
എന്തായാലും വിശ്വരൂപത്തിന് മുമ്പ് ഒരു സിനിമ ചെയ്യാമെന്നാണ് കമലഹാസന്‍ കരുതുന്നത്. അദ്ദേഹത്തിന്‍റെ മനസില്‍ ഒരു സിനിമയുണ്ട് - മലയാളത്തിലെ ട്രെന്‍ഡ് സെറ്ററായ ‘ട്രാഫിക്’. രാജേഷ് പിള്ള സംവിധാനം ചെയ്ത ആ സിനിമ റീമേക്ക് ചെയ്യുക എന്നതാണ് പദ്ധതി. രാജേഷ് പിള്ള തന്നെ ചിത്രം സംവിധാനം ചെയ്യും.
കമലഹാസനുവേണ്ടി ഈ സിനിമയുടെ പ്രത്യേക ഷോ നടന്നിരുന്നു. ചിത്രം കണ്ടതിന് ശേഷം ‘ട്രാഫിക്’ തമിഴിലേക്ക് എടുക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ട്രാഫിക്കില്‍ റഹ്‌മാന്‍ അവതരിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ഈ സിനിമ എപ്പോള്‍ തുടങ്ങണം എന്നതിനെ കുറിച്ച് വ്യക്തമായ ഒരു നിര്‍ദ്ദേശം രാജേഷ് പിള്ളയ്ക്ക് കമല്‍ നല്‍കിയിരുന്നില്ല. വിശ്വരൂപം വൈകിയതോടെ ‘ട്രാഫിക്’ ഉടന്‍ തുടങ്ങാനുള്ള ഒരു നീക്കം കമലിന്‍റെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടുള്ളതായാണ് സൂചന.
അതേസമയം, ട്രാഫിക്കിന്‍റെ ഹിന്ദി റീമേക്കിന്‍റെ ജോലികള്‍ രാജേഷ് പിള്ള ഊര്‍ജ്ജിതമാക്കി. താരനിര്‍ണയം നടന്നുവരുന്നു.