Showing posts with label lal jose. Show all posts
Showing posts with label lal jose. Show all posts
Tuesday, June 14, 2011
മേയ് മാസപ്പൂക്കളുമായി പൃഥ്വിരാജ്
മാണിക്യക്കല്ലിലൂടെ തന്‍റെ ഇമേജ് മാറ്റിപ്പണിയുകയായിരുന്നു ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. ആക്ഷന്‍ ചിത്രങ്ങളില്‍ മാത്രം തിളങ്ങുന്നു എന്ന പേരുദോഷമാണ് മാണിക്യക്കല്ലിലൂടെ പൃഥ്വി മാറ്റിത്തീര്‍ത്തത്. സത്യന്‍ അന്തിക്കാട് ലൈനിലുള്ള സിനിമകള്‍ക്ക് പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യത തിരിച്ചറിഞ്ഞാകണം ഇനി കുറച്ച് ‘ലൈറ്റ്’ സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കാമെന്നാണ് പൃഥ്വിരാജ് തീരുമാനിച്ചിരിക്കുന്നത്.
പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത രഞ്ജിത് ശങ്കര്‍ അല്‍പ്പം കട്ടിയുള്ള വിഷയങ്ങള്‍ സിനിമയാക്കണമെന്ന അഭിപ്രായക്കാരനാണ്. അര്‍ജുനന്‍ സാക്ഷി പരാജയമായെങ്കിലും തന്‍റെ അടുത്ത ചിത്രത്തിലും പൃഥ്വിയെ നായകനാക്കണമെന്നാണ് രഞ്ജിത് ശങ്കര്‍ ആഗ്രഹിച്ചത്. പൃഥ്വിയെ സമീപിച്ചപ്പോള്‍ അല്‍പ്പം ലളിതമായ സബ്ജക്ടുമായി വരാനുള്ള നിര്‍ദ്ദേശം കൊടുത്തതായാണ് വിവരം. എന്തായാലും പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു - ‘മേയ് ഫ്ലവര്‍’.
ലളിതമായ ഒരു ലവ് സ്റ്റോറിയാണ് മേയ് ഫ്ലവര്‍. പൃഥ്വിയുടെ നായികയായി ഒരു പുതുമുഖത്തെയാണ് പരിഗണിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. രഞ്ജിത് ശങ്കര്‍ തന്നെ രചന നിര്‍വഹിക്കുന്നു.
അതേസമയം, ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന കസിന്‍സ്, അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയുടെ ചര്‍ച്ചകള്‍ പൃഥ്വിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. കസിന്‍സില്‍ പൃഥ്വിക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ അമല്‍ നീരദ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നു. അമല്‍ നീരദ് ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജാണ്.
Labels:
amal neeradh,
causins,
cinema news updates,
lal jose,
malayalam movie maymasapookal,
Mammootty,
mohanlal,
prithviraj,
ranjith shankar
Sunday, May 15, 2011
‘കസിന്‍സ്’ മുടങ്ങിയതിന് കാരണം ലാലോ പൃഥ്വിയോ അല്ല
തന്‍റെ പ്രസ്റ്റീജ് ചിത്രമായ ‘കസിന്‍സ്’ ചിത്രീകരണം ആരംഭിക്കാന്‍ കഴിയാതെ പോയത് മോഹന്‍ലാലിന്‍റെയോ പൃഥ്വിരാജിന്‍റെയോ കുറ്റം കൊണ്ടല്ലെന്ന് സംവിധായകന്‍ ലാല്‍ ജോസ്. കസിന്‍സ് താന്‍ വേണ്ടെന്നുവച്ചിട്ടില്ലെന്നും ദിലീപ് ചിത്രം കഴിഞ്ഞാല്‍ കസിന്‍സ് തുടങ്ങാനാണ് പദ്ധതിയെന്നും ലാല്‍ ജോസ് അറിയിക്കുന്നു.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ‘കസിന്‍സ്’ തുടങ്ങേണ്ടിയിരുന്നത്. മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്‍റെയുമൊക്കെ ഡേറ്റ്സ് ശരിയായി വന്നതാണ്. എന്നാല്‍ നിര്‍മ്മാതാവിന് ഇവരുടെ ഡേറ്റ്സ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഇതാണ് സത്യം. അല്ലാതെ മോഹന്‍ലാലിന്‍റെയോ പൃഥ്വിയുടെയോ കുറ്റം കൊണ്ടല്ല കസിന്‍സ് മുടങ്ങിയത്. കസിന്‍സ് ഞാന്‍ വേണ്ടെന്നുവച്ചിട്ടില്ല - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ലാല്‍ ജോസ് വെളിപ്പെടുത്തി.
“കസിന്‍സ് എന്ന പ്രൊജക്ട് തീര്‍ച്ചയായും നടക്കും. അതിന്‍റെ വിതരണാവകാശം സെവന്‍ ആര്‍ട്സ് ഏറ്റെടുത്തുകഴിഞ്ഞു. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരുടെ ഡേറ്റുകള്‍ സെവന്‍ ആര്‍ട്സുമായി സംസാരിച്ച് തീര്‍ച്ചപ്പെടുത്തും. ഈ വര്‍ഷമോ അടുത്തവര്‍ഷം ആദ്യമോ കസിന്‍സിന്‍റെ ചിത്രീകരണം ആരംഭിക്കും.” - ലാല്‍ ജോസ് പറയുന്നു.
ലാല്‍ജോസ് അറബിക്കഥ ചെയ്യുന്ന കാലം മുതല്‍ ആലോചിച്ചുതുടങ്ങിയ പ്രൊജക്ടാണ് കസിന്‍സ്. ഇക്ബാല്‍ കുറ്റിപ്പുറത്തെ തിരക്കഥ ചെയ്യാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, അറബിക്കഥ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കസിന്‍സ് ചെയ്യാന്‍ ലാല്‍ ജോസിന് കഴിഞ്ഞില്ല. അറബിക്കഥ കഴിഞ്ഞ് മുല്ല, നീലത്താമര, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ സിനിമകള്‍ ലാല്‍ ജോസ് ചെയ്തു. അപ്പോഴും കസിന്‍സ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്തായാലും സെവന്‍ ആര്‍ട്സ് ഈ പ്രൊജക്ട് ഏറ്റെടുത്തതോടെ ലാല്‍ ജോസിന് ആശ്വാസമായിരിക്കുകയാണ്. തൃശൂര്‍, പൊള്ളാച്ചി, ശിവകാശി എന്നിവിടങ്ങളിലായാണ് കസിന്‍സ് ചിത്രീകരിക്കുകയെന്ന് സൂചനയുണ്ട്.
ദിലീപിനെ നായകനാക്കി ഒരു സിനിമ ചെയ്യാനാണ് ലാല്‍ ജോസ് ഇപ്പോള്‍ ഒരുങ്ങുന്നത്. ബെന്നി പി നായരമ്പലമാണ് തിരക്കഥയെഴുതുന്നത്. വിദേശത്തുവച്ച് ചിത്രീകരിക്കുന്ന ഈ സിനിമയില്‍ വിദേശ നായികയായിരിക്കും. ദിലീപ് - ബെന്നി - ലാല്‍ ജോസ് ടീമിന്‍റെ ‘ചാന്തുപൊട്ട്’ മെഗാഹിറ്റായിരുന്നല്ലോ. ആ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ലാല്‍ ജോസിന്‍റെ പ്രതീക്ഷ.
Labels:
chanthupottu,
cinema news updates,
cousins,
dileep,
filim news updates,
filimnewsupdates,
karukulathel,
lal jose,
mathews k mathew,
mohanlal,
pridhviraj,
seven arts,
tinsmonmathew
Friday, April 8, 2011
കസിന്‍സ് ഉപേക്ഷിച്ചിട്ടില്ല :നിര്‍മ്മാതാവ്

മോഹന്‍ലാലിനെയും പ്രിഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യാനിരുന്ന 'കസിന്‍സ്' എന്ന ചിത്രം ഉപേക്ഷിച്ചതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കസിന്‍സിന്റെ നിര്‍മ്മാതാവായ ഭാഗ്യചിത്ര കംമ്പയിന്‍സ് .ചിത്രത്തിലെ നായകന്മാരായ ലാലിന്റെയും പ്രിഥ്വിരാജിന്റെയും ഡേറ്റുകള്‍ ഒരുമിച്ച് ലഭിക്കാന്‍ സാധിക്കാത്തതിനാല്‍ കസിന്‍സ് ഉപേക്ഷിച്ചതായാണ് ഈയിടെ റിപ്പോര്‍ട്ടുകള്‍ വന്നത് .എന്നാല്‍ ഈക്കാര്യമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് നിഷേധിച്ചിരിക്കുന്നത് .ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയുന്ന ചിത്രത്തിന് ശേഷം കസിന്‍സിന്റെ ചിത്രീകരണം ആരംഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് . തൃശൂര്‍ , പൊള്ളാച്ചി , ശിവകാശി എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ മാസത്തില്‍ ആരംഭിക്കും എന്നും അദ്ദേഹം അറിയിച്ചു .അറബിക്കഥ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച ഇക്ബാല്‍ കുറ്റിപ്പുറം ആണ് കസിന്‍സിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .
Labels:
bhagyachithra compayins,
cinema news updates,
cousins,
filim news updates,
filimnewsupdates,
Film News,
lal jose,
mohanlal,
prithviraj
Tuesday, January 11, 2011
മോഹന്‍ലാല്‍ ഉറച്ചുതന്നെ, ബ്ലെസിയെയും പിടിച്ചു!
2010ല്‍ ഏറ്റ തിരിച്ചടി മോഹന്‍ലാല്‍ ക്യാമ്പിനെ ഉണര്‍ത്തിയിരിക്കുകയാണ്. ഈ വര്‍ഷം വമ്പന്‍ ഹിറ്റുകളിലൂടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്. മുമ്പ് തീരുമാനിച്ചിരുന്ന പ്രൊജക്ടുകള്‍ കൂടാതെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കാന്‍ കഴിയുന്ന ചില പ്രൊജക്ടുകള്‍ കൂടി ഇത്തവണത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ലാല്‍. ഏറ്റവും പുതിയ വാര്‍ത്ത, ബ്ലെസിയുടെ ഒരു സിനിമയും ഈ വര്‍ഷം മോഹന്‍ലാലിന് ഉണ്ടാകും എന്നതാണ്.
നേരത്തേ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നീ വമ്പന്‍മാരുടെ ചിത്രങ്ങളില്‍ ഈ വര്‍ഷം അഭിനയിക്കുക എന്ന ചടുലനീക്കത്തിലൂടെ മോഹന്‍ലാല്‍ എതിര്‍ക്യാമ്പുകളെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബ്ലെസിയെക്കൂടി പിടിച്ചതോടെ ഈ വര്‍ഷം മോഹന്‍ലാലിന് ഗംഭീര സിനിമകളാണ് വരിക എന്നുറപ്പായി. ലാല്‍ ജോസിന്‍റെ സിനിമയും ഈ വര്‍ഷം ഉള്‍പ്പെടുത്താനാണ് പുതിയ നീക്കം.
‘ആടുജീവിതം’ എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാണ് ബ്ലെസി തീരുമാനിച്ചിരുന്നത്. അതിനുശേഷം ഒരു വിക്രം ചിത്രം സംവിധാനം ചെയ്യാനും ബ്ലെസിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, തന്‍റെ മറ്റെല്ലാ പ്രൊജക്ടുകളും മാറ്റിവച്ച് മോഹന്‍ലാലിനോട് സഹകരിക്കാന്‍ ബ്ലെസി തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാലിന്‍റെ നേരിട്ടുള്ള അഭ്യര്‍ത്ഥനപ്രകാരമാണ് ബ്ലെസി തന്‍റെ മറ്റ് പ്രൊജക്ടുകള്‍ നീട്ടിവച്ചതെന്നറിയുന്നു.
ഈ വര്‍ഷം റിലീസാകുമെന്ന് പ്രതീക്ഷിക്കുന്ന മോഹന്‍ലാല്‍ പ്രൊജക്ടുകള്‍ ശ്രദ്ധിക്കുക - ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍, കാസനോവ, സത്യന്‍ അന്തിക്കാടിന്‍റെ ‘ജീവിതസാഗരം’, പ്രിയദര്‍ശന്‍റെ കോമഡിച്ചിത്രം, ബ്ലെസിയുടെ ഫാമിലി ഡ്രാമ, ലാല്‍ ജോസിന്‍റെ ഹ്യൂമര്‍ ചിത്രം. 2010 ആവര്‍ത്തിക്കാതിരിക്കാനുള്ള ലാലിന്‍റെ ഈ ശ്രമങ്ങള്‍ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.

blessi,
casanova,
china town,
christion brothers,
cinema news updates,
filim news updates,
filimnewsupdates,
jeevithasagaram,
lal jose,
mohanlal,
priyadarsan,
sathyan andhikkadu
Tuesday, December 7, 2010
Ann Augustine teaming up with Prithviraj

Actress Ann Augustine, who debuted with Lal Jose's film Elsamma Enna Aankutty, is now gearing up for her next film. She is teaming up with superstar Prithviraj in her second movie Arjunan Sakshi, which is being directed by Passenger fame Ranjith Sankar, a software engineer.
The budding Malayalam actress has essayed a role of newspaper girl in Elsamma Enna Aankutty. As if a coincidence, Ann Augustine will now play daredevil journalist in the film Arjunan Sakshi. Prithvi will reprise the role of Roy Mathew, a young architect. She says that she has learned a lot from her first film EEA and that experience makes her feel comfortable on the sets.
However, Arjunan Sakshi is being produced by S Sundararajan under the banner of SRT Films. Biji Bal will compose music, while Ajayan Vincent handles camera
for the film. Biju Menon, Jagathy Sreekumar, Nedumudi Venu, Vijayaraghavan, Salim Kumar and Suraj Venjarammoodu are in other cast.

ann augustin,
arjunan sakshi,
cinema news updates,
elsamma enna aankutty,
filim news updates,
filimnewsupdates,
lal jose,
pridhviraj,
prithviraj,
renjith shankar
Subscribe to:
Posts (Atom)