സുന്ദരിയേ വാ.... എന്ന ആല്‍ബത്തിലൂടെ മലയാളിയുടെ മനസ്സിലിടം കണ്ടെത്തിയ സിനിമാ-സീരിയല്‍ താരം സംഗീത ശിവന്‍ വിവാഹിതയായി. പ്രമുഖ പരസ്യ കമ്പനിയായ ആഡ് ഇന്ത്യയിലെ ജീവനക്കാരനായ വിനു നടേശാണ് സംഗീതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
കലൂര്‍ എജെ ഹാളില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം, ഗീതു മോഹന്‍ദാസ് തുടങ്ങിയ എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
മഹാരാജാസ് കോളേജിലെ സംഗീത വിദ്യാര്‍ത്ഥിനിയായിരുന്ന സംഗീത ശിവന്റെ സീനിയറായിരുന്നു വിനു നടേശ്. നാലു വര്‍ഷക്കാലം നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് ഈ സുന്ദരി വിനുവിന്റെ ജീവിതത്തിലേക്കെത്തിയത്.