Showing posts with label jayasurya. Show all posts
Showing posts with label jayasurya. Show all posts

Thursday, June 9, 2011

വരുന്നൂ... ‘ഹാപ്പി ഹസ്ബന്‍ഡ്സ് 2’



ഹിറ്റുകള്‍ അപൂര്‍വ സംഭവങ്ങളായി മാറുന്ന ഇക്കാലത്ത്, 200 ദിവസങ്ങളോളം തിയേറ്ററുകളില്‍ കളിച്ച് കോടികളുടെ ലാഭം നേടിയ മലയാള സിനിമയായിരുന്നു ‘ഹാപ്പി ഹസ്ബന്‍ഡ്സ്’. സജി സുരേന്ദ്രന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ചിത്രം 8.5 കോടി രൂപയാണ് ലാഭം നേടിയത്. ഹാപ്പി ഹസ്ബന്‍ഡ്സിലെ തമാശകള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്ത - ഈ സിനിമയുടെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നു.

‘കുഞ്ഞളിയന്‍’ എന്ന ചെറിയ ചിത്രത്തിന് ശേഷം സജി സുരേന്ദ്രന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമയിരിക്കും ‘ഹാപ്പി ഹസ്ബന്‍ഡ്സ് 2’. ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, ഭാവന, റീമ കല്ലിങ്കല്‍ എന്നിവര്‍ തന്നെ രണ്ടാം ഭാഗത്തിലും അഭിനയിക്കും. കൃഷ്ണ പൂജപ്പുരയായിരിക്കും തിരക്കഥയെഴുതുക.

മിലന്‍ ജലീല്‍ ചിത്രം നിര്‍മ്മിക്കുമെന്നാണ് ആദ്യ സൂചന. ജയറാമിന്‍റെയും ജയസൂര്യയുടെയും മറ്റ് പ്രൊജക്ടുകളുടെ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം ഹാപ്പി ഹസ്ബന്‍ഡ്സിന്‍റെ രണ്ടാം ഭാഗം ആരംഭിക്കാനാണ് സജി സുരേന്ദ്രന്‍ ഉദ്ദേശിക്കുന്നത്. അതിനു മുമ്പ് ‘കുഞ്ഞളിയന്‍’ തീര്‍ക്കും. ജയസൂര്യയാണ് ആ ചിത്രത്തിലെ നായകന്‍.

ഹാപ്പി ഹസ്ബന്‍ഡ്സ് രണ്ടാം ഭാഗത്തിന്‍റെ വണ്‍‌ലൈന്‍ കൃഷ്ണ പൂജപ്പുര പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുഞ്ഞളിയന്‍, മിസ്റ്റര്‍ സെക്യൂരിറ്റി എന്നീ ജയസൂര്യ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുന്നതും കൃഷ്ണ പൂജപ്പുരയാണ്.

Tuesday, May 17, 2011

ജനപ്രിയന്‍ ഈ പ്രിയദര്‍ശന്‍



തനി ഗ്രാമീണനാണ് ഈ ചെറുപ്പക്കാരന്‍. മലയോര ഗ്രാമത്തിലാണ് താമസമെന്നതുകൊണ്ടല്ല ഈ വിശേഷണം. ജീവിതത്തിലും പെരുമാറ്റത്തിലും ചിന്തയിലും ഗ്രാമീണത കാത്തുസൂക്ഷിക്കുന്നു ഈ മിടുക്കനായ യുവാവ്.അതുകൊണ്ടുതന്നെ പ്രിയദര്‍ശന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജനപ്രിയനാണ് പ്രിയദര്‍ശന്‍. സ്‌നേഹത്തോടെ പ്രിയന്‍ എന്നു വിളിച്ചു വിളിച്ച് ഇന്ന് പ്രിയദര്‍ശന്‍ എല്ലാവരുടെയും പ്രിയനായി മാറി. എന്തു ജോലിയും ചെയ്യാന്‍ പ്രിയന്‍ ഒരുക്കമാണ്. പുല്ല് പറിക്കുന്നതുതൊട്ട് കണക്കപ്പിള്ളയുടെ ജോലിവരെ പ്രിയന്‍ ചെയ്യും.

ആ ഗ്രാമത്തില്‍ ആരെല്ലാം എന്തൊക്കെ പണിയെടുത്ത് ജീവിക്കുന്നുണ്ടോ ആ പണിയൊക്കെ പ്രിയന്‍ നന്നായി ചെയ്യും. അതിന്പുറമെ സാധനങ്ങള്‍ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാനും കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാനും പ്രിയന്‍ സമയം കണ്ടെത്തും. നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും പ്രിയനുമായി നല്ലൊരു ആത്മബന്ധമുണ്ട്. നിഷ്‌ക്കളങ്കതയും ഉപാധികളില്ലാത്ത സ്‌നേഹവും കൊണ്ട് സമ്പന്നനാണ് പ്രിയന്‍.

ജോലികിട്ടി ഗ്രാമത്തില്‍ നിന്ന് പ്രിയന്‍ നഗരത്തിലെത്തുന്നു. ഗ്രാമത്തിന്റെ നിഷ്‌ക്കളങ്കതയുമായെത്തിയ പ്രിയനെ നഗരത്തിലെ ജീവിതം ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇതിനിടയിലാണ് വൈശാഖന്‍ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത്. വീട്ടുകാര്‍ ഉണ്ടാക്കിയ പണം ധൂര്‍ത്തടിക്കുന്ന വൈശാഖനുമായി പ്രിയന്‍ ചങ്ങാത്തത്തിലാവുന്നു. പരസ്പര വൈരുധ്യമുള്ള രണ്ടുപേര്‍ സ്‌നേഹിതരാവുമ്പോള്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് 'ജനപ്രിയന്‍' എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

നവാഗതനായ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ജനപ്രിയന്‍ എന്ന ചിത്രത്തില്‍ പ്രിയദര്‍ശനായി വരുന്നത് ജയസൂര്യയാണ്. വൈശാഖനായി മനോജ് കെ. ജയനും അഭിനയിക്കുന്നു. സ്‌പോട്ട്‌ലൈറ്റ് വിഷന്‍സിന്റെ ബാനറില്‍ മാമ്മന്‍ ജോണ്‍, റീന എം. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മീരയായി ഭാമ നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നഗരത്തില്‍ പ്രിയന്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ അടുത്തുള്ള വീട്ടിലെ പെണ്‍കുട്ടിയാണ് മീര. സുന്ദരിയും വിദ്യാസമ്പന്നയും സമ്പന്നകുടുംബത്തിലെ അംഗവുമാണ് മീര. ബസ് യാത്രയ്ക്കിടയിലാണ് പരസ്പരം കണ്ടുമുട്ടുന്നതും തുടര്‍ന്ന് പ്രണയത്തിലാവുന്നതും. പക്ഷേ, പുറം ലോകമറിയാതെയാണ് ഇരുവരും പ്രണയിക്കുന്നത്.

ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, ദേവന്‍, ജാഫര്‍ ഇടുക്കി, കിഷോര്‍, ഷാജു, ഭീമന്‍ രഘു, പ്രകാശ്, വിനോദ് കെടാമംഗലം, സരയു, രശ്മി ബോബന്‍, ശ്രീലത നമ്പൂതിരി, ഗീത വിജയന്‍, നിഷ, സാരംഗ്, റോസ്‌ലിന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഫോര്‍ ഫ്രണ്ട്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം കൃഷ്ണ പൂജപ്പുര, കഥ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം പ്രദീപ് നായര്‍. വയലാര്‍ ശരച്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് ഈണം പകരുന്നത് ഗൗതം ആണ്. മെയ് 20ന് കലാസംഘം 'ജനപ്രിയന്‍' തീയറ്ററുകളിലെത്തിക്കുന്നു.

Monday, May 16, 2011

സീനിയേഴ്സിന് പാരയായില്ല; ത്രീ കിംഗ്സ് 27ന്



സീനിയേഴ്സ് തീയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ജയറാം, മനോജ് കെ ജയന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സീനിയേഴ്സ് മികച്ച എന്റര്‍ടൈനര്‍ എന്ന പേര് നേടിക്കഴിഞ്ഞു. മറ്റ് പ്രധാന പുതിയ സിനിമകളൊന്നും മത്സരിക്കാനില്ലാത്തതും സീനിയേഴ്സിന് ഗുണകരമായി. സീനിയേഴ്സിന് ഇങ്ങനെ ഒറ്റയ്ക്ക് മുന്നേറാന്‍ വഴിയൊരുക്കിയ ത്രീ കിംഗ്സ് മെയ് 27ന് തീയേറ്ററിലെത്തും.

കഴിഞ്ഞ 14ന് ആയിരുന്നു ത്രീ കിംഗ്സും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സീനിയേഴ്സുമായി മത്സരം നടത്തേണ്ടെന്ന് കരുതി റിലീസ് മാറ്റുകയായിരുന്നു. ത്രീ കിംഗ്സിന്റെ നിര്‍മ്മാതാവായ ജീവനും സീനിയേഴ്സ് ഒരുക്കിയ രാജനും തമ്മിലുള്ള സൌഹൃദം തന്നെ ഇതിനുകാരണമായത്. സുഹൃത്തുക്കളില്‍ ഒരാളുടെ സിനിമ മതി റിലീസിന് എന്ന് ജീവന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ദ്രജിത്ത്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, സന്ധ്യ, സംവൃത, ആന്‍ അഗസ്റ്റ്യന്‍ എന്നിവരെ പ്രഥാനകഥാപാത്രങ്ങളാക്കി ത്രീ കിംഗ്സ് സംവിധാനം ചെയ്തിരിക്കുന്നത് വി കെ പ്രകാശ് ആണ്.

ഭാസ്കരനുണ്ണി രാജ, ശങ്കരനുണ്ണി രാജ, രാമനുണ്ണി രാജ എന്നീ സഹോദരന്‍‌മാരുടെ കഥയാണ് ത്രീ കിംഗ്സ് പറയുന്നത്. ഒരേ ദിവസം, ഒരേ ആശുപത്രിയില്‍ ജനിച്ച രാജകുമാരന്മാര്‍ ആണ് ഇവര്‍. എന്നാല്‍ ഇവരുടെ ജനനത്തോടെ രാജപ്രതാപമൊക്കെ നശിച്ചു. ഇപ്പോള്‍ കൊട്ടാരവും കുറച്ചു വസ്തുവകകളും മാത്രം. മൂന്നു പേരും രാജാപാര്‍ട്ടിലാണു നില്‍പ്പൊക്കെ. പരസ്പരം പാരവയ്ക്കുകയാണ് ഇവരുടെ പ്രധാന ഹോബി.

അന്യാധീനപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്‍. സ്പോര്‍ട്സ് രംഗത്തു തിളങ്ങി കാശുണ്ടാക്കാനാണു ഭാസ്കരനുണ്ണിരാജയുടെ ശ്രമം. എങ്ങനെയും സിനിമയില്‍ സൂപ്പര്‍താരമായി കോടികള്‍ സമ്പാദിക്കാനാണു ശങ്കരനുണ്ണി രാജയുടെ നീക്കം. കാശുണ്ടാക്കാന്‍ കുറച്ചു കൂടി എളുപ്പം റിയാലിറ്റി ഷോയില്‍ വിജയിക്കലാണ് എന്നു കരുതി ആ വഴിക്കു നീങ്ങുകയാണ് രാമനുണ്ണിരാജ. പക്ഷെ പരസ്പരപാരകള്‍ കാരണം ഒന്നും നടക്കുന്നില്ല. ഇതിനിടയില്‍ ഇവരുടെ ജീവിതത്തില്‍ ചില അപ്രതീക്ഷിത സംഭവങ്ങളും ഉണ്ടാകുന്നു. ഇതാണ് ത്രീ കിംഗ്സിന്റെ പ്രമേയം.

നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങളുള്ള ത്രീ കിംഗ്സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈ വി രാജേഷ് ആണ്. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുഞ്ചന്‍, അശോകന്‍, ശ്രീജിത്ത് രവി, ലിഷോയ്, വി.പി. രാമചന്ദ്രന്‍, അംബിക മോഹന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കുന്നു.

Wednesday, May 4, 2011

ജയസൂര്യ വാദ്ധ്യരാവുന്നു



നിതീഷ് ശക്തി ആദ്യമായി സംവിധാനം ചെയ്യുന്ന 'വാദ്ധ്യര്‍' എന്ന ചിത്രത്തില്‍ ജയസൂര്യ നായകനാകുന്നു .അനൂപ്‌ കൃഷ്ണ എന്ന അധ്യാപകന്റെ വേഷത്തിലാണ് ചിത്രത്തില്‍ ജയസൂര്യ വേഷമിടുന്നത്.എം ബി എ ക്കാരന്‍ ആകണമെന്ന മോഹം ഉള്ളില്‍ കൊണ്ടുനടക്കുന്ന അനൂപ്‌ കൃഷ്ണ സ്കൂള്‍ ടീച്ചറുടെ ജോലി നിര്‍ബ്ബന്ധമായും സ്വീകരിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം .ചിത്രത്തില്‍ സ്കൂള്‍ ഹെഡ്മിസട്രസ്സിന്റെ വേഷത്തില്‍ അഭിനയിക്കുന്നത് മേനകയാണ് .രാജേഷ് രാഘവന്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ ബിജുമേനോന്‍,നെടുമുടി വേണു ,വിജയരാഘവന്‍,ബിജുകുട്ടന്‍,സുരാജ്,ഊര്‍വ്വശി,കല്‍പ്പന തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ വേഷമിടുന്നുണ്ട്.വാദ്ധ്യാരുടെ ഷൂട്ടിംഗ് അടുത്ത മാസം ആദ്യം തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലും ആയി തുടങ്ങും.

Wednesday, April 27, 2011

ജോഷിയുടെ തെലുങ്ക് ചിത്രം ‘എ ടി എം’ - പൃഥ്വി നായകന്‍



ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് വീണ്ടും തെലുങ്കില്‍. ‘എ ടി എം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നരേന്‍, ഭാവന, ബിജുമേനോന്‍, ജയസൂര്യ, സം‌വൃത എന്നിവരും താരങ്ങളാണ്. ജോഷിയാണ് സംവിധാനം. ഇത്രയും പറഞ്ഞിട്ടും സംഗതി പിടികിട്ടിയില്ല എന്നാണോ? അതേ, ‘റോബിന്‍‌ഹുഡ്’ എന്ന മലയാളം ഹിറ്റിന്‍റെ തെലുങ്ക് ഡബ്ബ് പതിപ്പിന്‍റെ കാര്യമാണ് പറഞ്ഞുവരുന്നത്.

2009ല്‍ പുറത്തിറങ്ങിയ റോബിന്‍‌ഹുഡ് ഇനിഷ്യല്‍ കളക്ഷന്‍റെ പിന്‍‌ബലത്തില്‍ ഹിറ്റായ ചിത്രമാണ്. മെഗാഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശരാശരി വിജയത്തില്‍ ഒതുങ്ങുകയായിരുന്നു. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എ ടി എം കൌണ്ടറുകള്‍ കൊള്ളയടിക്കുന്ന വെങ്കിടേഷ് എന്ന ഫിസിക്സ് അധ്യാപകനായാണ് ചിത്രത്തില്‍ പൃഥ്വിരാജ് വേഷമിട്ടത്. സച്ചി - സേതു ടീമായിരുന്നു തിരക്കഥ.

തിരക്കഥയിലെ പാളിച്ചകള്‍ കൊണ്ടാണ് ഈ സിനിമയ്ക്ക് വലിയ വിജയം കൈവരിക്കാനാകാതെ പോയത്. മലയാളത്തില്‍ മെഗാവിജയം നേടിയില്ലെങ്കിലും ഈ സിനിമയ്ക്ക് തെലുങ്കില്‍ വിജയസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. മേയ് രണ്ടാം വാരം ‘എ ടി എം’ പ്രദര്‍ശനത്തിനെത്തും.

ആഡ് സൊല്യൂഷന്‍റെ ബാനറില്‍ എം വി ഡി രമാകാന്താണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പൃഥ്വിയുടെ ആദ്യ തെലുങ്ക് ചിത്രമായ പൊലീസ് പൊലീസ് ഒരു ഹിറ്റ് സിനിമയായിരുന്നു. പൃഥ്വി അഭിനയിച്ച പല തമിഴ് ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എന്തായാലും ഈ എ ടി എം കള്ളന്‍ തെലുങ്കില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Monday, March 14, 2011

സര്‍ക്കാര്‍ ജോലി വില്‍ക്കാന്‍ ജയസൂര്യ



ജയസൂര്യയും ഈ പണിയ്ക്കിറിങ്ങിയെന്ന് കരുതിയെങ്കില്‍ തെറ്റി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേരാണ് 'സര്‍ക്കാര്‍ ജോലി വില്‍പനയ്ക്ക്'. മലയാളത്തിലെ ഇരട്ട സംവിധായകരുടെ പട്ടികയിലെ പുതിയ ജോഡികളായ ദിലി-സൈജു എന്നിവരുടെ ആദ്യസംരംഭത്തിലാണ് ജയസൂര്യ നായകനാവുന്നത്.

പേരുസൂചിപ്പിയ്ക്കും പോലെ സര്‍ക്കാര്‍ ജോലിയുടെ വില്‍പന തന്നെയാണ് സിനിമയുടെ പ്രമേയം. തൊഴില്‍രഹിതരായ യുവാക്കളുടെയും അവരെ വെട്ടിലാക്കാനായി സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണംസമ്പാദിയ്ക്കുന്ന ഇടനിലക്കാരുടെയും കഥയാണ് സിനിമ പറയുന്നത്.

ജയസൂര്യയക്കും മറ്റുപ്രമുഖ താരങ്ങളും വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും ഏറെ പ്രധാന്യമുണ്ടാവും.

മീഡിയാക്രാഫ്റ്റിന്റെ ബാനറില്‍ ആല്‍ഡ്രിന്‍ തമ്പാന്‍, രാജേഷ് അലിയറ എന്നിവര്‍ ചേര്‍ന്ന് നിര്‍മിയ്ക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിയ്ക്കുന്നത് എംഎസ് രാജേഷാണ്.

Sunday, February 13, 2011

പാതിരാമണില്‍ ജയസൂര്യക്കൊപ്പം റീമ



പാതിരാമണല്‍ എന്ന പ്രൊജക്ട് പ്രഖ്യാപിച്ചപ്പോള്‍ സംവിധായകന്‍ എം പത്മകുമാര്‍ മനസ്സില്‍ കണ്ടത് പൃഥ്വിരാജിനെയായിരുന്നു. എന്നാല്‍ പൃഥ്വിയുടെ തിരിക്കും വിപണിയിലെ പുതിയ ട്രെന്‍ഡുകളും കണക്കിലെടുത്ത് പത്മകുമാര്‍ ജയസൂര്യയെ നായകനാക്കി. ഇപ്പോള്‍ മോളിവുഡിലെ ഹോട്ട് റീമ കല്ലിങ്കലിനെ നായികയാക്കി മറ്റൊരു സര്‍പ്രൈസ് കൂടി നല്‍കുകയാണ് സംവിധായകന്‍.

കഥയും തിരക്കഥയും സംഭാഷണവും രചിയ്ക്കുന്നത് ബാബു ജനാര്‍ദ്ദനനാണ്. വാസ്തവത്തിനു ശേഷം ഈ കൂ്ട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമുയരുകയാണ്. തമിഴ്‌നടന്‍ സമുദ്രക്കനിയും പാതിരാമണിലില്‍ പ്രധാന റോളിലെത്തുന്നുണ്ട്.

വര്‍ഗ്ഗം, അമ്മക്കിളിക്കൂട്, വാസ്തവം, ശിക്കാര്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പത്മകുമാറിന്റെ പാതിരാമണല്‍ കരിയറില്‍ ഒരു ടേണിങ് പോയിന്റാവുമെന്നാണ് ജയസൂര്യ പ്രതീക്ഷിയ്ക്കുന്നത്. ആലപ്പുഴയിലെ പാതിരാമണലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുടെ ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിയ്ക്കും. ധനുഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആനന്ദ് കുമാറും മോഹനും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

Thursday, February 10, 2011

റേസിനൊപ്പം പയ്യന്‍സിന്റെ റേസ്



തിയറ്ററുകളില്‍ ഇത് ത്രില്ലറുകളുടെ കാലം. പാസഞ്ചറിലും കോക്ക്‌ടെയിലും തുടങ്ങി ട്രാഫിക്കിലും അര്‍ജ്ജുനന്‍ സാക്ഷിയിലുമെത്തി നില്‍ക്കുന്ന ത്രില്ലര്‍ സിനിമകളുടെ ഗണത്തിലേക്ക് ഒന്നുകൂടി വരികയാണ്.

ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും ഒന്നിയ്ക്കുന്ന റേസ് ഫെബ്രുവരി 11നാണ് തിയറ്ററുകളിലെത്തുന്നത്. കുക്കു സുരേന്ദ്രന്‍ സംവിധാനവും തിരക്കഥയും നിര്‍വഹിയ്ക്കുന്ന ചിത്രം പ്രമേയമാക്കുന്നത് ജീവിത്തിലെ അപ്രതീക്ഷിതസംഭവങ്ങളാണ്. ഇതാദ്യമായി മംമ്ത മോഹന്‍ദാസ് കുഞ്ചാക്കോയുടെ നായികയായെത്തുന്ന പ്രത്യേകതയും റേസിന് സ്വന്തം. റോബിന്‍ തിരുമലയാണ് സിനിമയുടെ സംഭാഷണം എഴുതിയിരിക്കുന്നത്.

റേസിനോട് റേസ് ചെയ്യാനെത്തുന്നതും മറ്റൊരു യുവതാരത്തിന്റെ ചിത്രമാണ്. ജയസൂര്യ നായകനാവുന്ന കോമഡി ഫ്ളിക്ക് പയ്യന്‍സാണ് റേസിനോട് മത്സരിയ്ക്കുന്നത്. 'അങ്ങാടിത്തെരു' ഫെയിം അഞ്ജലിയുടെ ആദ്യ മലയാള ചിത്രമായ സിനിമ ഉത്തരവാദിത്വങ്ങളൊന്നും ഏല്‍ക്കാതെ ചുമ്മാ നടക്കുന്ന പയ്യന്‍സിന്റെ കഥയാണ് പറയുന്നത്.

യുവസംവിധായകരില്‍ ശ്രദ്ധേയനായ ലിയോ തദേവൂസാണ് പയ്യന്‍സ് ഒരുക്കുന്നത്. മുന്‍കാല നടി രോഹിണിയും ലാലും ജയസൂര്യയുടെ മാതാപിതാക്കളായി അഭിനയിക്കുന്നത് സിനിമയുടെ മറ്റൊരു പുതുമയാണ്. പയ്യന്‍സിനോടും റേസിനോടും മത്സരിയ്ക്കാന്‍ ജയറാമിന്റെ മേക്ക്പ്പ് മാന്‍ കൂടി വരുന്നതോടെ ബോക്‌സ് ഓഫീസ് വീണ്ടും സജീവമാവും

Tuesday, February 8, 2011

റഹ്‌മാന്‍ വരില്ല, മമ്മൂട്ടി ട്രെയിനില്



ജയരാജ് മലയാളത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ സംവിധായകനാണ്. ഭരതന്‍റെ ശിഷ്യനായ ഈ സംവിധായകന്‍ അടുത്ത ഭരതനായി മാറുമെന്നുവരെ പ്രേക്ഷകര്‍ വിശ്വസിച്ചു. എന്നാല്‍ എല്ലാം തകിടം മറിയുകയായിരുന്നു. മികച്ച സിനിമകള്‍ ചെയ്യുമ്പോള്‍ തന്നെ തീരെ നിലവാരമില്ലാത്ത സൃഷ്ടികളും ഈ സംവിധായകനില്‍ നിന്നുണ്ടായി. ഒടുവില്‍ നിലവാരമില്ലാത്ത സിനിമകള്‍ തുടരെ നല്‍കിയപ്പോള്‍ ജയരാജ് എന്ന പേര് കണ്ട് തിയേറ്ററില്‍ കയറുന്ന പതിവ് പ്രേക്ഷകര്‍ അവസാനിപ്പിച്ചു.

എങ്കിലും, ജയരാജ് ഒടുവില്‍ ചെയ്ത ‘ലൌഡ് സ്പീക്കര്‍’ എന്ന സിനിമ പുതുമയുള്ള ഒന്നായിരുന്നു. അത് മലയാളികള്‍ സ്വീകരിക്കുകയും ചെയ്തു. വീണ്ടും ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാനായിരുന്നു ജയരാജിന്‍റെ പദ്ധതി. ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്നായിരുന്നു സിനിമയുടെ പേര്. ഈ ചിത്രത്തില്‍ സാക്ഷാല്‍ എ ആര്‍ റഹ്‌മാന്‍ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്ത. മമ്മൂട്ടി ഒരു പൊലീസ് ഓഫീസറായി അഭിനയിക്കുന്ന സിനിമയില്‍ ജയസൂര്യയും പ്രധാനവേഷം ചെയ്യുമെന്നായിരുന്നു വിവരം. പെട്ടെന്ന് ഈ സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു.

പിന്നീട് പല വാര്‍ത്തകള്‍ വന്നു. ജയറാമും സബിതാ ജയരാജും ഒന്നിക്കുന്ന ‘പകര്‍ന്നാട്ടം’ എന്ന ചിത്രം ജയരാജ് സംവിധാനം ചെയ്യുന്നു എന്നായിരുന്നു അതിലൊന്ന്. ശാരദയെ നായികയാക്കി ‘നായിക’ എന്നൊരു സിനിമ ചെയ്യുന്നതായും വാര്‍ത്തയെത്തി. ഇപ്പോഴിതാ ജയരാജിന്‍റെ മമ്മൂട്ടിച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചിരിക്കുന്നു. ‘ദി ട്രെയിന്‍’ എന്നാണ് സിനിമയുടെ പേര്. ഈ സിനിമയില്‍ എ ആര്‍ റഹ്‌മാന്‍ അഭിനയിക്കുന്നില്ല. അതായത് ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്ന സിനിമ പേരുമാറി ‘ദി ട്രെയിന്‍’ ആയതല്ല എന്നര്‍ത്ഥം. കഥ അപ്പാടെ മാറിയിരിക്കുന്നു.

2006ല്‍ മുംബൈയില്‍ ട്രെയിനുകളില്‍ ഉണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലമാണ് പുതിയ സിനിമയ്ക്ക് സ്വീകരിച്ചിരിക്കുന്നത്. ഈ സ്ഫോടനം ഒരു മലയാളി കുടുംബത്തെ എങ്ങനെ ബാധിച്ചു എന്ന് നോക്കിക്കാണുകയാണ് സംവിധായകന്‍. ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് കമാന്‍ഡറായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. ബോളിവുഡ് നായിക അഞ്ചല സബര്‍വാള്‍ ആണ് നായിക.

സബിത ജയരാജ്, ജയസൂര്യ, ജഗതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സി എസ് ടി, നരിമാന്‍ പോയിന്‍റ്, നവി മുംബൈ എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. പെട്ടെന്നുള്ള പ്രൊജക്ട് പ്രഖ്യാപനവും ചിത്രീകരണം ആരംഭിക്കലുമൊക്കെ ജയരാജിന് പതിവുള്ളതാണ്. എന്നാല്‍ ഒരു മമ്മൂട്ടിച്ചിത്രം ആ രീതിയില്‍ ആരംഭിച്ച് സിനിമാലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് ജയരാജ്.

Thursday, January 20, 2011

പൃഥ്വിക്ക് ഡേറ്റില്ല, പപ്പന്‍ ജയസൂര്യയെ വിളിച്ചു!



‘മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ വേണമെങ്കില്‍ ശ്രമിച്ചോളൂ, നിങ്ങള്‍ക്ക് ഡേറ്റ് കിട്ടാം. എന്നാല്‍ പൃഥ്വിരാജിന്‍റെ ഡേറ്റിനായി അടുത്ത മൂന്നുനാലു വര്‍ഷത്തേക്ക് ശ്രമിക്കേണ്ടതില്ല’ - ഒരു യുവസംവിധായകന്‍ പറഞ്ഞ വാചകമാണ്. പൃഥ്വിയുടെ ഡേറ്റിനായി മൂന്നു ഭാഷകളിലെ നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. നേരത്തേ പറഞ്ഞുറപ്പിച്ച ഡേറ്റുകളില്‍ പോലും വ്യത്യാസം വരുത്തേണ്ടി വരുന്ന അവസ്ഥ.

എം പത്‌മകുമാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ‘പാതിരാമണല്‍’ എന്ന സിനിമ പൃഥ്വിയെ നായകനാക്കി പ്ലാന്‍ ചെയ്തതാണ്. ബാബു ജനാര്‍ദ്ദനനായിരുന്നു തിരക്കഥ. എന്നാല്‍ തിരക്കഥയിലെ ചില പാളിച്ചകള്‍ മാറ്റുന്നതിനായി പ്രൊജക്ട് മാറ്റിവച്ചു. ഇപ്പോള്‍ സ്ക്രിപ്റ്റ് റെഡിയായി വന്നപ്പോള്‍ പൃഥ്വിക്ക് ഡേറ്റില്ല. പൃഥ്വിയെ നായകനാക്കി ഉടനൊന്നും ‘പാതിരാമണല്‍’ യാഥാര്‍ത്ഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞ പത്‌മകുമാര്‍ ആ റോളിലേക്ക് ഇപ്പോള്‍ ജയസൂര്യയെ വിളിച്ചിരിക്കുകയാണ്.

എന്നാല്‍ ബാബു ജനാര്‍ദ്ദനന്‍റെ തിരക്കഥയില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് പൃഥ്വി ഈ പ്രൊജക്ടില്‍ സഹകരിക്കാത്തതെന്ന് വേറെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൃഥ്വിയെ നായകനാക്കി ബാബു അവസാനം രചിച്ച ‘കലണ്ടര്‍’ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഇതാണ് പാതിരാമണലില്‍ നിന്ന് പൃഥ്വി പിന്‍‌മാറാന്‍ കാരണമെന്നായിരുന്നു വാര്‍ത്തകള്‍. പൃഥ്വിയുടെ മികച്ച സിനിമകളായ വാസ്തവം, തലപ്പാവ് എന്നീ സിനിമകളുടെ രചന നിര്‍വഹിച്ചത് ബാബു ജനാര്‍ദ്ദനനായിരുന്നു.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജയസൂര്യ നായകനാകുന്ന പാതിരാമണലില്‍ നായിക റിമാ കല്ലിങ്കലാണ്. സമുദ്രക്കനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ മണിക്കായി നിശ്ചയിച്ച കഥാപാത്രത്തെയാണ് ഇപ്പോള്‍ സമുദ്രക്കനിക്ക് കരാറായിരിക്കുന്നത്. പത്‌മകുമാറിന്‍റെ ശിക്കാറില്‍ അബ്ദുള്ള എന്ന നക്സലൈറ്റ് നേതാവിനെ അവതരിപ്പിച്ച് കൈയടി നേടിയിരുന്നു സമുദ്രക്കനി. ധനുഷ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പാതിരാമണല്‍ മാര്‍ച്ചില്‍ ആലപ്പുഴയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

സ്വന്തം കുടുംബം തകര്‍ത്തവരോട് പ്രതികാരം ചെയ്യാന്‍ പാതിരാമണലിലെത്തുന്ന ചെറുപ്പക്കാരനായാണ് ജയസൂര്യ ഈ സിനിമയില്‍ അഭിനയിക്കുന്നത്. പകയുടെയും പ്രതികാരത്തിന്‍റെയും കഥ പറയുന്ന ഈ കുടുംബചിത്രത്തില്‍ ആക്ഷന് ഏറെ പ്രാധാന്യമുണ്ട്.

Tuesday, January 11, 2011

സില്‍സില ഹേ സില്‍സിലയുമായി ജയസൂര്യ



സില്‍സിലാ ഹേ സില്‍സിലാ മലയാളത്തിലെ ഏറ്റവും (കു) പ്രസിദ്ധമായ ആല്‍ബം ഗാനവുമായി ജയസൂര്യ വരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ത്രീ കിങ്‌സിലാണ് ജയസൂര്യ സില്‍സിലാ ഗാനരംഗത്തില്‍ ആടിപ്പാടി തകര്‍ക്കുന്നത്. ജയസൂര്യയ്‌ക്കൊപ്പം കൂട്ടിനുള്ളത് സംവൃത സുനില്‍.

സില്‍സില ഹേ സില്‍സില, എന്റെ കൂടെ പാടു നീ... എന്നിങ്ങനെ തുടങ്ങുന്ന ഗാനം യൂ ട്യൂബിലൂടെ ലക്ഷക്കണക്കിന് പേര്‍ കണ്ടെങ്കിലും നല്ല ആല്‍ബം ഗാനമെന്ന് പേരെടുക്കാനുള്ള യോഗം സില്‍സിലായ്ക്ക് ഉണ്ടായില്ല. പാട്ടെഴുതിയവനെയും പാടിയവനെയും തെറി വിളിച്ചു കൊണ്ടാണ് ആസ്വാദകരില്‍ ഭൂരിപക്ഷവും ഈ ഗാനത്തോട് പ്രതികരിച്ചത്.

ഗാനരംഗത്തിന്റെ റെക്കാര്‍ഡിങ് സില്‍സിലായുടെ സൃഷ്ടാക്കളുടെ സാന്നിധ്യത്തില്‍ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലതിരിഞ്ഞ കാരണങ്ങള്‍ക്കൊണ്ടു മാത്രം നാലാളറിഞ്ഞ സില്‍സിലയുടെ തലവര മാറ്റിമറിയ്ക്കാന്‍ ജയസൂര്യയ്ക്ക് കഴിയുമെന്ന് തന്നെ നമുക്ക് കരുതാം

കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ജയസൂര്യയും ചേര്‍ന്ന് കോമഡിയുടെ വെടിക്കെട്ട് തീര്‍ക്കുന്ന ത്രീ കിങ്‌സ് കുറുക്കുവഴിയിലൂടെ കോടീശ്വരന്‍മാരാവന്‍ ശ്രമിയ്ക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.

ദിലീപിന്റെ ജനപ്രിയന്‍ ജയസൂര്യ തട്ടിയെടുക്കുന്നു!



ജനപ്രിയ നായകനെന്നൊരു വിശേഷണം ദിലീപിനാണ് സിനിമാലോകവും ആരാധകരും ചാര്‍ത്തിക്കൊടുത്തിരിയ്ക്കുന്നത്. മലയാളത്തിലെ മെഗാ, സൂപ്പര്‍, ബിഗ് സ്റ്റാറുകള്‍ക്കിടയിലെ ജനപ്രിയനായി ദിലീപ് മാറിയതങ്ങനെയാണ്. എന്തായാലും ദിലീപിന്റെ ജനപ്രിയനെ ഒരു താരം തട്ടിയെടുത്തിരിയ്ക്കുന്നു.

ദിലീപിന്റെ അതേ ശൈലിയില്‍ അയല്‍പക്കത്തെ പയ്യനായി വളര്‍ന്നുവരുന്ന നടന്‍ ജയസൂര്യയാണ് ഈ അതിക്രമം കാണിച്ചത്. ദിലീപിനെ പോലെ വിശേഷണമൊന്നും നോടന്‍ മെനക്കെടാതെ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ജയസൂര്യ ജനപ്രിയനായി മാറുന്നത്.

നവാഗതനായ ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രത്തിനാണ് ജനപ്രിയനെന്ന് പേരിട്ടിരിയ്ക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു.

ഭാമ നായികയാവുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, സലീം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും അഭിനയിക്കുന്നുണ്ട്. സ്‌പോട്ട്‌ലൈറ്റ് വിഷന്റെ ബാനറില്‍ മാമ്മന്‍ ജോണും റീന എം ജോണും ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ജനപ്രിയന്റെ ലൊക്കേഷന്‍ കൊച്ചിയാണ്.

Monday, December 13, 2010

Jayasuriya tries singing



Malayalam stars are also establishing themselves as good singers. Following the likes of Indrajith and Pritviraj, it's now Jayasuriya who is trying his hand in playback singing.

The actor was found yesterday giving his voice to a song for the movie' Three Kings'. Composed by National award winning composer Ouseppachan, it is heard that the actor has done well in his first attempt.

'Three Kings' is a movie featuring Jayasuriya and Kunchakko Boban, directed by VK Prakash.