ദിലീപിന്റെ നൂറാം ചിത്രമായ കാര്യസ്ഥന്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്, കാര്യസ്ഥനെന്ന നൂറാം ചിത്രം ദിലീപിന്റെ ഭാഗ്യമായി മാറുമെന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഇതിനിടെ ദിലീപീന് പ്രശംസ ചൊരിഞ്ഞ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും രംഗത്ത്. കഴിഞ്ഞ ദിവസം പ്രമുഖ ചാനലിലെ പരിപാടിയ്ക്കിടെയാണ് മമ്മൂട്ടി ദിലീപിനെ പ്രശംസിച്ചത്.
കരിയറിന്റെ ആദ്യകാലത്ത് താന്‍ അനുഭവിച്ച ബുദ്ധമിട്ടുകളും പിന്നീട് വര്‍ഷത്തില്‍ 20 ചിത്രങ്ങള്‍ വരെ അഭിനയിച്ചതും മമ്മൂട്ടി ഓര്‍മ്മിച്ചു.
നൂറു ചിത്രം പൂര്‍ത്തിയാക്കുകയെന്നത് എന്നെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ദിലീപ് എന്ന നടന്‍ വളരെ ഈസിയായി അതു ചെയ്തു. വളരെ വേഗത്തിലായിരുന്നു ദിലീപിന്റെ വളര്‍ച്ച. നൂറാമത്തെ ചിത്രമെന്നത് ഒരു നടനെ സംബന്ധിച്ച ചെറിയ കാര്യമല്ല- മമ്മൂട്ടി പറഞ്ഞു.
ദിലീപിന്റെ ആത്മാര്‍പ്പണവും അത്യധ്വാനവും തന്നെയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പറയാനും ദിലീപിന്റെ പ്രശംസിക്കാനും മമ്മൂട്ടി മടികാണിച്ചില്ല.
മമ്മൂട്ടിയുടെ ഉറ്റസുഹൃത്തും അദ്ദേഹത്തിന്റെ വിതരണ കമ്പനിയായ പ്ലേ ഹൗസിന്റെ മേഥാവിയുമായ ആന്റോ ജോസഫ് ആണ് ദിലീപിന്റെ കാര്യസ്ഥന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രം പുറത്തിറങ്ങുന്ന ദിവസം ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരമുള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തിയിരുന്നു. മാത്രമല്ല നടന്‍ ജയറാമിനെ വിളിച്ച് സംവിധായകന്‍ കമലിന് തന്നെ പരിചയപ്പെടുത്തിയതിനും കരിയറില്‍ ഇന്നത്തെ ഉയര്‍ച്ചയിലേയ്ക്ക് വഴി തുറന്ന് തന്നതിനും നന്ദിയും പറഞ്ഞിരുന്നു.