Showing posts with label rima kallingal. Show all posts
Showing posts with label rima kallingal. Show all posts
Tuesday, June 14, 2011
മോശം സിനിമയ്ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: പ്രഥമ ഡൂള്‍ന്യൂസ് മലയാളം ഫിലിംബോര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2010ല്‍ മോശം പ്രകടനം കാഴ്ചവെച്ച അഭിനേതാവിനുള്ള 'പുരസ്‌കാരം' മോഹന്‍ലാലിന് ലഭിച്ചു. മോശം നടിക്കുള്ള പുരസ്‌കാരം അര്‍ച്ചനാ കവിയും റിമ കല്ലിങ്കലും പങ്കിട്ടു. വിജി തമ്പിയാണ് മോശം സംവിധായകന്‍. ഏറ്റവും മോശം സിനിമയായി വിജി തമ്പി സംവിധാനം ചെയ്ത ഏപ്രില്‍ ഫൂള്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും ജനരോഷം ഉയര്‍ത്തിയ സിനിമ മേജര്‍രവി സംവിധാനം ചെയ്ത കാണ്ഡഹാറാണ്. ജഗദീഷ് മോശം തിരക്കഥാകൃത്തിനുള്ള ഫിലിംബോര്‍ അവാര്‍ഡ് നേടി. ചിത്രം ഏപ്രില്‍ഫൂള്‍. മോശം ഹാസ്യനടനായി സുരാജ് വെഞ്ഞാറമൂട് തിരഞ്ഞെടുക്കപ്പെട്ടു.
പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് അധ്യക്ഷനായ ജൂറിയാണ് ഫിലിംബോര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ സിനിമകള്‍ തിരഞ്ഞെടുത്തത്.
ജൂണ്‍ 11ന് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജൂറി അംഗങ്ങളായ വി.എച്ച് നിഷാദ്, മജ്‌നി,നദീം നൗഷാദ്,മുഹമ്മദ് സുഹൈല്‍,ഡോ.കവിതാ രാമന്‍ എന്നിവര്‍ പങ്കെടുത്തു
Labels:
april fool,
cinema news updates,
dool news,
filim news updates,
Film News,
jagatheesh,
kaandahar,
major ravi,
mohanlal,
rima kallingal,
viji thampi
Sunday, February 13, 2011
പാതിരാമണില്‍ ജയസൂര്യക്കൊപ്പം റീമ

പാതിരാമണല്‍ എന്ന പ്രൊജക്ട് പ്രഖ്യാപിച്ചപ്പോള്‍ സംവിധായകന്‍ എം പത്മകുമാര്‍ മനസ്സില്‍ കണ്ടത് പൃഥ്വിരാജിനെയായിരുന്നു. എന്നാല്‍ പൃഥ്വിയുടെ തിരിക്കും വിപണിയിലെ പുതിയ ട്രെന്‍ഡുകളും കണക്കിലെടുത്ത് പത്മകുമാര്‍ ജയസൂര്യയെ നായകനാക്കി. ഇപ്പോള്‍ മോളിവുഡിലെ ഹോട്ട് റീമ കല്ലിങ്കലിനെ നായികയാക്കി മറ്റൊരു സര്‍പ്രൈസ് കൂടി നല്‍കുകയാണ് സംവിധായകന്‍.
കഥയും തിരക്കഥയും സംഭാഷണവും രചിയ്ക്കുന്നത് ബാബു ജനാര്‍ദ്ദനനാണ്. വാസ്തവത്തിനു ശേഷം ഈ കൂ്ട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമുയരുകയാണ്. തമിഴ്‌നടന്‍ സമുദ്രക്കനിയും പാതിരാമണിലില്‍ പ്രധാന റോളിലെത്തുന്നുണ്ട്.
വര്‍ഗ്ഗം, അമ്മക്കിളിക്കൂട്, വാസ്തവം, ശിക്കാര്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പത്മകുമാറിന്റെ പാതിരാമണല്‍ കരിയറില്‍ ഒരു ടേണിങ് പോയിന്റാവുമെന്നാണ് ജയസൂര്യ പ്രതീക്ഷിയ്ക്കുന്നത്. ആലപ്പുഴയിലെ പാതിരാമണലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുടെ ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിയ്ക്കും. ധനുഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആനന്ദ് കുമാറും മോഹനും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

filimnewsupdates,
Film News,
jayasurya,
padmakumar,
pathiramanal,
rima kallingal
Monday, January 3, 2011
Suhruthu - Stills
Labels:
cinema news updates,
filim news updates,
filimnewsupdates,
manu,
rima kallingal,
sidharth,
suhruth
Subscribe to:
Posts (Atom)