ഗള്‍ഫ് മലയാളികളുടെ കഥ പറയുന്ന ചിത്രം പൂര്‍ണമായും യുഎഇയിലാണ് ചിത്രീകരിയ്ക്കുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിനും കാസനോവയ്ക്കും പിന്നാലെ ലക്ഷ്മി റായി ഒരിയ്ക്കല്‍ കൂടി ലാലിന്റെ നായികയാവുമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടാവും. നെടുമുടി വേണു, ഇന്നസെന്റ്, മുകേഷ്, ഭാവന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.
യുഎഇയിലെ ജാന്‍കോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നവീന്‍ ശശിധരന്‍, അശോക്കുമാര്‍, ജമാല്‍ അല്‍ നൊയേമി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യമായി ഒരു അറബി (ജമാല്‍ അല്‍ നൊയേമി) ഒരു മലയാളസിനിമയുടെ നിര്‍മാണത്തില്‍ സഹകരിക്കുന്നതും പുത്തന്‍ കാഴ്ചയാണ്. സെവന്‍ ആര്‍ട്‌സാണ് ചിത്രം വിതരണം ചെയ്യുക