസമുള്ള സിനിമ. 3. ഇത്രയും രസിപ്പിച്ച ഒരു സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്ല. 4. കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയെ ഇം‌പ്രസീവ് ആക്കുന്നത്. 5. നായകന്‍‌മാരായ ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ മനോഹരമായി അഭിനയിച്ചു. 6. പോക്കിരിരാജയെ അപേക്ഷിച്ച് വൈശാഖ് ഏറെ മുന്നേറിയിരിക്കുന്നു.

ഇനി ഓരോന്നായി പറയാം:

1. സീനിയേഴ്സ് കണ്ട

ഞാന്‍ വളരെ അകലെ നിന്ന് തിയേറ്ററിനെ നോക്കി. സീനിയേഴ്സ് റിലീസാകുന്ന ദിവസം. വലിയ തിരക്കൊന്നുമില്ല. ടിക്കറ്റ് കൌണ്ടറിനു മുന്നില്‍ അധികം പേരൊന്നുമില്ല. കഴിഞ്ഞ ദിവസം ‘മാണിക്യക്കല്ല്’ കാണാന്‍ പോയപ്പോള്‍ വിരലാല്‍ എണ്ണാവുന്ന ആള്‍ക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് അതിലൊക്കെ എത്രയോ മെച്ചമാണ്.

തിയേറ്റര്‍ പരിസരത്ത് സിനിമാ രംഗത്തെ പരിചിത മുഖങ്ങളെയൊന്നും കണ്ടില്ല. എല്ലാ സിനിമയും ആദ്യ ദിവസം ആ‍ദ്യ ഷോ തന്നെ കാണുന്ന ചില സംവിധായകരുണ്ട്. അവരെയും കാണാനില്ല. തിയേറ്ററിനുള്ളില്‍ കടന്നു. എനിക്കു തോന്നുന്നത് ‘ഡബിള്‍സ്’ ഇം‌പാക്ട് ആണ് ഈ ചിത്രത്തിന് തിരക്കു കുറയാന്‍ കാരണം എന്നാണ്. സച്ചി - സേതു എഴുതുന്ന സിനിമ, ഡബിള്‍സിന് ശേഷമെത്തുന്ന അവരുടെ സിനിമ എന്നതൊക്കെ പ്രേക്ഷകരെ തിയേറ്ററില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുണ്ടാകണം.

പക്ഷേ സിനിമ തുടങ്ങിയപ്പോഴേക്കും തിയേറ്റര്‍ ഏകദേശം നിറഞ്ഞു. ‘മമ്മൂട്ടിക്ക് നന്ദി’ എന്ന് എഴുതിക്കാണിച്ചപ്പോള്‍ ഒരു ആരവം. കുറച്ചുപേരുടെ ‘ജെയ്’ വിളികളും പിന്നെ ചിലയിടങ്ങളില്‍ നിന്ന് കൂവലും. സിനിമ തുടക്കം തന്നെ ഞെട്ടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കോളജില്‍ ഒരു കൊലപാതകം. അതും നമ്മുടെ മീരാ നന്ദനെ. ഫ്ലാഷ്ബാക്കാണ് കേട്ടോ. ജയറാമിന്‍റെ വോയിസ്‌ഓവറിലാണ് കഥ പറയുന്നത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്മനാഭന്‍(ജയറാം) ജയിലില്‍ പോകുന്നു.

11 വര്‍ഷത്തിന് ശേഷം പത്മനാഭന്‍റെ തീരുമാനമനുസരിച്ച് അയാളും കൂട്ടുകാരായ ഇടിക്കുള(ബിജുമേനോന്‍), റെക്സ്(കുഞ്ചാക്കോ ബോബന്‍), മുന്ന(മനോജ് കെ ജയന്‍) എന്നിവരും ക്യാം‌പസില്‍ പഠിക്കാനായി തിരിച്ചെത്തുകയാണ്. ഇനിയല്ലേ കളി...


2. രസമുള്ള സിനി

രസകരമായ ഒരു സിനിമയാണ് സീനിയേഴ്സ്. നാല്‍‌വര്‍ സംഘം എന്തിനാണ് കോളജില്‍ മടങ്ങിയെത്തിയത് എന്നതാണ് സിനിമയുടെ സസ്പെന്‍സ്. അവര്‍ക്ക് ചില ഉദ്ദേശ്യങ്ങളൊക്കെയുണ്ട്. കോളജില്‍ ചെല്ലുന്നപാടെ അതൊക്കെ അങ്ങു വെളിപ്പെടുത്താന്‍ പറ്റുമോ? അവിടെ ചില കളികള്‍, തമാശകള്‍, ഏറ്റുമുട്ടലുകള്‍. എന്തായാലും സീനിയേഴ്സ് തകര്‍ത്തുവാരി എന്നു പറഞ്ഞാല്‍ മതിയല്ലോ. ആദ്യ പകുതി ഒരു നിമിഷം പോലും ബോറടിക്കില്ല. 100% ഗ്യാരണ്ടി.

3. ഇത്രയും രസിപ്പിച്ച ഒരു സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്

ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയവയാണല്ലോ അടുത്ത കാലത്ത് ആഘോഷപൂര്‍വം എത്തിയ സിനിമകള്‍. സീനിയേഴ്സ് അവയെയൊക്കെ കടത്തിവെട്ടി. ചിരിപ്പിക്കുകയും രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണിത്. ഒരു രസമുണ്ട്. നമ്മുടെ അനന്യയുടെ ഒരു പ്രകടനം. ‘പോക്കിരിരാജ’യിലെ മമ്മൂട്ടിയെ അനുകരിക്കുന്നുണ്ട് കക്ഷി. തിയേറ്ററില്‍ അതിന് സമ്മിശ്ര പ്രതികരണമാണെങ്കിലും ആ നിലപാട് എനിക്കിഷ്ടപ്പെട്ടു. വൈശാഖ് തന്‍റെ ആദ്യ സിനിമയെ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട്.

4. കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയെ ഇം‌പ്രസീവ് ആക്കുന്നത

സച്ചി - സേതു കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട് സീനിയേഴ്സില്‍. ഒരു നല്ല എന്‍റര്‍ടെയ്നര്‍ എങ്ങനെയെഴുതാമെന്ന് ഈ സിനിമയിലൂടെ അവര്‍ കാണിച്ചു തന്നു. ഡബിള്‍സിന് എന്താണാവോ പറ്റിയത്? നമ്മുടെ ലാല്‍(സിദ്ദിഖ് - ലാല്‍) സംവിധാനം ചെയ്ത ടു ഹരിഹര്‍ നഗര്‍ എന്ന സിനിമയില്ലേ. അതിന്‍റെ രചനാരീതിയാണ് സീനിയേഴ്സില്‍ സച്ചി - സേതു പിന്തുടര്‍ന്നിരിക്കുന്നത്. ചില ഡയലോഗുകളൊക്കെ ഗംഭീരമായി. ജയറാം ഒരിടത്ത് മിമിക്രി നമ്പര്‍ കാണിക്കുന്നുണ്ട്. പഴശ്ശിരാജയെയാണ് തോണ്ടിയിരിക്കുന്നത്. “പഴശ്ശിയുടെ സമരമുറകള്‍ കാമ്പസ് ഇനി കാണാന്‍ പോകുന്നതേയുള്ളൂ” - എന്താ ഒരു കൈയടി തിയേറ്ററില്‍!



5. നായകന്‍‌മാരായ ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ മനോഹരമായി അഭിനയിച്ച

എങ്കിലും അടിച്ചുപൊളിച്ചത് ബിജു മേനോന്‍ തന്നെ. മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ബിജുവിന്‍റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തില്‍. ഫിലിപ്പ് ഇടിക്കുള എന്ന കഥാപാത്രം ബിജു അല്ലാതെ വേറെ ആരു ചെയ്താലും ഇത്ര നന്നാവില്ല. നല്ല മദ്യപാനിയാണ് കക്ഷി. ഇഷ്ടം പോലെ പണം. “ലിവര്‍ നല്ല കുങ്കുമപ്പൂ പോലെ ഇരുന്നപ്പോ...” എന്നൊക്കെയുള്ള തട്ടിവിടലുകള്‍ സൂപ്പര്‍. പിന്നെ ചില മാനറിസങ്ങള്‍. ‘കര്‍ത്താവേ...മിന്നിച്ചേക്കണേ...” പോലുള്ള നമ്പരുകള്‍. ബിജു ശരിക്കും കസറി.

മനോജ് കെ ജയനും മികച്ച കഥാപാത്രമാണ് - റഷീദ് മുന്ന. ഒരു പ്രണയരോഗി. നന്നായി, ഒരു വ്യത്യസ്തത അനുഭവപ്പെട്ടു. കുഞ്ചാക്കോ ബോബനും പെര്‍ഫോം ചെയ്യാന്‍ ഇടമുണ്ട്. അല്‍പ്പം മങ്ങിയത് ജയറാമാണ്. എങ്കിലും നല്ല ഊര്‍ജ്ജമുള്ള പ്രകടനം തന്നെയാണ് ജയറാമും നടത്തിയത്.

6. പോക്കിരിരാജയേക്കാള്‍ വൈശാഖ് ഏറെ മുന്നേറിയിരിക്കുന്ന

വൈശാഖ് ഒരു നല്ല സംവിധായകനാണെന്ന് പോക്കിരിരാജയിലേ തെളിയിച്ചതാണ്. നല്ല സ്ക്രിപ്റ്റ് കിട്ടിയാല്‍ വൈശാഖ് ഗംഭീരമാക്കും. ടെക്നിക്കലി ബ്രില്യന്‍റ്. പ്രേക്ഷകരെ സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ അനുവദിക്കാതെ കഥ മുന്നോട്ടു കൊണ്ടുപോകാന്‍ വൈശാഖിന് കഴിഞ്ഞു. ക്ലൈമാക്സിലെ സസ്പെന്‍സില്‍ വലിയ ത്രില്ലൊന്നും ഒളിപ്പിച്ചു വയ്ക്കാന്‍ സാധിച്ചില്ലെങ്കിലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ ഹാപ്പിയാണ്. വളരെ ഫാസ്റ്റായി കഥ പറഞ്ഞു പോകാന്‍ വൈശാഖിനു കഴിഞ്ഞു. ഈ ചെറുപ്പക്കാരന് നല്ല തിരക്കഥയില്‍ മനോഹരങ്ങളായ എന്‍റര്‍ടെയ്‌നറുകള്‍ തീര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പ്.

അന്തിമവാചകം: കാണുക. ആസ്വദിക്കുക. ഒരു അടിപൊളി കാമ്പസ് സിനിമ.

 

Monday, May 2, 2011

അടിച്ചുപൊളിക്കാന്‍ സീനിയേഴ്സ് എത്തുന്നു



അവര്‍ വീണ്ടും മഹാ‍രാജാസ് ക്യാമ്പസ്സിലെത്തുന്നു. ഒരിക്കല്‍ കൂടി അവര്‍ അവിടെ പി ജി വിദ്യാര്‍ഥികളാകും. പഴയ സഹപാഠി ലക്ചററായി അവിടെയുള്ളതൊന്നും അവര്‍ക്ക് പ്രശ്നമല്ല. ക്ലാസ്സില്‍ അനുസരണയുള്ള വിദ്യാര്‍ഥികളാകാന്‍ മാത്രം കിട്ടില്ലെന്ന് മാത്രം. അല്‍പ്പം തല്ലുകൊള്ളിത്തരം ഉണ്ടെന്ന് ചുരുക്കം. പോക്കിരിരാജയുടെ വന്‍ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സീനിയേഴ്സിനെ നായകരാണ് അവര്‍. മെയ് 27ന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

പത്മനാഭന്‍, ഫിലിപ്പ്‌ ഇടിക്കുള, റഷീദ്‌ മുന്ന, റെക്‌സ്‌ മാനുവല്‍ എന്നിവരാണ് വീണ്ടും കോളേജില്‍ ചേരുന്നത്. പഠനത്തിന് ശേഷം പല ജോലികള്‍ കണ്ടെതി ജീവിതം നയിക്കുകയായിരുന്ന ഇവര്‍ വീണ്ടും ക്യാമ്പസ്സിലെത്തുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. കോളേജില്‍ ഇവര്‍ക്കൊപ്പം അടിച്ചുപൊളിക്കാന്‍ ജെനി എന്ന പെണ്‍കുട്ടിയും ചേരുന്നു. പണ്ട് ഇവര്‍ക്കൊപ്പം ഇതേ കോളജില്‍ പഠിച്ച ഇന്ദുലേഖ ഇപ്പോള്‍ അവിടെ അധ്യാപികയാണെന്നതും കൌതുകം പകരും.

പത്മനാഭന്‍, ഫിലിപ്പ്‌ ഇടിക്കുള, റഷീദ്‌ മുന്ന, റെക്‌സ്‌ മാനുവല്‍ എന്നിവരെ യഥാക്രമം ജയറാം, ബിജുമേനോന്‍, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു. ജെനിയെ അനന്യയും ഇന്ദുലേഖയെ പത്മപ്രിയയും അവതരിപ്പിക്കും. ഇവര്‍ക്ക് പുറമെ സിദ്ധിഖ്‌, വിജയരാഘവന്‍, ജഗതി, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ശ്രീജിത്‌ രവി, മധുപാല്‍, ലാലു അലക്‌സ്‌, നാരായണന്‍കുട്ടി, ഡോക്‌ടര്‍ റോണി, ജ്യോതിര്‍മയി, രാധാവര്‍മ, ഹിമ, ലക്ഷ്‌മിപ്രിയ എന്നിവരും ചിത്രത്തില്‍ ഉണ്ട്.

വാണിജ്യസിനിമയുടെ എല്ലാ ചേരുവകളും ഉപയോഗിച്ചാണ് വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം രഹസ്യയുടെ ഐറ്റം ഡാന്‍സ് യുവപ്രേക്ഷകര്‍ക്ക് ഹരം‌പകരും.

സച്ചി-സേതു തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖാ ഫിലിംസിന്റെ ബാനറില്‍ പി രാജനാണ്. അനില്‍ പനച്ചൂരാന്‍, വയലാര്‍ ശരത്‌ചന്ദ്രവര്‍മ, സന്തോഷ്‌ വര്‍മ എന്നിവര്‍ ഓരോ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. അല്‍ഫോന്‍സ്‌, ജാസിഗിഫ്‌റ്റ്‌, അലക്‌സ്‌ പോള്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷാജിയാണ്‌ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Friday, April 8, 2011

കുഞ്ചാക്കോ ബോബനും ഭാവനയും ഒരുമിക്കുന്ന ഡോക്ടര്‍ ഇന്‍ ലവ്



നിരവധി ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ബിജു അരുകുറ്റി ആദ്യമായി സംവിധാനം ചെയ്യുന്ന 'ഡോക്ടര്‍ ഇന്‍ ലവ്' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഭാവനയും ഒരുമിക്കുന്നു .വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' എന്ന ചിത്രത്തിലാണ് ഇവര്‍ അവസാനമായി നായിക നായകന്മാരായി അഭിനയിച്ചത് .അതിനു ശേഷം ലോലിപോപ്പ് ,സ്വപ്നക്കൂട് തുടങ്ങിയ ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെങ്കിലും ഇവര്‍ നായിക നായകന്മാര്‍ ആയിരുന്നില്ല .ജിതിന്‍ ആര്‍ട്സിന്റെ ബാനറില്‍ ജോയ് തോമസ്‌ നിര്‍മ്മിക്കുന്ന ഡോക്ടര്‍ ഇന്‍ ലവ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ്‌ മാസം ആരംഭിക്കും .

Monday, March 14, 2011

സാന്‍ഡ്‌വിച്ചില്‍ കുഞ്ചാക്കോയും റിച്ചയും



ഷാജി കൈലാസിന്റെ സഹായി എംഎസ് മനു ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്ന സാന്‍ഡ്‌വിച്ചില്‍ കുഞ്ചാക്കോ ബോബന്‍ നായകനാവുന്നു. ഭീമയുടെ പരസ്യത്തിലൂടെ മലയാളിപ്പെണ്ണായി മാറിയ റിച്ച പനായിയാണ് ചിത്രത്ില്‍ ചാക്കോച്ചന്റെ നായികയാവുന്നത്. റിച്ചയുടെ മൂന്നാമത്തെ മലയാളചിത്രമാണിത്.

സുരാജ് വെഞ്ഞാറമൂടും മേനകയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന സാന്‍ഡ്‌വിച്ചില്‍ ലാലു അലക്‌സ്, വിജയകുമാര്‍, മനോജ് കെ ജയന്‍, ജാഫര്‍ ഇടുക്കി, കൊച്ചുപ്രേമന്‍ എന്നിവരും അണിനിരക്കുന്നുണ്ട്.

എംസി അരുണും സഞ്ജീവ് മാധവനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിതത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് രതീഷ് സുകുമാരനാണ്. ജയന്‍പിഷാരടി സംഗീതസംവിധാനവും പ്രദീപ്നായര്‍ ഛായാഗ്രഹണവുമൊരുക്കുന്നു.

ഏതാനും ദിവസം മുമ്പ് തിരുവനന്തപുരത്ത് ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചിത്രത്തിന്റെ പൂജയില്‍ ഭദ്രദീപം കൊളുത്തിയത് സംവിധായകന്‍ മനുവിന്റെ ഗുരുവായ ഷാജി കൈലാസായിരുന്നു. സാന്‍ഡ്‌വിച്ചിന്റെ ഷൂട്ടിങ് അടുത്തുതന്നെ ആരംഭിയ്ക്കും.

Tuesday, February 15, 2011

Race: Review



മലയാള സിനിമ മാറ്റത്തിന്‍റെ പാതയിലാണ്. നമ്മുടെ സംവിധായകര്‍ ട്രാഫിക് ചിന്തിക്കുന്നു, കോക്ടെയില്‍ ചിന്തിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള സിനിമകള്‍ക്കായി ശ്രമിക്കുന്നു. പക്ഷേ ശ്രമം ആത്മാര്‍ത്ഥമല്ലെങ്കില്‍ തകര്‍ന്നടിയുകയല്ലാതെ വഴിയില്ലല്ലോ. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘റേസ്’ എന്ന സിനിമയ്ക്ക് സംഭവിക്കുന്നതും അതാണ്.

ഇത് ഒരു ട്രാപ്പിന്‍റെ കഥയാണ്. ആര്‍ക്കും സംഭവിക്കാവുന്ന, ജീവിതത്തോട് അടുത്തുനില്‍ക്കുന്ന സിനിമയുമാണ്. പക്ഷേ, സംവിധായകന്‍റെ കൈപ്പിഴ, തിരക്കഥാകൃത്തിന്‍റെ(റോബിന്‍ തിരുമല) ഭാവനാ ശൂന്യത റേസ് എന്ന സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്നു. ഒരു ത്രില്ലര്‍ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ കാമ്പില്ലാത്ത ക്ലൈമാക്സ് ഇറക്കിവച്ച് നടുവ് നിവര്‍ത്തുകയാണ് സംവിധായകന്‍. ട്രാഫിക് കണ്ട് ആവേശം കൊണ്ടവര്‍, റേസ് വീക്ഷിച്ച് നിരാശയുടെ നിലവിളിയും തൊണ്ടയിലമര്‍ത്തി തിയേറ്റര്‍ വിടുന്നു.


കാര്‍ഡിയോ സര്‍ജന്‍ എബി ജോണ്‍(കുഞ്ചാക്കോ ബോബന്‍), ഭാര്യ നിയ(മം‌മ്‌ത), മകള്‍ അച്ചു എന്നിവരടങ്ങുന്ന സന്തുഷ്ടകുടുംബം. ബാംഗ്ലൂരില്‍ ഡോക്ടേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോകുന്ന എബി ഒരു കുരുക്കിലേക്കാണ് വീഴുന്നത്. നിരഞ്ജന്‍(ഇന്ദ്രജിത്ത്) എന്ന ക്രിമിനല്‍ എബിയെ കിഡ്നാപ് ചെയ്യുന്നു. ഭാര്യ നിയയും മകള്‍ അച്ചുവും ഇതേ രീതിയില്‍ അപകടത്തില്‍ പെടുന്നു. നിരഞ്ജന്‍റെ ഒരു ടീം - ഗൌരി മുന്‍‌ജളും(പാലേരി മാണിക്യത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട് ഇവരെ), ജഗതി ശ്രീകുമാറും അടങ്ങുന്ന ടീം - എബിയുടെ കുടുംബത്തെയാകെ അപകടത്തിലേക്ക് തള്ളിവിടുകയാണ്.

എന്താണ് ഇവരുടെ ലക്‍ഷ്യമെന്ന് എബിക്ക് തിരിച്ചറിയാനാവുന്നില്ല. പണമാണെന്നാണ് എബി ആദ്യം കരുതുന്നത്. അത് സാധൂകരിക്കുന്ന വിധത്തില്‍ നിരഞ്ജന്‍ വിലപേശല്‍ ആരംഭിക്കുന്നു. ആദ്യം പറഞ്ഞ തുക പിന്നീട് മാറ്റിപ്പറയുന്നു. അങ്ങനെ ചില കളികള്‍. ഒടുവില്‍ നിഗൂഢതയുടെ ചുരുള്‍ നിവരുകയാണ്.

(കോക്ടെയിലില്‍ അരുണ്‍കുമാര്‍ പറഞ്ഞതും ഇതുതന്നെയല്ലേ? നായകന്‍ ഇതുപോലൊരു ട്രാപ്പില്‍ അകപ്പെടുകയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് അതിന്‍റെയും പ്രമേയം. കോക്ടെയിലില്‍ കഥയെ വിശ്വസനീയമാക്കാന്‍ സംവിധായകന് കഴിഞ്ഞു. എന്നാല്‍ റേസില്‍ കുക്കു സുരേന്ദ്രന്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ പൂര്‍ണ പരാജയമാണ്).

സംവിധായകനും തിരക്കഥാകൃത്തും പരാജയപ്പെട്ട ഈ സിനിമ പക്ഷേ പ്രേക്ഷകര്‍ ഒരു കാരണം കൊണ്ട് എന്നെന്നും ഓര്‍ത്തിരിക്കും. ഇന്ദ്രജിത്ത് എന്ന നടന്‍റെ അഭിനയ മികവിന്‍റെ പേരില്‍. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഇന്ദ്രന്‍ ഈ ചിത്രത്തില്‍ നല്‍കുന്നത്. നായകനായ കുഞ്ചാക്കോ ബോബനെ പല സീനിലും നിഷ്പ്രഭമാക്കുന്ന പെര്‍ഫോമന്‍സാണ് ഇന്ദ്രജിത്തിന്‍റേത്. ഇത് ഒരു ഇന്ദ്രജിത്ത് ചിത്രമാണെന്നുപോലും പറയാം.

ചാക്കോച്ചനും മം‌മ്തയും ഗൌരിയും ജഗതി ശ്രീകുമാറുമെല്ലാം അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ആദ്യപകുതിയില്‍ ജഗതിയുടെ അഭിനയം കൈയടി നേടുന്നു. എന്നാല്‍ കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥയുടെ മേല്‍ പണിതുയര്‍ത്തിയ റേസ്, നല്ല സിനിമകള്‍ കൂട്ടത്തോടെ റേസില്‍ പങ്കെടുക്കുന്ന ഈ കാലത്ത് ഏറ്റവും പിന്നിലായിപ്പോകുന്നു.

വീരാളിപ്പട്ട്, ഒരാള്‍ എന്നിവയാണ് കുക്കു സുരേന്ദ്രന്‍ മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍. കണ്ണൂര്‍, പതാക, കൃത്യം, സായ്‌വര്‍ തിരുമേനി, ഇന്ദ്രപ്രസ്ഥം തുടങ്ങിയവയാണ് റോബിന്‍ തിരുമല ഇതിനുമുമ്പ് തിരക്കഥയെഴുതിയ ചിത്രങ്ങള്‍. ഇവരുടെ മുന്‍‌കാല ചിത്രങ്ങളേക്കാള്‍ സാങ്കേതികമായെങ്കിലും എന്തുകൊണ്ടും മെച്ചപ്പെട്ട സിനിമ തന്നെയാണ് റേസ്. എന്നാല്‍ കൊമേഴ്സ്യല്‍ സിനിമ എന്നാല്‍ കോടികളുടെ കളിയാണ്. നേരിയ പാകപ്പിഴവ് പോലും നിര്‍മ്മാതാക്കളെ നശിപ്പിക്കും. വ്യക്തമായ പ്ലാനിംഗോ, പൂര്‍ണവും ശക്തവുമായ തിരക്കഥയോ ഇല്ലാതെ ഇറങ്ങിത്തിരിക്കുന്നത് അപകടത്തില്‍ കലാശിക്കും. റേസിലൂടെ ഈ തിരിച്ചറിവെങ്കിലും സംവിധായകനും തിരക്കഥാകൃത്തിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Thursday, February 10, 2011

റേസിനൊപ്പം പയ്യന്‍സിന്റെ റേസ്



തിയറ്ററുകളില്‍ ഇത് ത്രില്ലറുകളുടെ കാലം. പാസഞ്ചറിലും കോക്ക്‌ടെയിലും തുടങ്ങി ട്രാഫിക്കിലും അര്‍ജ്ജുനന്‍ സാക്ഷിയിലുമെത്തി നില്‍ക്കുന്ന ത്രില്ലര്‍ സിനിമകളുടെ ഗണത്തിലേക്ക് ഒന്നുകൂടി വരികയാണ്.

ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും ഒന്നിയ്ക്കുന്ന റേസ് ഫെബ്രുവരി 11നാണ് തിയറ്ററുകളിലെത്തുന്നത്. കുക്കു സുരേന്ദ്രന്‍ സംവിധാനവും തിരക്കഥയും നിര്‍വഹിയ്ക്കുന്ന ചിത്രം പ്രമേയമാക്കുന്നത് ജീവിത്തിലെ അപ്രതീക്ഷിതസംഭവങ്ങളാണ്. ഇതാദ്യമായി മംമ്ത മോഹന്‍ദാസ് കുഞ്ചാക്കോയുടെ നായികയായെത്തുന്ന പ്രത്യേകതയും റേസിന് സ്വന്തം. റോബിന്‍ തിരുമലയാണ് സിനിമയുടെ സംഭാഷണം എഴുതിയിരിക്കുന്നത്.

റേസിനോട് റേസ് ചെയ്യാനെത്തുന്നതും മറ്റൊരു യുവതാരത്തിന്റെ ചിത്രമാണ്. ജയസൂര്യ നായകനാവുന്ന കോമഡി ഫ്ളിക്ക് പയ്യന്‍സാണ് റേസിനോട് മത്സരിയ്ക്കുന്നത്. 'അങ്ങാടിത്തെരു' ഫെയിം അഞ്ജലിയുടെ ആദ്യ മലയാള ചിത്രമായ സിനിമ ഉത്തരവാദിത്വങ്ങളൊന്നും ഏല്‍ക്കാതെ ചുമ്മാ നടക്കുന്ന പയ്യന്‍സിന്റെ കഥയാണ് പറയുന്നത്.

യുവസംവിധായകരില്‍ ശ്രദ്ധേയനായ ലിയോ തദേവൂസാണ് പയ്യന്‍സ് ഒരുക്കുന്നത്. മുന്‍കാല നടി രോഹിണിയും ലാലും ജയസൂര്യയുടെ മാതാപിതാക്കളായി അഭിനയിക്കുന്നത് സിനിമയുടെ മറ്റൊരു പുതുമയാണ്. പയ്യന്‍സിനോടും റേസിനോടും മത്സരിയ്ക്കാന്‍ ജയറാമിന്റെ മേക്ക്പ്പ് മാന്‍ കൂടി വരുന്നതോടെ ബോക്‌സ് ഓഫീസ് വീണ്ടും സജീവമാവും

മേലേപ്പറമ്പിലെ ആണ്‍വീട്ടിലേക്ക് ചാക്കോച്ചന്‍



രണ്ടാംഭാഗങ്ങളുടെ പ്രളയകാലത്ത് ജയറാം-രാജസേനന്‍ ടീമിന്റെ മേലപ്പറമ്പിലെ ആണ്‍വീടിന്റെ കഥ ഒരിയ്ക്കല്‍ കൂടി വെള്ളിത്തിരയിലെത്തുകയാണ്. ജയറാം ജഗതിയും ശോഭനയുമെല്ലാം നിറഞ്ഞുനിന്ന മേലേപ്പറമ്പ് വീട്ടുകാരുടെ കഥ തുടര്‍ന്നും പറയുന്നത് സംവിധായകന്‍ രാജസേനന്‍ തന്നെ.

എന്നാല്‍ രണ്ടാം ഭാഗത്തില്‍ ജയറാമിന് പകരം യുവനിരയിലെ പ്രമുഖനായ കുഞ്ചാക്കോ ബോബന്‍ നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയറാമിന്റെ കഥാപാത്രം അതേരീതിയില്‍ തുടരാതെ മറ്റൊരു തലത്തില്‍ അവതരിപ്പിയ്ക്കാനാണ് സംവിധായകന്‍ രാജസേനന്റെ തീരുമാനം. ശോഭന അതിഥിതാരമായിട്ടായിരിക്കും സിനിമയില്‍ പ്രത്യക്ഷപ്പെടുക.

അതേസമയം ചാക്കോച്ചന്‍ സിനിമയ്ക്ക് പൂര്‍ണമായും സമ്മതം മൂളിയിട്ടില്ല. ദുബയിലുള്ള താരം തിരിച്ചെത്തിയാലുടന്‍ ഇക്കാര്യം ഫൈനലൈസ് ചെയ്യും. രണ്ടാംവരവില്‍ നല്ല കഥാപാത്രങ്ങളെ മാത്രം തേടുന്ന കുഞ്ചാക്കോ എണ്ണം കുറഞ്ഞാലും മികച്ച റോളുകള്‍ മതിയെന്ന ഉദ്ദേശത്തിലാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്.

ക്ലിയോപാട്ര എന്ന സിനിമയ്ക്ക് കഥയെഴുതിയ സതീഷ് കുമാറാണ് മേലപ്പറമ്പിന്റെ കടലാസ് ജോലികള്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്. നല്ല തിരക്കഥകളില്‍ എന്നും മികച്ച റിസല്‍ട്ട് ഉണ്ടാക്കിയ രാജസേനന്‍ മേലേപ്പറമ്പിന്റെ രചനയില്‍ കൈകടത്താത് നല്ല സൂചനയാണ്. മാണി സി കാപ്പന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും നിര്‍മാതാവ്.

Sunday, January 23, 2011

'റേസ്' ഫിബ്രവരി 4-ന്‌



ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, മംമ്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കുക്കു സുരേന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'റേസ്' ഫിബ്രവരി 4-ന് റെഡ്‌വണ്‍ മീഡിയാ ലാബ് തിയേറ്ററിലെത്തിക്കുന്നു. പെന്റാ വിഷന്റെ ബാനറില്‍ ജോസ് കെ. ജോര്‍ജ്, ഷാജി മേച്ചേരി എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ കുക്കു സുരേന്ദ്രന്‍, റോബിന്‍ തിരുമല എന്നിവര്‍ എഴുതുന്നു. ജഗതി ശ്രീകുമാര്‍, ശ്രീജിത്ത് രവി, ചെമ്പില്‍ അശോകന്‍, മനു ജോസ്, ഗീതാ വിജയന്‍, കവിത, ലക്ഷ്മി, ബേബി അനിഘ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഗാനരചന-വയലാര്‍ ശരച്ചന്ദ്രവര്‍മ, രാജീവ് നായര്‍. സംഗീതം-വിശ്വജിത്ത്.

Monday, January 17, 2011

ചാക്കോച്ചന്‍ കുതിക്കുന്നു, ഇനി ജോഷി - ഷാജി കൈലാസ് ചിത്രങ്ങള്‍



അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് കുഞ്ചാക്കോ ബോബന്‍റേത്. പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ഈ യുവതാരം സിനിമാഭിനയം നിര്‍ത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് പോയ ആളാണ്. രണ്ടുവര്‍ഷം വിട്ടുനിന്ന ശേഷം മടങ്ങിവന്ന ചാക്കോച്ചന്‍ ഹിറ്റുകള്‍ക്കു പിന്നാലെ ഹിറ്റുകള്‍ തീര്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം മമ്മി ആന്‍റ് മീ, സകുടുംബം ശ്യാമള, എല്‍‌സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ വിജയ ചിത്രങ്ങള്‍ ചാക്കോച്ചന്‍റേതായുണ്ടായിരുന്നു. ഈ വര്‍ഷം ട്രാഫിക്ക് എന്ന വന്‍ ഹിറ്റിലൂടെ വിജയകഥ ആവര്‍ത്തിക്കുന്നു.

ചോക്ലേറ്റ് ബോയ് എന്ന ഇമേജ് തകര്‍ത്തതാണ് കുഞ്ചാക്കോ ബോബന്‍റെ വിജയത്തിന് കാരണം. അനായാസമായ അഭിനയ ശൈലിയും ഈ യുവനടനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നു. ഇപ്പോഴിതാ ആക്ഷന്‍ സിനിമകളുടെ തമ്പുരാക്കന്‍‌മാരായ ജോഷിയും ഷാജി കൈലാസും കുഞ്ചാക്കോ ബോബനെ നായകനാക്കി സിനിമകള്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

ജോഷി രണ്ടു സിനിമകളിലാണ് കുഞ്ചാക്കോ ബോബനെ നായകനാക്കാന്‍ ആലോചിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ‘സെവന്‍സ്’ ആണ് അതിലൊന്ന്. ചാക്കോച്ചനൊപ്പം ജയസൂര്യ, ആസിഫ് അലി എനിവരും സെവന്‍‌സില്‍ താരങ്ങളാണ്. ഫുട്ബോള്‍ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ സിനിമയായിരിക്കും ഇത്. ‘രണ്ട്’ എന്നാണ് ചാക്കോച്ചനെ നായകനാക്കി ജോഷി ചെയ്യുന്ന മറ്റൊരു സിനിമയുടെ പേര്. ഈ സിനിമയിലും ജയസൂര്യ ഒപ്പമുണ്ടാകും.

ഷാജി കൈലാസും ചാക്കോച്ചനെ ഹീറോയാക്കി ഒരു സിനിമയുടെ പ്രാഥമിക ആലോചനകളിലാണ്. ‘ഫൈറ്റേഴ്സ്’ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ജയസൂര്യ ഈ സിനിമയിലും ചക്കോച്ചനൊപ്പമുണ്ട്.

സോളോ ഹീറോയായി മാത്രമേ അഭിനയിക്കൂ എന്ന കടും‌പിടിത്തമില്ലാത്തതാണ് ചാക്കോച്ചനെ വമ്പന്‍ സംവിധായകര്‍ക്കെല്ലാം പ്രിയപ്പെട്ട താരമാക്കുന്നത്. ഫാന്‍സിന്‍റെ ബഹളമോ അവകാശവാദങ്ങളോ ഇല്ലാതെ ചാക്കോച്ചന്‍ ഹിറ്റ് സിനിമകള്‍ തീര്‍ക്കുന്നു.

Tuesday, January 11, 2011

ഇമോഷണല്‍ ട്രാഫിക്: വ്യത്യസ്തം, അനുപമം



ബോബി - സഞ്ജയ് ടീം സിനിമയ്ക്കുവേണ്ടി സിനിമയുണ്ടാക്കുന്നവരല്ല. വ്യത്യസ്തമായ കഥകള്‍, ഷോക്കിംഗ് ആയ ത്രെഡുകള്‍ ഇവയൊക്കെ ലഭിക്കുമ്പോഴാണ് ഇവര്‍ തിരക്കഥയ്ക്കായി ഇരിക്കുക. എന്‍റെ വീട് അപ്പൂന്‍റേം, നോട്ടുബുക്ക് തുടങ്ങിയ സിനിമകളും ‘അവിചാരിതം’ പോലുള്ള സീരിയലുകളും സമ്മാനിച്ച ആ ഒരു ഗ്യാരണ്ടി തന്നെയാണ് ‘ട്രാഫിക്’ എന്ന പുതിയ സിനിമയ്ക്കുമുള്ളത്. ട്രാഫിക്ക് വ്യത്യസ്തമാണ്. ഇതിന് മുന്‍‌മാതൃകകളുമില്ല.

വ്യത്യസ്തമായി എന്തു ചെയ്യാം എന്ന് ആലോചിക്കുന്നവര്‍ ഈയിടെയായി ആദ്യം ചിന്തിക്കുന്നത് ‘ഒരു റോഡ് മൂവി’ ആയാലോ എന്നാണ്. ആ കണ്‍സെപ്ട് അത്രയേറെ പഴഞ്ചനായി മാറിയിരിക്കുന്നു. അടുത്തിടെ ടൂര്‍ണമെന്‍റ് എന്ന റോഡ് മൂവി പരീക്ഷിച്ച് ലാല്‍ കയ്പ് കുടിച്ചത് നമ്മള്‍ കണ്ടതാണ്. ട്രാഫിക്ക് ഒരു റോഡ് മൂവിയാണെന്ന് കേട്ടപ്പോള്‍ ആദ്യം മനസിലെത്തിയത് ഇതാണ്. ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന സിനിമ ചെയ്ത രാജേഷ് പിള്ളയാണ് സംവിധായകന്‍ എന്നുകേട്ടപ്പോഴും ഒരു ശരാശരി സിനിമയായിരിക്കും എന്നതില്‍ കവിഞ്ഞൊരു പ്രതീക്ഷയുമുണ്ടായില്ല. അപ്പോഴും ആകെയൊരു വെളിച്ചമായി ഉള്ളിലുണ്ടായിരുന്നത് ബോബി - സഞ്ജയ് എന്ന ടൈറ്റില്‍ മാത്രമാണ്.

ട്രാഫിക്, പറഞ്ഞല്ലോ സമാനതകളില്ലാത്ത ഒരു തീമാണ്. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സൃഷ്ടിച്ച സിനിമ. ഒരു മരണം നടക്കുന്നു. എന്നാല്‍ ആ മരണം മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമാകുമെങ്കില്‍...? അങ്ങനെയൊരു സാധ്യത മുന്നില്‍ക്കണ്ട്, ഒരുകൂട്ടം ആളുകള്‍ നടത്തുന്ന പോരാട്ടത്തിന്‍റെ(അങ്ങനെ തന്നെ വിശേഷിപ്പിക്കാം... അതിജീവനത്തിനായുള്ള പോരാട്ടം) കഥയാണിത്.

ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നവരെയെല്ലാം നമുക്ക് മുമ്പേ പരിചയമുള്ളവരാണ്. ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനന്‍, ആസിഫ് അലി, രമ്യാ നമ്പീശന്‍, റഹ്‌മാന്‍ അങ്ങനെ. പക്ഷേ, നമ്മുടെയുള്ളില്‍ നാം ആഴത്തിലുറപ്പിച്ചു വച്ചിരിക്കുന്ന ആ ഇമേജ് ഭണ്ഡാരമുണ്ടല്ലോ. അത് തകര്‍ക്കുന്ന പ്രമേയവും ആഖ്യാനവുമാണ് ട്രാഫിക്കിന്‍റേത്. നമുക്ക് പരിചയമുള്ള ശ്രീനിയല്ല ട്രാഫിക്കിലെ ശ്രീനി. നമുക്ക് പരിചയമുള്ള രമ്യയല്ല ട്രാഫിക്കിലെ രമ്യ.

കുഞ്ചാക്കോ ബോബന്‍, കൃഷ്ണ എന്നിവര്‍ നല്‍കുന്ന ഞെട്ടല്‍ തിയേറ്റര്‍ വിട്ടാലും നമ്മളെ പിന്തുടരും. ശ്രീനിയുടെ ത്യാഗവും നമ്മെ ബാധിക്കും. ഒരു സാധാരണ ചലച്ചിത്രം എന്നതിലുപരി ആര്‍ക്കും സംഭവിച്ചേക്കാവുന്ന യാഥാര്‍ത്ഥ്യമായി മാറുന്നു. അപ്പോള്‍ എഴുതിവച്ചിരിക്കുന്നതില്‍ അര്‍ത്ഥമുണ്ട് - A Rajesh Piallai Film.

‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന സിനിമ സംവിധാനം ചെയ്ത രാജേഷ് പിള്ള അതൊരു അബദ്ധമായിരുന്നു എന്ന് വ്യക്തമാക്കിത്തരികയാണ് ട്രാഫിക്കിലൂടെ. ഒന്നാന്തരമൊരു സ്ക്രിപ്റ്റ് അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഒരു സംവിധായകന്‍റെ സിനിമ എന്ന് ബോധ്യപ്പെടുത്തിത്തരുന്ന ട്രീറ്റ്മെന്‍റ്.

അനൂപ് മേനന്‍ എന്ന നടന്‍ അഭിനയത്തിന്‍റെ പുതിയ വഴി തേടുകയാണ് ഈ സിനിമയില്‍. അയാള്‍ അവതരിപ്പിച്ചിരിക്കുന്ന പൊലീസ് കമ്മീഷണറുടെ ഉദ്ദേശ്യം നന്‍‌മയുടെ ഒരു ലക്‍ഷ്യത്തിലേക്ക് മറ്റുള്ളവര്‍ക്ക് പാതയൊരുക്കുക എന്നതാണ്. കൊച്ചി മുതല്‍ പാലക്കാട് വരെ. ഈ യാത്രയ്ക്കിടയില്‍ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്, നിഗൂഡതകള്‍ ഒളിച്ചിരിപ്പുണ്ട്.

ഒരു ജീവിതത്തിനുവേണ്ടി ഒരു ജീപ്പിലുള്ള യാത്രയാണിത്. പതി വഴിയില്‍ ജീപ്പ് അപ്രത്യക്ഷമാകുന്നു. അവിടെ മറ്റൊരു നിഗൂഡത ചുരുളഴിയും. കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍റെ ഇതുവരെ കണ്ടിട്ടില്ലാത്ത മുഖം വെളിവാകും. 12 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന അനേകം സംഭവങ്ങളുടെ ത്രസിപ്പിക്കുന്ന സിനിമാരൂപമാണ് ട്രാഫിക്.

ഷൈജു ഖാലിദിന്‍റെ ക്യാമറയും മഹേഷ് നാരായണന്‍റെ എഡിറ്റിംഗും ഈ സിനിമയുടെ ജീവനാണ്. മേജോ ജോസഫിന്‍റെ സംഗീതവും കൊള്ളാം. ഒഴിവാക്കേണ്ടതല്ല, തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ട്രാഫിക്. പാസഞ്ചര്‍ പോലെ, കോക്‍ടെയില്‍ പോലെ ഈ ചിത്രവും അതിന്‍റെ പുതുമയുള്ള അവതരണം കൊണ്ട് പ്രേക്ഷകരെ വശീകരിക്കും. ഒരുകാര്യം മറന്നു, ഏറെക്കാലത്തിന് ശേഷം ജോസ് പ്രകാശിനെ സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞു. അതും ഒരു സന്തോഷം.

Monday, January 10, 2011

Review: Traffic



ചെറിയ ഒരു കാലപരിധിയിലാണ് സഞ്‌ജയ്- ബോബി സഹോദരങ്ങള്‍ എഴുതി രാജേഷ് പിള്ള സംവിധാനം ചെയ്‌ത ട്രാഫിക്‌ അരങ്ങേറുന്നത്. ഒരു പകലും അല്പം രാത്രിയും അതിനിടെ കടന്നുവരുന്ന ഇത്തിരി ഫ്ലാഷ്‌ബാക്കും. ബൈക്കില്‍ യാത്ര ചെയ്‌തിരുന്ന റെയ്‌ഹാനും (വിനീത് ശ്രീനിവാസന്‍) രാജീവും (അസിഫ് അലി) ട്രാഫിക് സിഗ്നലില്‍ വച്ച് ഒരു അപകടത്തില്‍ പെടുന്നു. സിഗ്നല്‍ തെറ്റിച്ച് പാഞ്ഞുവന്ന ഒരു കാര്‍ അവരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോവുകയായിരുന്നു.

ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുന്ന റെയ്‌ഹാന്‍ സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ഥ് ശങ്കറിനെ (റഹ്‌മാന്‍) ഇന്റര്‍വ്യൂ ചെയ്യാനായി പോകുമ്പോഴാണ് അപകടമുണ്ടായത്. അപ്പോള്‍ അതേ സിഗ്നലില്‍ മറ്റൊരു കാറില്‍ ഡോ. ഏബലും (കുഞ്ചാക്കോ ബോബന്‍) ട്രാഫിക് ഡ്യൂട്ടിയുള്ള പൊലീസ് കോണ്‍സ്റ്റബിളായി സുദേവനും (ശ്രീനിവാസന്‍) ഉണ്ട്. കൈക്കൂലിക്കേസിലെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സുദേവന്‍ ആദ്യമായി ജോലിക്കെത്തിയ ദിവസമാണത്.

പാലക്കാടുള്ള ആശുപത്രിയില്‍ സിദ്ധാര്‍ഥ് ശങ്കറിന്റെ മകള്‍ ഹൃദ്രോഗവുമായി മല്ലടിച്ചുകൊണ്ടിരിക്കുകയാണ് അപ്പോള്‍. റെയ്‌ഹാന്റെ പിതാവും (സായ്‌കുമാര്‍) പ്രണയിനിയും (സന്ധ്യ) അവരുടെ കുടുംബവും അവന്‍ ആദ്യമായി അവതരിപ്പിക്കുന്ന അഭിമുഖം കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. വിധി എന്നോ യാദൃശ്ചികത എന്നോ (അല്ലെങ്കില്‍, അതായിരിക്കാം ജീവിതം) പറയാവുന്ന ഒന്ന് ഇവരുടെയെല്ലാം ജീവിതങ്ങളെ കൂട്ടിക്കലര്‍ത്തുന്നു. വേദനയും വിരഹവും സ്നേഹവും കാമവും ചതിയും പ്രതികാരവുമെല്ലാം നിറഞ്ഞ ഒരുപിടി സംഭവങ്ങളിലൂടെയാണ് പിന്നെ നമ്മള്‍ യാത്ര ചെയ്യുന്നത്; അമ്പരപ്പിക്കുന്ന- വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു യാത്ര.

PLUSES
ഒരുപക്ഷേ, സംവിധായകനു പോലും ഓര്‍ക്കാന്‍ ഇഷ്‌ടം തോന്നാത്ത ഹൃദയത്തില്‍ സൂക്ഷിക്കാന്‍ (2005) ആണ് രാജേഷ് പിള്ള സംവിധാനം ചെയ്‌ത ആദ്യചിത്രം. അതില്‍ നിന്ന് ട്രാഫിക്കില്‍ എത്തുമ്പോള്‍ സംവിധാനകലയില്‍ ഈ ചെറുപ്പക്കാരന്‍ എത്തിപ്പിടിച്ചിരിക്കുന്ന ഉയരം ആരെയും അമ്പരപ്പിക്കുന്നതാണ്. (അഭിനേതാക്കള്‍ സംവിധായകന്റെ കൈയിലെ കരുക്കളാണെന്നൊക്കെ വാചകമടിക്കുമെങ്കിലും താരശോഭ കാണുമ്പോള്‍ മുട്ടില്‍ പനി വരുന്ന സംവിധായകരാണ് നമുക്കുള്ളതില്‍ നല്ല പങ്കും. അവര്‍ രാജേഷിന്റെ കൈയില്‍ നിന്ന് എന്തെങ്കിലും പഠിച്ചെടുത്താല്‍ അവര്‍ക്കും നന്ന്, മലയാളസിനിമയ്‌ക്കും നന്ന്.)

എഴുന്നു നില്‍ക്കുന്ന അരികുകളും വളവുകളും മാറ്റി രാകി മിനുക്കി മൂര്‍ച്ചപ്പെടുത്തിയ തിരക്കഥ രാജേഷ് പിള്ളയുടെ ജോലി കുറച്ചൊന്നുമല്ല എളുപ്പമാക്കിയത്. ഒരുപക്ഷേ, കെ ജി ജോര്‍ജിന്റെയും പദ്മരാജന്റെയും നല്ല കാലത്തിനു ശേഷം ഇത്ര ലക്ഷണമൊത്ത, വളരെ സിനിമാറ്റിക് ആയ തിരക്കഥ അധികം മലയാളസിനിമകള്‍ക്കൊന്നും ഉണ്ടായിട്ടില്ല. അഭിനേതാക്കളല്ല, കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയില്‍ താരശോഭയോടെ നില്‍ക്കുന്നത്. ബോബിക്കും സഞ്‌ജയ്‌ക്കും അഭിമാനിക്കാം. ക്യാമറാമാന്‍ ഷൈജു ഖാലിദ്, ചിത്രസംയോജകന്‍ മഹേഷ് നാരായണൻ എന്നിവരേയും പേരെടുത്തു പറഞ്ഞ് അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

കഥയ്‌ക്ക് ശേഷമുള്ള സ്ഥാനത്താണെങ്കിലും മിക്ക കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ചവരും നമ്മുടെ ഉള്ളില്‍ കയറുക തന്നെ ചെയ്യും. സായ്‌കുമാര്‍, റഹ്‌മാന്‍, ലെന, അസിഫ് അലി, ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, രമ്യ നമ്പീശന്‍, കൃഷ്‌ണ, അനൂപ് മേനോന്‍, റോമ, വിനീത് ശ്രീനിവാസന്‍ എന്നിങ്ങനെ പ്രശസ്തര്‍ മുതല്‍ ഒന്നു രണ്ടു സീനുകളില്‍ വന്ന പേരറിയാത്തവര്‍ വരെ തങ്ങളിട്ട വേഷത്തോട് ആവുന്നത്ര ആത്മാര്‍ഥത പുലര്‍ത്തി. ഒരുപാട് കാലത്തിനു ശേഷം ജോസ് പ്രകാശിനെ കാണാനായത് വളരെ സന്തോഷകരം; അതും കഥയുടെ ഗതി മാറ്റുന്ന ഒരു ഒറ്റ സീന്‍ പ്രകടനം.

ഹൃദയസ്‌പര്‍ശിയായ ഒരുപാട് കഥാസന്ദര്‍ഭങ്ങള്‍ ഇതിലുണ്ട്. മകളേക്കുറിച്ച് ഒരു ചുക്കുമറിയാതെ കൈയടികള്‍ക്കു പിന്നാലെ പോകുന്ന അച്ഛനും മകനെ മരണത്തിനു വിട്ടു കൊടുക്കാന്‍ സമ്മതിക്കേണ്ടിവരുന്ന പിതാവുമൊക്കെ ഏറെക്കാലം നമ്മുടെ മനസ്സില്‍ വേദനയുണ്ടാക്കും.

MINUSES
ഈ സിനിമയ്‌ക്ക് ഒരു കുറവുമില്ല എന്ന് പറയാനാവില്ല. ചിലതൊക്കെ കാണാം. പക്ഷേ, അവയേക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ തോന്നുന്നില്ല. അഥവാ, ആ കുറവുകള്‍ക്കു നേരേ ഞാന്‍ മനഃപൂര്‍വം കണ്ണടയ്‌ക്കുന്നു. അതൊരു പാപമാണെങ്കില്‍ വായനക്കാര്‍ കാരുണ്യത്തോടെ ക്ഷമിക്കുക.

EXTRAS
ക്ലൂസോ സംവിധാനം ചെയ്‌ത പഴയൊരു ഫ്രഞ്ച് സിനിമയാണ് ദ് വേജസ് ഓഫ് ഫിയര്‍ (The Wages Of Fear / Le Salaire De La Peur, Henri- Georges Clouzot, 1953). എണ്ണപ്പാടത്തെ തീയണയ്‌ക്കാന്‍ നൈട്രോ ഗ്ലിസറിനുമായി പോകുന്ന നാല് ട്രക്ക് ഡ്രൈവര്‍മാരുടെ യാത്രയാണ് ക്ലൂസോയുടെ ചിത്രത്തിലെ കേന്ദ്രസംഭവം. മിണ്ടിയാല്‍ പൊട്ടിത്തെറിക്കുന്ന ചരക്കാണ് നൈട്രോ ഗ്ലിസറിന്‍. ഓരോ ലോറി നിറയെ നൈട്രോ ഗ്ലിസറിനുമായി റോഡ് എന്നതിനു മറ്റൊരു വാക്കില്ലാത്തതു കൊണ്ടു മാത്രം ആ പേരു വിളിക്കുന്ന അതിദുര്‍ഘടമാര്‍ഗങ്ങളിലൂടെ നീങ്ങുന്ന ആ നാലു പേരുടെയും മുഖവും ജീവിതവും മരിക്കുന്നതുവരെ മനസ്സിലുണ്ടാവും. ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതുകൊണ്ടു മാത്രം മരണവുമായി കടശ്ശിക്കളിക്കിറങ്ങിയ നാലു പേര്‍. മറ്റൊരു സിനിമയും ഇതുപോലെ എന്നെ പിടിച്ച് ഉലച്ചിട്ടില്ല. ഞാന്‍ കണ്ട മറ്റൊരു സിനിമയും ജീവിതം എന്നു പറയുന്ന സംഗതിയെ ഇത്ര പച്ചയായി define ചെ‌യ്‌തിട്ടില്ല. ദ് വേജസ് ഓഫ് ഫിയര്‍ കണ്ട ദിവസത്തെ ഞെട്ടലിനേക്കുറിച്ച് ട്രാഫിക് ഓര്‍മപ്പെടുത്തി. രാജേഷ് പിള്ളയ്‌ക്കും ബോബി-സഞ്‌ജയ് സഹോദരങ്ങള്‍ക്കും നന്ദി.

പരസ്‌പരം കടന്നു പോകുന്ന നാലു കഥകള്‍ കോര്‍ത്തിണക്കി അലെജാന്‍‌ഡ്രോ എന്ന മെക്സിക്കന്‍ സംവിധായകന്‍ ഒരുക്കിയ ബാബേലിലെ (Babel, Alejandro González Iñárritu, 2006) ആഖ്യാനതന്ത്രം ട്രാഫിക്കില്‍ ഉപയോഗിച്ചിട്ടുണ്ട്. ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍ എന്ന കനേഡിയന്‍ ചിത്രത്തെ അതേപടി കോപ്പി ചെയ്ത് കോക്ക്ടെയില്‍ ആക്കി മിടുക്കനായ അനൂപ് മേനോന് ഇന്‍സ്‌പിരേഷനും മോഷണവും തമ്മിലുള്ള വ്യത്യാസം ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്ന് കരുതാം. (അനൂപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്; അദ്ദേഹത്തിന്റെ മടുപ്പിക്കുന്ന know-all ഭാവം മാറ്റി വച്ച് കൃത്യമായ അഭിനയം.)

സമാനതകളില്ലെങ്കിലും രഞ്ജിത് ശങ്കറിന്റെ പാസഞ്ചറിനെയും ഈ ചിത്രം ഓര്‍മിപ്പിക്കുന്നുണ്ട്. ശ്രീനിവാസന്‍, യാത്ര തുടങ്ങിയ പൊതുഘടകങ്ങളാകാം കാരണം. എന്നാല്‍, പാസഞ്ചറിന്റെ അത്ര പ്രകാശമാനമല്ല ട്രാഫിക് പറയുന്ന കാര്യങ്ങള്‍. പാസഞ്ചര്‍ കഴിഞ്ഞപ്പോള്‍ ഒരു ആശ്വാസത്തോടെയാണ് നമ്മള്‍ തിയറ്റര്‍ വിട്ടതെങ്കില്‍ ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും നമ്മുടെ ഹൃദയത്തെ കൊളുത്തിവലിച്ചുകൊണ്ടിരിക്കും.

രാജേഷ് പിള്ള, ബോബി, സഞ്‌ജയ്, സായ്‌കുമാര്‍, റഹ്‌മാന്‍, ലെന, അസിഫ് അലി എന്നിവരെ ഞാന്‍ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നു; ഈ ചിത്രത്തിന്റെ മുന്നിലും പിന്നിലും ചെയ്‌ത ജോലിയുടെ പേരില്‍ അവരോടുള്ള സ്നേഹം ഇങ്ങനെയല്ലാതെ പ്രകടിപ്പിച്ചാല്‍ അതു വളരെ ഉപരിപ്ലവവും ഹൃദയശൂന്യവും ആയിപ്പോകുമെന്നതുകൊണ്ട്.

LAST WORD
പരീക്ഷണങ്ങളെയും പുതുമകളെയും ഭയക്കാത്ത പുതുരക്തം മലയാളസിനിമയില്‍ ചൂടു പിടിച്ചു വരുന്നുണ്ടെന്നും ആ ചോരയോടുന്ന തലച്ചോറുകളില്‍ രണ്ടാം തരമല്ല, ഒന്നാം തരം പ്രതിഭ തന്നെ പ്രവര്‍ത്തനനിരതമാണെന്നും ഇനി നമുക്ക് ആരുടെ മുഖത്തു നോക്കിയും പറയാം. EXCELLENT movie; do not miss it.

Monday, January 3, 2011

Three Kings - Stills






















കരുത്തോടെ ബോബന്റെ മടങ്ങിവരവ്



നായകനിരയില്‍ സജീവമായി നില്‍ക്കെ സിനിമയില്‍ വിട്ടുനില്‍ക്കുക, പിന്നെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തിരിച്ചെത്തുക, അപൂര്‍വമായേ ഇത് സംഭവിയ്ക്കാറുള്ളൂ. അങ്ങനെയൊരു ഭാഗ്യമാണ് ഒരുകാലത്തെ റൊമാന്‍സ് ഹീറോ കുഞ്ചാക്കോ ബോബന് ലഭിച്ചത്.

2009ല്‍ സിനിമയില്‍ വീണ്ടും സജീവമായ ബോബന് ഈ വര്‍ഷം മമ്മി ആന്റ് മീ, സകുടുംബം ശ്യാമള, ഒരിടത്തൊരു പോസ്റ്റ്മാന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഫോര്‍ ഫ്രണ്ട്‌സ് എന്നിങ്ങനെ അഞ്ച് സിനിമകളിലാണ് അഭിനയിച്ചത്. ഇതില്‍ മൂന്നെണ്ണം വിജയിച്ചു.

എന്നാല്‍ മറ്റു നടന്‍മാരുടെ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബോബന്റെ വിജയിച്ച മൂന്ന് ചിത്രങ്ങളിലും സ്ത്രീ കഥാപാത്രങ്ങള്‍ നായകനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മമ്മിയായും ശ്യാമളയുമായെത്തി ഉര്‍വശിയും ആണ്‍കുട്ടിയുടെ ചങ്കുറപ്പുമായെത്തിയ എല്‍സമ്മയെന്ന ആനും ബോബനൊപ്പം തിളങ്ങി.

ഈ സിനിമകളൊക്കെ വിജയിച്ചപ്പോള്‍ ഫോര്‍ ഫ്രണ്ട്‌സും ഒരിടത്തൊരു പോസ്റ്റുമാനും പരാജയം രുചിച്ചു. എങ്കിലും മൂന്ന് സിനിമകളുടെ വിജയവുമായി ബോബന്‍ 2010ല്‍ തന്റെ ശക്തി തെളിയിച്ചു.

Wednesday, December 29, 2010

കുഞ്ചാക്കോ ബോബന്‍ ബസ്‌ കണ്ടകറ്ററാകുന്നു



പ്രശസ്ത സംവിധായകനായ കമലിന്‍റെ സഹായി ആയിരുന്ന സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഓര്‍ഡിനറി'യില്‍ കുഞ്ചാക്കോ ബോബന്‍ ബസ്‌ കണ്ടകറ്ററാകുന്നു.ഒരു ഗ്രാമത്തിലെ വാഹന തൊഴിലാളികളുടെ കഥ പറയുന്ന ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് നിഷാദ് കോയ , മനു പ്രസാദ്‌ എന്നിവര്‍ ചേര്‍ന്നാണ് .കുഞ്ചാക്കോ ബോബനെ കൂടാതെ ബിജു മേനോന്‍ , സലിം കുമാര്‍ സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Friday, December 10, 2010

റേസ് കുടുംബ സദസ്സുകളിലേക്ക്


ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്‍ കുടുംബസദസ്സുകളുടെ പ്രിയങ്കരനാകുന്നു. മമ്മി ആന്‍ഡ് മീ, സകുടുംബം ശ്യാമള, എത്സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി കുടുംബങ്ങളുടെ പ്രിയ നായകനായി മാറിയ ചാക്കോച്ചന്‍ കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന റേസ് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

ചോക്ലേറ്റ് പയ്യന്‍ എന്ന ലേബല്‍ ഇല്ലാത്ത ഗ്രാമീണവും അഭിനയസാധ്യതകളുമുള്ള കഥാപാത്രങ്ങളാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ തേടിയെത്തുന്നത്. എത്സമ്മ എന്ന ആണ്‍കുട്ടിയിലെ പാലുണ്ണിയിലൂടെ തനിക്ക് വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ചാക്കോച്ചന്‍ തെളിയിച്ചു.വീരാളിപ്പട്ടിനുശേഷം കുക്കു സുരേന്ദ്രന്‍ കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന റേസില്‍ കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റ് എബി ജോണായി ചാക്കോച്ചന്‍ വേഷമിടുന്നു. പുതുമകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ എന്നും ഇഷ്ടപ്പെടുന്ന ചാക്കോച്ചന്റെ ഏറെ വ്യത്യസ്തമായ മെച്യൂരിറ്റിയുള്ള കഥാപാത്രമാണ് ഡോ. എബി ജോണ്‍.

അപ്പിയറന്‍സിലും സ്വഭാവവിശേഷങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്ന അച്ഛന്‍ കഥാപാത്രമായി ആദ്യമായാണ് ചാക്കോച്ചന്‍ ഒരുങ്ങുന്നത്. ഭാര്യ നിയയുടെ വേഷത്തില്‍ മംമ്ത മോഹന്‍ദാസും മകള്‍ അനുവായി ബേബി അനിഘയും എത്തുന്നു.
മംമ്ത ആദ്യമായാണ് ചാക്കോച്ചന്റെ നായികയാകുന്നത്. സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിന്‌ശേഷം അമ്മയും മകളുമായി മംമ്തയും അനിഘയും വീണ്ടും വെള്ളിത്തിരയിലെത്തുന്നുവെന്ന പ്രത്യേകതയും റേസിനുണ്ട്.

നൂറുശതമാനം ഫാമിലി എന്റര്‍ടെയ്‌നറാണ് റേസ്. അപ്രതീക്ഷിത ട്വിസ്റ്റും സസ്‌പെന്‍സും നിറഞ്ഞ ഫാസ്റ്റ് ബേസ്ഡ് സിനിമ. ഉദ്വേഗജനകമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്ന കഥ. കാലിക പ്രസക്തമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
കുടുംബപ്രേക്ഷകര്‍ക്ക് ഒരു നല്ല സന്ദേശം ഈ സിനിമ തരുന്നു.കുഞ്ചാക്കോ ബോബനും മംമ്തയ്ക്കും അനിഘയ്ക്കുമൊപ്പം ഇന്ദ്രജിത്തും ചിത്രത്തില്‍ സസ്‌പെന്‍സ് നിറഞ്ഞ ഒരു വേഷം കൈകാര്യം ചെയ്യുന്നു. ജഗതി, ഗൗരി, മുന്‍ജല്‍, ശ്രീജിത്ത് രവി, ഗീതാ വിജയന്‍, മണികണ്ഠന്‍, മനു ജോസ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. സംവിധായകന്റെ തന്നെ കഥയ്ക്ക് റോബിന്‍ തിരുമല തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ഗാനങ്ങള്‍ - വയലാര്‍ ശരത്ചന്ദ്ര വര്‍മ, രജീവ് ജി. ക്യാമറ - പി.കെ. വര്‍മ. എഡിറ്റിങ് - വിപിന്‍ മണ്ണൂര്‍.

പെന്റാ വിഷന്റെ ബാനറില്‍ ഷാജി മേച്ചേരിയും ജോസ് കെ. ജോര്‍ജുമാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചിയിലും ബാംഗ്ലൂരിലുമായി ഷൂട്ടിങ് പുരോഗമിക്കുന്ന റേസ്, റെഡ് വണ്‍ മീഡിയ ലാബ് ജനവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കും.

Thursday, December 9, 2010

Race – Malayalam Movie – Images & News









Race is a family thriller which revolves around Dr. Aby John (Kunjacko Boban ) and his little family consisting of his wife Niya (Mamta) and baby girl Anu ( Baby Anika). The story depicts how some dramatic events in a 24-hour time frame collapses the peaceful ambience of this little family.

It’s actually a race against time and all odds…

The movie is directed by Kukku Surendran under the banner of Penta Vision.

Cast : Kunjackko Boban, Mamta Mohandas, Indrajith, Gowri Munjal, Jagathi Sreekumar, Sreejith Ravi, Geetha Vijayan, Baby Ankitha