പുതിയ മുഖം എന്ന ചിത്രത്തിലൂടെ സംവിധായകന്റെ വരവറിയിച്ച ദീപന്‍ ഹീറോ എന്ന പുതിയചിത്രവുമായി എത്തുന്നു. പൃഥ്വിരാജ് തന്നെയാണ് രണ്ടാമത്തെ ചിത്രത്തിലും നായകന്‍.
തെന്നിന്ത്യന്‍ താരം തൃഷയാണ് പൃഥ്വിയുടെ നായികയായി എത്തുന്നത്. തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രമാണിത്. തമിഴ് താരം ശ്രീകാന്ത് പ്രതിനായകനായ് എത്തുന്നു എന്നതും ഹീറോയുടെ പ്രത്യേകതയാണ്.
പുതിയമുഖത്തിന്റെ വിജയത്തിനുശേഷം ദീപന്‍ വലിയ ഇടവേള പിന്നിട്ടാണ് ഹീറോയുമായ് എത്തുന്നത്.
രണ്ടാമതൊരു ചിത്രം ചെയ്യുമ്പോള്‍ പുതിയമുഖത്തേക്കാള്‍ ഒരു പടി മുന്നില്‍ എന്ന ചിന്തയാണ് ദീപനെ ഉടന്‍ മറ്റൊരു ചിത്രം വേണ്ട എന്ന തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
രഞ്ജിത്, ഷാജികൈലാസ്, എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച ദീപന് മികച്ച ഒരു തുടക്കമാണ് തന്റെ ആദ്യ സിനിമ സമ്മാനിച്ചത് എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ നിര്‍മ്മാതാക്കള്‍ ദീപന് പിന്നാലെ കൂടിയിരുന്നു.
എന്നാല്‍ ശ്രദ്ധാപൂര്‍വ്വം നീങ്ങാന്‍ ഉദ്ദേശിക്കുന്ന ഈ സംവിധായകന്‍ ഹീറോയിലൂടെ പുതിയ പ്രതീക്ഷകള്‍ നല്കുന്നു. സെവന്‍ആര്‍ട്‌സ് ഫിലിംസിന്റെ ബാനറില്‍ ജി.പി.വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിനോദ് ഗുരുവായൂരാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ബാല, തലൈവാസന്‍ വിജയ്, നെടുമുടിവേണു, കോട്ടയം നസീര്‍, ഗിന്നസ് പക്രു, അരുണ്‍, അനില്‍ മുരളി, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനില്‍ പനച്ചൂരാനും ഷിബു ചക്രവര്‍ത്തിയും എഴുതുന്ന വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിടുന്ന അഞ്ചു പാട്ടുകള്‍ ഹീറോയിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ഭരണി കെ.ധരനാണ്.