നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’-എന്ന ചിത്രത്തില്‍ ഭാവന നായികയായി അഭിനയിക്കുന്നു .മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ പ്രകടനമാണ് ഭാവനയെ ഇതിനു സഹായിച്ചത്.ഈ ചിത്രം കണ്ട പ്രിയനും ലിസിയും അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്നതിലേക്ക് ഭാവനയെ ക്ഷണിക്കുകയായിരുന്നു .തന്റെ സ്വപ്ന സാഫല്യമാണ് ഈ സിനിമ എന്ന് ഭാവന പറഞ്ഞു. അഞ്ജലീന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാവന ഈ ചിത്രത്തിലുടനീളം പുതിയൊരു ഹെയര്‍സ്റ്റൈലില്‍ ആണ് എത്തുന്നത്.