Wednesday, November 24, 2010
രജനിക്കും കമലിനുമൊപ്പം അഭിനയിക്കില്ല: വിക്രം
രജനീകാന്തിനും കമലഹാസനുമൊപ്പം താന്‍ അഭിനയിക്കില്ലെന്ന് ചിയാന്‍ വിക്രം. അവരുടെ സിനിമകളില്‍ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതിനാലാണ് ഈ തീരുമാനമെന്നും വിക്രം പറയുന്നു. ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിക്രമിന്‍റെ ഈ വെളിപ്പെടുത്തല്‍.
“രജനീകാന്തിനും കമലഹാസനുമൊപ്പം ഞാന്‍ സിനിമകളില്‍ അഭിനയിക്കില്ല. അവരുടെ ചിത്രങ്ങളില്‍ എനിക്ക് ലഭിക്കാവുന്ന പ്രാധാന്യത്തേക്കുറിച്ച് ഞാന്‍ ബോധവാനാണ്. ഒന്നുകില്‍ ഒരു അതിഥിവേഷം, അല്ലെങ്കില്‍ കഥയില്‍ വഴിത്തിരിവാകുന്ന ഒരു കഥാപാത്രം. അങ്ങനെയൊരു കഥാപാത്രമാകാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ നായകനായ പിതാമഹനില്‍ സൂര്യ അഭിനയിച്ച വേഷം കമലഹാസന്‍ ചെയ്യാന്‍ തയ്യാറാകുമോ?” വിക്രം ചോദിക്കുന്നു.
സിനിമ തന്‍റെ ശ്വാസമാണെന്നും എന്നും സിനിമയോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും വിക്രം പറയുന്നു. എന്തായാലും കമലിനും രജനിക്കുമൊപ്പം അഭിനയിക്കില്ലെന്ന വിക്രമിന്‍റെ തുറന്നുപറച്ചില്‍ കോടമ്പാക്കത്ത് ചര്‍ച്ചാവിഷയമായിട്ടുണ്ട്.
പത്തുവര്‍ഷത്തിലധികം മലയാളം, തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിക്രം ‘സേതു’ എന്ന സിനിമ ഹിറ്റായതോടെയാണ് സ്റ്റാറായി മാറിയത്. പിന്നീട് ജെമിനി, ദൂള്‍, പിതാമഹന്‍, അന്ന്യന്‍, രാവണന്‍ തുടങ്ങി ഒട്ടേറെ വമ്പന്‍ ചിത്രങ്ങള്‍ വിക്രമിന്‍റേതായി പുറത്തുവന്നു.
Labels:
chiyan vikram,
Cinema,
cinema news updates,
filim news updates,
filimnewsupdates,
Film News,
Film Stars,
kamal hasan,
rajanikanth,
vikram