Friday, April 8, 2011

കസിന്‍സ് ഉപേക്ഷിച്ചിട്ടില്ല :നിര്‍മ്മാതാവ്



മോഹന്‍ലാലിനെയും പ്രിഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യാനിരുന്ന 'കസിന്‍സ്' എന്ന ചിത്രം ഉപേക്ഷിച്ചതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കസിന്‍സിന്റെ നിര്‍മ്മാതാവായ ഭാഗ്യചിത്ര കംമ്പയിന്‍സ് .ചിത്രത്തിലെ നായകന്മാരായ ലാലിന്റെയും പ്രിഥ്വിരാജിന്റെയും ഡേറ്റുകള്‍ ഒരുമിച്ച് ലഭിക്കാന്‍ സാധിക്കാത്തതിനാല്‍ കസിന്‍സ് ഉപേക്ഷിച്ചതായാണ് ഈയിടെ റിപ്പോര്‍ട്ടുകള്‍ വന്നത് .എന്നാല്‍ ഈക്കാര്യമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് നിഷേധിച്ചിരിക്കുന്നത് .ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയുന്ന ചിത്രത്തിന് ശേഷം കസിന്‍സിന്റെ ചിത്രീകരണം ആരംഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് . തൃശൂര്‍ , പൊള്ളാച്ചി , ശിവകാശി എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ മാസത്തില്‍ ആരംഭിക്കും എന്നും അദ്ദേഹം അറിയിച്ചു .അറബിക്കഥ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച ഇക്ബാല്‍ കുറ്റിപ്പുറം ആണ് കസിന്‍സിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .