അതെ, ബി ടൗണ്‍ ബോയ് രണ്‍ബീര്‍ കപൂറാണ് ഏഷ്യയിലെ ഏറ്റവും വലിയ ‘സെക്‌സിയസ്റ്റ് ‘ പുരുഷന്‍. ജോണ്‍ എബ്രഹാം, ഋതിക് റോഷന്‍ എന്നിവരെ പിറകിലാക്കിയാണ് രണ്‍ബീര്‍ പുതിയ പദവി സ്വന്തമാക്കിയത്.
ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഈസ്റ്റേണ്‍ ഐ ആണ് രണ്‍ബീറിനെ ഏഷ്യയിലെ ഏറ്റവും വലിയ താരമായി തിരഞ്ഞെടുത്തത്. പുരസ്‌കാരം ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ഏറ്റവുമധികം സ്്ത്രീകള്‍ ആരാധിക്കുന്ന താരമെന്ന പദവി ഏറെ അഭിമാനമുളവാക്കുന്നതാണെന്നും രണ്‍ബീര്‍ പ്രതികരിച്ചു.
സാധാരണ ഈ സ്ഥാനത്തേക്ക് കടുത്ത മല്‍സരമാണ് ഉണ്ടാകാറുള്ളതെന്നും എന്നാല്‍ ഇത്തവണ ഏകപക്ഷീയമായിരുന്നുവെന്നും ഈസ്റ്റേണ്‍ ഐ എഡിറ്റര്‍ അസ്ജാദ് നസീര്‍ പറഞ്ഞു. ജോണ്‍ അബ്രഹാം രണ്ടാംസ്ഥാനത്തും ഋതിക് മൂന്നാംസ്ഥാനത്തുമെത്തി.