കോളിവുഡ് താരം ആര്യയും പൃഥ്വിയും ആദ്യമായി ഒന്നിക്കുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലീസിലാണ് ഇരുവരും ഒരുമിക്കുന്നത്. റോഷന്റെ പ്രിയ തിരക്കഥാ കൃത്തുക്കളായ ബോബിയും സഞ്ജയ് യുടേയുമാണ് തിരക്കഥ.
റോഷന്റെ തന്നെ പുതിയ നിര്‍മാണ കമ്പനിയായ 1000എഡിയുടെ ബാനറില്‍ നിരമിക്കുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാനുള്ളത്. എന്നാല്‍ ചിത്രത്തിലെ നായികമാരെ ഇതുവരെ തീരുമാനിച്ചിട്ടില്ല. പുതുമുഖത്തെയാണ് റോഷന്‍ തേടുന്നത്. അതിനുവേണ്ടി ടാലന്റ് ഹണ്ട് നടത്താനും പദ്ധതിയുണ്ട്.
റോഷന്റെ ബിഗ് ബജറ്റ് ചിത്രമായ ‘കാസനോവ’ പാതിവഴിയിലെത്തി നില്‍ക്കെയാണ് പുതിയ ചിത്രത്തിന്റെ പൂജനടന്നത്. ‘കാസനോവ’യുടെ ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം അടുത്ത ജൂണില്‍ മുംബൈ പോലീസിന്റെ ചിത്രീകരണം ആരംഭിയ്ക്കാനാണ് തീരുമാനം. 2011ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.