പ്രിഥ്വിരാജ്,ഇന്ദ്രജിത്ത് എന്നിവര്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്ന 'സിറ്റി ഓഫ് ഗോഡ്' ഏപ്രില്‍ 23 ന് പ്രദര്‍ശനത്തിന് എത്തും .ഈ ചിത്രം മാര്‍ച്ച് 9ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചിത്രം അന്ന് ഇറങ്ങിയില്ല.ചിത്രം മാര്‍ച്ച് 11ന് എത്തുമെന്നായിരുന്നു പിന്നീടുള്ള വാര്‍ത്തകള്‍ .എന്നാല്‍ ചിത്രം അന്നും റിലീസ് ആയില്ല.എന്നാല്‍ ഇപ്പോള്‍ ചിത്രം ഏപ്രില്‍ 23ന് റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത് .ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രിഥ്വിരാജ് ,ഇന്ദ്രജിത്ത് എന്നിവരെ കൂടാതെ ജഗതി ശ്രീകുമാര്‍ ,ലാലു അലക്സ്, റിമ കല്ലിങ്ങല്‍ ,പാര്‍വ്വതി മേനോന്‍ ,ശ്വേത മേനോന്‍,രോഹിണി ,തുടങ്ങിയവരും വേഷമിടുന്നുണ്ട് .ഫാസിലിന്റെ മകനായ ഷാനുവും ചിത്രത്തില്‍ അതിഥി താരമായി വേഷമിടുന്നുണ്ട് .ബാബു ജനാര്‍ദ്ധനന്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അനില്‍ മാത്യു ആണ്.