താഹ സംവിധാനം ചെയ്യുന്ന 'പാച്ചുവും കോവാലനും' എന്ന പുതിയ ചിത്രത്തില്‍ മുകേഷും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു .ഇവാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എല്‍വിന്‍ ജോണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഇവരെ കൂടാതെ ജഗതി,ഇന്നസെന്റ്,സായ്കുമാര്‍, ജ്യോതിര്‍മയി,കല്‍പ്പന തുടങ്ങി നിരവധി പ്രമുഖ താരാങ്ങളും വേഷമിടുന്നുണ്ട് .ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് വയലാര്‍ ശരത് ചന്ദ്ര വര്‍മയും ഇവക്ക് ഈണം പകരുന്നത് മോഹന്‍ സിതാരയും ആണ്.