Wednesday, April 27, 2011

Pridhviraj Marriage

prithviraj marriage

prithviraj marriage

prithviraj marriage

prithviraj marriage

prithviraj marriage

prithviraj marriage

prithviraj marriage

prithviraj marriage

കമലഹാസന്‍ ‘ട്രാഫിക്’ ഉടന്‍ തുടങ്ങിയേക്കും



‘മന്‍‌മദന്‍ അമ്പ്’ ഒരു പരാജയ ചിത്രമായിരുന്നു. കമലഹാസന്‍ അത് പ്രതീക്ഷിച്ചതല്ല. അതുകൊണ്ടുതന്നെ കമലിന് ഒരു വിജയം അനിവാര്യമായിരിക്കുകയാണ്. കമലഹാസന്‍റെ അടുത്ത ചിത്രം ചെയ്യാനിരുന്നത് ശെല്‍‌വരാഘവനാണ്. ‘വിശ്വരൂപം’ എന്ന് പേരിട്ട ആ സിനിമ പക്ഷേ, ഉടന്‍ നടക്കില്ലെന്നാണ് സൂചന. വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കേണ്ട വിശ്വരൂപത്തിന് വിസാ നിയമങ്ങളാണ് തടസം നില്‍ക്കുന്നത്.

എന്തായാലും വിശ്വരൂപത്തിന് മുമ്പ് ഒരു സിനിമ ചെയ്യാമെന്നാണ് കമലഹാസന്‍ കരുതുന്നത്. അദ്ദേഹത്തിന്‍റെ മനസില്‍ ഒരു സിനിമയുണ്ട് - മലയാളത്തിലെ ട്രെന്‍ഡ് സെറ്ററായ ‘ട്രാഫിക്’. രാജേഷ് പിള്ള സംവിധാനം ചെയ്ത ആ സിനിമ റീമേക്ക് ചെയ്യുക എന്നതാണ് പദ്ധതി. രാജേഷ് പിള്ള തന്നെ ചിത്രം സംവിധാനം ചെയ്യും.

കമലഹാസനുവേണ്ടി ഈ സിനിമയുടെ പ്രത്യേക ഷോ നടന്നിരുന്നു. ചിത്രം കണ്ടതിന് ശേഷം ‘ട്രാഫിക്’ തമിഴിലേക്ക് എടുക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ട്രാഫിക്കില്‍ റഹ്‌മാന്‍ അവതരിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ ഈ സിനിമ എപ്പോള്‍ തുടങ്ങണം എന്നതിനെ കുറിച്ച് വ്യക്തമായ ഒരു നിര്‍ദ്ദേശം രാജേഷ് പിള്ളയ്ക്ക് കമല്‍ നല്‍കിയിരുന്നില്ല. വിശ്വരൂപം വൈകിയതോടെ ‘ട്രാഫിക്’ ഉടന്‍ തുടങ്ങാനുള്ള ഒരു നീക്കം കമലിന്‍റെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടുള്ളതായാണ് സൂചന.

അതേസമയം, ട്രാഫിക്കിന്‍റെ ഹിന്ദി റീമേക്കിന്‍റെ ജോലികള്‍ രാജേഷ് പിള്ള ഊര്‍ജ്ജിതമാക്കി. താരനിര്‍ണയം നടന്നുവരുന്നു.

ജോഷിയുടെ തെലുങ്ക് ചിത്രം ‘എ ടി എം’ - പൃഥ്വി നായകന്‍



ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് വീണ്ടും തെലുങ്കില്‍. ‘എ ടി എം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നരേന്‍, ഭാവന, ബിജുമേനോന്‍, ജയസൂര്യ, സം‌വൃത എന്നിവരും താരങ്ങളാണ്. ജോഷിയാണ് സംവിധാനം. ഇത്രയും പറഞ്ഞിട്ടും സംഗതി പിടികിട്ടിയില്ല എന്നാണോ? അതേ, ‘റോബിന്‍‌ഹുഡ്’ എന്ന മലയാളം ഹിറ്റിന്‍റെ തെലുങ്ക് ഡബ്ബ് പതിപ്പിന്‍റെ കാര്യമാണ് പറഞ്ഞുവരുന്നത്.

2009ല്‍ പുറത്തിറങ്ങിയ റോബിന്‍‌ഹുഡ് ഇനിഷ്യല്‍ കളക്ഷന്‍റെ പിന്‍‌ബലത്തില്‍ ഹിറ്റായ ചിത്രമാണ്. മെഗാഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശരാശരി വിജയത്തില്‍ ഒതുങ്ങുകയായിരുന്നു. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എ ടി എം കൌണ്ടറുകള്‍ കൊള്ളയടിക്കുന്ന വെങ്കിടേഷ് എന്ന ഫിസിക്സ് അധ്യാപകനായാണ് ചിത്രത്തില്‍ പൃഥ്വിരാജ് വേഷമിട്ടത്. സച്ചി - സേതു ടീമായിരുന്നു തിരക്കഥ.

തിരക്കഥയിലെ പാളിച്ചകള്‍ കൊണ്ടാണ് ഈ സിനിമയ്ക്ക് വലിയ വിജയം കൈവരിക്കാനാകാതെ പോയത്. മലയാളത്തില്‍ മെഗാവിജയം നേടിയില്ലെങ്കിലും ഈ സിനിമയ്ക്ക് തെലുങ്കില്‍ വിജയസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. മേയ് രണ്ടാം വാരം ‘എ ടി എം’ പ്രദര്‍ശനത്തിനെത്തും.

ആഡ് സൊല്യൂഷന്‍റെ ബാനറില്‍ എം വി ഡി രമാകാന്താണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പൃഥ്വിയുടെ ആദ്യ തെലുങ്ക് ചിത്രമായ പൊലീസ് പൊലീസ് ഒരു ഹിറ്റ് സിനിമയായിരുന്നു. പൃഥ്വി അഭിനയിച്ച പല തമിഴ് ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എന്തായാലും ഈ എ ടി എം കള്ളന്‍ തെലുങ്കില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്ലസ് ടു പരീക്ഷയെഴുതാന്‍ കാവ്യയും




ഓപ്പണ്‍ സ്‌കൂള്‍ വഴിയുള്ള പ്ലസ് ടു പരീക്ഷയെഴുതാനെത്തിയ വി.ഐ.പിയെക്കണ്ട് പരീക്ഷയെഴുതാന്‍ വന്ന കുട്ടികളൊന്നു ഞെട്ടി. ഏതോ ഷൂട്ടിംങ്ങോ മറ്റോ ഉണ്ടെന്നാണ് പിള്ളേരൊക്കെ ആദ്യം കരുതുന്നത്. എന്നാല്‍ കാവ്യ പരീക്ഷഹാളിലേക്ക് കയറിയപ്പോള്‍ കുട്ടികള്‍ക്ക് കാര്യം പിടികിട്ടി. തങ്ങളെപ്പോലെ കാവ്യയും പരീക്ഷയ്ക്ക് വന്നിരിക്കുകയാണെന്ന്.

കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ഓപ്പണിംഗ് സ്‌കൂളിംഗ് വഴിയുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷ കാവ്യ എഴുതുന്നത് എടത്തല അല്‍ അമീന്‍ ഇന്റര്‍നാഷണല്‍ പബ്ലിക്ക് സ്‌കൂളിലാണ്.

അച്ഛനൊപ്പം സ്‌കൂളില്‍ പരീക്ഷക്ക് അര മണിക്കൂര്‍ മുന്‍പേ എത്തിയ കാവ്യ കാറില്‍ നിന്നും ഹാളില്‍ കയറിയത് പരീക്ഷക്ക് ഏതാനും നിമിഷം മുമ്പാണ്. കാറിലിരുന്ന് പാഠങ്ങള്‍ അവസാനമൊന്ന് ഓടിച്ചുനോക്കി. പ്രിയനായിക തൊട്ടടുത്തിരുന്ന് പരീക്ഷയെഴുതുന്നത് കണ്ട് മറ്റു വിദ്യാര്‍ഥികളുടെ ശ്രദ്ധ മുഴുവന്‍ പാളിയെങ്കിലും കാവ്യ ലേശം ഗൗരവത്തില്‍ തന്നെ പരീക്ഷ പൂര്‍ത്തിയാക്കി. ഉടനെ കാറില്‍ കയറി പോവുകയും ചെയ്തു .മെയ് 2നാണ് പരീക്ഷ അവസാനിക്കുക .

പത്ത് വര്‍ഷമായി മോളിവുഡില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന കാവ്യയ്ക്ക് സിനിമയ്ക്കുവേണ്ടി പഠനം പാതിവഴിയിലാക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരക്കുകള്‍ക്കിടയിലും പഠിക്കാന്‍ സമയം കണ്ടെത്താമെന്ന ഉറച്ച വിശ്വാസമുണ്ട് നടിക്ക്. പ്ലസ് ടു കടമ്പ കടന്നാല്‍ ഉപരിപഠനവും നടിയുടെ മനസിലുണ്ട്.

വിലക്കിന്‍റെ കാലം കഴിഞ്ഞു, തിലകന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം



മലയാള സിനിമയില്‍ വിലക്കിന്‍റെ കാലം അവസാനിക്കുകയാണ്. നടന്‍ തിലകന്‍ പൂര്‍വാധികം ശക്തിയോടെ മലയാള സിനിമയില്‍ സജീവമാകുന്നു. തിലകനെതിരായ വിലക്ക് ഫെഫ്ക പിന്‍‌വലിച്ചതോടെ തിലകന്‍റെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നില്‍ക്കുന്നു.

മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് തിലകന്‍ തിരിച്ചെത്തുന്നത് ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ്. മോഹന്‍ലാല്‍ നായകനാകുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ തിലകന്‍ അവതരിപ്പിക്കും എന്നാണ് സൂചന. മേയ് അവസാനമാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന.

‘എന്‍റെ ചിത്രത്തില്‍ തിലകന്‍ ചേട്ടന് യോജിക്കുന്ന ഒരു വേഷമുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തെ സഹകരിപ്പിക്കും” - എന്ന് തിലകനെതിരെ വിലക്കുവന്ന സമയത്തുതന്നെ സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തില്‍ തിലകന്‍ അഭിനയിക്കുന്ന കാര്യം ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

ഷീലയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരം. മനസ്സിനക്കരെയ്ക്ക് ശേഷം സത്യന്‍ ചിത്രത്തില്‍ വീണ്ടും ഷീല എത്തുകയാണ്. പത്മപ്രിയ, ബിജുമേനോന്‍, ഇന്നസെന്‍റ്, മാമുക്കോയ, കെ പി എ സി ലളിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇളയരാജ സംഗീതം നല്‍കുന്ന സിനിമ നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസ്.

കിരീടം, ചെങ്കോല്‍, സ്ഫടികം, കിലുക്കം, നരസിംഹം, മിന്നാരം, ഇവിടം സ്വര്‍ഗമാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ - തിലകന്‍ കോമ്പിനേഷന്‍ മലയാളികള്‍ ആസ്വദിച്ചു. വീണ്ടും ലാലും തിലകനും ഒന്നിക്കുമ്പോള്‍ അഭിനയലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കന്‍‌മാരുടെ പ്രകടനത്തിനാവും ഏവരും സാക്‍ഷ്യം വഹിക്കുക.

Friday, April 8, 2011

വിക്രം ഇനി പതിനെട്ടുകാരന്‍!



തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം പരീക്ഷണങ്ങളോട് എന്നും താല്‍പ്പര്യമുള്ള വ്യക്തിയാണ്. തന്‍റെ സിനിമകള്‍ക്ക് എന്തെങ്കിലും പ്രത്യേകതകളുണ്ടാകണമെന്നും അത് തന്‍റെ തന്നെ പഴയ സിനിമകളില്‍ നിന്ന് വേറിട്ട് നില്‍ക്കണമെന്നുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പുതിയ ചിത്രമായ ‘ദൈവ തിരുമകന്‍’ പുതിയ ഒരു വിക്രത്തെ നമുക്ക് കാട്ടിത്തരും. മദ്രാസപ്പട്ടണം ഫെയിം വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കുറച്ചുരംഗങ്ങളില്‍ വിക്രം പതിനെട്ടുകാരനായി അഭിനയിക്കുന്നു.

ഇതിനായി കഠിനമായ പരിശ്രമത്തിലാണ് വിജയ്. ആഹാരരീതികളില്‍ മാറ്റം വരുത്തി തന്‍റെ ശരീരഭാരം പത്തുകിലോയിലധികം കുറയ്ക്കാനാണ് വിക്രം ഒരുങ്ങുന്നത്. ജിമ്മില്‍ തന്‍റെ വര്‍ക്കൌട്ട് സമയം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് താരം.

ദൈവ തിരുമകന്‍ ഒരു ഇമോഷണല്‍ സ്റ്റോറിയാണ്. ഒരു അച്ഛനും മകളും തമ്മിലുള്ള ഹൃദയബന്ധമാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ‘ഐ ആം സാം’ എന്ന ഹോളിവുഡ് ചിത്രമാണ് ദൈവ തിരുമകന്‍റെ പ്രചോദനമെന്നും സൂചനയുണ്ട്.

അനുഷ്കയും അമല പോളുമാണ് ചിത്രത്തിലെ നായികമാര്‍. സന്താനവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മണിരത്നത്തിന്‍റെ രാവണനിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷമെത്തുന്ന വിക്രം ചിത്രം എന്ന നിലയില്‍ ദൈവ തിരുമകന്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നു.

കസിന്‍സ് ഉപേക്ഷിച്ചിട്ടില്ല :നിര്‍മ്മാതാവ്



മോഹന്‍ലാലിനെയും പ്രിഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യാനിരുന്ന 'കസിന്‍സ്' എന്ന ചിത്രം ഉപേക്ഷിച്ചതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കസിന്‍സിന്റെ നിര്‍മ്മാതാവായ ഭാഗ്യചിത്ര കംമ്പയിന്‍സ് .ചിത്രത്തിലെ നായകന്മാരായ ലാലിന്റെയും പ്രിഥ്വിരാജിന്റെയും ഡേറ്റുകള്‍ ഒരുമിച്ച് ലഭിക്കാന്‍ സാധിക്കാത്തതിനാല്‍ കസിന്‍സ് ഉപേക്ഷിച്ചതായാണ് ഈയിടെ റിപ്പോര്‍ട്ടുകള്‍ വന്നത് .എന്നാല്‍ ഈക്കാര്യമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് നിഷേധിച്ചിരിക്കുന്നത് .ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയുന്ന ചിത്രത്തിന് ശേഷം കസിന്‍സിന്റെ ചിത്രീകരണം ആരംഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് . തൃശൂര്‍ , പൊള്ളാച്ചി , ശിവകാശി എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ മാസത്തില്‍ ആരംഭിക്കും എന്നും അദ്ദേഹം അറിയിച്ചു .അറബിക്കഥ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച ഇക്ബാല്‍ കുറ്റിപ്പുറം ആണ് കസിന്‍സിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .

കുഞ്ചാക്കോ ബോബനും ഭാവനയും ഒരുമിക്കുന്ന ഡോക്ടര്‍ ഇന്‍ ലവ്



നിരവധി ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ബിജു അരുകുറ്റി ആദ്യമായി സംവിധാനം ചെയ്യുന്ന 'ഡോക്ടര്‍ ഇന്‍ ലവ്' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഭാവനയും ഒരുമിക്കുന്നു .വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' എന്ന ചിത്രത്തിലാണ് ഇവര്‍ അവസാനമായി നായിക നായകന്മാരായി അഭിനയിച്ചത് .അതിനു ശേഷം ലോലിപോപ്പ് ,സ്വപ്നക്കൂട് തുടങ്ങിയ ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെങ്കിലും ഇവര്‍ നായിക നായകന്മാര്‍ ആയിരുന്നില്ല .ജിതിന്‍ ആര്‍ട്സിന്റെ ബാനറില്‍ ജോയ് തോമസ്‌ നിര്‍മ്മിക്കുന്ന ഡോക്ടര്‍ ഇന്‍ ലവ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ്‌ മാസം ആരംഭിക്കും .

മുകേഷ് -സുരാജ് ടീമിന്റെ പാച്ചുവും കോവാലനും



താഹ സംവിധാനം ചെയ്യുന്ന 'പാച്ചുവും കോവാലനും' എന്ന പുതിയ ചിത്രത്തില്‍ മുകേഷും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു .ഇവാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എല്‍വിന്‍ ജോണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഇവരെ കൂടാതെ ജഗതി,ഇന്നസെന്റ്,സായ്കുമാര്‍, ജ്യോതിര്‍മയി,കല്‍പ്പന തുടങ്ങി നിരവധി പ്രമുഖ താരാങ്ങളും വേഷമിടുന്നുണ്ട് .ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് വയലാര്‍ ശരത് ചന്ദ്ര വര്‍മയും ഇവക്ക് ഈണം പകരുന്നത് മോഹന്‍ സിതാരയും ആണ്.

'സിറ്റി ഓഫ് ഗോഡ്' ഈ മാസം 23 ന് പ്രദര്‍ശനത്തിന് എത്തും



പ്രിഥ്വിരാജ്,ഇന്ദ്രജിത്ത് എന്നിവര്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്ന 'സിറ്റി ഓഫ് ഗോഡ്' ഏപ്രില്‍ 23 ന് പ്രദര്‍ശനത്തിന് എത്തും .ഈ ചിത്രം മാര്‍ച്ച് 9ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചിത്രം അന്ന് ഇറങ്ങിയില്ല.ചിത്രം മാര്‍ച്ച് 11ന് എത്തുമെന്നായിരുന്നു പിന്നീടുള്ള വാര്‍ത്തകള്‍ .എന്നാല്‍ ചിത്രം അന്നും റിലീസ് ആയില്ല.എന്നാല്‍ ഇപ്പോള്‍ ചിത്രം ഏപ്രില്‍ 23ന് റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത് .ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രിഥ്വിരാജ് ,ഇന്ദ്രജിത്ത് എന്നിവരെ കൂടാതെ ജഗതി ശ്രീകുമാര്‍ ,ലാലു അലക്സ്,‌ റിമ കല്ലിങ്ങല്‍ ,പാര്‍വ്വതി മേനോന്‍ ,ശ്വേത മേനോന്‍,രോഹിണി ,തുടങ്ങിയവരും വേഷമിടുന്നുണ്ട് .ഫാസിലിന്റെ മകനായ ഷാനുവും ചിത്രത്തില്‍ അതിഥി താരമായി വേഷമിടുന്നുണ്ട് .ബാബു ജനാര്‍ദ്ധനന്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അനില്‍ മാത്യു ആണ്.

സീനീയേഴ്സ് ചിത്രീകരണം പൂര്‍ത്തിയാവുന്നു




പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് ശേഷം വൈശാഖന്‍ സംവിധാനം ചെയ്യുന്ന സീനീയേഴ്സിന്‍റെ ചിത്രീകരണം പൂര്‍ത്തിയാവുന്നു.ചിത്രം മെയ്‌ അവസാന വാരം പ്രദര്‍ശനത്തിന് എത്തും.ജയറാം,മനോജ്‌ കെ ജയന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.പദ്മപ്രിയ,അനന്യ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍ .തമിഴിലെ ഐറ്റം ഡാന്‍സര്‍ ആയ രഹസ്യയുടെ ഒരു നൃത്ത രംഗം ഈയിടെ ചിത്രത്തിന് വേണ്ടി ആലുവയില്‍ ചിത്രീകരിക്കുകയുണ്ടായി.ചിത്രത്തിലെ വളരെയധികം പ്രാധാന്യമുള്ള ഒരു രംഗമായിരുന്നു അത്.സച്ചി സേതു ടീം രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഏപ്രില്‍ രണ്ടാം വാരത്തോടെ പൂര്‍ത്തിയാകും.

പ്രിയന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി ഭാവന



നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ‘അറബിയും ഒട്ടകവും പി മാ‍ധവന്‍ നായരും’-എന്ന ചിത്രത്തില്‍ ഭാവന നായികയായി അഭിനയിക്കുന്നു .മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ പ്രകടനമാണ് ഭാവനയെ ഇതിനു സഹായിച്ചത്.ഈ ചിത്രം കണ്ട പ്രിയനും ലിസിയും അറബിയും ഒട്ടകവും പി മാ‍ധവന്‍ നായരും എന്നതിലേക്ക് ഭാവനയെ ക്ഷണിക്കുകയായിരുന്നു .തന്റെ സ്വപ്ന സാഫല്യമാണ് ഈ സിനിമ എന്ന് ഭാവന പറഞ്ഞു. അഞ്ജലീന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാവന ഈ ചിത്രത്തിലുടനീളം പുതിയൊരു ഹെയര്‍സ്റ്റൈലില്‍ ആണ് എത്തുന്നത്‌.