Tuesday, November 30, 2010
കാദര്‍ഭായി വീണ്ടും വരുമ്പോള്‍
ലാല്‍ മീഡിയയിലെ ഡബ്ബിങ് തിയേറ്ററില്‍ വെച്ച് കണ്ടപ്പോള്‍ ഇന്നസെന്റ് ഫാദര്‍ തറക്കണ്ടത്തെപ്പോലെ തലയാട്ടി. കേരളത്തെ തലയറഞ്ഞുചിരിപ്പിച്ച അച്ചന്റെ മാനറിസം ഇന്നും ഇന്നസെന്റിന് ഇന്നലത്തെപ്പോലെ. കാസര്‍കോട് കാദര്‍ഭായിയുടെ രണ്ടാം ഭാഗമായ എഗൈന്‍ കാസര്‍കോട് കാദര്‍ഭായിയിലും ഇന്നസെന്റിന്റെ ഫാദര്‍ തറക്കണ്ടം തന്നെ ചിരിയുടെ അമരക്കാരന്‍.
ഡബ്ബിങ്ങിനിടെ ഇന്നസെന്റ് ആദ്യം പറഞ്ഞത് അംബുജം ടീച്ചറുടെ കഥയാണ്. പണ്ട് ഇന്നസെന്റിനെ സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപികയാണ് അംബുജം. അടുത്തിടെ ഇന്നസെന്റ് വീണ്ടും ടീച്ചറെ കാണാന്‍ ചെന്നു. പണ്ട് എല്ലാദിവസവും ടീച്ചര്‍ വരുന്നുണ്ടോയെന്ന് നോക്കി സ്‌കൂളിന്റെ ഗേറ്റിനടുത്ത് നില്‍ക്കുമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് അത്ഭുതം. എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നോയെന്ന് അംബുജം ടീച്ചര്‍ ചോദിച്ചു. അതല്ല, ഒരു ദിവസം വരുന്നില്ലെന്നറിഞ്ഞാല്‍ അത്രയും സന്തോഷമാകുമല്ലോയെന്ന് കരുതിയാണെന്ന് ഇന്നച്ചന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു- ''കഴിഞ്ഞ ദിവസം തന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന രാധാകൃഷ്ണന്‍ വന്നിരുന്നു. ഐ.എസ്.ആര്‍.ഒ ചെയര്‍മാനൊക്കയായിട്ടും എന്താ ഇപ്പോഴും ആ കുട്ടിയുടെ അനുസരണ. താനിപ്പോഴും പഴയതുപോലെ തന്നെ.''
''പഴയകാലത്തിലേക്ക് തിരിച്ചുപോകാന്‍ കൊതിക്കുന്ന കുട്ടികളാണ് നമ്മളെല്ലാം ഈ സിനിമയും അത്തരത്തിലൊന്നാണ്''-ഇന്നസെന്റ് പറഞ്ഞു. കലാദര്‍ശന എന്ന മിമിക്‌സ് ട്രൂപ്പില്‍ പണ്ടുണ്ടായിരുന്ന ഉണ്ണിയും ജിമ്മിയും മനോജും തങ്ങളുടെ എല്ലാമെല്ലാമായ തറക്കണ്ടം അച്ചന്റെ അറുപതാം പിറന്നാളിന് എത്തുന്നിടത്താണ് 'എഗൈന്‍ കാസര്‍കോഡ് കാദര്‍ഭായി' തുടങ്ങുന്നത്. അച്ചന്‍ പഴയതുപോലെ തന്നെ. തലയാട്ടലും കുട്ടികളെ വിറപ്പിക്കലുമൊക്കെയുണ്ട്. പക്ഷേ കാലം അല്‍പ്പം വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഇന്നസെന്റ് പറയുന്നു. മിമിക്‌സ് പരേഡിലും കാദര്‍ഭായിയിലും കണ്ട തറക്കണ്ടത്തേക്കാള്‍ ചുറുചുറുക്കുണ്ട് പുതിയ ഭാഗത്തില്‍. അത് യുവാക്കളുമായുള്ള സഹവാസം കൊണ്ടുണ്ടായതാണ്. അച്ചന് കുറേക്കൂടി ബുദ്ധിയും പക്വതയും വന്നതായും ഇന്നസെന്റ് സാക്ഷ്യപ്പെടുത്തുന്നു. ഈ അച്ചന്റെ കീഴില്‍ കലാദര്‍ശനയില്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നങ്കില്‍ എന്ന് ആഗ്രഹിച്ചവരായിരുന്നു മിമിക്‌സ് പരേഡും കാദര്‍ഭായിയും കണ്ടിറങ്ങിയവരെല്ലാം. ഫാദര്‍ തറക്കണ്ടത്തിന്റെ ജനപ്രീതി തന്നെയാണ് എഗൈന്‍ കാസര്‍കോട് കാദര്‍ഭായിയുടെ ഹൈലൈറ്റും.
''വര്‍ഷങ്ങള്‍ക്കുശേഷം ഫാദര്‍ തറക്കണ്ടമായി വേഷമിട്ടപ്പോള്‍ പഴയകാലത്തിലേക്ക് തിരിച്ചുപോകുകയായിരുന്നു. വളരെ രസകരമായിരുന്നു ആ അനുഭവം. ഇത് കലൂര്‍ ഡെന്നീസ് എന്ന തിരക്കഥാകൃത്തിന്റെ വലിയൊരു തിരിച്ചുവരവു കൂടിയായിരിക്കും. മറ്റുരണ്ടുഭാഗങ്ങളേക്കാള്‍ ഗംഭീരമായാണ് അദ്ദേഹം പുതിയ സിനിമയെഴുതിയിരിക്കുന്നത്. സംവിധായകന്‍ തുളസീദാസിനും ഇതൊരു രണ്ടാംവരവ് ആണ്.''-ഇന്നസെന്റ് പറഞ്ഞു.
1993-ലാണ് കാസര്‍കോട് കാദര്‍ഭായി തീയറ്ററുകള്‍ കീഴടക്കിയത്.
കാദര്‍ഭായിക്ക് മുമ്പ് മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലാണ് ഫാ.തറക്കണ്ടം ആദ്യമായിപ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ പുതിയ ഹാസ്യതരംഗത്തിന് തുടക്കമിട്ട ഈ സിനിമകളുടെ സ്രഷ്ടാക്കള്‍ തുളസീദാസും കലൂര്‍ഡെന്നീസുമായിരുന്നു. ഫാ.തറക്കണ്ടത്തിന്റെയും അദ്ദേഹം നടത്തുന്ന കലാദര്‍ശന എന്ന മിമിക്‌സ്ട്രൂപ്പിന്റേയും പശ്ചാത്തലത്തിലുള്ള ഈ ചിത്രങ്ങള്‍ ചിരിക്കൊപ്പം സസ്‌പെന്‍സ് എന്ന തന്ത്രമാണ് പരീക്ഷിച്ചത്. എഗൈന്‍ കാസര്‍കോട് കാദര്‍ഭായി വരുമ്പോള്‍ കാദര്‍ഭായിയുടെ വേഷമിട്ട ആലുംമൂടനും കലാദര്‍ശനയിലെ കലാകാരനായിരുന്ന സൈനുദ്ദീനുമില്ല. പക്ഷേ, അവര്‍സൃഷ്ടിച്ച ചിരിക്കൊപ്പം പഴയകഥാപാത്രങ്ങള്‍ കടന്നുവരുമ്പോള്‍ അത് മലയാളത്തില്‍ മറ്റൊരു വിജയതരംഗത്തിന് തുടക്കമിടലാകും.
ഉണ്ണിയായി ജഗദീഷും ജിമ്മിയായി അശോകനും മനോജായി ബൈജുവും വീണ്ടും പ്രേക്ഷകരെത്തേടിയെത്തുന്നു. നര്‍മവും സസ്‌പെന്‍സും ഒട്ടും ചോര്‍ന്നുപോകാതെയാണ് പുതിയ ഭാഗം ഒരുക്കിയിരിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. സിദ്ദിഖിന്റെ സാബു പുതിയഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. മാള അരവിന്ദന്‍ അവതരിപ്പിച്ച ട്രൂപ്പ് മാനേജര്‍ മമ്മൂട്ടിയുടെ സ്ഥാനത്ത് ഇപ്പോള്‍ മകന്‍ സലിം ആണ്. സലിംകുമാര്‍ ആണ് ഈ കഥാപാത്രമാകുന്നത്. അച്ചന്റെ സഹായിയായിരുന്ന ഫിലോമിനയുടെ താണ്ടമ്മയ്ക്ക് പകരം മകളുടെ വേഷത്തില്‍ തെസ്‌നിഖാന്‍ എത്തുന്നു. കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി, ഗൗതം, സുരേഷ്‌കൃഷ്ണ, ബിജുക്കുട്ടന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, അനില്‍ ആദിത്യന്‍, നാരായണന്‍കുട്ടി, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരുമുണ്ട്. ക്രേസി ഗോപാലനിലെ രാധാവര്‍മയാണ് നായിക.
ഡിസംബര്‍മൂന്നാം തീയതി ചിത്രം തീയറ്ററുകളിലെത്തും. ഷൂട്ടിങ്ങ് തുടങ്ങി വെറും അമ്പത്തി രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് റിലീസ് എന്ന പ്രത്യേകതയും എഗൈന്‍ കാസര്‍കോട് കാദര്‍ഭായിക്കുണ്ട്.
Labels:
ashokan,
baiju,
bijukuttan,
filim news updates,
filimnewsupdates,
innacent,
jagatheesh,
kasargod kadhar bhai,
lal meadiya,
salimkumar,
suraj venjaramoodu
ശിക്കാരി വരുന്നു
നല്ല സിനിമകള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കായി വ്യത്യസ്ത ട്രീറ്റമെന്റുമായി ഒരു കന്നട ചിത്രം ഒരുങ്ങുന്നു. മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി ആദ്യമായി കന്നടത്തിലഭിനയിക്കുന്ന 'ശിക്കാരി'യെക്കുറിച്ച് തികഞ്ഞ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരെല്ലാം.
'ഗുബ്ബച്ചികളു' എന്ന ചിത്രത്തിലൂടെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അഭയ സിംഹയാണ് മമ്മൂട്ടിയെ കന്നടത്തിലേക്കെത്തിക്കുന്നത്. യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അതീവശ്രദ്ധ കൊടുക്കുന്ന മമ്മൂട്ടിയാകട്ടെ കഥയുടെ രത്‌നച്ചുരുക്കം കേട്ടയുടന്‍ 'യെസ്' പറയുകയായിരുന്നു. മമ്മൂട്ടിയുടെ സമ്മതം കൂടിയായപ്പോള്‍ സിംഹക്ക് ഇരട്ടി സന്തോഷം.
അഭിജിത്ത് എന്ന സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റെ പ്രത്യേകത-ബാംഗഌരില്‍ നടന്ന പത്രസമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു. യുവസംവിധായകരിലാണ് സിനിമയുടെ ഭാവിയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു- യുവത്വത്തെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച നിരവധി ചിത്രങ്ങളിലഭിനയിച്ച മമ്മൂട്ടി പറയുന്നു.
പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ബിരുദധാരിയായ സിംഹ മമ്മൂട്ടി ചിത്രങ്ങളുടെ കടുത്ത ആരാധകനാണ്. ഈ ആരാധനയാണ് ഇദ്ദേഹത്തെ നായകസ്ഥാനത്തേക്ക് എത്തിച്ചതെന്ന് സിംഹ പറയുന്നു. 'കഥ പറയുമ്പോള്‍ ഭയമായിരുന്നു. പക്ഷെ രത്‌നച്ചുരുക്കം കേട്ടയുടന്‍ അദ്ദേഹത്തിന് താല്‍പ്പര്യമായി' -സിംഹ പറഞ്ഞു.
മമ്മൂട്ടിയുടെ അഭിജിത്തിന് സഹപ്രവര്‍ത്തകനായ അവിനാശ് (മോഹന്‍) ലൈബ്രറിയില്‍ നിന്ന് ഒരു നോവല്‍ നല്‍കുന്നു.നോവലില്‍ ആകൃഷ്ടനായ അഭിജിത്ത് അതിലെ കഥാപാത്രത്തെത്തേടി പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയവും സസ്‌പെന്‍സും എല്ലാം ഒത്തിണങ്ങി നില്‍ക്കുന്ന ചിത്രമാണിത്- സിംഹ പറയുന്നു.
ബാംഗഌര്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക സെറ്റിട്ടാണ് ലൈബ്രറിരംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ലൈബ്രേറിയനായി ചിത്രത്തിന്റെ കലാസംവിധായകന്‍ ദിനേശ് മാംഗഌര്‍ അഭിനയിച്ചു.
പുതുമ നിറഞ്ഞതും എന്നാല്‍ വ്യത്യസ്തവുമായ ട്രീറ്റ്‌മെന്റാണ് 'ശിക്കാരി'യുടെ പ്രത്യേകത. ഒരു സ്വപ്‌നത്തിന്റെ പ്രതീതി നിലനിര്‍ത്തിക്കൊണ്ടാണ് സിംഹ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നോവലിലെ കഥാപാത്രത്തെതേടിയുള്ള യാത്രക്കിടെ അഭിജിത്ത് പലയിടത്തും അവരെ കണ്ടുമുട്ടുന്നതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നതും രസകരമായി ചിത്രീകരിച്ചിട്ടുണ്ട്.
'ഡ്രീം സെല്ലര്‍' (സ്വപ്‌നങ്ങളുടെ മൊത്തക്കച്ചവടക്കാരന്‍) എന്ന പേരിലെത്തുന്ന കന്നടനടന്‍ ആദിത്യയാണ് മറ്റൊരു പ്രധാന കഥാപാത്രം. കഥാപാത്രത്തിന് കൃത്യമായൊരു പേരില്ലാത്ത ഇദ്ദേഹം ചിത്രത്തില്‍ അവിടവിടെ പ്രത്യക്ഷപ്പെടുന്നു. ബസ് കണ്ടക്ടറായും വഴി യാത്രക്കിടയില്‍ പലയിടത്തുമായി ഡ്രീം സെല്ലറെ അഭിജിത്ത് കണ്ടു മുട്ടുന്നു. കന്നടനടന്‍ രാജേന്ദ്രസിങ് ബാബുവിന്റെ മകനാണ് ആദിത്യ.
1945-കളില്‍ നടക്കുന്ന കഥയെ ആസ്പദമാക്കി അഭയസിംഹ തന്നെയാണ്
'ശിക്കാരി'യുടെ തിരക്കഥ എഴുതിയിരിക്കുന്നത്. നോവലില്‍ അരുണും രേണുകയും തമ്മിലുള്ള പ്രണയമാണ് കഥ. ഇത് ഇന്നത്തെ തലമുറക്ക് വേണ്ടി മാറ്റം വരുത്തിയാണ് തിരക്കഥയാക്കിയിരിക്കുന്നത്.
ഉത്തരഹള്ളി ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേകം സജ്ജമാക്കിയ സെറ്റിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് നടന്നത്. മെയ് 21-ന് നടന്ന പൂജയില്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. നടി ഭാരതി വിഷ്ണുവര്‍ധന്‍ സ്വിച്ചോണ്‍ കര്‍മം നടത്തി. മമ്മൂട്ടി ചടങ്ങില്‍ സംബന്ധിച്ചു. 'മുംഗാരു മലൈ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ ഗണേശ് ക്ലാപ്പടിച്ചു.
ഒരെ സമയം കന്നടത്തിലും മലയാളത്തിലുമായാണ് ശിക്കാരി ചിത്രീകരിക്കുന്നത്. മലയാളത്തില്‍ ഇതേ പേരില്‍ത്തന്നെ മറ്റൊരു പേരുള്ളതിനാല്‍ അനുയോജ്യമായ മറ്റൊരു പേര് തേടുകയാണ് സംവിധായകന്‍. നായികയെ തീരുമാനിച്ചിട്ടില്ല. മലയാള പതിപ്പില്‍ ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍ എന്നിവര്‍ അഭിനയിക്കും. കന്നടത്തില്‍ മോഹന്‍, ആദിത്യ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എസ് മനോജ് (എഡിറ്റിങ്), ഡോ വിക്രം (ക്യാമറ), ഹരികൃഷ്ണ( സംഗീതരചന) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തില്‍ കൈതപ്രമാണ് ഗാനരചന.
മമ്മൂട്ടിയെക്കൂടാതെ ചിത്രത്തിന് മറ്റൊരു മലയാളി ബന്ധം കൂടിയുണ്ട്. സഹസംവിധായകരായി പ്രവര്‍ത്തിക്കുന്ന രണ്ടു പേരും മലയാളികളാണ്. സന്തോഷ് കൈതപ്രവും സാഗറും.കൈതപ്രത്തിന്റെ ബന്ധു കൂടിയായ സന്തോഷ, ജയരാജിന്റെ അസിസ്റ്റന്റായി തിളക്കം, ഫോര്‍ ദി പീപ്പിള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങിന് ശേഷം 'ശിക്കാരി' സംഘം ഇപ്പോള്‍ കൊച്ചിയില്‍ രണ്ടാം ഷെഡ്യൂളിലാണ്.
http://www.mathrubhumi.com/movies/location/142638/#storycontent
Labels:
aadithya,
cinema news updates,
filim news updates,
filimnewsupdates,
jagathi sreekumar,
kaithapram,
Mammootty,
mohanlal,
s manoj,
salimkumar,
shikkari,
suraj venjaramoodu,
telungu movie
Kandahar - official Trailler
Labels:
amitabh bachan,
kandahar,
major ravi,
mohanlal,
movie kandahar
kanakombath Malayalam Movie Stills
Labels:
biju menon,
cinema news updates,
deepu,
filim news updates,
maithili,
minister Jose Thetayil,
nedumidu venu,
suraj venjaramoodu,
Vijay Krishna
Ananya to Bollywood
After her latest hits ‘Naadodigal’ and ‘Shikaar’, young actress Ananya is all set to join Bollywood.She will be starting in a film directed by Ajith, a former assistant to Ram Gopal Varma. The movie planned in Hindi and Tamil will have her as the heroine. While the Tamil Version may feature none other feature than Ilaya Thalapathi Vijay, the Hindi version may feature Madhavan or Akshaye Khanna as the hero.
Labels:
akshaye khanna,
cinema news updates,
filimnewsupdates,
madhavan,
nadodigal,
ram gopal varma,
shikkar,
vijay
Swetha Menon in Rathi Nirvedam remake
It is known news that the film ‘Rathi Nirvedam’ set the screens on fire and created a shock wave in the entire state of Kerala about 32 years ago. Now, the remake version has begun and recently, the puja was held. This is being produced by Suresh Kumar of Revathy Kalamandir and it is heard that Swetha Menon would be essaying the iconic role performed by Jayabharathi in the original. It is also heard that two boys have been shortlisted for the male lead’s role.
Labels:
cinema news updates,
filim news updates,
filimnewsupdates,
jayabharathi,
rathi nirvedham-2,
suresh kumar,
swetha menon
Arjunann Sakshi - Stills
Labels:
arnjunan saakshi,
cinema news updates,
filimnewsupdates,
prithviraj,
ranjith shankar,
s sudharsanan
Mohanlal Bollywood Movie Tez Photogallery
God's Own Superstar Mohanlal has completed first schedule of Priyan's hindi movie Tez @ UK and here are the first look photos of Mohanlal from the Tez. Bollywood movie ‘Tez’, will also features Ajay Devgun, Anil Kapoor and Thushar Kapoor.
Mohanlal will appear in the role of a police officer in the movie. Interestingly, Mohanlal played a police officer in all his previous appearances in Bollywood in movies like ‘Company’ and ‘RGV Ki Aag’.

aag,
ajay devagan,
anil kapoor,
cinema news updates,
filim news updates,
mohanlal,
police officer,
priyadarsan,
tez,
thushar kapoor
Latest Mohanlal Films Updates
- Casanova: Shoot progressing at Dubai.
- Shikkar: collected 14.4 crores from 49 days.
- Tez: Lalettan's Bollywood film with Priyadarshan, Shoot started.
- Cousins: Mohanlal-Prithviraj-Laljose team together. Shoot to start by next February.
- Kandahar: Release Date confirmed for Dec 16th.
- Christian Brothers: for Jan 14th.
- China Town: Mohanlal, Dileep, jayaram joins with Rafi Meccartin, shoot starts by December.
- Gadha: Shaji.N.Karun's next movie with Mohanlal based on famous short story "KADAL".
Labels:
casanova,
china town,
christion brothers,
cinema news updates,
cousins,
filimnewsupdates,
gadha,
kandahar,
mohanlal,
shikkar,
tez
Monday, November 29, 2010
വിജി തമ്പിയുടെ നാടോടി മന്നനില്‍ ദിലീപ്
പാപ്പി അപ്പച്ചയും കാര്യസ്ഥനും നേടിയ തരക്കേടില്ലാത്ത വിജയത്തിന് ശേഷം ജനപ്രിയ നായകന്‍ ദിലീപ് മേയര്‍ വേഷം അണിയുന്നു. വിജി തമ്പി സംവിധാനം നാടോടി മന്നനിലാണ് ദിലീപ് സിറ്റി മേയറായി അഭിനയിക്കുന്നത്.
അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന നഗരത്തിന്റെ മേയര്‍ പദവി അപ്രതീക്ഷിതമായി ചെറുപ്പക്കാരന്റെ കൈയിലെത്തുമ്പോഴുണ്ടാവുന്ന സംഭവങ്ങളാണ് നാടോടി മന്നനിലൂടെ വിജി തമ്പി പറയുന്നത്.
കൃഷ്ണ പൂജപ്പുരയാണ് ഈ ഫാമിലി കോമഡി മൂവിയുടെ തിരക്കഥ രചിയ്ക്കുന്നത്. വിഎസ് സുരേഷിന്റേതാണ് കഥ. ചിത്രം ഫിലിംസിന്റെ ബാനറില്‍ വിഎസ് സുഭാഷ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ആറ് ഗാനങ്ങളുണ്ടാവും. 2011 ജൂലൈയില്‍ ചിത്രം തിയറ്ററുകളിലെത്തും.
Labels:
210 july,
cinema news updates,
dileep,
filim news updates,
filimnewsupdates,
meyor,
nadodi mannan,
v s suresh,
viji thampi
കാര്യസ്ഥന് മമ്മൂട്ടി വക പ്രമോഷന്‍
ദിലീപിന്റെ നൂറാം ചിത്രമായ കാര്യസ്ഥന്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്, കാര്യസ്ഥനെന്ന നൂറാം ചിത്രം ദിലീപിന്റെ ഭാഗ്യമായി മാറുമെന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഇതിനിടെ ദിലീപീന് പ്രശംസ ചൊരിഞ്ഞ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും രംഗത്ത്. കഴിഞ്ഞ ദിവസം പ്രമുഖ ചാനലിലെ പരിപാടിയ്ക്കിടെയാണ് മമ്മൂട്ടി ദിലീപിനെ പ്രശംസിച്ചത്.
കരിയറിന്റെ ആദ്യകാലത്ത് താന്‍ അനുഭവിച്ച ബുദ്ധമിട്ടുകളും പിന്നീട് വര്‍ഷത്തില്‍ 20 ചിത്രങ്ങള്‍ വരെ അഭിനയിച്ചതും മമ്മൂട്ടി ഓര്‍മ്മിച്ചു.
നൂറു ചിത്രം പൂര്‍ത്തിയാക്കുകയെന്നത് എന്നെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ദിലീപ് എന്ന നടന്‍ വളരെ ഈസിയായി അതു ചെയ്തു. വളരെ വേഗത്തിലായിരുന്നു ദിലീപിന്റെ വളര്‍ച്ച. നൂറാമത്തെ ചിത്രമെന്നത് ഒരു നടനെ സംബന്ധിച്ച ചെറിയ കാര്യമല്ല- മമ്മൂട്ടി പറഞ്ഞു.
ദിലീപിന്റെ ആത്മാര്‍പ്പണവും അത്യധ്വാനവും തന്നെയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പറയാനും ദിലീപിന്റെ പ്രശംസിക്കാനും മമ്മൂട്ടി മടികാണിച്ചില്ല.
മമ്മൂട്ടിയുടെ ഉറ്റസുഹൃത്തും അദ്ദേഹത്തിന്റെ വിതരണ കമ്പനിയായ പ്ലേ ഹൗസിന്റെ മേഥാവിയുമായ ആന്റോ ജോസഫ് ആണ് ദിലീപിന്റെ കാര്യസ്ഥന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രം പുറത്തിറങ്ങുന്ന ദിവസം ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരമുള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തിയിരുന്നു. മാത്രമല്ല നടന്‍ ജയറാമിനെ വിളിച്ച് സംവിധായകന്‍ കമലിന് തന്നെ പരിചയപ്പെടുത്തിയതിനും കരിയറില്‍ ഇന്നത്തെ ഉയര്‍ച്ചയിലേയ്ക്ക് വഴി തുറന്ന് തന്നതിനും നന്ദിയും പറഞ്ഞിരുന്നു.
Labels:
cinema news updates,
dileep's 100th film,
filim news updates,
filimnewsupdates,
Karyasthan,
Mammootty,
playhouse
Sunday, November 28, 2010
Best Actor - gallery - news
Best Actor, famous fashion photographer Martin Prakkat’s first directional venture, Martin Prakkat will himself write the story of this movie which will be reshaped to suit the screen by Bipin Chandran. Sreenivasan will appear in a pivotal role in this movie which will also have Nedumudi Venu, Suraj Venjaramoodu and Salimkumar in the cast lines. Bijibal will set the music of this movie, produced by Naushad in the banner of Big screen entertainments. |
Labels:
best actor,
cinema news updates,
filim news updates,
filimnewsupdates,
Mammootty,
martin prakkat,
nedumidu venu,
salimkumar,
suraj venjaramoodu
August 15 - news - gallery
August 15, directed by Shaji Kailas is the Sequel of ‘August 1’ directed by Sibi Malayil in 1988. Mammootty staring again as Perumal (DSP), a brilliant Crime Branch Officer he fought against time to stop the looming murder attempt on the Kerala Chief Minister in the original movie.
Famous script writer S N Swami is doing the scrip for the film and M Mani is producing the film under Aroma Movie. The film is going to shoot entirely in the capital city, Thiruvananthapuram.
Famous script writer S N Swami is doing the scrip for the film and M Mani is producing the film under Aroma Movie. The film is going to shoot entirely in the capital city, Thiruvananthapuram.
Labels:
august 15,
cinema news updates,
filim news updates,
filimnewsupdates,
m mani,
Mammootty,
mathews k mathew,
s n swami,
shaji kailas
Casanova - Stills
After Udhayananu Tharam , Note book and Ividam Swargamanu, director Roshan Andrews comes with big budget mohanlal movie named “Casanovva”. The shooting is now progress in many gulf countries. In this movie Mohanlal as International businessman who wons ‘Casanova’s Eternal Spring’, an international chain of flower boutiques .Always seen in the company of the most beautiful women, he has at his beck and call a faithful array of female followers – staff, friends and former girlfriends – who will do anything for him.
Labels:
casanova,
cinema news updates,
filim news updates,
filimnewsupdates,
mathews k mathew,
mohanlal,
roshan andrews
കമല്‍ഹാസന്‍ പരസ്യത്തിനായി ചായമിടുന്നു
നടന്‍ കമലഹാസന്‍ ആദ്യമായി പരസ്യചിത്രത്തില്‍ അഭിനയിക്കുന്നു. നമ്മുടെ മറ്റു താരങ്ങളെപ്പോലെ സോപ്പ്, സോപ്പു പൊടി, മദ്യം, ജ്വല്ലറി തുടങ്ങി എന്തിനെങ്കിലും വേണ്ടി പരസ്യചിത്രത്തിലഭിനയിച്ച് പണം നേടാനാണ് കമല്‍ തുനിയുന്നതെന്നാണ് ചിന്തിച്ചുവരുന്നതെങ്കില്‍ തെറ്റി. എയ്ഡ്‌സ് ബോധവല്‍ക്കരണപരിപാടിയ്ക്കുവേണ്ടിയാണ് കമല്‍ എത്തുന്നത്.
അഞ്ചു പതിറ്റാണ്ടിലധികമായ സിനിമാജീവിതത്തിനിടെ ഒരു പരസ്യചിത്രത്തിനുവേണ്ടി പോലും 'ഉലകനായകന്‍' കമലഹാസന്‍ ചായം തേച്ചിട്ടില്ല.
തമിഴ്‌നാട് സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (ടാന്‍സാക്‌സ്)യുടെ എയ്ഡ്‌സ് ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരസ്യത്തിലാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.
പരസ്യങ്ങളില്‍നിന്നുണ്ടാകുന്ന വരുമാനം മഹത്തായകാര്യങ്ങള്‍ക്കു ഉതകുമെങ്കില്‍ അത്തരം പരസ്യങ്ങളില്‍ അഭിനയിക്കാന്‍ തയാറാണെന്നാണു കമലഹാസന്‍ പറയുന്നത്.
പ്രമുഖരായ പല നടീനടന്‍മാരും പരസ്യങ്ങളില്‍നിന്നു വരുമാനം കണ്ടെത്തിയപ്പോഴും ബ്രാന്‍ഡുകളുടെ വക്താക്കളായപ്പോഴും കമലഹാസന്‍ അകന്നുനില്‍ക്കുകയായിരുന്നു.
തനിക്കു പങ്കാളിത്തമില്ലാത്ത ഒരു ഉല്‍പന്നത്തിന്റെയും പരസ്യങ്ങളില്‍ അഭിനയിക്കുകയോ പ്രചാരം നല്‍കുകയോ വേണ്ടെന്നായിരുന്നു നയമെന്നു ടാന്‍സാക്‌സ് സംഘടിപ്പിച്ച മാധ്യമ സംവാദത്തില്‍ കമലഹാസന്‍ പറഞ്ഞു.
എയ്ഡ്‌സ് ബാധിതരായ കുട്ടികളുമായി സമയം ചെലവഴിച്ച കമലഹാസന്‍ തന്റെ അനുഭവങ്ങള്‍ എഫ്.എം. റേഡിയോയിലൂടെ പങ്കുവച്ചു. എയ്ഡ്‌സ് ബാധിതരായ കുട്ടികള്‍ക്കായുള്ള ധനശേഖരണാര്‍ഥമാണു പരിപാടി സംഘടിപ്പിച്ചത്.
പരസ്യത്തില്‍നിന്നുള്ള വരുമാനം ഈ കുട്ടികള്‍ക്കു സഹായകമാകുമെങ്കില്‍ അഭിനയിക്കാന്‍ തയാറാണ്. പ്രതിഫലമായി ലഭിക്കുന്ന പണംപോലും അവര്‍ക്കായി നല്‍കാന്‍ തയാറാണെന്നും കമലഹാസന്‍ പറഞ്ഞു.

adverticement,
aids,
cinema news updates,
filim news updates,
filimnewsupdates,
hiv,
kamal hasan,
mathews k mathew
എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഒരു ചിത്രത്തിന് വിഷയമാകുന്നു
കാലികപ്രാധാന്യമുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ വിഷയമാക്കിയ എത്രയോ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.
പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ പുകഞ്ഞുകൊണ്ടിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഒരു ചിത്രത്തിന് വിഷയമാകുന്നു.
സംവിധായകന്‍ ജയരാജാണ് മനുഷ്യരാശിയ്ക്ക് ഭീഷണിയാകുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ അധികരിച്ച സിനിമയെടുക്കുന്നത്.
ജയറാമാണ് ചിത്രത്തിലെ നായകന്‍. പകര്‍ന്നാട്ടമെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയരാജിന്റെ ഭാര്യയും വസ്ത്രാലങ്കാരവിദഗ്ധയുമായ സബിതാ ജയരാജാണ് ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തുന്നത്. നായികയെന്ന നിലയില്‍ സബിതയുടെ ആദ്യ ചിത്രമാണ് ഇത്.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെ പ്രതികരിക്കുന്ന ചിത്രത്തില്‍ സാമൂഹ്യതിന്‍മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന തോമസ് എന്ന രാഷ്ട്രീയക്കാരനായാണ് ജയറാം അഭിനയിക്കുന്നത്.
സി പി ഉദയഭാനു തിരക്കഥ രചിക്കുന്ന പകര്‍ന്നാട്ടം എന്‍ഡോസാള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസമാണ് പ്രധാനമായും വിഷയമാക്കുന്നത്.
ജയരാജിന്റെ മുപ്പത്തിനാലാമത്തെ ചിത്രമാണിത്. സന്ദേശം, പൌരന്‍, സമസ്തകേരളം പി ഒ തുടങ്ങിയ സിനിമകളിലാണ് ജയറാം രാഷ്ട്രീയക്കാരനായി മുമ്പ് അഭിനയിച്ചിട്ടുള്ളത്.പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ പുകഞ്ഞുകൊണ്ടിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഒരു ചിത്രത്തിന് വിഷയമാകുന്നു.
സംവിധായകന്‍ ജയരാജാണ് മനുഷ്യരാശിയ്ക്ക് ഭീഷണിയാകുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ അധികരിച്ച സിനിമയെടുക്കുന്നത്.
ജയറാമാണ് ചിത്രത്തിലെ നായകന്‍. പകര്‍ന്നാട്ടമെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയരാജിന്റെ ഭാര്യയും വസ്ത്രാലങ്കാരവിദഗ്ധയുമായ സബിതാ ജയരാജാണ് ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തുന്നത്. നായികയെന്ന നിലയില്‍ സബിതയുടെ ആദ്യ ചിത്രമാണ് ഇത്.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെ പ്രതികരിക്കുന്ന ചിത്രത്തില്‍ സാമൂഹ്യതിന്‍മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന തോമസ് എന്ന രാഷ്ട്രീയക്കാരനായാണ് ജയറാം അഭിനയിക്കുന്നത്.
സി പി ഉദയഭാനു തിരക്കഥ രചിക്കുന്ന പകര്‍ന്നാട്ടം എന്‍ഡോസാള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസമാണ് പ്രധാനമായും വിഷയമാക്കുന്നത്.
Labels:
c p udhayabhanu,
cinema news updates,
endosalfan,
filim news updates,
filimnewsupdates,
jayaraj,
jayaram,
samastha kearalam p o,
sandhesam,
sibitha
Friday, November 26, 2010
Kandahar Stills
Labels:
amitabh bachan,
cinema news updates,
filim news updates,
kandahar,
major ravi,
mohanlal,
movie kandahar,
sunil nair
പ്രിയന്‍- ലാല്‍ ടീം വീണ്ടും
ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം വീണ്ടുമൊരു മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രത്തിന് അരങ്ങൊരുങ്ങുന്നു. മലയാളത്തില്‍ ഇനിയൊരു ചിത്രമെടുക്കുന്നുണ്ടെങ്കില്‍ അതു സീരിയസ് ചിത്രമായിരിക്കും എന്നു മുന്‍പ് പ്രിയന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പുന:സമാഗമത്തിലും ഇരുവരും ഹാസ്യ ചിത്രമായിരിക്കും ഒരുക്കുന്നതെന്നാണ് സൂചന. മാര്‍ച്ചില്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പ്രിയന്‍ കടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ചിത്രം, കിലുക്കം, വന്ദനം, മിന്നാരം തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഗാനത്തില്‍പ്പെടുത്താവുന്ന ഒരു ചിത്രമായിരിക്കും പുതിയതെന്നാണ് സൂചനകള്‍. സെവന്‍ ആര്‍ട്‌സ് വിജയകുമാറാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. പ്രിയദര്‍ശന്‍ തന്നെയാണ് കഥയും തിരക്കഥയും രചിക്കുന്നത്.
2004-ല്‍ ദിലീപിനെ നായകനാക്കി വെട്ടം എന്ന ചിത്രമാണ് പ്രിയന്‍ അവസാനമായി മലയാളത്തില്‍ ഒരുക്കിയത്. 2003 ല്‍ പുറത്തിറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴം ആയിരുന്നു മോഹന്‍ലാലും പ്രിയനും ഒന്നിച്ച അവസാന ചിത്രം. താന്‍ ഒടുവില്‍ ചെയ്‌ത രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടതോടെ പ്രിയന്‍
ഹിന്ദിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. താന്‍ ഇനി മലയാളത്തില്‍ കോമഡി ചിത്രം ചെയ്യില്ലെന്നും ചെയ്‌താല്‍ അത് സീരിയസ് സബ്‌ജക്‌ട് ആയിരിക്കുമെന്നും അന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
എന്നാല്‍ മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നത് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ പഴയകാല സിനിമകളുടെ ഗണത്തില്‍പ്പെടുന്ന ചിത്രമാണെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ ഹാസ്യചിത്രം ഒരുക്കുന്നത്. ഹിന്ദിയില്‍ താന്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് പ്രിയന്‍ ഇപ്പോള്‍. ഇപ്പോള്‍ ചിത്രീകരണം നടന്നുവരുന്ന ഹിന്ദി ചിത്രമായ തേസില്‍ ഒരു പ്രധാന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ചിത്രീകരണം ജനുവരിയില്‍ അവസാനിക്കും.

kilichundan maambazham,
mohanlal,
priyadarsan,
priyadarsan with mohanlal,
sever arts filims,
vettam
Manmadan Ambu Songs..
Labels:
cinema news updates,
filim news updates,
filimnewsupdates,
kamal hasan,
manmadan ambu,
mp3,
thrisha
Wednesday, November 24, 2010
മോഹന്‍ലാലിനുള്ളില്‍ മറ്റൊരു ലാലുണ്ട്: ജഗദീഷ്
ലോകം ഇപ്പോള്‍ കാണുന്ന മോഹന്‍ലാല്‍ എന്ന വ്യക്തിക്കുള്ളില്‍ മറ്റൊരു ലാലുണ്ടെന്ന് നടന്‍ ജഗദീഷ്. ഒരു പ്രമുഖ മലയാള വാരികയിലെഴുതിയ ‘മോഹന്‍ലാലിനെക്കുറിച്ചുള്ള കുറിപ്പി’ലാണ് ജഗദീഷ് ഇങ്ങനെ പറയുന്നത്. പ്രേക്ഷകര്‍ വെള്ളിത്തിരയില്‍ കാണുന്ന ലാലിനുള്ളില്‍ തികച്ചും വ്യത്യസ്തനായ മറ്റൊരു ലാലുണ്ടെന്ന് ജഗദീഷ് വ്യക്തമാക്കുന്നു.
തമാശകള്‍ പറയുകയും ലാളിത്യത്തോടെ പെരുമാറുകയും ചെയ്യുന്ന ലാലിന്‍റെ ആത്മീയമായ മുഖത്തെക്കുറിച്ചാണ് ജഗദീഷ് വ്യക്തമാക്കിയത്. അന്ധവിശ്വാസമെന്ന് നമ്മള്‍ കരുതുന്ന പല കാര്യങ്ങളും ലാലിന് അങ്ങനെയല്ലെന്ന് ജഗദീഷ് പറയുന്നു. ഉദാഹരണത്തിന് യക്ഷി - ഗന്ധര്‍വന്‍മാരെയെടുക്കാം. അവയുടെ രൂപാന്തരീകരണം മുതലുള്ള കാര്യങ്ങള്‍ ലാല്‍ വിസ്തരിക്കും. ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ ആത്മാവ് അലഞ്ഞുതിരിയുന്ന വഴികളും അതിന്‍റെ കാരണങ്ങളും ലാല്‍ വ്യക്തമായി പറഞ്ഞുതരും. ഇതു സംബന്ധിച്ച പുസ്തകങ്ങളെല്ലാം ലാലിന്‍റെ ശേഖരത്തിലുണ്ട് - ജഗദീഷ് പറയുന്നു.
ആത്മീയതയും അതീന്ദ്രിയതയും വേദവും മന്ത്രവുമെല്ലാം ഒരു ഋഷിവര്യന്‍റെ അവധാനതയോടെ മോഹന്‍ലാലിന്‍റെ നാവില്‍ നിന്ന് ഉതിര്‍ന്ന് വീഴും. അറിവുകള്‍ ആത്മസംസ്കരണത്തിനും ആന്തരികമായ ആനന്ദത്തിനുമുള്ളതാണെന്നാണ് ലാലിന്‍റെ മതം.
ഓഷോ രജനീഷിനെക്കുറിച്ച് ഇത്രമേല്‍ വായിക്കുകയും അറിയുകയും ചെയ്ത മറ്റൊരു മലയാളി കാണുമോ എന്ന് സംശയമാണ്. മോഹന്‍ലാലിലൂടെ ഓഷോയ്ക്ക് ഒരു പുനര്‍വായന നടക്കുന്നുണ്ട്. ഓഷോയ്ക്ക് ലാലിനെപ്പോലൊരു ബ്രാന്‍ഡ് അംബാസഡര്‍ ഉണ്ടാവുക എന്നത് ചര്‍ച്ച ചെയ്യപ്പേടേണ്ട കാര്യമാണ്. നാളെയൊരിക്കല്‍ വേദഭൂമികളിലൂടെ ലാല്‍ തനിയെ സഞ്ചരിക്കുന്നു എന്ന് കേട്ടാലും ഹിമാലയ ശൃംഗങ്ങളില്‍ തപസ്സിരിക്കുന്നു എന്ന് കേട്ടാലും ഞാന്‍ ഞെട്ടില്ല. തന്‍റെ ഉപബോധമനസ്സുകൊണ്ട് അത്തരം സഞ്ചാരങ്ങള്‍ ലാല്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത് - ജഗദീഷ് പറയുന്നു.

a diffrent lal,
cinema news updates,
filim news updates,
filimnewsupdates,
jagatheesh,
mohanlal,
osho
മോഹന്‍ലാലിന്‍റെ വഴിയേ പൃഥ്വിരാജ്
ഷാജി കൈലാസ് - എസ് എന്‍ സ്വാമി ടീം നാടുവാഴികള്‍ ആരംഭിക്കുകയാണ്. മോഹന്‍ലാലിനു പകരം പൃഥ്വിരാജാണ് പുതിയ നാടുവാഴികളില്‍ ‘അര്‍ജുന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പഴയ നാടുവാഴികള്‍ റീമേക്ക് ചെയ്യാന്‍ താന്‍ മോഹന്‍ലാലിനോട് അനുവാദം ചോദിച്ചതായി എസ് എന്‍ സ്വാമി ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
“മോഹന്‍ലാലിനോടും ജോഷിയോടും സെവന്‍ ആര്‍ട്സ് വിജയകുമാറിനോടും അനുവാദം വാങ്ങിയിട്ടാണ് നാടുവാഴികള്‍ റീമേക്ക് ചെയ്യുന്നത്. കഥയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ സ്ക്രീന്‍പ്ലേയില്‍ പൃഥ്വിരാജിന് യോജിക്കുന്ന രീതിയില്‍ മാറ്റിയിട്ടുണ്ട്” - സ്വാമി പറഞ്ഞു.
1989ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി മെഗാഹിറ്റായി മാറിയ ചിത്രമാണ് ‘നാടുവാഴികള്‍’. റീമേക്ക് ചിത്രത്തില്‍ അതിഥിതാരമായിപ്പോലും മോഹന്‍ലാല്‍ എത്തില്ലെന്നാണ് സൂചന. നാടുവാഴികളിലെ താരങ്ങളായ മധു, ദേവന്‍, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ബാബു നമ്പൂതിരി തുടങ്ങിയവര്‍ റീമേക്കിലും അണിനിരക്കും. എന്നാല്‍ തിലകനെ ഒഴിവാക്കാനാണ് സാധ്യത. ആ ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ..’ റീമിക്സ് ചെയ്ത് ഉപയോഗിക്കാനും ആലോചനയുണ്ട്.
മാളവിക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. മലയാളത്തിലെ ഒരു പ്രമുഖ നായിക ഈ ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികയാകുമെന്നറിയുന്നു. ജൂലൈ 14ന് ചിത്രത്തിന്‍റെ പൂജ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്നു. ഓഗസ്റ്റിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. സിയോണ്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫാക്ടറിയാണ് നാടുവാഴികള്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

arjun,
babu namboothiri,
hindi remake,
jagathi sreekumar,
joshi,
K M Madhusoodhanan,
maniyan pilla raju,
mohanlal,
naaduvaazhikal,
pridhviraj,
s n swami,
shaji kailas,
thilakan
രജനിക്കും കമലിനുമൊപ്പം അഭിനയിക്കില്ല: വിക്രം
രജനീകാന്തിനും കമലഹാസനുമൊപ്പം താന്‍ അഭിനയിക്കില്ലെന്ന് ചിയാന്‍ വിക്രം. അവരുടെ സിനിമകളില്‍ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതിനാലാണ് ഈ തീരുമാനമെന്നും വിക്രം പറയുന്നു. ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിക്രമിന്‍റെ ഈ വെളിപ്പെടുത്തല്‍.
“രജനീകാന്തിനും കമലഹാസനുമൊപ്പം ഞാന്‍ സിനിമകളില്‍ അഭിനയിക്കില്ല. അവരുടെ ചിത്രങ്ങളില്‍ എനിക്ക് ലഭിക്കാവുന്ന പ്രാധാന്യത്തേക്കുറിച്ച് ഞാന്‍ ബോധവാനാണ്. ഒന്നുകില്‍ ഒരു അതിഥിവേഷം, അല്ലെങ്കില്‍ കഥയില്‍ വഴിത്തിരിവാകുന്ന ഒരു കഥാപാത്രം. അങ്ങനെയൊരു കഥാപാത്രമാകാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ നായകനായ പിതാമഹനില്‍ സൂര്യ അഭിനയിച്ച വേഷം കമലഹാസന്‍ ചെയ്യാന്‍ തയ്യാറാകുമോ?” വിക്രം ചോദിക്കുന്നു.
സിനിമ തന്‍റെ ശ്വാസമാണെന്നും എന്നും സിനിമയോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും വിക്രം പറയുന്നു. എന്തായാലും കമലിനും രജനിക്കുമൊപ്പം അഭിനയിക്കില്ലെന്ന വിക്രമിന്‍റെ തുറന്നുപറച്ചില്‍ കോടമ്പാക്കത്ത് ചര്‍ച്ചാവിഷയമായിട്ടുണ്ട്.
പത്തുവര്‍ഷത്തിലധികം മലയാളം, തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിക്രം ‘സേതു’ എന്ന സിനിമ ഹിറ്റായതോടെയാണ് സ്റ്റാറായി മാറിയത്. പിന്നീട് ജെമിനി, ദൂള്‍, പിതാമഹന്‍, അന്ന്യന്‍, രാവണന്‍ തുടങ്ങി ഒട്ടേറെ വമ്പന്‍ ചിത്രങ്ങള്‍ വിക്രമിന്‍റേതായി പുറത്തുവന്നു.
Labels:
chiyan vikram,
Cinema,
cinema news updates,
filim news updates,
filimnewsupdates,
Film News,
Film Stars,
kamal hasan,
rajanikanth,
vikram
ബോഡിഗാര്‍ഡിന്‍റെ തമിഴ് പതിപ്പിന് സ്റ്റേ!
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദിലീപ് ചിത്രം ബോഡിഗാര്‍ഡിന്‍റെ തമിഴ് പതിപ്പായ ‘കാവലന്‍’ റിലീസ് ചെയ്യുന്നത് കോടതി സ്റ്റേ ചെയ്തു. അടുത്ത ഒന്നര മാസത്തേക്കാണ് സ്റ്റേ. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഈ തിരിച്ചടി. മലയാള സംവിധായകന്‍ സിദ്ദിഖ് ഒരുക്കുന്ന കാവലനില്‍ വിജയ് - അസിന്‍ ജോഡി വീണ്ടും ഒന്നിക്കുകയാണ്.
സിംഗപ്പൂരിലെ തന്ത്ര ഐ എന്‍ സി പ്രൊപ്രൈറ്ററായ ശരവണന്‍റെ ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി ‘കാവലന്‍’ സ്റ്റേ ചെയ്തിരിക്കുന്നത്. കാവലന്‍റെ നിര്‍മ്മാതാവായ രൊമേഷ് കുമാറിനെതിരെയാണ് ശരവണന്‍ ഹര്‍ജി നല്‍കിയത്.
കാവലന്‍റെ ഓവര്‍സീസ് റൈറ്റ് രൊമേഷ് കുമാര്‍ തനിക്ക് അഞ്ചുകോടി രൂപയ്ക്ക് നല്‍കിയിരുന്നെന്നും ഒന്നരക്കോടി രൂപ അഡ്വാന്‍സായി രൊമേഷിന് കൈമാറിയതായും ശരവണന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. എന്നാല്‍ അതിനുശേഷം, ഓവര്‍സീസ് റൈറ്റ് സിനിമാ പാരഡൈസിന് രൊമേഷ് കുമാര്‍ വില്‍ക്കുകയാണുണ്ടായതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
തനിക്ക് അവകാശം നിലനില്‍ക്കെ എങ്ങനെ മറ്റൊരു കമ്പനിക്ക് അവകാശം വില്‍ക്കും എന്ന് ആരാഞ്ഞപ്പോള്‍ രൊമേഷ് കുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ശരവണന്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച കോടതി കാവലന്‍റെ റിലീസ് ഒന്നര മാസത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു
Labels:
asin,
body guard,
Cinema,
cinema news updates,
december release,
dileep,
filim news updates,
filimnewsupdates,
Film News,
kavalan,
kavalan tamil movie,
sidhiq,
vijay,
vijay asin
Saturday, November 20, 2010
Cinema News Updates: അന്‍വര്‍ നവംബര്‍ 19ന് കോളിവുഡില്‍
Cinema News Updates: അന്‍വര്‍ നവംബര്‍ 19ന് കോളിവുഡില്‍: "പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ഹിറ്റ് അന്‍വറിന്റെ തമിഴ് ഡബ്ബ് നവംബര്‍ 19ന് തിയറ്ററുകളിലെത്തും. കോളിവുഡിലെ പ്രമുഖ താരങ്ങളായ മംമ്ത, പ്രകാശ് ര..."
അന്‍വര്‍ നവംബര്‍ 19ന് കോളിവുഡില്‍
പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ഹിറ്റ് അന്‍വറിന്റെ തമിഴ് ഡബ്ബ് നവംബര്‍ 19ന് തിയറ്ററുകളിലെത്തും. കോളിവുഡിലെ പ്രമുഖ താരങ്ങളായ മംമ്ത, പ്രകാശ് രാജ് എന്നിവരും അണിനിരക്കുന്ന ചിത്രം തമിഴ്‌നാട്ടിലും വിജയം കൊയ്യുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
മൊഴി പോലുള്ള വമ്പന്‍ ഹിറ്റുകള്‍ അവിടെ ലഭിച്ചിട്ടുള്ള പൃഥ്വിയുടെ ഏറ്റവുമവസാനത്തെ തമിഴ് ചിത്രം രാവണനായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ കേരളത്തില്‍ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു. മംമ്തയും പൃഥ്വിയും പാടിയഭിനയിച്ചിരിയ്ക്കുന്ന സിനിമയിലെ എല്ലാ ഗാനങ്ങളും മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു.
കടപ്പാട് one india.com
Labels:
amal neeradh,
anwar,
cinema news updates,
filim news updates,
filimnewsupdates,
kollywood,
mamtha,
mathews k mathew,
prakashraj,
pridhviraj,
ravanan
Subscribe to:
Posts (Atom)