Thursday, June 9, 2011
വിജയത്തിളക്കം: മമ്മൂട്ടിയെ മറികടക്കുന്ന ലാല്‍
2010 മമ്മൂട്ടിയുടെ വര്‍ഷമായിരുന്നു. പ്രാഞ്ചിയേട്ടന്‍, പോക്കിരിരാജ, ബെസ്റ്റ് ആക്ടര്‍ തുടങ്ങി കലാപരമായും കച്ചവടപരമായും വിജയിച്ച സിനിമകള്‍ മമ്മൂട്ടി ആ വര്‍ഷം മലയാളികള്‍ക്ക് സമ്മാനിച്ചു. മോഹന്‍ലാലിന് പക്ഷേ ആശ്വസിക്കാന്‍ ഒരു ‘ശിക്കാര്‍’ മാത്രമാണ് ഉണ്ടായിരുന്നത്. അലക്സാണ്ടര്‍ ദ ഗ്രേറ്റ്, കാണ്ഡഹാര്‍ തുടങ്ങിയ ദയനീയ പരാജയങ്ങളുടെ നിഴലില്‍ ലാല്‍ വീണുപോയ വര്‍ഷമായിരുന്നു 2010.
എന്നാല്‍ 2011ല്‍ മോഹന്‍ലാല്‍ തിരിച്ചടിക്കുകയാണ്. മോഹന്‍ലാലിന്‍റേതായി ഈ വര്‍ഷം അഞ്ചുമാസത്തിനുള്ളില്‍ റിലീസായ രണ്ടു ചിത്രങ്ങളും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍ എന്നീ സിനിമകള്‍ കോടികളുടെ ലാഭം നേടി. രണ്ടും മള്‍ട്ടിസ്റ്റാര്‍ സിനിമകളാണെന്നും ലാലിന് അഭിമാനിക്കാന്‍ വകയൊന്നുമില്ലെന്നും വിമര്‍ശനങ്ങളുണ്ടെങ്കിലും മോഹന്‍ലാലിന്‍റെ താരപ്രഭ തന്നെയായിരുന്നു ഈ സിനിമകളുടെ മുഖ്യ ആകര്‍ഷണം എന്നത് വിസ്മരിക്കുക വയ്യ.
മമ്മൂട്ടിയുടെ അവസ്ഥയോ? മൂന്നു സിനിമകളാണ് ഈ അഞ്ചുമാസത്തിനകം മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിനെത്തിയത്. ആഗസ്റ്റ് 15, ഡബിള്‍സ്, ദ ട്രെയിന്‍ എന്നിവ. മൂന്നു ചിത്രങ്ങളിലും മമ്മൂട്ടി സോളോ ഹീറോ ആയിരുന്നു. ബോക്സോഫീസില്‍ തകര്‍ന്ന് തരിപ്പണമാകുകയായിരുന്നു ഈ ചിത്രങ്ങളുടെ വിധി.
മമ്മൂട്ടിയുടെ താരമൂല്യത്തിന് ഈ മൂന്നു സിനിമകളുടെയും തകര്‍ച്ച മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഒരു മെഗാവിജയമില്ലാതെ മമ്മൂട്ടിക്ക് ഈ പ്രതിസന്ധി മറികടക്കാനാവില്ല. അടുത്തുതന്നെ അദ്ദേഹം അത് സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.
മള്‍ട്ടിസ്റ്റാര്‍ സിനിമകളില്‍ അഭിനയിച്ച് വിജയം കണ്ടെത്തിയ മോഹന്‍ലാലിനും ഒരു സോളോ ഹിറ്റ് ആവശ്യമാണ്. കാസനോവയോ, അറബി ഒട്ടകമോ, പ്രണയമോ - ഏതു ചിത്രമാണ് മോഹന്‍ലാലിന്‍റെ രക്ഷയ്ക്കെത്തുക എന്ന കാത്തിരിക്കുകയാണ് നല്ല സിനിമയെ സ്നേഹിക്കുന്നവര്‍.
Thursday, March 10, 2011
Christion Brothers New Stills
Friday, February 18, 2011
ക്രിസ്ത്യന്‍ ബ്രദേഴ്സിന് ചെലവ് 15 കോടി

സുപ്രീം സ്റ്റാര്‍ ശരത്കുമാര്‍, ജനപ്രിയ നായകന്‍ ദിലീപ്, ആക്ഷന്‍ കിംഗ് സുരേഷ് ഗോപി എന്നിവരും ഈ സിനിമയിലെ താരങ്ങളാണ്. കാവ്യാ മാധവന്‍, കനിഹ, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക എന്നിവരാണ് നായികമാര്‍. ആക്ഷന് പ്രാധാന്യം നല്‍കിയിരിക്കുന്ന ഈ ഫാമിലി ത്രില്ലറില്‍ എട്ട് സ്റ്റണ്ട് രംഗങ്ങളാണുള്ളത്.
മലയാളത്തിലെ ചെലവേറിയ സിനിമകളുടെ കൂട്ടത്തിലാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ സ്ഥാനം. 15 കോടി രൂപയാണ് ഈ സിനിമയുടെ ചെലവ്. എട്ടുകോടി ചെലവ് പ്രതീക്ഷിച്ച് ചിത്രീകരണം ആരംഭിച്ച സിനിമ വിവിധ ഷെഡ്യൂളുകളിലായി പൂര്‍ത്തിയാകുമ്പോള്‍ ചെലവ് 15 കോടിയിലെത്തി. 27 കോടി രൂപ ചെലവഴിച്ച പഴശ്ശിരാജയാണ് മലയാളത്തിലെ ഏറ്റവും ചെലവ് കൂടിയ സിനിമ. പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ഉറുമിയുടെ ചെലവ് 20 കോടിയാണത്രെ.
മലയാളത്തിലെ ഏറ്റവും വിലകൂടിയ തിരക്കഥാകൃത്തുക്കള്‍ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനില്‍ നായര്‍. എ വി അനൂപും വര്‍ണചിത്ര ബിഗ്സ്ക്രീനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ മൂന്ന് ഗാനങ്ങളാണുള്ളത്. വൈക്കം, കൊച്ചി, പൊള്ളാച്ചി, കൊടൈക്കനാല്‍, മുംബൈ, ലണ്ടന്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.
ലോക വ്യാപകമായി 350 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ കേരളം, തമിഴ്നാട്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ റിലീസുണ്ടാകും. ഇംഗ്ലണ്ട്, ഇറ്റലി, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, അമേരിക്ക, മലേഷ്യ, സിംഗപ്പൂര്‍, ബഹറിന്‍, ദുബായ്, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ വിദേശ രാജ്യങ്ങളിലും മാര്‍ച്ച് 18ന് തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസാകും.
Monday, February 7, 2011
മാര്‍ച്ച് 30: ചൈനാ ടൗണ്‍ X ആഗസ്റ്റ് 15
20 വര്‍ഷം മുമ്പ് സിബി മലയിലിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ആഗസ്റ്റ് 1ന്റെ രണ്ടാം ഭാഗമായാണ് ആഗസ്റ്റ് 15 റിലീസിനൊരുങ്ങുന്നത്. ആഗസ്റ്റ് 15ലെ പെരുമാളിലൂടെ ചെറിയൊരിടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതാണ് സിനിമയുടെ ഹൈലൈറ്റ്.
ഡേറ്റ് മാറ്റത്തെപ്പറ്റി ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍ ലോകകപ്പ് ക്രിക്കറ്റും പരീക്ഷാക്കാലവുമാണ് അരോമ മണിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ദ്രോണയുടെ തിക്താനുഭവം ഓര്‍മ്മയിലുള്ളത് കൊണ്ടാണ് ഇതെന്ന് പറയുന്നവരും കുറവല്ല.
എന്തായാലും ആഗസ്റ്റ് 15ന്റെ റിലീസ് മാറ്റം ഒരു വമ്പന്‍ പോരിനാണ് വഴിതുറന്നരിയ്ക്കുന്നത്. മാര്‍ച്ചില്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്ന സിനിമകളുടെ പട്ടികയിലാണ് മമ്മൂട്ടി ചിത്രം എത്തിപ്പെട്ടിരിയ്ക്കുന്നത്. ലാലിന്റെ മള്‍ട്ടിസ്റ്റാര്‍ മൂവികളും പൃഥ്വിയുടെ ബിഗ് ബജറ്റ് ചിത്രമായ ഉറുമിയോടും മത്സരിയ്ക്കാനാണ് ഷാജി-മമ്മൂട്ടി സഖ്യം ഒരുങ്ങുന്നതെന്ന് ചുരുക്കം.
ക്രിസത്യന്‍ ബ്രദേഴ്‌സ്, ഉറുമി, ചൈനാ ടൗണ്‍ എന്നീ സിനിമകളെല്ലാം മാര്‍ച്ചിലാണ് തിയറ്ററുകളിലെത്തുന്നത്. ഇതില്‍ ചൈനാ ടൗണും ആഗസ്റ്റ് 15ഉം ഒരു ദിവസം റിലീസ് ചെയ്യുന്നു. ദിലീപ് -ജയറാം-മോഹന്‍ലാല്‍ ടീമിനെ മമ്മൂട്ടി-ഷാജി സഖ്യം എതിരിടുമ്പോള്‍ വിജയം ആര്‍ക്കെന്ന് പ്രവചിയ്ക്കുക പ്രയാസമാവും.
Tuesday, February 1, 2011
Three biggies for March
Mollywood will witness the release of three big films in the month of March. The much delayed 'Christian Brothers' featuring Mohanlal, Sarath Kumar, Dileep and Suresh Gopi will be the first to arrive by the tenth of March. This movie from veteran hit maker Joshy will go for a wide release.
The 30th of March will mark the release of another multistarrer form Mohanlal -'China Town'. A humorous flick from Rafi-Mecartin, Dileep and Jayaram will come together with Mohanlal for the movie.
The final day of March will have another big budget entertainer 'Urumy' from Santhosh Sivan. One of the biggest films of all times in Mollywood, 'Urumy' scripted by Shankar Ramakrishnan will have Prithviraj, Tabu, Genelia, Arya, Prabhu Deva, and many other big names in its cast list. The movie expected to get completed in a budget of 20 crores now need another twenty days to complete its shooting. These biggies will continue as the hot favourites in the Vishu season too which will come up in another two weeks from March.
Tuesday, January 11, 2011
ക്രിസ്ത്യന്‍ ബ്രദേഴ്‌സ് റിലീസ് മാര്‍ച്ച് 10ന് മാത്രമേ റിലീസ് ഉണ്ടാവുകയുള്ളൂ

ഏറ്റവുമവസാനം ജനുവരി 26ന് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇപ്പോള്‍
മാര്‍ച്ച് 10ന് മാത്രമേ റിലീസ് ഉണ്ടാവുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
റിലീസ് നീട്ടിയതിന്റെ കാരണങ്ങള്‍ നിര്‍മാതാവായ സുബൈര്‍ വെളിപ്പെടുത്തിയിട്ടില്ല. മോഹന്‍ലാല്‍, ദിലീപ്, ശരത് കുമാര്‍, കാവ്യ മാധവന്‍, ലക്ഷ്മി റായി എന്നിങ്ങനെ വന്‍താര അണിനിരക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ റിലീസ് നീണ്ടുപോകുന്നത് സാമ്പത്തിക ബാധ്യത കൂടാന്‍ ഇടയാക്കൂവെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
ഇതുമാത്രമല്ല, സ്‌കൂള്‍ വാര്‍ഷിക പരീക്ഷകളുടെയും ക്രിക്കറ്റ് ലോകപ്പിന്റെയും ഐപിഎല്ലിന്റെയുമൊക്കെ ഇടയില്‍ സിനിമ റിലീസ് ചെയ്യുന്നത് ഗുണകരമാവില്ലെന്നും വിലയിരുത്തലുകളുണ്ട്. ജനം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിയ്ക്കുന്ന സമയത്ത് റിലീസ് തീരുമാനിച്ചത് എന്തിനാണെന്ന ചോദ്യമാണ് ഇപ്പോള്‍ ബാക്കിയാവുന്നത്. ഒരു ഷുവര്‍ ഹിറ്റെന്ന് പറയാവുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ആക്ഷന്‍ മൂവിയ്ക്ക് കാലം തെറ്റിയ റിലീസ് പാരയാവുമോയെന്ന കണ്ടുതന്നെയറിയണം.
മോഹന്‍ലാല്‍ ഉറച്ചുതന്നെ, ബ്ലെസിയെയും പിടിച്ചു!
നേരത്തേ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നീ വമ്പന്‍മാരുടെ ചിത്രങ്ങളില്‍ ഈ വര്‍ഷം അഭിനയിക്കുക എന്ന ചടുലനീക്കത്തിലൂടെ മോഹന്‍ലാല്‍ എതിര്‍ക്യാമ്പുകളെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബ്ലെസിയെക്കൂടി പിടിച്ചതോടെ ഈ വര്‍ഷം മോഹന്‍ലാലിന് ഗംഭീര സിനിമകളാണ് വരിക എന്നുറപ്പായി. ലാല്‍ ജോസിന്‍റെ സിനിമയും ഈ വര്‍ഷം ഉള്‍പ്പെടുത്താനാണ് പുതിയ നീക്കം.
‘ആടുജീവിതം’ എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാണ് ബ്ലെസി തീരുമാനിച്ചിരുന്നത്. അതിനുശേഷം ഒരു വിക്രം ചിത്രം സംവിധാനം ചെയ്യാനും ബ്ലെസിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, തന്‍റെ മറ്റെല്ലാ പ്രൊജക്ടുകളും മാറ്റിവച്ച് മോഹന്‍ലാലിനോട് സഹകരിക്കാന്‍ ബ്ലെസി തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാലിന്‍റെ നേരിട്ടുള്ള അഭ്യര്‍ത്ഥനപ്രകാരമാണ് ബ്ലെസി തന്‍റെ മറ്റ് പ്രൊജക്ടുകള്‍ നീട്ടിവച്ചതെന്നറിയുന്നു.
ഈ വര്‍ഷം റിലീസാകുമെന്ന് പ്രതീക്ഷിക്കുന്ന മോഹന്‍ലാല്‍ പ്രൊജക്ടുകള്‍ ശ്രദ്ധിക്കുക - ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍, കാസനോവ, സത്യന്‍ അന്തിക്കാടിന്‍റെ ‘ജീവിതസാഗരം’, പ്രിയദര്‍ശന്‍റെ കോമഡിച്ചിത്രം, ബ്ലെസിയുടെ ഫാമിലി ഡ്രാമ, ലാല്‍ ജോസിന്‍റെ ഹ്യൂമര്‍ ചിത്രം. 2010 ആവര്‍ത്തിക്കാതിരിക്കാനുള്ള ലാലിന്‍റെ ഈ ശ്രമങ്ങള്‍ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.
Thursday, January 6, 2011
മോഹന്‍ലാല്‍ പ്രതിസന്ധിയില്‍, സുഹൃത്തുക്കള്‍ രക്ഷയ്ക്ക്!

ഏറെ കഠിനാദ്ധ്വാനം ചെയ്ത, കോടികള്‍ ചെലവഴിച്ച ‘കാണ്ഡഹാര്‍’ എന്ന സിനിമയുടെ വീഴ്ചയാണ് മോഹന്‍ലാലിന്‍റെ താരമൂല്യത്തിന് നേരെ ചോദ്യചിഹ്നമുയര്‍ത്തുന്നത്. അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഒരുനാള്‍ വരും തുടങ്ങിയ സിനിമകളും പരാജയത്തിന്‍റെ പടുകുഴിയിലേക്ക് പതിച്ചപ്പോള്‍ ഒരു ‘ശിക്കാര്‍’ മാത്രമായിരുന്നു ലാലിന് കഴിഞ്ഞ വര്‍ഷം ആശ്വസിക്കാനുണ്ടായിരുന്നത്.
ബിഗ് ബജറ്റ് പ്രൊജക്ടുകളില്‍ മാത്രം അഭിനയിക്കുന്നതാണ് മോഹന്‍ലാലിന്‍റെ പരാജയത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. 2011ലും വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമകളാണ് ലാലിനുള്ളത്. കാസനോവ, ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയവ. ഇവ വിജയിച്ചാല്‍ ഗംഭീര വിജയമാകും, എന്നാല്‍ തകര്‍ന്നാലോ? നിലയില്ലാക്കയത്തിലേക്കുള്ള ഒരു വീഴ്ചയായിരിക്കും അത്. മാത്രമല്ല ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ്. സോളോ ഹീറോ ആയി വിജയം കൊണ്ടുവരുന്ന പ്രൊജക്ടുകളാണ് ലാലിന് ഇപ്പോള്‍ ആവശ്യം. ചെറിയ ബജറ്റില്‍ നല്ല കഥ പറയുന്ന സിനിമകളില്ലാത്തതാണ് മോഹന്‍ലാലിന്‍റെ പ്രതിസന്ധി.
വിഷമവൃത്തത്തിലായിരിക്കുന്ന മോഹന്‍ലാലിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ തന്നെ രംഗത്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ലാലിന്‍റെ രക്ഷയ്ക്കായി രണ്ടു പ്രൊജക്ടുകള്‍ പെട്ടെന്ന് പ്ലാന്‍ ചെയ്തിരിക്കുന്നു. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനുമാണ് ഈ സിനിമകള്‍ സംവിധാനം ചെയ്യുന്നത്.
ദിലീപിനെയോ ജയറാമിനെയോ നായകനാക്കി സെന്‍ട്രല്‍ പിക്ചേഴ്സിന് വേണ്ടി ഒരു സിനിമ ചെയ്യാനായിരുന്നു സത്യന്‍ അന്തിക്കാട് നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്‍റെ അവസ്ഥ മനസിലാക്കി സത്യന്‍ തന്‍റെ ചിത്രത്തിലെ നായകനായി ലാലിനെ നിശ്ചയിച്ചിരിക്കുകയാണ്. ഈ സിനിമയുടെ തിരക്കഥ സത്യന്‍ തന്നെ നിര്‍വഹിക്കും. ഓണം റിലീസാണ് സത്യന്‍ - മോഹന്‍ലാല്‍ ചിത്രം.
പ്രിയദര്‍ശന്‍ ഈ വര്‍ഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. എന്നാല്‍ അത് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയിലായിരുന്നു. ഇപ്പോഴത്തെ സഹചര്യത്തില്‍ വളരെ സീരിയസായ ഒരു സിനിമയ്ക്ക് ബോക്സോഫീസില്‍ എത്രമാത്രം സ്വീകാര്യത ലഭിക്കും എന്ന ആശയക്കുഴപ്പം പ്രിയനെയും മാറ്റിച്ചിന്തിപ്പിക്കുന്നു. എം ടി സിനിമ മാറ്റിവച്ച് ഒരു കോമഡിച്ചിത്രം ഒരുക്കാനാണ് പ്രിയന്‍റെ ഇപ്പോഴത്തെ പരിപാടി. ഈ സിനിമയും ഈ വര്‍ഷം ഉണ്ടാകും.
രണ്ട് ‘ലൈറ്റ് ഹ്യൂമര്‍’ ചിത്രങ്ങളിലൂടെ തന്‍റെ താരമൂല്യം ഉയര്‍ത്തുക എന്നത് തന്നെയാണ് മോഹന്‍ലാലിന്‍റെ ലക്‍ഷ്യം. ഈ രണ്ട് ചിത്രങ്ങളും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കുമെന്നും അറിയുന്നു.
Thursday, December 16, 2010
കാസനോവ ഇഴയും; ചൈനാ ടൗണ്‍ കുതിയ്ക്കും

ഡിസംബര്‍ 12ന് കാസനോവയുടെ ആദ്യ ഷെഡ്യൂള്‍ തീരുകയാണ്. ഇതിന് ശേഷം ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ തീര്‍ത്ത ശേഷം മോഹന്‍ലാല്‍ ഫ്രീയാവുന്നതോടെ ബാങ്കോക്കില്‍ കാസനോവയുടെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങാമെന്നായിരുന്നു റോഷന്‍ കരുതിയിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ചൈനാ ടൗണ്‍ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ പച്ചക്കൊടി കാട്ടിയതോടെ റോഷന്റെ പ്ലാന്‍ എല്ലാം തകിടം മറിയുകയായിരുന്നു.
ദിലീപ്, ജയറാം എന്നിവര്‍ കൂടി അണിനിരക്കുന്ന ചൈനാ ടൗണ്‍ സംവിധാനം ചെയ്യുന്നത് റാഫി മെക്കാര്‍ട്ടിന്‍മാരാണ്. തകര്‍പ്പന്‍ കോമഡി സബജക്ടും വന്‍താരനിരയും ചൈനാ ടൗണിനെ ഒരു ഷുവര്‍ ബെറ്റ് ചിത്രമാക്കുന്നുണ്ട്. ഇത് തന്നെയാണ് ലാലിനെ ആകര്‍ഷിച്ചതെന്നും കരുതപ്പെടുന്നു. രണ്ട് സിനിമകളും ലാലിന്റെ തന്നെ മാക്‌സ് ലാബാണ് വിതരണം ചെയ്യുന്നതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും ലാലിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാറിയ സാഹചര്യത്തില്‍ 2011 ഫെബ്രുവരി റിലീസ് പ്രഖ്യാപിച്ചിരുന്ന കാസനോവ അടുത്തവര്‍ഷം പകുതിയോടെ മാത്രമേ തിയറ്ററുകളിലെത്തു. അതേ സമയം അടുത്തയാഴ്ച ഷൂട്ടിങ് തുടങ്ങുന്ന ചൈനാ ടൗണ്‍ വിഷുവിന് റിലീസ് ചെയ്യും.
Tuesday, December 7, 2010
Casanova was to release in February
Mohanlal's Roshan Andrews directed Casanova was to release in February.
But the shoot of the film is still going on in bits and parts in Dubai. The first schedule is getting over in Dubai by December 12.
Later Roshan plans to do a Bangkok schedule which will happen only after Mohanlal completes his current assignments.
Meanwhile Mohanlal has to complete some talkie portions of his long delayed Joshy multi starrer Christian Brothers.
Next week the actor is moving on to his new Rafi Mecartin's Chinatown, a multi starrer which has Dileep and Jayaram too.
The buzz is that Casanova will be delayed and may release only in July.
It is obvious that Mohanlal is now giving top priority to Chinatown over Casanova. Both the films are being distributed by Max Lab.
The Rafi Mecartin directed film is said to be a rip-roaring comedy, with Mohanlal- Jayaram and Dileep sure to bring the house down.
Chinatown is scheduled to be over after its shoot in Kochi and Goa, and is slated for Vishu 2011 release.
Casanova was earlier planned to finish off at a stretch. But the Casanova crew was not able to start the Bangkok schedule. Mohanlal will join Christian Brother's this week at Mumbai and Chinatown by the mid of December.
Tuesday, November 30, 2010
Latest Mohanlal Films Updates

- Casanova: Shoot progressing at Dubai.
- Shikkar: collected 14.4 crores from 49 days.
- Tez: Lalettan's Bollywood film with Priyadarshan, Shoot started.
- Cousins: Mohanlal-Prithviraj-Laljose team together. Shoot to start by next February.
- Kandahar: Release Date confirmed for Dec 16th.
- Christian Brothers: for Jan 14th.
- China Town: Mohanlal, Dileep, jayaram joins with Rafi Meccartin, shoot starts by December.
- Gadha: Shaji.N.Karun's next movie with Mohanlal based on famous short story "KADAL".
Wednesday, November 3, 2010
അന്തിമ വിജയം കാണ്ഡഹാറിന്
മോഹന്‍ലാലിന്റെ വരാനിരിക്കുന്ന രണ്ട് ബിഗ് ബജറ്റ് സിനിമകളുടെ പേരിലുണ്ടായ വാക് പോരില്‍ അന്തിമ വിജയം കാണ്ഡഹാറിന്. റിലീസിംഗ് ഡേറ്റിന്റെ പേരില്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ നിര്‍മാതാക്കളിലൊരാളായ സുബൈറും കാണ്ഡഹാര്‍ നിര്‍മാണ പങ്കാളി ആന്റണി പെരുമ്പാവൂരും കൊമ്പുകോര്‍ത്തിരുന്നു. ഒടുവില്‍ വിജയം ആന്റണിക്കൊപ്പം നിന്നു. കാണ്ഡഹാര്‍ ഡിസംബര്‍ ഒന്‍പതിന് തന്നെ റിലീസ് ചെയ്യും. ക്രിസ്ത്യന്‍ ബ്രദേഴ്സ് ഈ വര്‍ഷം ഉണ്ടാവില്ല. നവംബര്‍ 26ന് പ്രദര്‍ശനത്തിന് എത്തിക്കാനിരുന്ന ചിത്രം ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിലാവും റിലീസ് ചെയ്യുക. ഫലത്തില്‍ മോഹന്‍ലാലിന്റെ താല്‍പ്പര്യം നോക്കിയാണ് ആന്റണി ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസ് മാറ്റാന്‍ പ്രയത്നിച്ചത്. കാണ്ഡഹാറിന്റെ പ്രധാന നിര്‍മാതാവ് ലാല്‍ തന്നെയാണ്. ചിത്രം റിലീസ് ചെയ്യുന്നതും ലാലിന്റെ മാക്സ് ലാബാണ്. വന്‍ ചിലവില്‍ നിര്‍മിച്ച കാണ്ഡഹാര്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസിംഗ് ഡേറ്റിനോട് അടുത്തുവന്നാല്‍ തിരിച്ചടിയാവും.
പലവിധകാരണങ്ങളാല്‍ റിലീസ് നീണ്ട ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്.ഒക്ടോബറില്‍ റിലീസ് ചെയ്യാനിരുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സ് ഒരു ഗാനരംഗം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. നവംബര്‍ 26ന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കാണ്ഡഹാര്‍ ഡിസംബര്‍ ഒന്‍പതിന് റിലീസ് ചെയ്യാന്‍ നേരത്തെ നിശ്ചയിച്ചതാണ്. വന്‍തുക ചെലവഴിച്ചാണ് രണ്ടു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.
വമ്പന്‍ താരനിരയെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസ് കാണ്ഡഹാറിനെ പ്രതികൂലമായി ബാധിയ്ക്കുമെന്നാണ് ആന്റണി വാദിച്ചത്. ജോഷി ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 22നാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ഷൂട്ടിങ് കഴിയാത്തതിനാല്‍ റിലീസ് മാറ്റുകയായിരുന്നുവെന്നും രണ്ടാഴ്ചത്തെ ഇടവേളയില്‍ രണ്ട് വമ്പന്‍ മോഹന്‍ലാല്‍ സിനിമകള്‍ തിയറ്ററുകളിലെത്തുന്നത് സിനിമാ വിപണിയ്ക്ക് താങ്ങാന്‍ കഴിയില്ലെന്ന് ആന്റണിയുടെ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ എന്തുവന്നാലും നവംബര്‍ 26ന് നൂറോളം തിയറ്ററുകളില്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് സുബൈര്‍ ആദ്യം പറഞ്ഞിരുന്നത്. വേണമെങ്കില്‍ കാണ്ഡഹാറിന്റെ റിലീസ് നീട്ടട്ടെ എന്ന നിലപാടിലായിരുന്നു സുബൈര്‍. തര്‍ക്കം മുറുകിയതോടെ മോഹന്‍ലാല്‍ ഇടപെടുകയായിരുന്നു എന്നാണു കേട്ടത്. ലാലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസ് ജനുവരിയിലേയ്ക്ക് മാറ്റിയത്. ഇതോടെ ഈ വര്‍ഷം ഇനി മോഹന്‍ലാലിന്റെ ഒരു ചിത്രം മാത്രമേ എത്തൂ എന്ന് ഉറപ്പായിരിക്കുകയാണ്.
മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാറില്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ താരനിരയുണ്ട്. ആറ് കോടിയോളം മുടക്കുള്ള ക്രിസ്ത്യന്‍ ബ്രദേഴ്‌സ് നിര്‍മിച്ചിരിക്കുന്നത് സുബൈറിനൊപ്പം എ വി അനൂപാണ്.