ഷാജി കൈലാസ് - എസ് എന്‍ സ്വാമി ടീം നാടുവാഴികള്‍ ആരംഭിക്കുകയാണ്. മോഹന്‍ലാലിനു പകരം പൃഥ്വിരാജാണ് പുതിയ നാടുവാഴികളില്‍ ‘അര്‍ജുന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പഴയ നാടുവാഴികള്‍ റീമേക്ക് ചെയ്യാന്‍ താന്‍ മോഹന്‍ലാലിനോട് അനുവാദം ചോദിച്ചതായി എസ് എന്‍ സ്വാമി ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
“മോഹന്‍ലാലിനോടും ജോഷിയോടും സെവന്‍ ആര്‍ട്സ് വിജയകുമാറിനോടും അനുവാദം വാങ്ങിയിട്ടാണ് നാടുവാഴികള്‍ റീമേക്ക് ചെയ്യുന്നത്. കഥയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ സ്ക്രീന്‍പ്ലേയില്‍ പൃഥ്വിരാജിന് യോജിക്കുന്ന രീതിയില്‍ മാറ്റിയിട്ടുണ്ട്” - സ്വാമി പറഞ്ഞു.
1989ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി മെഗാഹിറ്റായി മാറിയ ചിത്രമാണ് ‘നാടുവാഴികള്‍’. റീമേക്ക് ചിത്രത്തില്‍ അതിഥിതാരമായിപ്പോലും മോഹന്‍ലാല്‍ എത്തില്ലെന്നാണ് സൂചന. നാടുവാഴികളിലെ താരങ്ങളായ മധു, ദേവന്‍, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ബാബു നമ്പൂതിരി തുടങ്ങിയവര്‍ റീമേക്കിലും അണിനിരക്കും. എന്നാല്‍ തിലകനെ ഒഴിവാക്കാനാണ് സാധ്യത. ആ ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ..’ റീമിക്സ് ചെയ്ത് ഉപയോഗിക്കാനും ആലോചനയുണ്ട്.
മാളവിക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. മലയാളത്തിലെ ഒരു പ്രമുഖ നായിക ഈ ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികയാകുമെന്നറിയുന്നു. ജൂലൈ 14ന് ചിത്രത്തിന്‍റെ പൂജ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്നു. ഓഗസ്റ്റിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. സിയോണ്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫാക്ടറിയാണ് നാടുവാഴികള്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.