നായകനിരയില്‍ സജീവമായി നില്‍ക്കെ സിനിമയില്‍ വിട്ടുനില്‍ക്കുക, പിന്നെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തിരിച്ചെത്തുക, അപൂര്‍വമായേ ഇത് സംഭവിയ്ക്കാറുള്ളൂ. അങ്ങനെയൊരു ഭാഗ്യമാണ് ഒരുകാലത്തെ റൊമാന്‍സ് ഹീറോ കുഞ്ചാക്കോ ബോബന് ലഭിച്ചത്.
2009ല്‍ സിനിമയില്‍ വീണ്ടും സജീവമായ ബോബന് ഈ വര്‍ഷം മമ്മി ആന്റ് മീ, സകുടുംബം ശ്യാമള, ഒരിടത്തൊരു പോസ്റ്റ്മാന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഫോര്‍ ഫ്രണ്ട്‌സ് എന്നിങ്ങനെ അഞ്ച് സിനിമകളിലാണ് അഭിനയിച്ചത്. ഇതില്‍ മൂന്നെണ്ണം വിജയിച്ചു.
എന്നാല്‍ മറ്റു നടന്‍മാരുടെ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബോബന്റെ വിജയിച്ച മൂന്ന് ചിത്രങ്ങളിലും സ്ത്രീ കഥാപാത്രങ്ങള്‍ നായകനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മമ്മിയായും ശ്യാമളയുമായെത്തി ഉര്‍വശിയും ആണ്‍കുട്ടിയുടെ ചങ്കുറപ്പുമായെത്തിയ എല്‍സമ്മയെന്ന ആനും ബോബനൊപ്പം തിളങ്ങി.
ഈ സിനിമകളൊക്കെ വിജയിച്ചപ്പോള്‍ ഫോര്‍ ഫ്രണ്ട്‌സും ഒരിടത്തൊരു പോസ്റ്റുമാനും പരാജയം രുചിച്ചു. എങ്കിലും മൂന്ന് സിനിമകളുടെ വിജയവുമായി ബോബന്‍ 2010ല്‍ തന്റെ ശക്തി തെളിയിച്ചു.