Showing posts with label mammooty. Show all posts
Showing posts with label mammooty. Show all posts
Thursday, June 9, 2011
പൃഥ്വിക്ക് പിന്നാലെ മമ്മൂട്ടിയും സ്കൂള്‍ അധ്യാപകന്‍
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പാളിച്ചകള്‍ തുറന്നുകാട്ടിയ സിനിമയാണ് മാണിക്യക്കല്ല്. പൃഥ്വിരാജ് വിനയചന്ദ്രന്‍ എന്ന സ്കൂള്‍ അധ്യാപകനെ അവതരിപ്പിച്ച ചിത്രം. ഇപ്പോഴിതാ, മെഗാസ്റ്റാര്‍ മമ്മൂട്ടിയും സ്കൂള്‍ അധ്യാപകനായി വരുന്നു. നിരവധി അന്തരാഷ്ട്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ അധ്യാപക വേഷം.
ബുദ്ധദേബ് തന്നെയാണ് ഈ പ്രൊജക്ട് വിവരം അറിയിച്ചത്. മമ്മൂട്ടിയുമായുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അദ്ദേഹം ഉടന്‍ തന്നെ കേരളത്തിലെത്തും. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
ബംഗാളിലെ പൊലെ തന്നെ തന്‍റെ സിനിമകള്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും പരിചിതമാണെന്ന് ബുദ്ധദേബ് ദാസ് ഗുപ്ത പറഞ്ഞു. മമ്മൂട്ടിയെ താനൊരു സൂപ്പര്‍സ്റ്റാറായല്ല കാണുന്നതെന്നും കഠിനാദ്ധ്വാനിയായ ഒരു നല്ല നടനായാണ് അദ്ദേഹത്തെ വിലയിരുത്തുന്നതെന്നും ബുദ്ധദേബ് വ്യക്തമാക്കി.
കാല്‍പുരുഷ്, ജനാല, സ്വപ്നേര്‍ ദിന്‍, ചരാചര്‍, ഫേര, ഉത്തര, ലാല്‍ ദര്‍ജ, നീം അന്നപൂര്‍ണ, ദൂരത്വ, ആന്ദി ഗലി, ബാഗ് ബഹാദൂര്‍, മൊന്ദോ മെയര്‍ ഉപാഖ്യാന്‍ തുടങ്ങിയ വിഖ്യാത സിനിമകളുടെ സംവിധായകനാണ് ബുദ്ധദേബ് ദാസ് ഗുപ്ത.
കൊച്ചുതെമ്മാടി, തനിയാവര്‍ത്തനം തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി സ്കൂള്‍ അധ്യാപകനായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ നെഞ്ചേറ്റിയവയാണ്. ബുദ്ധദേബ് ദാസ് ഗുപ്തയുടെ ചിത്രവും തനിക്ക് കരിയറില്‍ ഗുണം ചെയ്യുമെന്നാണ് മമ്മൂട്ടി പ്രതീക്ഷിക്കുന്നത്.
Monday, December 13, 2010
ബെസ്റ്റ് ആക്ടര്‍ :,നോട്ട് ബെസ്റ്റ്

സ്‌കൂള്‍ അധ്യാപകനായ മോഹന്റെ (മമ്മൂട്ടി) ജീവിതത്തില്‍ ഒരൊറ്റ ആഗ്രഹമേയുള്ളു: സിനിമാനടനാവണം. ഭാര്യ സാവിത്രിയും (ശ്രുതി രാമകൃഷ്‌ണന്‍) കുഞ്ഞുമടങ്ങുന്ന കൊച്ചുകുടുംബം മോഹന് ഏറെ പ്രിയപ്പെട്ടതാണെങ്കിലും സിനിമയുടെ കാര്യം വരുമ്പോള്‍ അതു പോലും രണ്ടാംസ്ഥാനത്തേക്ക് മാറും. പല വാതിലുകളും അയാള്‍ മുട്ടി നോക്കുന്നു. ലാല്‍ ജോസ്, രഞ്‌ജിത്ത് തുടങ്ങിയ മുന്‍നിരക്കാരെ മുതല്‍ അര സിനിമ പോലും ചെയ്യാത്ത ചെറുപ്പക്കാരെ വരെ മോഹന്‍ കാണുന്നുണ്ട്. പരിഹാസവും തിരസ്‌കാരവും ഉപദേശവും മുന്നറിയിപ്പുകളും അപമാനവുമൊക്കെ ആവശ്യത്തിലധികം കിട്ടുന്നുമുണ്ട്; പക്ഷേ, അവസരം മാത്രമില്ല.
കിട്ടുന്ന പ്രധാന ഉപദേശങ്ങളിലൊന്ന് അനുഭവപരിചയം വേണമെന്നാണ്. ഒടുവില്‍, ആ വഴിക്ക് നീങ്ങുകയാണ് മോഹന്‍. ആര്‍ക്കും നിയന്ത്രിക്കാനാവാത്ത ഒരു ചുഴിയിലേക്ക് അതോടെ അയാളുടെ ജീവിതം എടുത്തെറിയപ്പെടുന്നു. അപ്പോഴും ഒരു വിധിക്കും തൊടാനാവാത്ത ഉയരത്തില്‍ അയാള്‍ തന്റെ സിനിമാമോഹം പ്രതിഷ്‌ഠിച്ചിട്ടുണ്ട്. ഈ മോഹന്റെ കഥയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ആദ്യമായി സംവിധാനം ചെയ്‌ത ബെസ്റ്റ് ആക്റ്റര്‍ പറയുന്നത്.
PLUSES
നല്ലൊരു പ്ലോട്ടുണ്ട് ഈ സിനിമയ്‌ക്ക്. സിനിമാമോഹവുമായി നടക്കുന്ന സ്‌കൂള്‍മാഷിന്റെ കഥ എന്നു കേള്‍ക്കുമ്പോള്‍ അതിലൊരു സവിശേഷതയും തോന്നില്ലെങ്കിലും വളരെ കൌതുകകരമായ ചിലതൊക്കെ ബെസ്റ്റ് ആക്റ്ററിന്റെ കഥാതന്തുവിലുണ്ട്. കഥാകൃത്തിന് (സംവിധായകന്‍ തന്നെ) അഭിമാനിക്കാം.
ഡെന്‍വറാശാന്‍ (നെടുമുടി വേണു), ഗൂണ്ട ഷാജി (ലാല്‍) എന്നീ പച്ചപ്പുള്ള രണ്ട് കഥാപാത്രങ്ങളാണ് ഈ സിനിമയുടെ ജീവന്‍. വേണുവും ലാലും ഇവരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്‌തു. ശ്ലീലമല്ലെന്ന് ചിലപ്പോഴെങ്കിലും തോന്നുമെങ്കിലും ഈ കഥാപാത്രങ്ങളുടെയും ഇവരുടെ കൂട്ടാളികളുടെയും (സലിംകുമാര്‍, വിനായകന്‍) സംഭാഷണങ്ങള്‍ക്ക് തനിമയും സ്വാഭാവികതയുമുണ്ട്. ലാല്‍ ജോസിന്റെ വീട്ടിലേക്ക് ലിഫ്റ്റ് കൊടുക്കുന്ന സൈക്കിളുകാരന്‍, സ്റ്റാര്‍ സ്റ്റുഡിയോക്കാരന്‍, മോഹന്റെ സഹപ്രവര്‍ത്തകനായ കുശുമ്പന്‍ കംപ്യൂട്ടര്‍സാര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ സിനിമയ്‌ക്ക് ഒരു സത്യന്‍ അന്തിക്കാട് ടച്ച് സമ്മാനിക്കുന്നു. അത് വളരെ രസകരവുമാണ്. സുകുമാരി, കെ പി എ സി ലളിത, ശ്രുതി രാമകൃഷ്‌ണന്‍, മോഹന്റെ മകനായി വരുന്ന കുട്ടി തുടങ്ങിയവര്‍ ഉള്ള ജോലി നന്നായി ചെയ്തിട്ടുണ്ട്.
വളരെ സ്വാഭാവികമായി ചിരിയുണ്ടാക്കുന്ന പല ഡയലോഗുകളും ഇടയ്‌ക്ക് കേള്‍ക്കാം. മൂന്ന് ഉദാഹരണങ്ങള്‍: ചക്‍ദേ ഇന്ത്യ, ഷാജിയെന്ന് പേരു കേട്ടാലറിയില്ലേ ഗുണ്ടയാണെന്ന്!, സാറിനെ കാണാന്‍ മോഹന്‍ലാല്‍ വന്നിരിക്കുന്നു. (ഈ മൂന്ന് ഡയലോഗുകളും ഓര്‍ക്കുമ്പോള്‍ത്തന്നെ ചിരി വരുന്നു!)
അജയന്‍ വിന്‍സന്റിന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് സൌന്ദര്യവും വ്യക്തിത്വവുമുണ്ട്. ചെവിയടപ്പിക്കാത്ത ശബ്‌ദസംവിധാനത്തിനും നമ്മള്‍ നന്ദി പറയേണ്ടിയിരിക്കുന്നു.
MINUSES
ദുര്‍ബലവും ചിട്ടയില്ലാത്തതുമായ തിരക്കഥ ഈ സിനിമയെ കുറച്ചൊന്നുമല്ല പുറകോട്ടു പിടിച്ചു വലിക്കുന്നത്. പ്ലോട്ടിലെ കൌതുകം തിരക്കഥയിലേക്ക് പകര്‍ത്തിയെടുക്കാന്‍ എഴുത്തുകാര്‍ക്ക് (സംവിധായകനും ബിപിന്‍ ചന്ദ്രനും) കഴിയാതെ പോയത് പലയിടത്തും കല്ലുകടിയുണ്ടാക്കുന്നുണ്ട്.
കഥാപാത്രങ്ങളുടെ വ്യക്തിത്വമില്ലായ്‌മയും കുഴപ്പമുണ്ടാക്കുന്നു. ഒരു കോളനിയെ മുഴുവന്‍ വിറപ്പിക്കുന്ന ഗൂണ്ടയായി ചിത്രീകരിക്കപ്പെടുന്നയാള്‍ തുരുമ്പു പിടിച്ച തൊട്ടാലൊടിയുന്ന ആയുധവുമായി നടക്കുന്നതും വെറുമൊരു കോമാളിയായി കോളജില്‍ പോയി തല്ലു കൊണ്ട് തിരിച്ചുവരുന്നതുമൊക്കെ തമാശയ്‌ക്കു പകരം സൃഷ്‌ടിക്കുന്നത് പരിഹാസ്യതയാണ്.
ഗൂണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ചിത്രീകരിക്കുന്ന സീനുകളിലും ഷാജിയേയും സംഘത്തിനേയും ഇംപ്രസ് ചെയ്യാനായി മോഹന്‍ വരുന്ന സീനിലുമൊക്കെ കഥാപാത്രങ്ങളുടെ ക്യാരക്‍ടറിനേക്കുറിച്ച് സംവിധായകന്‍ (എഴുത്തുകാരനും) വളരെ കണ്‍ഫ്യൂസ്‌ഡ് ആണെന്നു കാണാം. മൂന്നാംകിട മിമിക്രിക്കാരുടെ സ്റ്റേജ് ഷോകളില്‍ കാണാറുള്ള തട്ടിക്കൂട്ട് സ്‌കിറ്റുകളുടെ നിലവാരമേ ഈ സീനുകള്‍ക്കുള്ളു. ചെറുപ്പക്കാരായ സിനിമാക്കാരെ കാണിക്കുന്ന സീനുകളിലും ഇതേ കണ്‍ഫ്യൂഷന്‍ പ്രകടമാണ്.
ബോറടിപ്പിക്കുന്ന തരത്തില്‍ വലിഞ്ഞിഴയുന്ന സീനുകള്‍ പലതുണ്ട് ഈ ചിത്രത്തില്‍. ആദ്യപകുതിയിലാണ് ഇവയിലേറെയും. ഒരു സീനില്‍ നിന്ന് അടുത്തതിലേക്കുള്ള നീക്കം ചിലപ്പോഴെങ്കിലും ഒരു തരം മലക്കംമറിച്ചിലായി പോകുന്നുമുണ്ട്.
EXTRAS
റോഷന്‍ ആന്‍ഡ്രൂസ് ആദ്യചിത്രമായ ഉദയനാണ് താരത്തിലും അന്‍വര്‍ റഷീദ് ആദ്യചിത്രമായ രാജമാണിക്യത്തിലും കാണിച്ച മാജിക് പുറത്തെടുക്കാന്‍ കഴിയുമായിരുന്ന പ്രമേയമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് തന്റെ ആദ്യചിത്രത്തിന് സ്വീകരിച്ചത്. പക്ഷേ, കപ്പിനും ചുണ്ടിനുമിടയില്‍ മാര്‍ട്ടിന് ആ മാജിക് നഷ്ടപ്പെട്ടതു പോലെ തോന്നി. അടുത്ത ചിത്രത്തില്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ അദ്ദേഹത്തെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ; മലയാളസിനിമാപ്രേക്ഷകരെയും.
രണ്ട് അന്ത്യങ്ങളുണ്ട് ഈ സിനിമയ്‌ക്ക് എന്നു വേണമെങ്കില്‍ പറയാം. അതില്‍ ആദ്യത്തേത്, ഒരു സില്ലി സ്‌കിറ്റിന്റെ അവസാനം പോലെ തീരെ ഗൌരവമില്ലാത്തതാണ്. അതു യഥാര്‍ഥത്തില്‍ അന്ത്യമല്ല എന്ന് നമ്മള്‍ അറിഞ്ഞതിനു ശേഷം കാണുന്ന രണ്ടാമത്തെ അന്ത്യം ഉദയനാണു താരം, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സമീപകാലസിനിമകളുടെ അന്ത്യരംഗങ്ങളെ ആവശ്യത്തിലധികം ഓര്‍മിപ്പിക്കുന്നു.
LAST WORD
മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ first സിനിമയാണിത്. നിര്‍ഭാഗ്യവശാല്‍, അത് best ആകാതെ പോയി. better സിനിമകളുമായി അദ്ദേഹം വീണ്ടും വരുമായിരിക്കും. നമുക്ക് കാത്തിരിക്കാം.
കടപ്പാട്:ഇന്ദുലേഖ

Friday, December 10, 2010
ശിക്കാരിയുടെ ചിത്രീകരണം പൂര്‍ത്തിയായി
മൈസൂര്‍: മഞ്ജുഫിലിംസിന്റെ ബാനറില്‍ കന്നഡയിലും മലയാളത്തിലുമായി കെ. മഞ്ജു നിര്‍മിക്കുന്ന 'ശിക്കാരി'യുടെ ഷൂട്ടിങ്ങ് മൈസൂരില്‍ പൂര്‍ത്തിയായി. അഭയ്‌സിംഹാണ് 'ശിക്കാരി'യുടെ സംവിധായകന്‍. മമ്മൂട്ടിയെക്കൂടാതെ ഇന്നസെന്റ്, ടിനിടോം, സുരേഷ്‌കൃഷ്ണ, ആദിത്യ എന്നിവരും ശിക്കാരിയില്‍ അഭിനയിക്കുന്നുണ്ട്. പൂനംബജ്‌വയാണ് നായിക.
മൈസൂരിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഭയിന്റെ സഹപാഠിയായ വിക്രം ആണ് ക്യാമറാമാന്‍. കന്നഡയിലെ പ്രമുഖ നിര്‍മാതാവാണ് കെ. മഞ്ജു. അഭയ്‌സിംഹിന് സിനിമയോടുള്ള താത്പര്യവും 'ശിക്കാരി'യുടെ കഥയുടെ പ്രത്യേകതയും മനസ്സിലാക്കിയ മമ്മൂട്ടി പ്രതിഫലം പോലും വാങ്ങാതെ അഭിനയിക്കാന്‍ തയ്യാറാകുകയായിരുന്നു.
മമ്മൂട്ടി സ്വാതന്ത്ര്യസമരഭടനായും സ്റ്റോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായും രണ്ടു റോളില്‍ അഭിനയിക്കുന്ന 'ശിക്കാരി'യുടെ ചിത്രീകരണം തീര്‍ഥഹള്ളി, ബാംഗ്ലൂര്‍, മൈസൂര്‍, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലായാണ് നടന്നത്. ശ്രീരംഗപട്ടണത്തിനടുത്തുള്ള കരിഗട്ട എന്ന പ്രകൃതിരമണീയമായ സ്ഥലത്ത് ചിത്രീകരിച്ച ഗാനരംഗത്തില്‍ ടിനി ടോം, സുരേഷ്‌കൃഷ്ണ എന്നിവരും മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു.
മൈസൂരിലെ മലയാളികളും മമ്മൂട്ടിയെ കാണാനെത്തിയിരുന്നു. മാര്‍ച്ച് അവസാനവാരം റിലീസിന് തയ്യാറെടുക്കുന്ന 'ശിക്കാരി' മലയാളത്തില്‍ മറ്റൊരു പേരിലാണ് റിലീസ് ചെയ്യുകയെന്ന് അഭയ്‌സിംഹ് 'മാതൃഭൂമി'യോട് പറഞ്ഞു.
''കഴിവും പുതിയ ആശയങ്ങളുമുള്ള യുവസംവിധായകരെ പ്രോത്സാഹിപ്പിച്ചാല്‍ അത് സിനിമാലോകത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. ഭാഷ അതിനൊരു തടസ്സമാകാന്‍ പാടില്ല'' - മമ്മൂട്ടി പറഞ്ഞു.
Tuesday, December 7, 2010
Mammootty's Best Actor releasing this Thursday
Megastar Mammootty's latest Malayalam movie Best Actor is finally set to release across the state this Friday. The movie, which has been directed by Martin Prakkat, was earlier expected to hit the screens on 26th November, but was postponed to December 09 due to some reason.
Best Actor is a comedy entertainer. It revolves around a UP school teacher, who wants to become a film star. Mammootty and actress Sruthi Ramakrishnan are in the lead roles. Sreenivasan is playing a special cameo role in it. Lal, Nedumudi Venu, Salim Kumar, Vinayagan are in other cast.
Fashion photographer Martin Prakkat is turning director with the film Best Actor, which has been produced by Anto Joseph and Naushad under the banner Big screen Entertainment. Bijibal has composed a few melodious tracks for the moive.
Wednesday, November 3, 2010
കമ്മീഷണര്‍ ഞാന്‍ തന്നെ: സുരേഷ്ഗോപി
ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്‍റെ ‘കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന ചിത്രത്തില്‍ കമ്മീഷണറായി താന്‍ തന്നെ അഭിനയിക്കുമെന്ന് സുരേഷ്ഗോപി. പൃഥ്വിരാജ് കമ്മീഷണറായാല്‍ ശരിയാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് കമ്മീഷണറാകാന്‍ തീരുമാനിച്ചതെന്നും സുരേഷ് പറയുന്നു.
ഒരു പ്രമുഖ വാരികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് സുരേഷ്ഗോപിയുടെ ഈ വെളിപ്പെടുത്തല്‍.
“ദി കിംഗിലെ മമ്മൂട്ടിയുടെ കഥാപാത്രവും കമ്മീഷണറിലെ എന്‍റെ കഥാപാത്രവും കിംഗ് ആന്‍റ് ദി കമ്മീഷണറില്‍ ഒന്നിച്ചുവരികയാണ്. ഇടയ്ക്ക് കമ്മീഷണറുടെ വേഷത്തില്‍ മറ്റൊരു നടനെ അഭിനയിപ്പിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അത് ശരിയാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് ഷാജിയുടെയും രണ്‍ജിയുടെയും നിര്‍ബന്ധത്തിന് ഞാന്‍ വഴങ്ങിയത്. ജനുവരി 10ന് ഷൂട്ടിംഗ് തുടങ്ങുകയാണ്. പഴശ്ശിരാജയില്‍ ഞാന്‍ അഭിനയിക്കാന്‍ വിസമ്മതിച്ചെങ്കിലും ട്വന്‍റി20യില്‍ മമ്മൂട്ടിക്കൊപ്പം വേഷമിട്ടിരുന്നു. ഈ സിനിമയും അതുപോലെ കരുതിയാല്‍ മതി” - സുരേഷ്ഗോപി വ്യക്തമാക്കുന്നു.
തന്‍റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതൊന്നും സുരേഷ്ഗോപി കാര്യമാക്കുന്നില്ല. “പരാജയങ്ങള്‍ ആര്‍ക്കാണ് ഇല്ലാത്തത്. എല്ലാ നടന്‍മാരുടെയും പടങ്ങള്‍ പൊളിയുന്നുണ്ട്. കഴിഞ്ഞ നാലുകൊല്ലമായി എന്‍റെ പ്രതിഫലം ഒരു പൈസ പോലും കൂട്ടിയിട്ടില്ല. ചില സിനിമകളില്‍ കുറഞ്ഞ പ്രതിഫലത്തിനാണ് അഭിനയിച്ചത്. പണം വാങ്ങാതെയും അഭിനയിച്ചിട്ടുണ്ട്. ഏതാനും സിനിമകളില്‍ പണം വാങ്ങാതെ ഗസ്റ്റ് റോളുകളില്‍ അഭിനയിക്കുകയുണ്ടായി. എന്നാല്‍ ഇനി ആര്‍ക്കുവേണ്ടിയും സൌജന്യമായി അഭിനയിക്കില്ല. ഗസ്റ്റ് റോളില്‍ അഭിനയിക്കുന്നത് എനിക്കു ദോഷം ചെയ്യുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇനി ആ പണിക്കുമില്ല” - സുരേഷ്ഗോപി പറയുന്നു.
Labels:
cinema news updates,
Commissioner,
filim news updates,
filimnewsupdates,
mammooty,
ranji panikkar,
shaji kailas,
sureshgopi
Subscribe to:
Posts (Atom)