പ്രശസ്ത സംവിധായകനായ കമലിന്‍റെ സഹായി ആയിരുന്ന സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഓര്‍ഡിനറി'യില്‍ കുഞ്ചാക്കോ ബോബന്‍ ബസ് കണ്ടകറ്ററാകുന്നു.ഒരു ഗ്രാമത്തിലെ വാഹന തൊഴിലാളികളുടെ കഥ പറയുന്ന ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് നിഷാദ് കോയ , മനു പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് .കുഞ്ചാക്കോ ബോബനെ കൂടാതെ ബിജു മേനോന്‍ , സലിം കുമാര്‍ സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.