മോഹന്‍ലാല്‍, ദിലീപ്, ജയറാം ടീം ഒന്നിയ്ക്കുന്ന റാഫി മെക്കാര്‍ട്ടിന്‍ ചിത്രം ചൈനാ ടൗണിന് തുടക്കത്തിലെ കല്ലുകടി. രണ്ടാഴ്ച മുമ്പ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം ഊട്ടിയിലേക്ക് മാറ്റേണ്ടി വന്നിരിയ്ക്കുകയാണ്.
ആന്ധ്രയിലെ സിനിമാ സമരമാണ് ചൈനാ ടൗണിന് തിരിച്ചടിയായത്. രാമോജിയിലും ഹൈദരാബാദിന്റെ മറ്റിടങ്ങളിലുമായി 25 ദിവസത്തെ ഷൂട്ടിങാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സമരം എല്ലാ കണക്കുക്കൂട്ടലും തെറ്റിയ്ക്കുകയായിരുന്നു.
സമരം തീരുന്നതും കാത്ത് വന്‍താരനിരയെ വെറുതെയിരുത്താന്‍ കഴിയാത്ത സംവിധായകര്‍ സിനിമയുടെ ലൊക്കേഷന്‍ ഊട്ടിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍-മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഹലോയുടെ ലൊക്കേഷനും ഊട്ടിയായിരുന്നു.
ഇതിനിടെ സിനിമയില്‍ പ്രധാനപ്പെട്ട റോള്‍ അവതരിപ്പിയ്ക്കാനിരുന്ന നടി റോമ പിന്‍മാറിയത് മറ്റൊരു തലവേദനയായി. അവസാന നിമിഷമാണ് റോമ പ്രൊജക്ടില്‍ നിന്നും പിന്‍മാറിയത്. പകരം നടിയ്ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിയ്ക്കുകയാണ്.
കോമഡി സബജക്ടില്‍ വമ്പന്‍താരനിരയുമായെത്തുന്ന ചൈനാ ടൗണ്‍ 2011ലെ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന പ്രൊജക്ടുകളിലൊന്നാണ്.