Thursday, June 9, 2011
ബോഡിഗാര്‍ഡ്: ഇന്ത്യന്‍ വിതരണാവകാശത്തിന് 75 കോടി
ദിലീപില്‍ തുടങ്ങി ഇളയദളപതിയിലൂടെ സാക്ഷാല്‍ സല്‍മാന്‍ ഖാനിലെത്തി നില്‍ക്കുകയാണ് ബോഡിഗാര്‍ഡ്. മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ സിദ്ദിഖ് തന്‍റെ ആദ്യ ഹിന്ദി ചിത്രമായ ബോഡിഗാര്‍ഡിന്‍റെ തിരക്കിലാണ്. ഓഗസ്റ്റ് 31ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ഈ സിനിമയില്‍ സല്‍മാന്‍ ഖാനും കരീന കപൂറുമാണ് ജോഡി.
വാണ്ടഡ്, ദബാംഗ്, റെഡി എന്നീ ബ്ലോക്ക്‌ബസ്റ്ററുകള്‍ക്ക് ശേഷം എത്തുന്ന സല്‍മാന്‍ ഖാന്‍ ചിത്രം എന്ന പ്രത്യേകതയാണ് ബോഡിഗാര്‍ഡിനെ ബോളിവുഡിന്‍റെ ഹോട്ട് പ്രോപ്പര്‍ട്ടിയാക്കി മാറ്റുന്നത്. ചിത്രത്തിന്‍റെ ഇന്ത്യന്‍ വിതരണാവകാശമായി 75 കോടി രൂപ ലഭിച്ചിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഇത് ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് പ്രൈസാണ്.
സാറ്റലൈറ്റ്, മ്യൂസിക്, വീഡിയോ റൈറ്റുകള്‍ക്കെല്ലാം കൂടി ഇനിയും ഒരു 40 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഇന്ത്യയിലെ തിയേറ്ററുകളിലെ വിതരണാവകാശം മാത്രമാണ് 75 കോടി രൂപയ്ക്ക് വിറ്റിരിക്കുന്നത്. ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ സിനിമയുടെ ഓവര്‍സീസ് അവകാശങ്ങളെല്ലാം കൂടി കണക്കിനെടുത്താല്‍ ബോഡിഗാര്‍ഡ് റിലീസിന് മുമ്പ് മൂന്നിരട്ടി ലാഭം നേടിയ ചിത്രമായി മാറുന്നു.
പ്രിയദര്‍ശന് ശേഷം ഇത്രയും വിജയകരമായി ഒരു സിനിമ ബോളിവുഡില്‍ ഒരുക്കാന്‍ കഴിഞ്ഞ ആദ്യ മലയാള സംവിധായകനാണ് സിദ്ദിഖ്. 2010ല്‍ മലയാളത്തിലാണ് സിദ്ദിഖ് ബോഡിഗാര്‍ഡ് ആദ്യമെടുത്തത്. ആ ചിത്രം ഹിറ്റായി. തുടര്‍ന്ന് തമിഴില്‍ ‘കാവലന്‍’ എന പേരില്‍ ബോഡിഗാര്‍ഡ് വീണ്ടും ജനിച്ചു. സിനിമകളെല്ലാം തകര്‍ന്ന് വലിയ പ്രതിസന്ധിയിലായിരുന്ന ഇളയദളപതി വിജയിന് അപ്രതീക്ഷിതമായി ലഭിച്ച ഒരു സൂപ്പര്‍ഹിറ്റായിരുന്നു കാവലന്‍. എന്തായാലും ഹിന്ദി ബോഡിഗാര്‍ഡ് റിലീസിന് മുമ്പ് ലാഭമായെങ്കില്‍, റിലീസിന് ശേഷം ഈ ചിത്രം മെഗാഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.
Sunday, February 13, 2011
യന്തിരനെ വെട്ടിക്കാന്‍ കിങ് ഖാന്റെ റാ വണ്‍

ഷാരൂഖിന്റെതന്നെ നിര്‍മ്മാണക്കമ്പനിയായ റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന ചിത്രം ഏതുവിധേനയും യന്തിരനെ കവച്ചുവയ്ക്കുന്നതാവണമെന്ന് ഷാരൂഖിന് നിര്‍ബ്ബന്ധമാണത്രേ. ഇതിന്റെ ഭാഗമായി ഷാരൂഖ് ആധിമാനുഷിക കഥാപാത്രമായി വരുന്ന റാ വണ്‍ 3 ഡി ചിത്രമാക്കി മാറ്റുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ചിത്രീകരണ അനുബന്ധ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായ ചിത്രം ത്രീഡി രൂപത്തിലേക്ക് മാറ്റുന്നതിനായി ഹോളിവുഡ് സ്റ്റുഡിയോകളുള്‍പ്പെടെ അനേകം സ്ഥലങ്ങളുമായി ഷാരൂഖ് ബന്ധപ്പെട്ടുവരികയാണെന്ന് ചിത്രത്തിന്റെ സംവിധായകനായ അഭിനവ് സിന്‍ഹ പറയുന്നു.
സാധാരണ ഫോര്‍മാറ്റില്‍ ചിത്രീകരിച്ച ചിത്രത്തിലെ ചില സീനുകള്‍ക്ക് യന്തിരനുമായി സാമ്യം തോന്നുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം ത്രീഡിയായി മാറുമ്പോള്‍ അതിന് കുറച്ച് മാറ്റവും സംഭവിക്കും.
അതേസമയം തന്നെ 3ഡി രൂപമായി മാറുമ്പോള്‍ ചിത്രത്തിന് ഇതിനോടകംതന്നെ കണക്കാക്കിയിരുന്ന ബജറ്റായ 150 കോടിയിലും കൂടുതല്‍ തുക ആവശ്യമായിവരും. അപ്പോള്‍ മുതല്‍മുടക്കിന്റെ കാര്യത്തിലും ചിത്രം വളരെ മുന്‍പന്തിയിലെത്തും.
അങ്ങനെ തന്റെ ചിത്രത്തെ ഏതുവിധേനയും യന്തിരനേക്കാള്‍ ഒരുപടി മുന്നിലെത്താനാണ് ഷാരൂഖിന്റെ പ്ലാന്‍. ഷാരൂഖിന്റെ നായികയായി കരീന കപൂറാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഹാന്‍സ് സിമ്മര്‍, ഇളയരാജ, വിശാല്‍ ശേഖര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തീന് സംഗീതമൊരുക്കുന്നത്പുതിയ സാങ്കേതിവിദ്യ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ചിത്രത്തിന്റെ റിലീസ് ഒക്‌ടോബറിലേക്ക് മാറ്റിയിരിക്കുകയാണ്.
Wednesday, January 26, 2011
ബോഡിഗാര്‍ഡ് ബോളിവുഡില്‍ തുടങ്ങി

ജനുവരി 17ന് പുനെയിലാണ് ബോഡിഗാര്‍ഡിന്റെ മൂന്നാം പതിപ്പിന്റെ ചിത്രീകരണം സിദ്ദിഖ് തുടങ്ങിയത്. സല്‍മാന്റെ സഹോദരീ ഭര്‍ത്താവും നടനും സംവിധായകനുമായ അതുല്‍ അഗ്നിഹോത്രിയാണ് മൈ ലവ് സ്‌റ്റോറിയുടെ നിര്‍മാതാവ്.
നേരത്തെ വിജയ് യുടെ തന്നെ പോക്കിരിയുടെ റീമേക്കായ വാണ്ടണ്ടിലൂടെ സല്‍മാന്‍ ബോളിവുഡില്‍ സൂപ്പര്‍ വിജയം കൊയ്തിരുന്നു. ലവ് സ്റ്റോറിയിലൂടെ ചരിത്രം ആവര്‍ത്തിയ്ക്കാമെന്ന പ്രതീക്ഷയിലാണ് സല്ലു.
റിലയന്‍സ് ബിഗ് പിക്‌ചേഴ്‌സ് മാര്‍ക്കറ്റ് ചെയ്യുന്ന മൈ ലവ് സ്റ്റോറി 2011 ഒക്ടോബറില്‍ തിയറ്ററുകളിലെത്തും.
Wednesday, January 5, 2011
Golmaal 3 Preview

Bannered under Eros International Media Ltd and produced by Shri Ashtavinayak Cine Vision Ltd, director Rohit Shetty is back with his laughter medicine. Typical in giving Diwali Bonanzas every year, this time he has come up with ‘Golmaal 3’, bringing up his usual set of pranksters and hilarious situations. While the film is produced by Dhillin Mehta, the music has been lent by Pritam.
The Story Outline
India’s first ever trilogy ‘Golmaal 3’ highlights the story of hatred between two bunch of siblings within a family. One of nature’s masterpieces, this is a family that eats together, prays together, lives together and a family ‘that can’t stand each other’.
This quirky unique family will certainly deliver you with some rib tickling moments, ageless romance and some heart warming scenes.
A beautiful journey full of madness, love and excitement!
A film with the perfect blend of just every emotion that will set in your heart with thrice the fun, thrice the magic and thrice the laughter…..
‘Golmaal 3’ it is!
The G3 gang includes Ajay Devgn, Kareena Kapoor, Arshad Warsi, Tusshar Kapoor, Kunal Khemu, Shreyas Talpade, Mithun Chakraborty along with Ratna Pathak, Johnny Lever, Sanjay Mishra, Vrajesh Hirjee, Ashwini Kalsekar and others. They are coming to tickle your funny bone this Diwali on 5th November.