Showing posts with label august 15. Show all posts

Thursday, June 9, 2011
വിജയത്തിളക്കം: മമ്മൂട്ടിയെ മറികടക്കുന്ന ലാല്‍
2010 മമ്മൂട്ടിയുടെ വര്‍ഷമായിരുന്നു. പ്രാഞ്ചിയേട്ടന്‍, പോക്കിരിരാജ, ബെസ്റ്റ് ആക്ടര്‍ തുടങ്ങി കലാപരമായും കച്ചവടപരമായും വിജയിച്ച സിനിമകള്‍ മമ്മൂട്ടി ആ വര്‍ഷം മലയാളികള്‍ക്ക് സമ്മാനിച്ചു. മോഹന്‍ലാലിന് പക്ഷേ ആശ്വസിക്കാന്‍ ഒരു ‘ശിക്കാര്‍’ മാത്രമാണ് ഉണ്ടായിരുന്നത്. അലക്സാണ്ടര്‍ ദ ഗ്രേറ്റ്, കാണ്ഡഹാര്‍ തുടങ്ങിയ ദയനീയ പരാജയങ്ങളുടെ നിഴലില്‍ ലാല്‍ വീണുപോയ വര്‍ഷമായിരുന്നു 2010.
എന്നാല്‍ 2011ല്‍ മോഹന്‍ലാല്‍ തിരിച്ചടിക്കുകയാണ്. മോഹന്‍ലാലിന്‍റേതായി ഈ വര്‍ഷം അഞ്ചുമാസത്തിനുള്ളില്‍ റിലീസായ രണ്ടു ചിത്രങ്ങളും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍ എന്നീ സിനിമകള്‍ കോടികളുടെ ലാഭം നേടി. രണ്ടും മള്‍ട്ടിസ്റ്റാര്‍ സിനിമകളാണെന്നും ലാലിന് അഭിമാനിക്കാന്‍ വകയൊന്നുമില്ലെന്നും വിമര്‍ശനങ്ങളുണ്ടെങ്കിലും മോഹന്‍ലാലിന്‍റെ താരപ്രഭ തന്നെയായിരുന്നു ഈ സിനിമകളുടെ മുഖ്യ ആകര്‍ഷണം എന്നത് വിസ്മരിക്കുക വയ്യ.
മമ്മൂട്ടിയുടെ അവസ്ഥയോ? മൂന്നു സിനിമകളാണ് ഈ അഞ്ചുമാസത്തിനകം മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിനെത്തിയത്. ആഗസ്റ്റ് 15, ഡബിള്‍സ്, ദ ട്രെയിന്‍ എന്നിവ. മൂന്നു ചിത്രങ്ങളിലും മമ്മൂട്ടി സോളോ ഹീറോ ആയിരുന്നു. ബോക്സോഫീസില്‍ തകര്‍ന്ന് തരിപ്പണമാകുകയായിരുന്നു ഈ ചിത്രങ്ങളുടെ വിധി.
മമ്മൂട്ടിയുടെ താരമൂല്യത്തിന് ഈ മൂന്നു സിനിമകളുടെയും തകര്‍ച്ച മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഒരു മെഗാവിജയമില്ലാതെ മമ്മൂട്ടിക്ക് ഈ പ്രതിസന്ധി മറികടക്കാനാവില്ല. അടുത്തുതന്നെ അദ്ദേഹം അത് സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.
മള്‍ട്ടിസ്റ്റാര്‍ സിനിമകളില്‍ അഭിനയിച്ച് വിജയം കണ്ടെത്തിയ മോഹന്‍ലാലിനും ഒരു സോളോ ഹിറ്റ് ആവശ്യമാണ്. കാസനോവയോ, അറബി ഒട്ടകമോ, പ്രണയമോ - ഏതു ചിത്രമാണ് മോഹന്‍ലാലിന്‍റെ രക്ഷയ്ക്കെത്തുക എന്ന കാത്തിരിക്കുകയാണ് നല്ല സിനിമയെ സ്നേഹിക്കുന്നവര്‍.
Labels:
arabiyum ottakavum p madhavan nayarum,
august 15,
casanova,
china town,
christion brothers,
doubles,
Mammootty,
mohanlal,
pranayam,
The Train
Sunday, February 13, 2011
ഉറുമിയെപ്പേടിച്ച് സൂപ്പര്‍റുകള്‍ മാറി?
അവധിക്കാലചിത്രങ്ങളായി പ്രദര്‍ശനത്തിന് വരുന്നവയുടെ പട്ടികയില്‍ പ്രമുഖ ചിത്രങ്ങളായിരുന്നു ഉറുമി, ചൈനാ ടൗണ്‍, ആഗസ്റ്റ് 15 എന്നിവ.
എന്നാല്‍ ഇതില്‍ ഉറുമി മാത്രമേ മാര്‍ച്ച് 30 റിലീസ് ചെയ്യുകയുള്ളുവെന്നാണ് പുതിയ റിപ്പോര്‍്ട്ട്. ഉറുമിയെപ്പേടിച്ചാണ് ചൈനാ ടൗണ്‍, ആഗസ്റ്റ് 15 എന്നിവയുടെ റീലീസ് നീട്ടിയിരിക്കുന്നതെന്നാണ് സൂചന.
നേരത്തേ മോഹന്‍ാല്‍ ചിത്രത്തിനൊപ്പം തന്റെ ചിത്രം റിലീസ് ചെയ്യാന്‍ പൃഥ്വിരാജ് ധൈര്യം കാണിക്കുകയായിരുന്നു. പിന്നീട് മമ്മൂട്ടിയുടെ ആഗസ്റ്റ് 15ഉം ഇതേദിവസം റിലീസ് തീരുമാനിച്ചു. എന്നാല്‍ പൃഥ്വിയോട് ഏറ്റുമുട്ടാന്‍ സൂപ്പര്‍താരങ്ങള്‍ ഭയക്കുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
ആഗസ്റ്റ് 15 ഉറുമിക്ക് മുമ്പേ റീലീസ് ചെയ്യാനാണ് നീക്കമെന്നാണ് സൂചന. അതേസമയം ചൈനാ ടൗണ്‍ വൈകും. ഏപ്രില്‍ ഏഴിനു മാത്രമേ ചൈനാ ടൌണ്‍ പ്രദര്‍ശനത്തിനെത്തൂകയുള്ളു.
ഗസ്റ്റ് 15 എത്തുന്നത് മാര്‍ച്ച് 25നാണ്. ഉറുമിയുമായി ഒരു ആഴ്ചയുടെ സുരക്ഷിതമായ അകലം പാലിച്ചാണ് രണ്ടു സിനിമകളും പ്രദര്‍ശനത്തിനെത്തുന്നത്. ഇതോടെ പൃഥ്വിയ്ക്ക് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മാറ്റുരയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടു.
ഉറുമിയിലാകട്ടെ പ്രഭുദേവ, ജനിലിയ, തബു, വിദ്യാ ബാലന്‍ തുടങ്ങിയ വന്‍ താരനിരയാണ് പൃഥ്വിക്കൊപ്പം അണിനിരക്കുന്നത്. ലോകോത്തര സംവിധായകന്‍ സന്തോഷ് ശിവനാണ് ഉറുമി ഒരുക്കുന്നത്.
മോഹന്‍ലാലിനൊപ്പം ദിലീപും ജയറാമും കാവ്യാമാധവനുമാണ് ചൈനാ ടൌണിലെ താരങ്ങള്‍. ചൈനാ ടൌണ്‍ സംവിധാനം ചെയ്തിരിക്കുന്നത് റാഫി മെക്കാര്‍ട്ടിനാണ്. ആഗസ്റ്റ് 15ല്‍ ഷാജി കൈലാസ് എസ് എന്‍ സ്വാമി ടീമാണ് മമ്മൂട്ടിക്കൊപ്പം ചേരുന്നത്.

cinema news updates,
dileep,
filim news updates,
filimnewsupdates,
Film News,
jayaram,
Mammootty,
mohanlal,
urumi
Thursday, February 10, 2011
പെരുമാള്‍ രക്ഷിക്കാനെത്തുന്നത് വിഎസിനെ

22 വര്‍ഷം മുമ്പ് കേരള മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്തെ പൊലീസ് നേതൃത്വം കൊലയാളിയെ കണ്ടെത്താനും കീഴടക്കാനും നിയോഗിച്ചത് പെരുമാള്‍ എന്ന സമര്‍ഥനായ ഓഫീസറെയായിരുന്നു. ആ ദൗത്യം പെരുമാള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ബോക്‌സ് ഓഫീസിലും പെരുമാള്‍ നായകനായ ആഗസ്റ്റ് 1 തകര്‍ത്തോടി.
രണ്ട് പതിറ്റാണ്ടിന് ശേഷം അപകടത്തിലായ കരിയര്‍ രക്ഷിയ്ക്കുന്നതിനായി സംവിധായകന്‍ ഷാജി കൈലാസ് അഭയം കണ്ടെത്തുന്നതും പെരുമാളില്‍ തന്നെയാണ്.
ഇത്തവണയും സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വധഭീഷണി നേരിടാനാണ് ഷാജിയും തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയും പെരുമാളിനെ നിയോഗിക്കുന്നത്. ആഗസ്റ്റ് 1ലെ കൂള്‍ ജെന്റില്‍മാന്‍ പൊലീസ് ഓഫീസറെ കൂടുതല്‍ പക്വതയോടെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു
സമീപകാലത്തിറങ്ങിയ ഷാജി സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തലവേദന സൃഷ്ടിയ്ക്കുന്നതായിരുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത ക്യാമറ ഷോട്ടുകള്‍ ഷാജി സിനിമകളുടെ പതനം വേഗത്തിലാക്കി. സംവിധാനം എന്നതിന് പകരം ഷോട്‌സ് എന്നാക്കി മാറ്റിയ ഷാജി പക്ഷേ ആഗസ്റ്റ് 15ല്‍ ഷോട്ടുകളുടെ ധാരാളിത്തം ഉപയോഗിച്ചിട്ടില്ല. തീര്‍ത്തതും മിതത്വമായി എന്നാല്‍ പഞ്ച് വേണ്ടിടത്ത് അതും കൊടുത്താണ് സിനിമ ചെയ്തിരിയ്ക്കുന്നതെന്ന് സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി വിശദീകരിയ്ക്കുന്നു.
സൂപ്പര്‍ സ്റ്റൈലില്‍ സെക്രട്ടേറിയറ്റിന് മുന്നിലൂടെയും മറ്റും ബുള്ളറ്റില്‍ മമ്മൂട്ടി പാഞ്ഞുപോകുന്നത് ആരാധകരെ ഹരം കൊള്ളിയ്ക്കുമെന്നതില്‍ സംശയമില്ല. ആഗസ്റ്റ് 15ലെ മുഖ്യമന്ത്രിയ്ക്ക് മോഡലായി തിരഞ്ഞെടുത്തത് വിഎസ് അച്യുതാനന്ദനെയാണെന്നും ഷാജി പറയുന്നു. വിഎസിന്റെ ശത്രുക്കള്‍ ആരാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അവരാണ് ഇവിടെയും വില്ലന്‍മാരായി വരുന്നത്. നെടുമുടി വേണുവാണ് മുഖ്യമന്ത്രിയുടെ റോള്‍ അവതരിപ്പിയ്ക്കുന്നത്. അതേ സമയം സിനിമയിലെ അവസാന അഞ്ച് മിനിറ്റിലാണ് സിനിമയുടെ സസ്‌പെന്‍സ് നില്‍ക്കുന്നതെന്നും അഭിമുഖത്തില്‍ ഷാജി പറയുന്നുണ്ട്.

shaji kailas
Monday, February 7, 2011
മാര്‍ച്ച് 30: ചൈനാ ടൗണ്‍ X ആഗസ്റ്റ് 15
ഷാജി കൈലാസ് മമ്മൂട്ടി ചിത്രമായ ആഗസ്റ്റ് 15ന്റെ റിലീസ് വീണ്ടും മാറിയിരിക്കുന്നു. ആദ്യം ക്രിസ്മസിനും പിന്നീട് ഫെബ്രുവരി മൂന്നിലേക്കും ചാര്‍ട്ട് ചെയ്ത ചിത്രം ഏറെ വൈകി മാര്‍ച്ച് 30ന് റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. ഇക്കാര്യം നിര്‍മാതാക്കളായ അരോമ ഫിലിംസ് തിയറ്ററുകളെ അറിയിച്ചു കഴിഞ്ഞു.
20 വര്‍ഷം മുമ്പ് സിബി മലയിലിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ആഗസ്റ്റ് 1ന്റെ രണ്ടാം ഭാഗമായാണ് ആഗസ്റ്റ് 15 റിലീസിനൊരുങ്ങുന്നത്. ആഗസ്റ്റ് 15ലെ പെരുമാളിലൂടെ ചെറിയൊരിടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതാണ് സിനിമയുടെ ഹൈലൈറ്റ്.
ഡേറ്റ് മാറ്റത്തെപ്പറ്റി ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍ ലോകകപ്പ് ക്രിക്കറ്റും പരീക്ഷാക്കാലവുമാണ് അരോമ മണിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ദ്രോണയുടെ തിക്താനുഭവം ഓര്‍മ്മയിലുള്ളത് കൊണ്ടാണ് ഇതെന്ന് പറയുന്നവരും കുറവല്ല.
എന്തായാലും ആഗസ്റ്റ് 15ന്റെ റിലീസ് മാറ്റം ഒരു വമ്പന്‍ പോരിനാണ് വഴിതുറന്നരിയ്ക്കുന്നത്. മാര്‍ച്ചില്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്ന സിനിമകളുടെ പട്ടികയിലാണ് മമ്മൂട്ടി ചിത്രം എത്തിപ്പെട്ടിരിയ്ക്കുന്നത്. ലാലിന്റെ മള്‍ട്ടിസ്റ്റാര്‍ മൂവികളും പൃഥ്വിയുടെ ബിഗ് ബജറ്റ് ചിത്രമായ ഉറുമിയോടും മത്സരിയ്ക്കാനാണ് ഷാജി-മമ്മൂട്ടി സഖ്യം ഒരുങ്ങുന്നതെന്ന് ചുരുക്കം.
ക്രിസത്യന്‍ ബ്രദേഴ്‌സ്, ഉറുമി, ചൈനാ ടൗണ്‍ എന്നീ സിനിമകളെല്ലാം മാര്‍ച്ചിലാണ് തിയറ്ററുകളിലെത്തുന്നത്. ഇതില്‍ ചൈനാ ടൗണും ആഗസ്റ്റ് 15ഉം ഒരു ദിവസം റിലീസ് ചെയ്യുന്നു. ദിലീപ് -ജയറാം-മോഹന്‍ലാല്‍ ടീമിനെ മമ്മൂട്ടി-ഷാജി സഖ്യം എതിരിടുമ്പോള്‍ വിജയം ആര്‍ക്കെന്ന് പ്രവചിയ്ക്കുക പ്രയാസമാവും.

Monday, January 24, 2011
ആഗസ്റ്റ് 15ന് വേണ്ടി സിദ്ദിഖിന്റെ ഭീഷണി

നല്ല റോളുകള്‍ക്ക് വേണ്ടി എന്ത് കഷ്ടപ്പാട് സഹിയ്ക്കാനും തയാറുള്ള താരമാണ് സിദ്ദിഖ്. കോമഡി താരമായും വില്ലനായും സ്വഭാവനടനായുമൊക്കെ ഒരേ സമയം തിളങ്ങുന്ന സിദ്ദിഖിനെ പോലുള്ള നടന്മാര്‍ മലയാളത്തില്‍ കുറവാണ്.
ഏതെങ്കിലുമൊരു സിനിമയുടെ ചര്‍ച്ച തുടങ്ങിയാല്‍ ആ സിനിമയിലെ വേഷങ്ങളെപ്പറ്റി സിദ്ദിഖ് സ്വന്തമായി അന്വേഷണം നടത്താറുണ്ടത്രേ. നായക വേഷത്തിനപ്പുറം ഏതെങ്കിലും ശ്രദ്ധിയ്ക്കപ്പെടുന്ന റോളുകളുണ്ടെങ്കില്‍ അത് എങ്ങനെയെങ്കിലും സ്വന്തമാക്കാനും സിദ്ദിഖ് ശ്രമിയ്ക്കും. മറ്റുള്ളവര്‍ക്ക് വേണ്ടി നീക്കിവെച്ച വേഷമായാലും സിദ്ദിഖ് അതൊന്നും കാര്യമാക്കില്ല.
ഏറ്റമൊടുവില്‍ മമ്മൂട്ടി നായകനായ ആഗസ്റ്റ് 15ലാണ് സിദ്ദിഖ് ഇത്തരമൊരു വേഷം ഒപ്പിച്ചത്. സിനിമയുടെ ഡിസ്‌ക്കഷന്‍ തുടങ്ങിയപ്പോള്‍ തന്നെ മമ്മൂട്ടിയുടെ വേഷത്തിനൊപ്പം നില്‍ക്കുന്ന ഒരു കഥാപാത്രം സിനിമയിലുണ്ടെന്ന് സിദ്ദിഖ് മണത്തറിഞ്ഞിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ സംവിധായകന്‍ ഷാജി കൈലാസ് മറ്റൊരു നടനെയാണ് കണ്ടുവെച്ചതെന്നും നടന് മനസ്സിലായി.
തനിയ്ക്ക് ആ റോള്‍ കിട്ടുകയാണെങ്കില്‍ ഗംഭീരമാക്കാന്‍ കഴിയുമെന്നൊരു വിശ്വാസം സിദ്ദിഖിനുണ്ടായി. ഷാജിയോട് സംസാരിച്ച് റോള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും മറുപടി അനുകൂലമായില്ല. ഇതുകൊണ്ടൊന്നും സിദ്ദിഖ് പിന്‍മാറിയില്ല. നേരെ നിര്‍മാതാവ് അരോമ മണിയെ കണ്ട് സിദ്ദിഖ് കാര്യം അവതരിപ്പിച്ചു. പ്രതിഫലമുള്‍പ്പെടെയുള്ള കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും ആഗസ്റ്റ് 15ല്‍ ഏറെ പ്രത്യേകതകള്‍ ഉള്ള കഥാപാത്രം തനിയ്ക്ക് തന്നെ വേണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. ഇത്തിരി ഭീഷണി കൂടി കലര്‍ത്തിയുള്ള സിദ്ദിഖിന്റെ ശ്രമം ഒടുവില്‍ ഫലം കണ്ടു. അങ്ങനെ ആഗസ്റ്റ് 15ലെ ഏറെ പ്രത്യേകതകളുള്ള കഥാപാത്രം സിദ്ദിഖിന് സ്വന്തമായി.
മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന പെരുമാളിനൊപ്പം നില്‍ക്കുന്ന സിദ്ദിഖിന്റെ കഥാപാത്രവും ഉഗ്രനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നല്ല കഥാപാത്രങ്ങളോട് സിദ്ദിഖ് കാണിയ്ക്കുന്ന ആവേശം തന്നെയാണ് നടനെ ഇപ്പോഴും പ്രിയങ്കരനാക്കുന്നത്. ഇത് മറ്റുള്ളവര്‍ക്കും മാതൃകയാക്കാം!

sidhiq
Wednesday, December 22, 2010
മമ്മൂക്ക ആളൊരു സുന്ദരന്‍- മേഘ്ന
വിനയന്റെ സുന്ദരി യക്ഷി മമ്മൂട്ടി യെപ്പറ്റി പറയുന്നത് കേട്ടില്ലേ, മമ്മൂക്ക ആളൊരു സുന്ദരനാണ്. റീല്‍ ലൈഫിനെക്കാളും റിയല്‍ ലൈഫിലാണ് മമ്മൂട്ടി കൂടുതല്‍ സുന്ദരനെന്നും ഈ കന്നഡക്കാരി പറയുന്നു. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി മേഘ്‌ന സുന്ദറാണ് സൂപ്പര്‍സ്റ്റാറിനെ വാനോളം പുകഴ്ത്തുന്നത്.
മമ്മൂട്ടി-ഷാജി കൈലാസ് ചിത്രമായ ആഗസ്റ്റ് 15ല്‍ മേഘ്‌നയും ഒരു പ്രധാനപ്പെട്ട റോളില്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്ന മേഘ്‌ന തിരുവനന്തപുരത്ത് വെച്ച് ആദ്യമായി നടനെ താരത്തെ കണ്ടപ്പോള്‍ അദ്ഭുതപ്പെട്ടുവെന്നും പറയുന്നു. ഉന്നതിയിലെത്തുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ പാത പിന്തുടരും മേഘ്‌ന പറയുന്നു. യക്ഷിയുടെ വാരിപ്പുകഴ്ത്തലില്‍ മയങ്ങി സൂപ്പര്‍സ്റ്റാര്‍ അടുത്ത ചിത്രത്തിലും നടിയ്ക്ക് ഒരു ചാന്‍സ് കൊടുക്കുമോയെന്നാണ് ഏവരുടെയും സംശയം.
ആഗസ്റ്റ് ഒന്നിന്റെ രണ്ടാം ഭാഗമായി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി പെരുമാള്‍ എന്ന പൊലീസ് ഓഫീസറുടെ വേഷത്തില്‍ തന്നെയാണ് എത്തുന്നത്. മേഘ്‌നയ്ക്ക് പുറമെ ശ്വേതാ മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കുറ്റാന്വേഷണ ചിത്രങ്ങളുടെ തലതൊട്ടപ്പനായ എസ്എന്‍ സ്വാമി തിരക്കഥയൊരുക്കുന്ന ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ മൂവി ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തും.

Monday, December 13, 2010
വിഎസും പിണറായിയും സാന്‍ഡിയാഗോ മാര്‍ട്ടിനും സിനിമയില്‍

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിന്‍ എന്നിവര്‍ സിനിമയില്‍. ഇതെന്താ ഇങ്ങനെയൊരു സിനിമ എന്നൊക്കെ ആലോചിച്ച് കാടുകയറേണ്ട ആവശ്യമില്ല. വി എസിനെയും പിണറായിയെയും മാര്‍ട്ടിനെയും അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ‘ആഗസ്റ്റ് 15’ എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആഗസ്റ്റ് 15ല്‍ വി എസിനെ അനുസ്മരിപ്പിക്കുന്ന മുഖ്യമന്ത്രിയായി അഭിനയിക്കുന്നത് നെടുമുടി വേണുവാണ്. പിണറായിയെ ഓര്‍മ്മിപ്പിക്കുന്ന പാര്‍ട്ടി സെക്രട്ടറിയായി സായികുമാര്‍ അഭിനയിക്കുന്നു. വിവാദനായകനായ ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിനായി രംഗത്തെത്തുന്നത് തമിഴ് നടന്‍ രഞ്ജിത് ആണ്.
അടുത്തിടെ കോളിളക്കം സൃഷ്ടിച്ച ലോട്ടറി വിവാദം ആഗസ്റ്റ് 15ല്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറയുന്നു. മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളുടെ സംവിധായകനായ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാകുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരെയുള്ള ഒരു വധശ്രമവും അതിന്‍റെ നിജസ്ഥിതി അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്‍(മമ്മൂട്ടി) രംഗത്തെത്തുന്നതുമാണ് ആഗസ്റ്റ് 15ന്‍റെ പ്രമേയം. അടുത്ത വര്‍ഷം ഫെബ്രുവരി മൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

pinarai vijayan,
shaji kailas,
v s achuthanandan
Sunday, November 28, 2010
August 15 - news - gallery
August 15, directed by Shaji Kailas is the Sequel of ‘August 1’ directed by Sibi Malayil in 1988. Mammootty staring again as Perumal (DSP), a brilliant Crime Branch Officer he fought against time to stop the looming murder attempt on the Kerala Chief Minister in the original movie.
Famous script writer S N Swami is doing the scrip for the film and M Mani is producing the film under Aroma Movie. The film is going to shoot entirely in the capital city, Thiruvananthapuram.
Famous script writer S N Swami is doing the scrip for the film and M Mani is producing the film under Aroma Movie. The film is going to shoot entirely in the capital city, Thiruvananthapuram.
Labels:
august 15,
cinema news updates,
filim news updates,
filimnewsupdates,
m mani,
Mammootty,
mathews k mathew,
s n swami,
shaji kailas
Subscribe to:
Posts (Atom)