Showing posts with label urumi. Show all posts
Showing posts with label urumi. Show all posts

Thursday, June 9, 2011

സീനിയേഴ്സ് പണം വാരുന്നു, പൃഥ്വിക്ക് ഇരട്ട വിജയം



‘പോക്കിരിരാജ’യുടെ മെഗാവിജയം ആവര്‍ത്തിക്കുകയാണ് സംവിധായകന്‍ വൈശാഖ്. ‘സീനിയേഴ്സ്’ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്താണ് സീനിയേഴ്സ്. ബിജുമേനോന്‍, മനോജ് കെ ജയന്‍ എന്നിവരുടെ കോമഡികളും ആര്‍ക്കും പ്രവചിക്കാനാവാത്ത ക്ലൈമാക്സ് ട്വിസ്റ്റുമാണ് ചിത്രത്തെ വന്‍ വിജയമാക്കിയത്.

വെറും 20 ദിവസങ്ങള്‍ക്കുള്ളില്‍ നാലരക്കോടി രൂപയാണ് വിതരണക്കാര്‍ക്ക് ഷെയര്‍ ലഭിച്ചിരിക്കുന്നത്. സീനിയേഴ്സിന്‍റെ നിര്‍മ്മാണച്ചെലവ് 3.8 കോടി രൂപ മാത്രമായിരുന്നു. ലോംഗ് റണ്ണില്‍ നിര്‍മ്മാതാവിന് കോടികളുടെ ലാഭമായിരിക്കും സീനിയേഴ്സ് നേടിക്കൊടുക്കുകയെന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ട്.

മോഹന്‍ലാലിന്‍റെ ചൈനാ ടൌണ്‍ ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ്. ദിലീപിന്‍റെ സ്ലാപ്സ്റ്റിക് കോമഡിയും മോഹന്‍ലാല്‍, ജയറാം എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവുമാണ് ചൈനാ ടൌണിന്‍റെ ഹൈലൈറ്റ്. 50 ദിവസങ്ങള്‍ക്കുള്ളില്‍ ഏഴുകോടിയോളം രൂപ കളക്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് ഇരട്ടവിജയം സ്വന്തമാക്കിയതാണ് ഏറ്റവും പ്രത്യേകതയുള്ള വാര്‍ത്ത. പൃഥ്വിയുടെ മാണിക്യക്കല്ല് ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്തും ഉറുമി നാലാം സ്ഥാനത്തുമാണ്. ഹൃദയഹാരിയായ ഒരു കുടുംബചിത്രം എന്ന ലേബലാണ് മാണിക്യക്കല്ലിനെ ഹിറ്റാക്കുന്നത്. ദൃശ്യവിസ്മയം എന്ന നിലയില്‍ ഉറുമിയെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ജയസൂര്യ നായകനായ ‘ജനപ്രിയന്‍’ ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ്. പ്രേക്ഷകര്‍ക്ക് മനം‌നിറഞ്ഞ് ചിരിക്കാനുള്ള അവസരമാണ് ഈ ചിത്രം ഒരുക്കുന്നത്. ജയസൂര്യയുടെ കരിയറില്‍ ഈ ചിത്രത്തിന്‍റെ വിജയം വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നവാഗത സംവിധായകന്‍ ബോബന്‍ സാമുവല്‍ പ്രതീക്ഷയുണര്‍ത്തുന്നു.

Sunday, February 13, 2011

ഉറുമിയെപ്പേടിച്ച് സൂപ്പര്‍റുകള്‍ മാറി?




അവധിക്കാലചിത്രങ്ങളായി പ്രദര്‍ശനത്തിന് വരുന്നവയുടെ പട്ടികയില്‍ പ്രമുഖ ചിത്രങ്ങളായിരുന്നു ഉറുമി, ചൈനാ ടൗണ്‍, ആഗസ്റ്റ് 15 എന്നിവ.

എന്നാല്‍ ഇതില്‍ ഉറുമി മാത്രമേ മാര്‍ച്ച് 30 റിലീസ് ചെയ്യുകയുള്ളുവെന്നാണ് പുതിയ റിപ്പോര്‍്ട്ട്. ഉറുമിയെപ്പേടിച്ചാണ് ചൈനാ ടൗണ്‍, ആഗസ്റ്റ് 15 എന്നിവയുടെ റീലീസ് നീട്ടിയിരിക്കുന്നതെന്നാണ് സൂചന.

നേരത്തേ മോഹന്‍ാല്‍ ചിത്രത്തിനൊപ്പം തന്റെ ചിത്രം റിലീസ് ചെയ്യാന്‍ പൃഥ്വിരാജ് ധൈര്യം കാണിക്കുകയായിരുന്നു. പിന്നീട് മമ്മൂട്ടിയുടെ ആഗസ്റ്റ് 15ഉം ഇതേദിവസം റിലീസ് തീരുമാനിച്ചു. എന്നാല്‍ പൃഥ്വിയോട് ഏറ്റുമുട്ടാന്‍ സൂപ്പര്‍താരങ്ങള്‍ ഭയക്കുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

ആഗസ്റ്റ് 15 ഉറുമിക്ക് മുമ്പേ റീലീസ് ചെയ്യാനാണ് നീക്കമെന്നാണ് സൂചന. അതേസമയം ചൈനാ ടൗണ്‍ വൈകും. ഏപ്രില്‍ ഏഴിനു മാത്രമേ ചൈനാ ടൌണ്‍ പ്രദര്‍ശനത്തിനെത്തൂകയുള്ളു.

ഗസ്റ്റ് 15 എത്തുന്നത് മാര്‍ച്ച് 25നാണ്. ഉറുമിയുമായി ഒരു ആഴ്ചയുടെ സുരക്ഷിതമായ അകലം പാലിച്ചാണ് രണ്ടു സിനിമകളും പ്രദര്‍ശനത്തിനെത്തുന്നത്. ഇതോടെ പൃഥ്വിയ്ക്ക് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മാറ്റുരയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടു.

ഉറുമിയിലാകട്ടെ പ്രഭുദേവ, ജനിലിയ, തബു, വിദ്യാ ബാലന്‍ തുടങ്ങിയ വന്‍ താരനിരയാണ് പൃഥ്വിക്കൊപ്പം അണിനിരക്കുന്നത്. ലോകോത്തര സംവിധായകന്‍ സന്തോഷ് ശിവനാണ് ഉറുമി ഒരുക്കുന്നത്.

മോഹന്‍ലാലിനൊപ്പം ദിലീപും ജയറാമും കാവ്യാമാധവനുമാണ് ചൈനാ ടൌണിലെ താരങ്ങള്‍. ചൈനാ ടൌണ്‍ സംവിധാനം ചെയ്തിരിക്കുന്നത് റാഫി മെക്കാര്‍ട്ടിനാണ്. ആഗസ്റ്റ് 15ല്‍ ഷാജി കൈലാസ് എസ് എന്‍ സ്വാമി ടീമാണ് മമ്മൂട്ടിക്കൊപ്പം ചേരുന്നത്.

Tuesday, February 1, 2011

Three biggies for March




Mollywood will witness the release of three big films in the month of March. The much delayed 'Christian Brothers' featuring Mohanlal, Sarath Kumar, Dileep and Suresh Gopi will be the first to arrive by the tenth of March. This movie from veteran hit maker Joshy will go for a wide release.

The 30th of March will mark the release of another multistarrer form Mohanlal -'China Town'. A humorous flick from Rafi-Mecartin, Dileep and Jayaram will come together with Mohanlal for the movie.

The final day of March will have another big budget entertainer 'Urumy' from Santhosh Sivan. One of the biggest films of all times in Mollywood, 'Urumy' scripted by Shankar Ramakrishnan will have Prithviraj, Tabu, Genelia, Arya, Prabhu Deva, and many other big names in its cast list. The movie expected to get completed in a budget of 20 crores now need another twenty days to complete its shooting. These biggies will continue as the hot favourites in the Vishu season too which will come up in another two weeks from March.

Friday, January 28, 2011

ഉറുമിയില്‍ വിക്രമിന് പകരം ആര്യ



സന്തോഷ് ശിവന്‍-പൃഥ്വിരാജ് ടീമിന്റെ മെഗാ മൂവി ഉറുമിയില്‍ കോളിവുഡ് സ്റ്റാര്‍ ആര്യയും. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ആര്യ ഗസ്റ്റ് റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ആര്യയുടെ ആദ്യ മലയാള ചിത്രം കൂടിയായി ഉറുമി മാറുകയാണ്.

തമിഴിലെ സൂപ്പര്‍താരമായ വിക്രമിന് തീരുമാനിച്ചിരുന്ന റോളിലാണ് ആര്യ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. തിരക്കുകള്‍ മൂലം വിക്രമിന് ഉറുമിയുടെ ഷൂട്ടിങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് ആര്യയ്ക്ക് വരവിന് കളമൊരുക്കിയത്.

പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പിരീയഡ് ചിത്രത്തില്‍ പ്രഭുദേവ ജെനീലിയ, തബു, വിദ്യാ ബാലന്‍, അമോല്‍ ഗുപ്ത എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അണിനിരിക്കുന്നുണ്ട്.

ഇരുപത് കോടി ചെലവില്‍ നിര്‍മിയ്ക്കുന്ന സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ മഹാരാഷ്ട്രയിലെ മാല്‍ഷെ പര്‍വതനിരകളില്‍ പൂര്‍ത്തിയായിരുന്നു. മാഗ്ലൂരിലും ഉഡുപ്പിയിലുമായി രണ്ടാംഘട്ടചിത്രീകണം പുരോഗമിക്കുകയാണ്. ഉറുമിയില്‍ അഭിനയിക്കുന്നതിനായി മൂന്ന് ദിവസത്തെ ഡേറ്റാണ് ആര്യ നല്‍കിയിരിക്കുന്നത്.

Monday, December 13, 2010

ഉറുമിയില്‍ എട്ടു ഫൈറ്റും ആറു പാട്ടുകളും



ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് ഒരു സ്വപ്നലോകത്താണ്. താന്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമയായ ‘ഉറുമി’ ചിത്രീകരണം പൂര്‍ത്തിയാകുമ്പോള്‍ നല്ല സിനിമയുടെ ആരാധകനായ പൃഥ്വിക്ക് ഏറെ സന്തോഷം. ഉറുമി ഒരു പക്കാ കൊമേഴ്സ്യല്‍ ചിത്രമാണെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. എട്ടു ഫൈറ്റുകളും ആറ് മനോഹരമായ ഗാനങ്ങളുമുള്ള ഒരു എന്‍റര്‍ടെയ്നറായിരിക്കും ഉറുമിയെന്നാണ് അദ്ദേഹം ഉറപ്പുനല്‍കുന്നത്.

“കൊമേഴ്സ്യല്‍ സിനിമാ പ്രേക്ഷകര്‍ക്കുവേണ്ടിയാണ് ഉറുമി ഒരുക്കുന്നത്. കാഴ്ചയില്‍ പുതിയൊരു അനുഭവം നല്‍കുന്ന ചിത്രം. മലയാളം ഒരിക്കലും പറ്റില്ലെന്ന് കരുതിയിരുന്ന, സ്വപ്നം മാത്രം കണ്ടിരുന്ന വലുപ്പമാണ് ഉറുമിക്കുള്ളത്” - പൃഥ്വി വ്യക്തമാക്കുന്നു.

“ഈ സിനിമയ്ക്കുവേണ്ടി ഉറുമി എന്ന ആയുധം ഉപയോഗിക്കുന്നത് ചിത്രീകരിക്കണമായിരുന്നു. അത് പഠിക്കുന്നതിനായി ഞാന്‍ കളരി വിദഗ്ധരെ സമീപിച്ചപ്പോഴാണ് അറിയുന്നത് ഉറുമി കൈയില്‍ തരുന്നത് വര്‍ഷങ്ങളുടെ കളരി അഭ്യാസത്തിന് ശേഷം മാത്രമാണ് എന്നത്. ഉറുമി അഭ്യസിച്ചുപരിശീലിക്കാനുള്ള സമയം എന്തായാലും ഇല്ല. ഡ്യൂപ്ലിക്കേറ്റ് ഉറുമി ഉപയോഗിക്കാനും പറ്റില്ല. എന്നാല്‍, എന്തോ ഭാഗ്യം, എന്‍റെ കൈയില്‍ പെട്ടെന്നുതന്നെ ഉറുമി വഴങ്ങി. ചെറിയ പരുക്കുകള്‍ സംഭവിച്ചതൊഴിച്ചാല്‍ ഉറുമിയുദ്ധം കൃത്യമായി ചിത്രീകരിക്കാന്‍ കഴിഞ്ഞു. നൂറോളം ആളുകളുള്ള സീക്വന്‍സുകളിലൊക്കെ ഉറുമി വീശുന്ന രംഗങ്ങളുണ്ട്. അപകടങ്ങള്‍ കൂടാതെ അതെല്ലാം ഞാന്‍ പൂര്‍ത്തിയാക്കി” - പൃഥ്വിരാജ് പറയുന്നു.

“ഇവിടുത്തെ സിനിമകളില്‍ കാണുന്നതുപോലെയുള്ള സാധാരണ ആക്ഷന്‍ സീക്വന്‍സുകളല്ല ഉറുമിയില്‍. അന്നത്തെ കാലഘട്ടം, ആയോധന മുറകള്‍ എന്നിവയുടെ പ്രത്യേകതകള്‍ ആക്ഷന്‍ സീക്വന്‍സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ആയോധനകല പഠിക്കുന്ന കഥാപാത്രമാണ് ഞാന്‍ അവതരിപ്പിക്കുന്ന ചിറയ്ക്കല്‍ കേളു നായനാര്‍. ആ ക്വാളിറ്റിയും ആക്ഷന്‍ രംഗങ്ങള്‍ക്കുണ്ടാകും” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.

Wednesday, November 3, 2010

'ഉറുമി'- മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം


പഴശ്ശിരാജയ്ക്ക് ശേഷം മലയാളത്തിലിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം എന്ന വിശേഷണവുമായാണ് സന്തോഷ്‌ ശിവന്റെ ഉറുമി വരുന്നത്. 22 കോടിയിലേറെ ചെലവു വരുന്ന ഈ ബിഗ്‌ ബജറ്റ് ചിത്രം മലയാളത്തില്‍ നിന്നുള്ള ആദ്യ ലോക ചിത്രം എന്ന പ്രത്യേകത അവകാശപ്പെടുന്നു. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് ഈ വിശേഷണത്തിന് സാധൂകരണം നല്‍കുന്നത്. ഇന്ത്യയില്‍ ആദ്യം കാലുകുത്തിയ യൂറോപ്യന്‍ നാവികനായ വാസ്‌കോ ഡ ഗാമയെ വധിക്കാന്‍ ശ്രമിച്ച ഒരു സംഘത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്. അതായത് പതിനഞ്ചാം നൂറ്റാണ്ടിലെ പശ്ചാത്തലമാണ് ഉറുമിയില്‍ കാണാനാവുക.

ഇത്രയും പണം മുടക്കി ചിത്രം നിര്‍മിക്കുന്നത് വ്യക്തമായ വിപണി കണ്ടു കൊണ്ടുതന്നെയാണ്. തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരേ സമയമാണ് ചിത്രം ഒരുക്കുന്നത്.'എ ബോയ്‌ ഹൂ വാണ്ടഡ് ടു കില്‍ വാസ്‌കോഡ ഗാമ' എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് ടൈറ്റില്‍ തന്നെ. ചിത്രത്തെ വിവിധ ചലച്ചിത്ര മേളകളിലൂടെ ലോകത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും ചിത്രത്തിന്റെ നിര്‍മാതാക്കളായ സന്തോഷ്‌ ശിവനും പൃഥ്വിരാജിനുമുണ്ട്.

പൃഥ്വിരാജ് ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഇത്. കേരളത്തിലെത്തിയ വാസ്‌കോ ഡ ഗാമയെ വധിക്കാന്‍ ശ്രമിച്ച സംഘത്തിന്റെ തലവനായ കേളുനായര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി ഉറുമിയിലൂടെ വെളളിത്തിരയിലെത്തിക്കുന്നത്‌. പൃഥ്വിയുടെ ഇതുവരെയുള്ള കരിയറിലെ വ്യത്യസ്‌തമായ വേഷമാണ്‌ ഇത്. യോദ്ധാവായ ഈ കഥാപാത്രത്തിനായി പൃഥ്വി കളരി ഉള്‍പ്പടെയുള്ള ആയോധനകലകള്‍ അഭ്യസിച്ചിരുന്നു. കേരളത്തിലെ പരമ്പരാഗത ആയോധന കലയായ കളരിക്ക്‌ സിനിമയില്‍ ഏറെ പ്രാധാന്യം ഉണ്ട്‌. ഉറുമി എന്ന ആയുധത്തിന്റെ പേരാണ്‌ ചിത്രത്തിനും.

താര പ്രമുഖരെക്കൊണ്ട് സമ്പന്നമാണ് ചിത്രം. ചിത്രത്തിലെ നായിക ജെനീലിയയാണ്. മലയാളത്തിലെ ജെനീലിയയുടെ അരങ്ങേറ്റ ചിത്രമാണിത്. പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തില്‍ രാജകുമാരി അറയ്ക്കല്‍ ആയിഷയായി ജെനീലിയ അഭിനയിക്കുന്നു. പൃഥ്വിരാജ്‌ അവതരിപ്പിക്കുന്ന കേളു നായനാരുടെ ഉറ്റ ചങ്ങാതിയായ വാവലിയുടെ വേഷം ചെയ്യുന്നത് പ്രഭുദേവയാണ്. മുഴുനീള കഥാപാത്രമാണ് പ്രഭുവിനും. മലയാളത്തില്‍ പ്രഭുദേവ അഭിനയിക്കുന്നതും ആദ്യമാണ്. താബുവാണ് മറ്റൊരാകര്‍ഷണം. ബോളിവുഡ് നായിക വിദ്യാബാലന്‍, തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രം എന്നിവര്‍ അതിഥി വേഷത്തിലും ചിത്രത്തില്‍ വരുന്നു. നിത്യമേനോന്‍, ഇന്ദ്രജിത്ത്, ചന്ദന്‍ റോയി എന്നിവരും അഭിനയിക്കുന്നു.

ഉറുമിയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ണമായി മഹാരാഷ്‌ട്രയിലെ ഉള്‍വനത്തിലാണ്‌ ചിത്രീകരിച്ചത്. സന്തോഷ്‌ ശിവനാണ് മാല്‍ഷെജ് ഘട്ട് പ്രധാന ലൊക്കേഷനായി തെരഞ്ഞെടുത്തത്. ഇതിലെ ക്ലൈമാക്സ് സീന്‍ മലയാള സിനിമ ഇന്നേവരെ കാണാത്ത തരത്തിലുള്ളതാണത്രേ. 100ലേറെ കുതിരകളും ആയിരത്തിലേറെ യോദ്ധാക്കളും അണിനിരന്ന ലൊക്കേഷന്‍ കണ്ടാല്‍ ശരിക്കും യുദ്ധമാണെന്ന്‌ തോന്നിപ്പോകുമായിരുന്നുവത്രേ. പ്രേക്ഷകര്‍ക്കായി മറ്റു ചില സസ്പെന്‍സുകളും ഉണ്ടാവുമത്രേ.

ചരിത്രവും ഫാന്റസിയും ഒരുമിയ്‌ക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്‌ണനാണ്‌. 'ആഗസ്റ്റ്‌ സിനിമ'യുടെ ബാനറില്‍ പൃഥ്വിരാജും സന്തോഷ്‌ ശിവനും വ്യവസായിയായ ഷാജി നടേശനും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സന്തോഷ്‌ ശിവന്‍ തന്നെയാണ്. ദീപക് ദേവിന്റെതാണ് സംഗീതം. എഡിറ്റിംഗ് - ശ്രീകര്‍ പ്രസാദ്.