Showing posts with label johny antony. Show all posts
Showing posts with label johny antony. Show all posts

Sunday, May 8, 2011

മമ്മൂട്ടിയും ‘കാസനോവ’യാകുന്നു, ചിത്രം - കള്ളക്കാമുകന്‍


മോഹന്‍ലാലിന്‍റെ ‘കാസനോവ’ അത് പ്രഖ്യാപിച്ച നാള്‍ മുതല്‍ സജീവ ചര്‍ച്ചാവിഷയമാണല്ലോ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ഫ്ലവര്‍ മര്‍ച്ചന്‍റ് ആയാണ് വേഷമിടുന്നത്. പൂക്കള്‍ പോലെ തന്നെയാണ് അയാള്‍ക്ക് സ്ത്രീകളും. എപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുന്ന അയാള്‍ക്ക് ആയിരക്കണക്കിന് കാമുകിമാര്‍. എന്തായാലും മോഹന്‍ലാലിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ‘കാസനോവ’യാകാനൊരുങ്ങുന്നതായാണ് പുതിയ വാര്‍ത്ത.

ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയുടെ കാസനോവ വേഷം. ‘കള്ളക്കാമുകന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ഈ സിനിമ ഈ വര്‍ഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. 2012 വിഷു റിലീസാണ് കള്ളക്കാമുകന്‍. ഉദയ്കൃഷ്ണ - സിബി കെ തോമസ് തിരക്കഥ രചിക്കുന്നതായാണ് വിവരം.

മമ്മൂട്ടി ഇതാദ്യമായല്ല റോമിയോ വേഷത്തില്‍ അഭിനയിക്കുന്നത്. ലോഹിതദാസിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ‘കുട്ടേട്ടന്‍’ എന്ന ചിത്രത്തില്‍ പ്രണയപ്പനി ബാധിച്ച വിഷ്ണു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കുട്ടേട്ടന്‍റെ ഒരു എക്സ്റ്റന്‍ഷനായിരിക്കും കള്ളക്കാമുകന്‍ എന്നാണ് സൂചന.

തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം എന്നിവയാണ് ജോണി ആന്‍റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രങ്ങള്‍. തുറുപ്പുഗുലാന്‍ വന്‍ ഹിറ്റായപ്പോള്‍ പട്ടണത്തില്‍ ഭൂതം ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു. എന്തായാലും കള്ളക്കാമുകനില്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജോണി ആന്‍റണി മമ്മൂട്ടിക്ക് നല്‍കിയിരിക്കുന്നത്. ഈ സിനിമയ്ക്ക് മുമ്പ് പൃഥ്വിരാജിനെ നായകനാക്കി ‘മാസ്റ്റേഴ്സ്’ എന്ന ചിത്രം സംവിധാനം ചെയ്യാനും ജോണി ആന്‍റണിക്ക് പദ്ധതിയുണ്ട്.

Thursday, February 10, 2011

ശശികുമാര്‍ മലയാളത്തില്‍



സുബ്രഹ്മണ്യപുരത്തിലൂടെ തമിഴില്‍ പുതിയൊരു തരംഗത്തിന് തുടക്കമിട്ട സംവിധായകന്‍ ശശികുമാര്‍ മലയാള സിനിമയില്‍ മുഖം കാണിയ്ക്കാനൊരുങ്ങുന്നു.

പൃഥ്വിരാജിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന മാസ്റ്റേഴ്‌സിലൂടെയാണ് ശശികുമാറിന്റെ മോളിവുഡിലെ അരങ്ങേറ്റം . പൃഥ്വിയുടെ സഹപാഠിയുടെ വേഷമാണ് ശശികുമാര്‍ അഭിനയിക്കുന്നത്.

കോളെജ് പഠനത്തിന് ശേഷം രണ്ട് സുഹൃത്തുക്കള്‍ വ്യത്യസ്ത വഴികളിലേക്ക് തിരിയുന്നതും പിന്നീട് അവര്‍ ഒരേ ലക്ഷ്യത്തിന് വേണ്ടി ഒന്നിയ്ക്കുന്നതുമാണ് മാസ്‌റ്റേഴ്‌സിന്റെ പ്രമേയം. പുതുമയേറിയ പ്രമേയമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ശശികുമാര്‍ പറയുന്നു.

ഉറ്റസുഹൃത്തും നടനും സംവിധായകനുമായ സമുദ്രക്കനി മലയാളത്തില്‍ അഭിനയച്ചതിന് പിന്നാലെയാണ് ശശികുമാറും ഇവിടെയെത്തുന്നത്. ശിക്കാറില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച സമുദ്രക്കനി 'വീണ്ടും കണ്ണൂര്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണിപ്പോള്‍.