Monday, November 29, 2010

വിജി തമ്പിയുടെ നാടോടി മന്നനില്‍ ദിലീപ്



പാപ്പി അപ്പച്ചയും കാര്യസ്ഥനും നേടിയ തരക്കേടില്ലാത്ത വിജയത്തിന് ശേഷം ജനപ്രിയ നായകന്‍ ദിലീപ് മേയര്‍ വേഷം അണിയുന്നു. വിജി തമ്പി സംവിധാനം നാടോടി മന്നനിലാണ് ദിലീപ് സിറ്റി മേയറായി അഭിനയിക്കുന്നത്.

അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന നഗരത്തിന്റെ മേയര്‍ പദവി അപ്രതീക്ഷിതമായി ചെറുപ്പക്കാരന്റെ കൈയിലെത്തുമ്പോഴുണ്ടാവുന്ന സംഭവങ്ങളാണ് നാടോടി മന്നനിലൂടെ വിജി തമ്പി പറയുന്നത്.

കൃഷ്ണ പൂജപ്പുരയാണ് ഈ ഫാമിലി കോമഡി മൂവിയുടെ തിരക്കഥ രചിയ്ക്കുന്നത്. വിഎസ് സുരേഷിന്റേതാണ് കഥ. ചിത്രം ഫിലിംസിന്റെ ബാനറില്‍ വിഎസ് സുഭാഷ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ആറ് ഗാനങ്ങളുണ്ടാവും. 2011 ജൂലൈയില്‍ ചിത്രം തിയറ്ററുകളിലെത്തും.