Showing posts with label sharuk khan. Show all posts
Showing posts with label sharuk khan. Show all posts

Tuesday, February 22, 2011

Don 2 - the chaise continuous - stills









‘ഡോണ്‍ 2 - ദ് ചെയ്സ് കണ്ടിന്യൂസ്’



‘ഡോണ്‍ 2 - ദ് ചെയ്സ് കണ്ടിന്യൂസ്’ ഒരുങ്ങുകയാണ്. 2006ല്‍ പുറത്തിറങ്ങിയ ‘ഡോണ്‍ ദ് ചെയ്സ് ബിഗിന്‍സ് എഗൈന്‍’ എന്ന മെഗാഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം. ഷാരുഖ് ഖാന്‍ തന്നെ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഏറ്റവും പുതിയ സ്റ്റില്ലുകള്‍ പുറത്തുവന്നു. ഷാരുഖ് ഖാന്‍ പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെടുന്നതാണ് സ്റ്റില്ലുകള്‍. സിക്സ് പാക്ക് ശരീരമാണ് ഈ സിനിമയില്‍ ഷാരുഖിന്. നീളന്‍ മുടിയും ഈ കഥാപാത്രത്തിന്‍റെ പ്രത്യേകതയാണ്.

പുതിയ ചിത്രത്തില്‍ ഡോണ്‍ ജയിലില്‍ കഴിയുകയാണ്. ഡോണ്‍ ഒരു ജയില്‍ഭേദനത്തിനൊരുങ്ങുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാം. അവര്‍ അയാളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഫര്‍ഹാന്‍ അക്തറാണ് ഡോണ്‍ 2 സംവിധാനം ചെയ്യുന്നത്. സാഹസികമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ഈ സിനിമ. ബെര്‍ളിനില്‍ വച്ച് ഒരു കാര്‍ചേസ് രംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ വിലകൂടിയ ഒരു മൂവീ ക്യാമറ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റില്ല എന്നത് ആശ്വാസമായി.

യൂറോപ്യന്‍ അധോലോകം കീഴടക്കുക എന്നതാണ് ഈ സിനിമയില്‍ ഡോണിന്‍റെ ലക്‍ഷ്യം. 11 രാജ്യങ്ങളാണ് ഡോണിനായി വലവീശിയിരിക്കുന്നത്.
പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായിക. ലാറ ദത്ത, കുനാല്‍ കപൂര്‍, ബൊമന്‍ ഇറാനി, ഓം‌പുരി തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്. പ്രിയങ്ക ചോപ്രയും ഓം‌പുരിയും ഒരു ലിഫ്റ്റില്‍ വരുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. താന്‍ പൊലീസില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് ഓം‌പുരി പ്രിയങ്കയോട് വെളിപ്പെടുത്തുന്നു. ലിഫ്റ്റ് തുറക്കുമ്പോള്‍ തൊട്ടു മുന്നില്‍ ഡോണ്‍!

ഹൃത്വിക് റോഷന്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്‍റെ ഹൈലൈറ്റാണ്. ഡിസംബര്‍ 23നാണ് ഡോണ്‍ 2 റിലീസ് ചെയ്യുന്നത്.

Sunday, February 13, 2011

യന്തിരനെ വെട്ടിക്കാന്‍ കിങ് ഖാന്റെ റാ വണ്‍



രജനീകാന്ത്-ഐശ്വര്യ-ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമാവിസ്മയം യന്തരിനെ കവച്ചുവയ്ക്കുന്നതായിരിക്കും ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് നായകനാകുന്ന റാ വണ്‍ എന്ന് റിപ്പോര്‍ട്ട്.

ഷാരൂഖിന്റെതന്നെ നിര്‍മ്മാണക്കമ്പനിയായ റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന ചിത്രം ഏതുവിധേനയും യന്തിരനെ കവച്ചുവയ്ക്കുന്നതാവണമെന്ന് ഷാരൂഖിന് നിര്‍ബ്ബന്ധമാണത്രേ. ഇതിന്റെ ഭാഗമായി ഷാരൂഖ് ആധിമാനുഷിക കഥാപാത്രമായി വരുന്ന റാ വണ്‍ 3 ഡി ചിത്രമാക്കി മാറ്റുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രീകരണ അനുബന്ധ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായ ചിത്രം ത്രീഡി രൂപത്തിലേക്ക് മാറ്റുന്നതിനായി ഹോളിവുഡ് സ്റ്റുഡിയോകളുള്‍പ്പെടെ അനേകം സ്ഥലങ്ങളുമായി ഷാരൂഖ് ബന്ധപ്പെട്ടുവരികയാണെന്ന് ചിത്രത്തിന്റെ സംവിധായകനായ അഭിനവ് സിന്‍ഹ പറയുന്നു.

സാധാരണ ഫോര്‍മാറ്റില്‍ ചിത്രീകരിച്ച ചിത്രത്തിലെ ചില സീനുകള്‍ക്ക് യന്തിരനുമായി സാമ്യം തോന്നുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം ത്രീഡിയായി മാറുമ്പോള്‍ അതിന് കുറച്ച് മാറ്റവും സംഭവിക്കും.

അതേസമയം തന്നെ 3ഡി രൂപമായി മാറുമ്പോള്‍ ചിത്രത്തിന് ഇതിനോടകംതന്നെ കണക്കാക്കിയിരുന്ന ബജറ്റായ 150 കോടിയിലും കൂടുതല്‍ തുക ആവശ്യമായിവരും. അപ്പോള്‍ മുതല്‍മുടക്കിന്റെ കാര്യത്തിലും ചിത്രം വളരെ മുന്‍പന്തിയിലെത്തും.

അങ്ങനെ തന്റെ ചിത്രത്തെ ഏതുവിധേനയും യന്തിരനേക്കാള്‍ ഒരുപടി മുന്നിലെത്താനാണ് ഷാരൂഖിന്റെ പ്ലാന്‍. ഷാരൂഖിന്റെ നായികയായി കരീന കപൂറാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഹാന്‍സ് സിമ്മര്‍, ഇളയരാജ, വിശാല്‍ ശേഖര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തീന് സംഗീതമൊരുക്കുന്നത്പുതിയ സാങ്കേതിവിദ്യ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ചിത്രത്തിന്റെ റിലീസ് ഒക്‌ടോബറിലേക്ക് മാറ്റിയിരിക്കുകയാണ്.

Monday, January 3, 2011

അസിന്‍ ഇനി ഷാരൂഖിന്റെ നായിക



അസിന്‍ വീണ്ടും ബോളിവുഡിലേക്ക്. സാക്ഷാല്‍ കിംഗ് ഖാന്‍ ഷാരൂഖിന്റെ നായികയായാണ് ഇത്തവണ അസിന്‍ ബോളിവുഡിലേക്കെത്തുന്നത്.

വിശാല്‍ ഭരദ്വാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് പഞ്ചാബിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ബ്രാഹ്മണയുവതിയായാണ് അസിന്‍ അഭിനയിക്കുന്നത്.

പ്രിയങ്ക ചോപ്ര, കത്രീനാ കൈഫ്, ദീപികാ പദുക്കോണ്‍ എന്നിവരിലാരെങ്കിലും ഈ ചിത്രത്തില്‍ നായികയാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. നായികസ്ഥാനത്തേക്ക് അസിന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ആദ്യം അതിന് വലിയ സാധ്യത കല്‍പ്പിച്ചിരുന്നില്ല.

ദശാവതാരത്തിലെ മികച്ച പ്രകടനമാണ് വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തില്‍ നായികയാകാന്‍ അസിന് വഴിയൊരുക്കിയത്. കമലഹാസന്റെ ദശാവതാരത്തില്‍ ബ്രാഹ്‌മണ പെണ്‍കുട്ടിയുടെ വേഷത്തില്‍ അസിന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഗജിനിയുടെ ഹിന്ദിപതിപ്പില്‍ അമീര്‍ ഖാന്റെ നായികയായാണ് അസിന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സല്‍മാന്റെ ലണ്ടന്‍ ഡ്രീംസ്, റെഡി എന്നീ ചിത്രങ്ങളിലൂടെയും അസിന്‍ ബോളിവുഡില്‍ ശ്രദ്ധ നേടി.