Monday, January 3, 2011

മമ്മൂട്ടി മികച്ച നടന്‍: ലാല്‍ ഗോള്‍ഡന്‍ സ്റ്റാര്‍



2010ലെ ഏഷ്യാനെറ്റ് ഉജാല സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടന്‍. ഏഷ്യാനെറ്റ് ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് മോഹന്‍ലാലിനു നല്‍കാനും തീരുമാനിച്ചു.

പ്രാഞ്ചിയേട്ടന്‍, കുട്ടിസ്രാങ്ക്, ബെസ്റ്റ് ആക്ടര്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് മമ്മൂട്ടിയ്്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. മികച്ച നടിയായി നയന്‍താരയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് ചിത്രം ബോഡിഗാര്‍ഡ്.

ദിലീപിനെ പോയവര്‍ഷത്തെ ജനപ്രിയ നടനായി തിരഞ്ഞെടത്തപ്പോള്‍ മികച്ച ജനപ്രിയ നായിയയായത് മംമത് മോഹന്‍ദാസാണ്. നടന്‍ ശ്രീനിവാസന് പ്രത്യേക ജൂറി അവാര്‍ഡ് ഉണ്ട്. യൂത്ത് ഐക്കണായി ജയസൂര്യയെയും ജനപ്രിയ തമിഴ് നടനായി വിജയ് യെയും തിരഞ്ഞെടുത്തു.

മികച്ച ചിത്രം രഞ്ജിത്-മമ്മൂട്ടി ടീമിന്റെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് ആണ. മികച്ച സംവിധായകന്‍ ലാല്‍, സ്വഭാവ നടന്‍ ഇന്നസെന്റ്, സ്വഭാവനടി സംവൃത, സഹനടന്‍ നെടുമുടി വേണു, സഹനടി ലക്ഷ്മി പ്രിയ, മികച്ച വില്ലന്‍ ആസിഫ് അലി, ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട്, തിരക്കഥ സത്യന്‍ അന്തിക്കാട്, ഗാനരചയിതാവ് മുരുകന്‍ കാട്ടാക്കട, സംഗീത സംവിധായകന്‍ എം.ജി.ശ്രീകുമാര്‍, ഗായകന്‍ ഹരിഹരന്‍, ഗായികശ്രേയാ ഘോഷാല്‍, കാമാറാമാന്‍വേണു, എഡിറ്റര്‍അരുണ്‍കുമാര്‍, ബാലനടന്‍മാസ്റ്റര്‍ അലക്‌സാണ്ടര്‍, ബാലനടി ബേബി അനിഖ, പുതുമുഖ നടി ആന്‍ അഗസ്റ്റിന്‍, താരജോഡി കുഞ്ചാക്കോ ബോബന്‍ അര്‍ച്ചനകവി, ദേശിയോദ്ഗ്രഥന ചിത്രം കാണ്ഡഹാര്‍- എന്നിങ്ങനെയാണ് മറ്റ് അവാര്‍ഡുകള്‍യ

ജനുവരി 9ന് കൊച്ചിയില്‍ അവാര്‍ഡ് ദാനച്ചടങ്ങ് നടക്കുമെന്ന് ഏഷ്യാനെറ്റ് അഡിഷണല്‍ വൈസ്പ്രസിഡന്റ് (പ്രോഗ്രാംസ്) എം.ആര്‍. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.