കുറച്ചു നാളുകള്‍ക്ക് മുന്‍പ് രൂപേഷ് പോള്‍ 3 ഡി ഫോര്‍മാറ്റില്‍ 'ഡ്രാക്കുള' എന്ന പേരില്‍ ഒരു ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു .എന്നാല്‍ ഇപ്പോള്‍ വിനയന്‍ 3 ഡി ഫോര്‍മാറ്റില്‍ 'എഗൈന്‍ ഡ്രാക്കുള' എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നു.'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിനയന്‍ ഇപ്പോള്‍ .ഈ ചിത്രത്തിന് ശേഷം ആയിരിക്കും വിനയന്‍ 'എഗൈന്‍ ഡ്രാക്കുള'യുടെ ജോലികള്‍ ആരംഭിക്കുക .മേഘ്നയും തിലകനും ആയിരിക്കും ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍ .ഡ്രാക്കുളയുടെ പേരില്‍ വിനയനും രൂപേഷ് പോളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുമോ എന്ന ആശങ്കയില്‍ ആണ് സിനിമ ലോകം.